Wednesday, June 29, 2022

സ്വപ്ന സുരേഷിന്റെ ആരോപണം സത്യമോ മിഥ്യയോ ? അരുൺ കുമാർ .ഫേസ് ബുക്ക് എഴുത്തുകൾ.

Arun Kumar എഴുതുന്നു..
--------

ക്ലിഫ് ഹൗസിലെ സി.സി.ടി.വി പരിശോധിക്കു എന്ന് സ്വപ്ന
ഏതു തീയതിയിലെ എന്ന് റിപ്പോർട്ടർ
തീയതി ഓർമ്മയില്ല, 2016 മുതൽ ഉള്ളതാവട്ടെ എന്ന് സ്വപ്ന. 

സ്വപ്ന സുരേഷ് സ്പെയ്സ് പാർക്കിലെത്തുന്നത് 2019 ൽ..
ഈ കളി ഒന്ന് റീ വൈൻഡ് ചെയ്യു...
സ്പ്രിങ്ക്ളർ വിവാദം 2020 ഏപ്രിൽ .
തുടർന്ന് എക്സാലോജിക് ആരോപണം.
സ്വർണ്ണക്കടത്ത് 2020 ജൂലൈ 5
മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ലന്ന് സ്വപ്ന

മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദമെന്ന് സ്വപ്‌ന

മുഖ്യമന്ത്രിയെ പേഴ്സണലായി അറിയില്ലെന്ന് സ്വപ്ന

കോൺസുലർ ജനറലിനോടൊപ്പം മാത്രം ക്ലിഫ് ഹൗസിൽ സന്ദർശനം എന്ന് സ്വപ്ന

ഭാഗം രണ്ട്.
2022 മെയ് സംഘപരിവാർ HRDS ൽ സ്വപ്നയ്ക്ക് ജോലി, കാർ, വീട് 
ശേഷം,
മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്ക് എന്ന് സ്വപ്ന
ഷേക്കിന് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചെന്ന് സ്വപ്ന
ക്ലിഫ് ഹൗസിൽ ബിരിയാണി ചെമ്പ് കൊണ്ടു പോയി എന്ന് സ്വപ്ന
ഒറ്റയ്ക്ക് ക്ലിഫ് ഹൗസിൽ പോയി എന്ന് സ്വപ്ന
സ്പ്രിങ്ക്ലർ മുഖ്യ ആസുത്രക വീണയെന്ന് സ്വപ്ന 

ഒടുവിൽ സ്പ്രിങ്ക്ളർ -സ്വർണ്ണ കടത്ത് - ഡോളർ കടത്ത് - സ്പ്രിങ്ക്ലർ .. ഒരു വൃത്തം പൂർത്തിയാവുന്നു. ഓരോ തവണയും സ്വപ്ന പിൻതുടരാൻ ആവാത്ത തുമ്പിൽ തീയിടും ... ബിരിയാണി ചെമ്പ്, മറന്ന ലഗേജ്, 2016 മുതലുള്ള സിസിടിവി... എവിടെ തെളിവ് എന്ന് ചോദ്യം പെരുവഴിയിൽ .. നോ ഇൻ്റെറോഗേഷൻ പ്ലീസ് ...

https://m.facebook.com/story.php?story_fbid=pfbid0RYCREoiyPX8CcAtvs25mdQxb5DPZXua2y7pwviqA48URNvf1X86pbqj4bTaMHn4dl&id=100001162580176

എക്സാ ലോജിക് കമ്പനിയുടെ വെബ് സൈറ്റ് ഡൗണാവുന്നത് 2020 May 20 ന് അഞ്ചുമണിക്കെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ. 
സ്വർണ്ണക്കള്ളക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്  2020 ജൂലൈ 5 ന്! 
അതായത് കടത്തിനും നാൽപ്പത്തഞ്ചു ദിവസം മുമ്പ്. അപ്പോ ഇതിനും കടത്തിനും തമ്മിൽ എന്തു ബന്ധം സർ?

