Sunday, June 12, 2022

എസ്.സുധീപ് എഴുത്തുകൾ

ചക്കരപ്പെണ്ണ്, ബിരിയാണിച്ചെമ്പ്, ബിരിയാണിമോൻ പൂഞ്ഞാറ്റിൽ ജോർജ്
https://m.facebook.com/story.php?story_fbid=172987811780416&id=100072075932681
പി സി എന്ന പേരിന്റെ പൂർണ്ണരൂപം കിട്ടിയിട്ടുണ്ട്...........

പൂഞ്ഞാറ്റിലെ ചക്കരക്കുട്ടൻ
https://m.facebook.com/story.php?story_fbid=172988461780351&id=100072075932681
അവിശ്വസനീയമെന്നു തോന്നുന്നതാണ് (സ്വപ്ന) പറഞ്ഞതിൽ പലതും.

ആർ എസ് എസ് പിൻബലമുള്ള സംഘടന സ്വപ്നയ്ക്കും സരിത്തിനും ജോലി നൽകിയതും അവിടെ ജീവനക്കാരി ആയിരിക്കെ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതും യാദൃച്ഛികമായി സി പി എം കാണുന്നില്ല.

മുകളിലെഴുതിയത് എന്റെ നിരീക്ഷണമല്ല.

മനോരമയിൽ സുജിത് നായർ എഴുതിയതാണ്.

കരുണാകരനെ തകർക്കാനായി ഉമ്മൻ ചാണ്ടിക്കു വേണ്ടി നമ്പി നാരായണനെ ചാരനും ജാരനും ദേശദ്രോഹിയുമാക്കി എഴുതി നിറച്ച മനോരമയുടെ ലേഖകനു പോലും വിശ്വസിക്കാൻ പറ്റാത്ത ആരോപണങ്ങൾ എന്നു പറയുമ്പോൾ...

അത്രേയുള്ളു കാര്യം!
https://m.facebook.com/story.php?story_fbid=173513388394525&id=100072075932681
ഹോട്ടൽ വിഭവത്തിനു രാഹുലിന്റെ പേര്, കോൺഗ്രസ് പ്രതിഷേധിച്ചു: വാർത്ത
https://m.facebook.com/story.php?story_fbid=173514631727734&id=100072075932681
ഷാജ് ആരുടെ ഏജന്റാണ്?

ഇന്നത്തെ മനോരമ:

4.2.22 ൽ സ്വപ്ന സുരേഷിന്റെ ചിത്രം സഹിതം ഷാജ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ:

'എന്റെ ഹീറോ സ്വപ്ന സുരേഷാണ്. ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയെ വരെ പറ്റിച്ച ശിവശങ്കരാ, നിന്റെ പണി തീർന്നു. സ്വർണ്ണക്കടത്തല്ല, ലൈഫ് മിഷനിലെ കമ്മീഷനായിരുന്നു ലക്ഷ്യം. സത്യം പുത്തു വരണം.'

ഷാജ് ഇടതുമുന്നണിക്കും സർക്കാരിനുമെതിരെ പ്രവർത്തിക്കുന്ന ആളാണെന്നതിന് ഇതിനപ്പുറം എന്തു തെളിവു വേണം?

തീർന്നില്ല.

മനോരമ അതിന്റെ കാഴ്ച്ചപ്പാട് പേജിൽ ഷാജും സ്വപ്നയും തമ്മിലുള്ള നാലു സംഭാഷണങ്ങളും അതേപടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിൽ ഒരിടത്തെങ്കിലും ഷാജ്, മുഖ്യമന്ത്രിയുടെ ആളാണെന്ന പ്രത്യക്ഷമോ പരോക്ഷമോ ആയ ഒരു സൂചനയെങ്കിലും ആർക്കെങ്കിലും കാണിച്ചു തരാമോ?

വെല്ലുവിളിക്കുന്നു.