സമാനമായ ഒരേ ഒരബദ്ധം സ്വപ്നയുടേതാണ് 2010ൽ ജപ്പാനു കൈമാറിയ കമ്പനിയുടെ ഉടമയുമായി  2020ൽ KT. ജലീലി ന് അടുപ്പം എന്ന കാച്ചലായിരുന്നു അത്. 
തീർന്നിട്ടില്ല!
പുറത്തു വന്ന പടം ജയ്കിൻ്റെ അല്ലെന്നാണ് കേൾക്കുന്നത്. 
ചില്ലറ ഫാക്ടസൊക്കെ പറയാം കേട്ടോ!
https://m.facebook.com/story.php?story_fbid=pfbid02KrbTYzUHh2vzPh9YmRXanW5owcWbtqcLyHVbq61uYJzfXTVaREnB2DqNXBYmS1Dl&id=100001162580176
താൻ നടത്തിയ സ്വർണ്ണക്കടത്ത് എൻ. ഐ. എ പോരാ സി.ബി.ഐ അന്വേഷിച്ചാൽ മതിയെന്ന്  പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട ആദ്യ പ്രതി!
https://m.facebook.com/story.php?story_fbid=pfbid0vnzhJtgTJiKVVKRqAZNb9FaxSbh1pGy566Au8fBYKaDFpbX1uLwyH3PPu8yF7Kvwl&id=100001162580176
ഷേക്കിന് കൈക്കൂലി കൊടുക്കാനും ശ്രമിച്ചത്രേ! ആർക്കാണന്നാ പറഞ്ഞേ? കേരളത്തിൻ്റെ മൊത്തം ജി ഡി പി യേക്കാൾ സ്വത്തുള്ള ഷേക്കിന്. വി ഡി സതീശന് കാര്യം പിടികിട്ടി. എനിക്കീ പടം ഇഷ്ടായി തുടങ്ങി.
https://m.facebook.com/story.php?story_fbid=pfbid0nd8dtHFFGbaZMTUGTdoWkn7zEg3iUYvPxjGGif9MUhnBNat9VbzyT9mRtuMTAvF8l&id=100001162580176
സീറോ ക്രഡിബിലിറ്റി ആണെങ്കിലും 'സ്വപ്ന ' സംഘത്തിൻ്റെ പ്ലാൻറിംഗിൽ ഒരു ഇൻറലിജെൻറ് മാസ്റ്റർ പ്ലാനുണ്ട്. അന്വേഷകർക്ക് ഒരു തുമ്പും കൊടുക്കാത്ത, ഒരു കണ്ടെത്തലിനും വഴിയില്ലാത്ത ആരോപണങ്ങളാണ് എല്ലാം. 
ആദ്യത്തേത് .. 
ബിരിയാണി ചെമ്പൊരിക്കിയതും അസ്വസ്ഥനായി കാണപ്പെട്ടതും അന്വേഷണ വഴിയിൽ ഒരിക്കലും എത്താൻ സാധ്യതയില്ലാത്ത, കോൺസുൽ ജനറൽ .. ( കോൺസുൽ ജനറലിനെ ആരു ചോദ്യം ചെയ്യാൻ?, ആ നയതന്ത്ര ഓഫീസിലെ വീഡിയോ ആര് എടുക്കാൻ? എടുത്താലും തൂക്കം ആരളക്കാൻ... ഉണ്ടയില്ലാ വെടിയിൽ ഉണ്ട കൊടുത്തവനെ കുറിച്ചുള്ള ആരോപണമെന്ന് സാരം) 

രണ്ട്
മുഖ്യമന്ത്രിയുടെ മകൾക്കായി ഷേക്കിനോട് സംസാരിച്ചുവെന്ന് ആരോപണം.
ഷേക്കിനോട് ഏതന്വേഷണ ഏജൻസി ഏതു വകുപ്പിൽ ചോദിക്കാൻ? ( ഉണ്ടയില്ലാ വെടി യിലെ ഉണ്ട നിർമ്മിച്ചതാര് എന്നാണ് ചോദ്യം ) 
മൂന്ന് 
പ്രസ്തുത സഹായം ഷാർജ ഐ ടി മന്ത്രാലയം ഇടപെട്ട് തടഞ്ഞതു കൊണ്ട് നടന്നില്ലത്രേ!
നടക്കാത്ത സഹായത്തെക്കുറിച്ച് ഷാർജയിലെ ഐടി മന്ത്രിയോട് ആര് ചോദിക്കാൻ? ( ഉണ്ടയില്ലാ വെടി കൊണ്ട് മരിക്കാത്തയാളെ കുറിച്ച് ആരാണ് അന്വേഷിക്കുക) 
അതായത് ... വാലോ, തുമ്പോ, മിനിമം ലോജിക്കോ ഇല്ലാത്ത, അന്വേഷണമേ സാധ്യമല്ലാത്ത  ആരോപണങ്ങളാണ് ഇതുവരെ നമ്മൾ കേട്ടത്. ഇതിൽ സരിത്തില്ല, സന്ദീപില്ല തെളിവു നൽകാൻ പാകത്തിൽ ഒരു നന്ദകുമാർ  പോലുമില്ല ഈ കഥയിൽ. എല്ലാം ഹൈക്ലാസ് ... ഷേക്ക്, കൗൺസൽ ജനറൽ പിന്നെ സി എം.  സ്വർണ്ണം വന്നത് പ്രസക്ത മേയല്ലന്ന് മന്ത്രി ആണയിട്ടും പറയുന്നു.
ഈ കഥയ്ക്ക് വെള്ളിയാഴ്ചയ്ക്കപ്പുറം തുടർച്ചയുണ്ടോയെന്ന് കാത്തിരുന്ന് കാണാം?
https://m.facebook.com/story.php?story_fbid=pfbid02s2Tvr8ZGCtQpfAess75mB5gHWhcqeUtBSLUiGV561xSiHwyuDHtVoqw8hyQR1gkPl&id=100001162580176
ഈ കടത്തിൽ വലിയ രാഷ്ട്രീയ മീനുകളിലെന്ന് ഉറപ്പിച്ചത് ഈ കണക്ക് കൂട്ടലിലാണ്. അതായത് 
കസ്റ്റംസ് സമർപ്പിച്ച കുറ്റപത്രം പ്രകാരം 14,80,00,000 രൂപ (14.8 കോടി ) 30 ഇൻവെസ്റ്റേഴ്സ്, 3 ഫെസിലിറ്റേറ്റർസ് (സ്വപ്ന, സരിത്, സന്ദീപ് ) എന്നിവർ ചേർന്ന് സ്വർണ്ണം വിദേശത്തു നിന്ന് കടത്തി കേരളത്തിൽ കൊണ്ട് വരാൻ പ്ലാൻ ചെയ്യുന്നു.  സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 13.5% ആണ് ഇതിലെ ലാഭം (വെട്ടിച്ചു കടത്താൻ കഴിഞ്ഞാൽ മാത്രം ). ഉദ്യോഗസ്ഥർക്ക് നൽകുന്ന കൈക്കൂലി ഒരു തവണ 7 ലക്ഷം വരെ.
14.8 *13.5% =1,99,80,000 -7,00,000=1,92,80,000 (1 കോടി 92 ലക്ഷത്തി എൺപതിനായിരം ) രൂപ ആണ് ഇതിലെ ലാഭം
ആളൊഹരി തുല്യമായി വീതിച്ചാൽ ഒരാൾക്ക് 5.84 ലക്ഷം രൂപ.. ഇവിടെയാണ് അറ്റഷേ തൻ്റെ ഇരട്ടിയിലധികം കമ്മീഷൻ വാങ്ങുന്നത്.
മൂന്നോ നാലോ മാസം കൂടുമ്പോ ആണ് കടത്ത് നടക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഴുവൻ അധികാരങ്ങളും കൈയ്യാളുന്ന ഏതൊരു സംസ്ഥാനത്തെയും ഒരു മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരോ എന്തിനു പ്രതിപക്ഷ നേതാക്കൾ പോലും അഞ്ചു ലക്ഷം രൂപയ്ക്ക് വേണ്ടി ഈ ഹൈ റിസ്ക് പണിക്ക് (അതും 30 ലധികം നിക്ഷേപകരുണ്ടന്ന് കരുതുന്ന കേസിൽ )  നിൽക്കില്ല എന്ന് സാമാന്യ യുക്തി ഉപയോഗിച്ചാൽ ബോധ്യമാകും. സാധ്യതയുള്ള കടത്തുകാരിൽ  ആദ്യത്തെ സ്വപ്നയുടെ ടെലിഫോൺ കോളുകളിൽ അവരുണ്ട്,ഉപദേശകൻമാർ.