മറിച്ച് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ നിരവധി ആരോപണങ്ങളാണ് ഷാജ് ഉന്നയിക്കുന്നത്.

'ഫോബ്സ് മാഗസിന്റെ കേരളത്തിലെ ഏറ്റവും വലിയ സമ്പന്നൻ പിണറായിയാണ്. ഐബിയുടെ നോട്ടീസ് പ്രകാരം പിണറായി-കൊടിയേരിമാരുടെ കൂടുതൽ ഫണ്ട് യു എസിലേയ്ക്കാണു പോകുന്നത്. ബിലീവേഴ്സ് ചർച്ച് മുഖേന.'

മുഖ്യമന്ത്രിക്കു വേണ്ടിയാണു സംസാരമെങ്കിൽ, അത്തരം ആരോപണങ്ങൾ ഷാജ് ഉന്നയിക്കില്ലെന്നതു സാമാന്യബുദ്ധി മാത്രമാണ്.

സ്വപ്ന:

ഞാൻ ഈ സ്റ്റേറ്റ്മെന്റ് (മുഖ്യമന്ത്രിക്കും മറ്റുമെതിരെ കോടതിയിൽ സ്വപ്ന നൽകിയ 164 സ്റ്റേറ്റ്മെന്റ്) നടത്തിയ ശേഷമല്ലേ ഞാൻ തൃശൂരിൽ (ഷാജിനെ) കാണാൻ വന്നത്. അന്നു സൂപ്പർ എന്നു പറഞ്ഞു കയ്യടിച്ചില്ലേ?'

സ്വപ്നയുടെ എല്ലാ നീക്കങ്ങളിലും ഷാജ് ഭാഗഭാക്കാണെന്നതു പകൽ പോലെ വ്യക്തം.

ഷാജ്:

'നമ്മൾ (ഷാജും സ്വപ്നയും) ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നതാണ്. ഒരു കുടുംബം പോലെ കഴിഞ്ഞു.'

അതെ, സ്വപ്നയുടെ എല്ലാ നീക്കത്തിനു പിന്നിലും ഷാജ് ഉണ്ട്.

സ്വപ്ന:

'ഷാജിനെ മാത്രമേ എനിക്കിപ്പോൾ വിശ്വാസമുള്ളു. എന്തു ചെയ്യണമെന്നു പ്ലീസ് അഡ്വൈസ് മി.'

ഷാജിനു വേണ്ടത് വേറെയാണ്.

ഷാജ്:

'ഇതിനിടയിൽ സരിത്ത് ഉണ്ടാക്കിയതാണു പ്രശ്നമായത്.'

സ്വപ്ന:

'അവനെ വേണമെങ്കിൽ ചീത്തവിളിച്ച് ഞാൻ ഇറക്കിവിടാം. എനിക്കു വേറൊന്നും ചെയ്യാനില്ല. ഓരോരുത്തന്മാർ എനിക്കുണ്ടാക്കിത്തരുന്ന ഗതികേട് ചില്ലറയല്ല.'

മനസിലായില്ലേ?

അവിടെ വച്ച് ശബ്ദരേഖ നിൽക്കുന്നു. ബാക്കികൂടെ കേൾക്കാതെ തന്നെ കാര്യം മനസിലാകും, ആർക്കും.

ഇടയ്ക്ക് ഷാജ് മറ്റൊരു ഫോണിൽ:

'ഇല്ല സാറേ ഞാൻ തൃശൂരിൽ കാണും. എപ്പോൾ വേണമെങ്കിലും ആയിക്കോ എനിക്കറിയാം. എന്റെ ഫോൺ എപ്പോൾ വേണേലും പരിശോധിക്കാം. ഞാൻ എവിടെ വേണേലും വരാം. ഞാൻ തൃശൂരു കാണും. അല്ലെങ്കിൽ പാലക്കാട്.'

സ്വപ്ന: 'എന്തുവാ?'

ഷാജ്:

'എന്തു പറയാനാ മുത്തേ. എന്നെ രാവിലെ വിളിച്ച് ഫോൺ കൊടുക്കണം എന്നു പറഞ്ഞതാ. കുഴപ്പമൊന്നുമില്ല. അജിത് സാറാ വിളിച്ചത്, ഡി ഐ ജി.'

വിജിലൻസ് മേധാവി അജിത് കുമാർ എഡിജിപി ആണ്.

പിന്നെ ആരാണീ ഡി ഐ ജി?

അജിത് നിങ്ങളെ സഹായിക്കുന്ന ആളല്ലേ, പിന്നെന്തിനു ഫോൺ പിടിച്ചെടുക്കണം എന്ന് സ്വപ്ന.

അവർക്ക് ഇൻസ്ട്രക്ഷൻ ഉണ്ടെന്ന് ഷാജ്.

സംസ്ഥാന പൊലീസിൽ ഒരു ഡി ഐ ജി അജിത്തുള്ളതായി ആരും കണ്ടെത്തിയിട്ടില്ല. 

കേന്ദ്ര ഏജൻസിയിലെ ഡി ഐ ജിയാണ് അജിത്തെങ്കിൽ ആരും മിണ്ടില്ല.

ഇനി മുഖ്യമന്ത്രിയുടെ കീഴിലുള്ള കേരളാ പൊലീസാണ് ഷാജിന്റെ ഫോൺ പിടിച്ചെടുക്കാനായി ശ്രമിച്ചതെന്ന് സങ്കല്പിക്കുക.

എങ്കിൽ ചിത്രം വ്യക്തം.

ഷാജും സ്വപ്നയും ഒത്തു ചേർന്നു മുഖ്യമന്ത്രിക്കെതിരെ നടത്തിയ സംഭാഷണങ്ങളും ഗൂഢാലോചനകളുമെല്ലാം പുറത്തു വരുമെന്നും ഷാജ് പ്രതിയാകുമെന്നും മുൻകൂട്ടിക്കണ്ട് ഷാജും സ്വപ്നയും ചേർന്നു നടത്തിയ മുൻകൂർ ഒത്തുകളി നാടകമാണ് തങ്ങൾക്കിടയിലെ ശബ്ദരേഖ പുറത്തുവിടൽ.

മുഖ്യമന്ത്രിക്കു വേണ്ടിയാണ് ഷാജ് ഇടപെട്ടതെങ്കിൽ, അതിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ ആരോപണം വരില്ലെന്നു മനസിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി.

ഷാജും സ്വപ്നയും ഒരു കുടുംബം പോലെ കഴിഞ്ഞവരെന്നു പറഞ്ഞത് ഷാജാണ്.

സ്വപ്ന മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയപ്പോൾ ഷാജ് കൈയ്യടിച്ചെന്നു പറഞ്ഞത് സ്വപ്നയാണ്.

ഇനി ഷാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഒന്നുകൂടി വായിക്കുക:

'എന്റെ ഹീറോ സ്വപ്ന സുരേഷാണ്...'

ഇനി പറയൂ,

ഷാജ് ആരുടെ ഏജന്റാണ്?
https://m.facebook.com/story.php?story_fbid=173618175050713&id=100072075932681
മീനിന്റെ ഉള്ളിൽ നിറയെ സ്വർണ്ണക്കട്ടികൾ...
(ഇന്നത്തെ വെളിപ്പെടുത്തൽ)
https://m.facebook.com/story.php?story_fbid=173645021714695&id=100072075932681
വെളിപ്പെടുത്തലുകൾ...
https://m.facebook.com/story.php?story_fbid=173645821714615&id=100072075932681
തെരഞ്ഞെടുപ്പില്ലാത്ത സമയത്ത് സ്വപ്ന വിവാദം എങ്ങനെ/എന്തിനു വന്നു എന്നല്ലേ?

തെന്നിന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളെ ലക്ഷ്യമിടാൻ വളരെ നേരത്തേ തന്നെ ബി ജെ പി ദേശീയ തലത്തിൽ തീരുമാനിച്ചു കഴിഞ്ഞതാണ്.