https://m.facebook.com/story.php?story_fbid=pfbid0b6f5jkWkig33tWEKu4faswwuL6dBibxuh7D8iexrzJ7wmbRebNo3tvoqiyGivJ5Ml&id=100001162580176
സ്വർണ്ണക്കടത്തു കേസിൽ ഫൈസൽ ഫരീദിൽ എത്തിയെങ്കിലും അതിനപ്പുറത്തെ ഇടപെടലുകൾക്ക് ഒരു തെളിവും ഇല്ലാതെയാണ് ഈ കേസ് അവസാനിക്കുക. ഇപ്പുറത്തെ അറ്റാഷെയും അപ്പുറത്ത് ഫരീദും. ഇതിനപ്പുറമുള്ള ബെനിഫിഷറീസിലേക്ക് എത്താൻ ഒരു തുമ്പും ഞാനടക്കമുള്ളവർക്ക് ഇല്ല, അന്വേഷണ ഏജൻസികൾക്കും. കാരിയറിൽ അവസാനിക്കാൻ സാധ്യത കൂടുതലുള്ള കേസാണ്. ഈ ശൃംഘലയുടെ എകദേശ ചിത്രമറിയാവുന്നവർ സരിത്തും സ്വപ്നയും അറ്റാഷേയും ഫൈസൽ ഫരീദുമാണ്. ഫരീദും അറ്റാഷേയും വലയ്ക്ക് പുറത്താണ്. പിന്നെ ബാക്കിയുള്ളതിൽ സ്വപ്നയെന്ന  നയതന്ത്ര ചാനൽ വഴി 21 തവണ സ്വർണ്ണം കടത്തിയ പ്രതി , HRDS എന്ന സംഘപരിവാർ സ്പോൺസേർഡ് എൻ ജി ഓ യുടെ സി എസ് ആർ ഹെഡായി രാജ്യ സേവനം നടത്തുന്നു. ഒപ്പം കൂട്ടുപ്രതി സരിത്തും. അതായത് ഈ കടത്തിൻ്റെ ഉള്ളറകളിലേക്കുള്ള രണ്ട് താക്കോലുകളും സംഘപരിവാർ നിയന്ത്രണത്തിലാണ്. മൊഴികൾ മൂടാനും പുതിയ മൊഴികൾ കൊടുക്കാനും. ഇനി സ്വപ്ന യഥാർത്ഥ കഥ പറഞ്ഞാലും ആരു വിശ്വസിക്കാൻ? അവർ ഒരു 'റെജീന 'യായി മാറിക്കഴിഞ്ഞു.  അതായത് സോഴ്സിൻ്റെ ക്രഡിബിലിറ്റി ട്രാഷ് ചെയ്യുന്ന ഒരു ഇൻറലിജൻറ് ഗെയിമാണ് സംഘപരിവാർ ടാർജറ്റ് ചെയ്തത്. പക്ഷെ ആ വക്കീലും പഴയ വിപ്പും അത് പുറത്താക്കി. ഇതോടെ സ്വപ്ന അൺ ട്രസ്റ്റ് വർത്തി സോഴ്സായി മാറി. ഇനി ഒരേ ഒരു സാധ്യത സരിത്താണ്. ഷാജ് എന്ന ബഡായി രാജയുടെ എൻട്രിയിൽ കളി മാറിയാൽ സരിത് ഒരു സോഴ്സാണ്. തെളിവു മൂല്യമുള്ള ലെസ് എക്പോസ്ഡ് സോഴ്സ്! 
https://m.facebook.com/story.php?story_fbid=pfbid02dKXMygCemPwK1iyvoWMR1HnG9prh1xh91TjhBNF24rR2qGkrQXfM5WjwCbj1TdQPl&id=100001162580176 
അതായത്.. സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരൺ പറഞ്ഞത് രഹസ്യമായി റിക്കോർഡ് ചെയ്തത് സ്വപ്ന സുരേഷ് പുറത്തുവിട്ടു.
അയിന് ....?
ഒന്നുല്ല ഒരു രസം.
https://m.facebook.com/story.php?story_fbid=pfbid02TfpgYEpniCxaT61hZpnEEyn7dFdYK15agyzoJN2atogvqqm5ad9RPh3UogMCewQtl&id=100001162580176
ശരിക്കും ഇതു തന്നെയാണ് ഈ കേസും .
സ്വർണ്ണം കടത്തിയത് നയതന്ത്ര ബാഗേജിൽ.
വാർത്തയായ മൊഴി, ബിരിയാണി ചെമ്പ്.
പ്രതിഷേധക്കാർ കൊണ്ടു പോയി എറിയുന്നത് ഓട്ടുരുളി.
അപ്പോ നയതന്ത്ര ബാഗോ ?
ആർക്കറിയണം.
ബിരിയാണിക്കല്ലേ.. ഒരു ദമ്മുളളു ! 
https://m.facebook.com/story.php?story_fbid=pfbid0rxeHvG3K9N41CHzyPSDwFQ8xqV2gh2xF6aPGwWv2n2LnCLghDfHvbf9ujjn9tvkql&id=100001162580176 