2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തര-മദ്ധ്യ-പടിഞ്ഞാറൻ ഇന്ത്യയിലാണ് ബി ജെ പി പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചത്.

2019 -ൽ വടക്കു-കിഴക്കൻ ഇന്ത്യ കൂടി അജണ്ടയിൽ വന്നു.

2024 ൽ അതു തെന്നിന്ത്യയാണ്.

തെന്നിന്ത്യയിൽ ആർ എസ് എസിനു പണ്ടേ തന്നെ ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് കേരളം. പക്ഷേ ബിജെപിക്ക് കാര്യമായ യാതൊരു വളർച്ചയും നാളിതുവരെ ഉണ്ടായിട്ടില്ല. കോലീബി സഖ്യ കാലത്തായാലും തൃക്കാക്കരയിലായാലും യുഡിഎഫിന് വോട്ടു മറിച്ചു വിൽക്കുന്ന ഏജൻസി മാത്രമാണ് സംസ്ഥാന ബിജെപി.

ജയിക്കണം എന്നു യാതൊരു ആഗ്രഹവുമില്ലാത്ത രണ്ടു കക്ഷികളാണ് ദേശീയ തലത്തിലെ കോൺഗ്രസും കേരള ബിജെപിയും. പക്ഷേ പണം വേണം ഇരുകൂട്ടർക്കും.

കേരള ബിജെപിക്ക് പണം ആവശ്യത്തിലധികമുണ്ട്. കേന്ദ്ര ഭരണത്തിന്റെ സകല ആനുകൂല്യങ്ങളുമുണ്ട്.

മുരളീധരൻ പക്ഷം നേതൃത്വം നൽകുമ്പോൾ കേരള ബിജെപി ജയിക്കുന്നത് കൃഷ്ണദാസ് പക്ഷത്തിനു സ്വപ്നം കാണാൻ കഴിയില്ല. തിരിച്ചും.

തൃക്കാക്കക്കരയിലെ തോൽവിക്കു ശേഷം രാധാകൃഷ്ണൻ ആഹ്ലാദത്തോടെ പറഞ്ഞില്ലേ, തോൽവി ഞങ്ങൾക്കു പുത്തരിയല്ലെന്ന്. തോൽവി ജന്മാവകാശമാണ്, ജയിച്ചാൽ മാത്രമേ കേന്ദ്രത്തിനു വിശദീകരണം നൽകേണ്ടതുള്ളു എന്ന വിശ്വാസമാണ് കേരള ബിജെപിക്ക്. ഫണ്ട് മാത്രം മതി.

പക്ഷേ എത്ര നാൾ?

ഫണ്ടിനു വേണ്ടി മാത്രം നോക്കിയിരിക്കുന്ന, മറ്റു യാതൊരു ഫലവും ആഗ്രഹിക്കുക പോലും ചെയ്യാത്ത ഒരു സംസ്ഥാന ഘടകത്തെ എല്ലാക്കാലവും തീറ്റിപ്പോറ്റിയിട്ട് കേന്ദ്ര നേതൃത്വത്തിന് എന്തു പ്രയോജനം?

ഇങ്ങോട്ടു വാങ്ങാനല്ലാതെ നയാ പൈസ പോലും അങ്ങോട്ടു നൽകാൻ കഴിയാത്ത ഒരു സംസ്ഥാന ഘടകത്തെ അമിത് ഷായ്ക്ക് എന്തിനാണ്?

ഇവിടെ ബിജെപിക്കു വളർച്ചയുണ്ടാകണമെങ്കിൽ മുരളീധരൻ-കൃഷ്ണദാസ് പക്ഷങ്ങളെ മൂലയ്ക്കിരുത്തണം. പുതിയ നേതൃത്വം വരണം. അത് സാമാന്യബോധമുള്ള ആർക്കുമറിയാം. സംസ്ഥാനഘടകത്തിന് സാമാന്യബോധമില്ലാത്തത് വേറെ കാര്യം.

ആരു നേതൃത്വം നൽകും?

സുരേന്ദ്രനും കൃഷ്ണദാസും സുരേഷ് ഗോപിയുമൊക്കെ കേരള മുഖ്യമന്ത്രിയാകുമെന്നു പറഞ്ഞാൽ ശാഖയിൽ പോകുന്ന കൊച്ചു കുട്ടികൾ പോലും ചിരിച്ചു മണ്ണുകപ്പും.

2026-ൽ പുതിയ നേതൃത്വം വരണം. അതിന്റെ പരീക്ഷണശാലയാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. അന്നേരം ശക്തമായ പോരാട്ടം കാഴ്ച്ചവയ്ക്കാൻ കഴിയണം. മോദിയെ മാത്രം ഉയർത്തിപ്പിടിച്ചിട്ടു കാര്യമില്ല.

പിന്നെ?

അവിടെയാണ് തൃക്കാക്കര ഫലത്തിന്റെ പ്രസക്തി.

സതീശൻ കോൺഗ്രസിലെ അഭിനവ ലീഡറായി അരിയിട്ടു വാഴ്ത്തപ്പെട്ടു കഴിഞ്ഞു. 

തമാശക്കഥാപാത്രമായ സുധാകരനെ മൂലയ്ക്കിരുത്തിക്കഴിഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞതായി മനോരമ പോലും അംഗീകരിച്ചു കഴിഞ്ഞു.

അപ്പോൾ രമേശ്?

രമേശിന് വെറും 66 വയസാണ്. രമേശിന് ഇനി കേരള രാഷ്ട്രീയത്തിൽ ബാക്കിയുള്ളതും വേണ്ടതും മുഖ്യമന്ത്രി പദം.

യുഡിഎഫ് 2026 ൽ ജയിക്കുമോ എന്നതൊക്കെ അവിടെ നിൽക്കട്ടെ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാറിയിരിക്കുന്ന സതീശനു കീഴിൽ നിന്നിട്ട് രമേശിനു യാതൊരു നേട്ടവുമില്ല. സതീശനു കീഴിൽ മന്ത്രിയാകാനും രമേശ് തയ്യാറാവില്ല.

രമേശിന് ഒരുപാട് അങ്കങ്ങൾക്കുള്ള ബാല്യം ഇനിയും ശേഷിക്കുന്നു. പക്ഷേ സംസ്ഥാന കോൺഗ്രസിൽ അതിനിടമില്ല.

കോൺഗ്രസിന് ഇനി കേന്ദ്ര ഭരണം കിട്ടാനും പോകുന്നില്ല. അതുകൊണ്ട് അവിടെയും രമേശിന് ഇടമില്ല.

പിന്നെന്തിന് സതീശനു വേണ്ടി തന്റെ രാഷ്ട്രീയ ജീവിതം പാഴാക്കണം?

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചാൽ രമേശ് കേന്ദ്രമന്ത്രിയാണ്. 2026-ലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും.

ശശി തരൂർ പറഞ്ഞത് തിരുവനന്തപുരത്ത് നായർ ഐഡന്റിറ്റി തന്നെ ഏറെ സഹായിച്ചു എന്നാണ്. രമേശ് കരയോഗം നായരാണ്. സുകുമാരൻ നായരുടെയും സംഘപരിവാറിന്റെയും മാനസപുത്രനാണ്.

രമേശിന് ഒരു വെടിക്ക് ഒരുപാടു പക്ഷികളെ വീഴ്ത്താം. കേന്ദ്രമന്ത്രി പദം, മുഖ്യമന്ത്രി സ്ഥാനാർത്ഥി...