കേരള രാഷ്ട്രീയത്തിലെ ഏറ്റവും ദുർബലമായ വാർത്താ പ്ലാൻ്റിംഗ് ആണ് സ്വർണ്ണക്കടത്തു കേസിലെ സ്വപ്ന മൊഴികൾ. അന്വേഷണത്തെയോ, രാഷ്ട്രീയ വ്യവഹാരങ്ങളെയോ സാമൂഹിക ജീവിതത്തെയോ ഒട്ടും മെച്ചപ്പെടുത്താത്തത്.ഒരു ലോജിക്കും തുടർച്ചയും തെളിവുമില്ലാത്തത്.  ആരുടെ സ്വർണ്ണം, ആർക്കു വേണ്ടി, ആരൊക്കെ ഈ ചോദ്യം അനാഥമാകുന്നത് മാത്രം ബാക്കി. ഒപ്പം പിന്നിലോടുന്നവരുടെ സഞ്ചിത നഷ്ടം കാണാനിരിക്കുന്നതേ ഉള്ളു. ഒരു പട്ടു വക്കീലും, ഒരു പൊട്ട വർഗ്ഗീയ വിപ്പും ചേർന്നൊരുക്കിയ ആറാട്ടാണ് പൊളിഞ്ഞടുങ്ങി പെരുവഴിയിലായത്. കൂടെ ഓടുന്നവരോടാണ്.അങ്ങനൊരു ബിരിയാണി ആ ഗേറ്റിൽവന്നിട്ടില്ല. 
https://m.facebook.com/story.php?story_fbid=pfbid0mkTbhUgvM4rWqwUZnCswmF18Atyk7Y7vjgfEyiRAJ9nf7jJ6NrqDvNtzLcp1rqUzl&id=100001162580176 
എന്തുകൊണ്ടാണ് ബിരിയാണി ചെമ്പ് കഥയിലെ പാത്രമായത് എന്നാലോചിച്ചിട്ടുണ്ടോ?
എയർ പോർട്ടിൽ പോലും ഗ്രീൻ ചാനൽ പരിരക്ഷയുള്ള ഡിപ്ലോമാറ്റിൻ്റെ പായ്ക്കറ്റുകൾ ക്ലിഫ് ഹൗസിലേക്ക് വന്നാൽ ആരും പരിശോധിക്കില്ല എന്ന് ഇരിക്കെ  ബിരിയാണി പാത്രത്തെ കൂട്ടി ചേർത്തതിലുള്ള കുടിലബുദ്ധി പക്ഷെ  പ്ലാൻ്റിംഗിൽ ദുർബലമായ തിരക്കഥ കാരണം പാളി. അന്വേഷണ ഏജൻസികൾ പോലും ഒരു വർഷം മുമ്പ് ഈ മൊഴികൾ ഫ്രീസറിൽ കയറ്റി.പ്രൊപ്പഗാൻഡ അനാലിസിസിൽ അഥവാ പ്രചരണ വേല വിശകലനത്തിൽ ഗിൽറ്റ് (ന്യൂനപക്ഷ വിരുദ്ധ ) ബൈ അസോസിയേഷനോട് ചേർന്ന് നിൽക്കാവുന്ന ഒരു തന്ത്രമാണ് ട്രാൻസ്ഫർ അഥവാ പകരം വയ്ക്കൽ. ഒരു ലതർ ബാഗിലെ ലോഹം, സഞ്ചിയിൽ ലോഹം, കാർട്ടൻ നിറച്ച് ലോഹം എന്നിവയ്ക്കില്ലാത്ത ഒരു സവിശേഷ ഗുണത്തെ കള്ളക്കടത്തിനോട് ചേർക്കുന്ന വ്യാജ വിരുതാണത്. ഖുറാനിലെ, ഈന്തപഴത്തിലെ കടത്ത് പോലെ ബിരിയാണി ചെമ്പിലെ കടത്ത്. ഒരു തെളിവ് മൂല്യവും നിലവിലില്ലാത്ത രഹസ്യമൊഴിയിൽ ബൈറ്റ് എടുത്ത് കൗണ്ടർബൈറ്റ് വിളയിച്ച് വാർത്ത നടാനിറങ്ങുകയല്ല. പകരം അന്വേഷണ ഏജൻസികൾ തോറ്റിടത്ത് അന്വേഷണാത്മകമായി ഇറങ്ങാൻ കഴിയണം. എല്ലാ ഇടപാടുകളും വെളിച്ചത്തു കൊണ്ടുവരണം. ആര് ആർക്ക് വേണ്ടി എന്ന ചോദ്യം  ചോദിച്ചു കൊണ്ടേ ഇരിക്കണം.
https://m.facebook.com/story.php?story_fbid=pfbid0kDnDRgCpfufHAYJ9Lz1uATVDzQoG6s66RYayNZLybXEnbmmFoCsfjo1RUiMsmEQdl&id=100001162580176 
സംഘപരിവാറനുകൂല HRDS ൻ്റെ കാറിൽ വന്നിറങ്ങി കഥയുടെ ബിരിയാണി ചെമ്പ് ദം സ്വപ്നപൊട്ടിക്കുന്നു. പക്ഷേ ഒരു പ്രശ്നമുണ്ടല്ലോ കറൻസി ബാഗ് കഥയിൽ. ആ കഥ ഇത്തിരി പഴയ കഥയാണ്. 
ആ ബാഗിൽ കറൻസിയെന്ന് സരിത് പറഞ്ഞ് താനറിഞ്ഞു എന്ന് സ്വപ്ന കസ്റ്റംസിനോട് പറഞ്ഞത് 2021 ജൂലൈയിൽ. ഇതിൻ്റെയടിസ്ഥാനത്തിൽ കസ്റ്റംസ് പുറത്തിറക്കിയ നോട്ടീസ് നമ്പർ 47/2020-21. പുതിയ കഥയിൽ ഈ രഹസ്യത്തിന് 1000 ഡോളർ വാങ്ങിയ സരിത് അപ്രത്യക്ഷമാകുന്നു. സ്വപ്ന കഥ വീണ്ടും സൊല്ലുന്നു.