തന്നെ കന്റോൺമെന്റ് ഹൗസിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട ഹൈക്കമാന്റ്- കെ സി -സതീശൻ തുടങ്ങിയവരോടുള്ള പക രമേശിനു മറക്കാൻ കഴിയില്ല. അവരുടെ ഓരോ ജയവും രമേശിന്റെ പെട്ടിയിലെ ആണികളാണ്. അവരുടെ ഓരോ തോൽവിയിലും രമേശ് ചിരിക്കും.

സതീശൻ നയിക്കുന്ന കോൺഗ്രസിന്റെ ഒരു വിജയത്തിന്റെയും ക്രെഡിറ്റ് രമേശിനുള്ളതല്ല. പിന്നെ രമേശ് എന്തിന് കോൺഗ്രസിൽ തുടരണം?

ശശി തരൂർ ഒരു കാരണവശാലും ബിജെപിയിൽ ചേരില്ല. ശ്രീധരനെപ്പോലൊരു കടൽക്കിഴവനെ കൊണ്ടുവന്ന പരീക്ഷണം എട്ടു നിലയിൽ പൊട്ടി.

മോഹൻലാൽ പരസ്യമായി ബിജെപി അംഗമാകാത്തിടത്തോളം ബിജെപിയുടെ ബെസ്റ്റ് ബെറ്റ് രമേശാണ്.

സംഘപരിവാർ കേരളത്തിലെ കളി തുടങ്ങിയിട്ടേയുള്ളു. സ്വപ്ന എന്ന പക്കാ ക്രിമിനൽ ഒരു കരു മാത്രമാണ്.

സ്വപ്ന എന്ന വ്യക്തി പത്രസമ്മേളനം നടത്തുന്നത് ആർ എസ് എസ് പിന്തുണയുള്ള എച്ച് ആർ ഡി എസ് ഓഫീസിലാണെന്ന് ഓർക്കണം. 

സ്വപ്ന സ്വകാര്യ സുരക്ഷ ഏർപ്പെടുത്തുന്നു. 40,000 ക. മാത്രം മാസ ശമ്പളമുള്ള ഒരാൾക്ക് അതിനു കഴിയില്ലെന്ന് ആർക്കുമറിയാം.

മമതയെയും ബംഗാളിലെ ക്രമസമാധാനവും തകർക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ അതേ കളികളുടെ ആവർത്തനമാണ് കേരളത്തിലും നടക്കാൻ പോകുന്നത്.

ബംഗാളിൽ വിവാദങ്ങൾ  അഴിച്ചു വിട്ടു. പണമൊഴുക്കി. തൃണമൂലിലെ രണ്ടാമനായ സുവേന്ദു അധികാരിയടക്കം നിരവധി പ്രതിപക്ഷ നേതാക്കളെ ബിജെപി വലവീശിയെടുത്തു.

എന്നിട്ടും ബിജെപി തോറ്റു.

പക്ഷേ സുവേന്ദു ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി അവരോധിക്കപ്പെട്ടു. ബംഗാളിലെ മുരളീധരന്മാരും കൃഷ്ണദാസുമാരും സുരേന്ദ്രന്മാരും മൂലയ്ക്ക് ഒതുക്കപ്പെട്ടു.

കേരളത്തിലെ സുവേന്ദു അധികാരിയുടെ വരവിനുള്ള അരങ്ങും ചാക്കുകളും ഒരുങ്ങിക്കഴിഞ്ഞു.

ഇനി അവന്റെ വരവാണ്.

ആരായിരിക്കും കേരളത്തിലെ സുവേന്ദു അധികാരി?

രമേശ് അല്ലാതെ മറ്റാര്?
https://m.facebook.com/story.php?story_fbid=173962301682967&id=100072075932681
രാഘവൻ എന്നൊരു യു ഡി എഫുകാരനെ കരിങ്കൊടി കാണിച്ചതിനാണ് കരുണാകരന്റെ പൊലീസ് കൂത്തുപറമ്പിൽ അഞ്ചു സഖാക്കളെ വെടിവച്ചു കൊന്നത്!

കരുണാകരൻ ഇരുന്ന വേദിയിൽ കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ എന്ന പാട്ടു പാടിയ രാജനെ കരുണാകരന്റെ പൊലീസ് കൊന്ന് പന്നിക്കൂട്ടിലെറിഞ്ഞു!

ഇന്ദിരയ്ക്ക് അധികാര ഭ്രാന്ത് പിടിച്ച് അടിയന്തിരാവസ്ഥ എന്ന തെമ്മാടിത്തരം പ്രഖ്യാപിച്ച ആ കറുത്ത നാളുകളിൽ കറുത്ത ജെട്ടി പോലുമിടാതെ ഓച്ഛാനിച്ചു മുട്ടിലിഴഞ്ഞ മാദ്ധ്യമങ്ങളൊക്കെയും കറുത്ത മാസ്ക്കെന്ന കള്ളക്കഥ പറഞ്ഞു നിലവിളിക്കുന്നുണ്ട്!

ഓർമ്മകൾ ഉണ്ടായിരിക്കണം!
https://m.facebook.com/story.php?story_fbid=173973798348484&id=100072075932681
കൃഷ്ണരാജിനെ എനിക്കറിയാം.

വള്ളിക്കാവിലെ കുപ്രസിദ്ധയായ ഒരു സ്ത്രീ എന്നോടു നേരിട്ടു പറഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധത ഞാൻ ഫെയ്സ്ബുക്കിൽ എഴുതിയപ്പോഴാണ് കൃഷ്ണരാജ് എന്നെ ഭീഷണിപ്പെടുത്തിയത്.

എനിക്കെതിരെ ഇന്ത്യയിലെ എല്ലാ കോടതികളിലും കേസു കൊടുത്ത് എന്നെ ഇന്ത്യ മുഴുവൻ ഓടിക്കുമെന്ന്.

അന്നു ഞാൻ ജഡ്ജിയാണ്. ഇന്ത്യ മുഴുവൻ കാണാൻ പണമുണ്ട്, പക്ഷേ സമയമില്ലാത്ത അവസ്ഥ.

ഇന്ത്യ മുഴുവൻ കാണാൻ കിട്ടുന്ന അവസരം കളയരുതല്ലോ!

വള്ളിക്കാവിലെ സ്ത്രീയ്ക്കെതിരെ വീണ്ടുമെഴുതി.

റാസ്പുടിൻ വിവാദം വന്നപ്പോൾ കൃഷ്ണരാജിനെതിരെയും എഴുതി.

ഒരു ചുക്കും സംഭവിച്ചില്ല.

കൃഷ്ണരാജ് കേസ് കൊടുത്താൽ എന്താകുമെന്ന് എനിക്കറിയാം.

എന്നേക്കാൾ നന്നായി കൃഷ്ണരാജിനുമറിയാം.

ഇപ്പോൾ നാട്ടുകാർക്കുമറിയാം.
https://m.facebook.com/story.php?story_fbid=173979251681272&id=100072075932681
അതുകൊണ്ടാണ് ഞാനും ബൽറാം സേറും തലയിലും താടിയിലും വൈറ്റ് ഡൈ ഉപയോഗിക്കുന്നത്...
https://m.facebook.com/story.php?story_fbid=173983605014170&id=100072075932681

കോൺഗ്രസ് നേതാവായ അഡ്വക്കേറ്റ് വി ആർ അനൂപാണ് സ്വപ്നാ സുരേഷിന്റെ വക്കീലിനെതിരെ പൊലീസിൽ പരാതിപ്പെട്ടത്.

മതവികാരം വ്രണപ്പെടുത്തിയതിന്.

അതിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുക എന്നത് കേരള പൊലീസിന്റെ കടമയാണ്.

കോൺഗ്രസ് നേതാവിന്റെ പരാതിയുടെ വിവരം ഷാജിന് എങ്ങനെ അറിയാമായിരുന്നു എന്നതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയോ സി പി എമ്മോ അല്ല.