 

(g) When Smt.Swapna was asked, how these politicians sent foreign currency through diplomats, she replied that in the beginning of 2017, she got instructions from Consul General to call Shri Sivasankar and to ask whether any arrangements could be made for Chief Minister's arrival at UAE; that she had called Shri Sivasankar and he told her to try to make necessary arrangements if possible but they were also trying to make arrangements through Indian Embassy at UAE; that she agreed and did necessary things; that next day Shri Sivasankar called her and said there was a very important packet that had to be sent to UAE to Chief Minister, who had reached UAE on the previous day, without any hindrance and delay; that she spoke to the Consul General and told the CG about the requirement and CG told her that Mr.Ahmed Doukhi could be sent to UAE for that purpose; that she asked Sarith (PRO) to contact Sivasankar and to collect the pack and deliver it to the diplomat Mr.Ahmed Doukhi, for carrying it to UAE; that accordingly Sarith collected that from somewhere and he delivered it to Mr.Ahmed Al Doukhi; that she knew that Mr.Ahmed Al Doukhi was sent to UAE by the Consul General only to handover the packet to the Chief Minister; that later Sarith informed her unofficially that he had brought the said packet to the Consulate for screening it in the X-Ray machine; that Sarith also informed her that the packet contained currency; that as they (Swapna & Sarith) were very close they used to share everything: that moreover they were vey new to the Consulate at that time; that Sarith also informed her that Consul General gave him 1000 USD as tip for that;................

https://m.facebook.com/story.php?story_fbid=pfbid02JmECHodAY2iXiBMm19iHmmYyQ9KgdEYW62px5gwuRtpeDdaqi8SQvzpoPFwbuAhl&id=100001162580176 


വീണാ വിജയൻ ഏഷ്യാ നെറ്റ് ഇന്റർവ്യൂ
https://fb.watch/dYWyNapkf3/


No comments:

Post a Comment