കോൺഗ്രസ് നേതാവ് തീവ്ര ഹിന്ദുവിനെതിരെ പൊലീസ് പരാതി നൽകിയതിന് പിണറായിയുടെ പൊലീസ് എന്റെ വക്കീലിനെ പീഡിപ്പിക്കുന്നേ എന്നു പറഞ്ഞ് കരയരുത്.

സ്റ്റാറ്റ്യൂട്ടറി വാണിംഗ്:

നല്ല വക്കീലിനെ വച്ചു കേസു നടത്തിയാൽ കൃഷ്ണരാജിന് ഊരിപ്പോരാം 😄
https://m.facebook.com/story.php?story_fbid=173986965013834&id=100072075932681

കേന്ദ്ര ഏജൻസികൾ ഇന്ത്യൻ പ്രതിപക്ഷത്തെ മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുകയാണ്.

അതിന്റെ ഭാഗമാണ് വയനാട്ടിലെ പ്രാദേശിക കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്.

കേരളത്തിലെ ഭരണപക്ഷത്തെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ വഴിവിട്ടു പ്രവർത്തിക്കുമ്പോൾ കയ്യടിക്കുകയും രാഹുലടക്കമുള്ള കോൺഗ്രസുകാർക്കെതിരെ കേന്ദ്ര ഏജൻസികൾ നീങ്ങുമ്പോൾ കരയുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

കാലാകാലങ്ങളിൽ കേന്ദ്ര ഏജൻസികളെ കൂട്ടിലടച്ച തത്തകളാക്കി കൊണ്ടു നടന്ന കോൺഗ്രസ് തങ്ങൾക്കു നേരെ അതേ തന്ത്രം പ്രയോഗിക്കപ്പെടുമ്പോൾ, വെറും പ്രാദേശിക രാഷ്ട്രീയമോഹങ്ങളാൽ വശംവദരായി, കേന്ദ്ര ഏജൻസിയെന്ന തത്തയുടെ കൂട്ടു തത്തയായ ഒരു ക്രിമിനൽ വനിതയെയും പൊക്കിയെടുത്ത് കേരളത്തിൽ തെക്കുവടക്ക് ഓടി നടക്കുന്നത് അങ്ങേയറ്റം അപഹാസ്യമാണ്.

ദൽഹിയിൽ കോൺഗ്രസ് മാർച്ചിന് അനുമതി നിഷേധിച്ചത് പിണറായിയുടെ പൊലീസല്ല.

എ ഐ സി സി ആസ്ഥാനത്ത് നിലവിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നതും പിണറായിയുടെ പൊലീസല്ല.

അമിത് ഷായുടെ ദൽഹി പൊലീസാണ്.

വി ഡി സതീശൻ മുതൽ ബൽറാമും മാങ്കൂട്ടത്തിലും വരെയുള്ള തുക്കടാ-തുക്കടാ ഗാങ്ങിന് (ഇന്ത്യയെന്നാൽ പറവൂരിൽ തുടങ്ങി തൃത്താലയിൽ അവസാനിക്കുന്നു എന്നു കരുതുന്ന പ്രാദേശിക തുക്കടാ നേതാക്കന്മാരുടെ സംഘം) ഇന്ത്യൻ ദേശീയ രാഷ്ട്രീയം അന്യമാണെന്നറിയാം.

അവർ കേരളത്തിൽ തെക്കുവടക്ക് നടക്കുമ്പോൾ,
ഇന്ത്യയെ പ്രതിപക്ഷമുക്തമാക്കാനുള്ള കേന്ദ്രത്തിന്റെ ഹീന ശ്രമങ്ങളിൽ പ്രതിഷേധിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്.

അതുകൊണ്ടുതന്നെ രാഹുലിനെതിരായ കേന്ദ്രനീക്കത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നു.
https://www.facebook.com/100072075932681/posts/174074561671741/

No comments:

Post a Comment