Wednesday, February 29, 2012

,"മതം വേറെ രാഷ്ട്രീയം വേറെ"

പ്രിയ  , സഖറിയ മാത്യു , താങ്കളുടെ കുറിപ്പ് ഞാന്‍ വായിച്ചു.പിറവം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ്, എല്‍.ഡി എഫ് സ്ഥാനാര്‍ത്തികള്‍ യാക്കോബായ സഭാ അംഗങ്ങള്‍ ആണ് എന്നത് താങ്കള്‍ നിഷേധിക്കില്ലല്ലോ? അടുത്ത കാലത്ത് ശ്രേഷ്ട കാതോലിക്ക ബാവാ തിരുമേനി സഭയുടെ ഔദ്യോദിക നിലപാട്  വിശദീകരിക്കാന്‍ അനധികൃതമായി ആരും തയ്യാറാകരുതെന്ന്  പരസ്യ കല്‍പ്പനയില്‍ കൂടി വിശ്വാസികളെ അറിയിച്ച വിവരം താങ്കള്‍ക്ക് അറിയുമല്ലോ? പിറവം   തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭക്ക് പ്രത്യേക പക്ഷം ഇല്ല എന്നും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സഭയുടെ നയം അല്ലെന്നും യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറി അഭി: ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പരസ്യമായി പ്രസ്താവന ഇറക്കിയതും താങ്കള്‍ക്ക് അറിവുണ്ടല്ലോ? അന്ത്യോക്യാ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രസിഡന്റ്‌  ആയി പ:എപ്പിസ്കോപ്പല്‍ സുന്നഹദോസ് ചുമതലപ്പെടുത്തിയിട്ടുള്ളത്  അഭി: ഏലിയാസ്‌ മോര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയെ ആയിരിക്കെ അദ്ദേഹത്തിന്‍റെ അനുമതി കൂടാതെ താങ്കള്‍   "ANTIOCH FAITH PROTECTION FORCE:" എന്ന ബാനറില്‍ സംഘടനയുടെ ഔദ്യോദിക അഭിപ്രായം ആണ് എന്ന്  തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ യു.ഡി.എഫിന് അനുകൂലമായി പരസ്യ പ്രചരണം നടത്തുന്നത്  ശുദ്ധ കാപട്യവും വഞ്ചനയും ആണ് .താങ്കളുടെ കുറിപ്പില്‍ അടുത്ത കാലത്തുണ്ടായ ക്രിസ്തു ചിത്ര വിവാദത്തെ കുറിച്ചും പരാമര്‍ശിച്ചു കണ്ടു .ഈ പ്രശ്നത്തില്‍ യാക്കോബായ സഭയുടെ ഔദ്യോദിക പ്രതികരണം കത്തോലിക്ക സഭയുടെതില്‍ നിന്നും തികച്ചും വ്യതസ്തവും മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത മോര്‍ ക്രിസോസ്ടം ,യാക്കോബായ സഭാപിതാക്കന്മാരായ അഭി : ഗീവര്‍ഗീസ് മോര്‍ കൂറീലോസ്, യാക്കോബായ സഭയുടെ നവാഭിഷിക്ത മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പോളിക്കാര്‍പ്പോസ് എന്നിവരുടെ  പ്രതികരണങ്ങള്‍ക്ക്  സമാനവും ആയിരുന്നു ആയിരുന്നു എന്നത്  താങ്കള്‍ എന്തുകൊണ്ടാണ് കാണാതെ പോയത്  ? ഈ പ്രശ്നത്തില്‍  യാക്കോബായ സഭയുടെ ഔദ്യോദിക നിലപാടിന് വിരുദ്ധവും കത്തോലിക്ക സഭയുടെ നിലപാടിനെ പിന്തുണയ്ക്കുന്നതും അയ നിലപാട്  എന്തു കൊണ്ടാണ്  അനധികൃതമായി "ANTIOCH FAITH PROTECTION FORCE:" എന്ന ബാനറില്‍ താങ്കള്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യന്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം ഏതെങ്കിലും മത സംഘടനയുടെ ബാനര്‍ ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക്  അനുകൂലമായോ , പ്രതികൂലമായോ പ്രചാരണത്തിന് ഉപയോഗിക്കുന്നത്  ക്രിമിനല്‍ കുറ്റം ആണ് എന്നത് താങ്കള്‍ മനസിലാക്കുമല്ലോ?ഇവിടെ താങ്കള്‍ക്ക്  സംഘടനയുടെ യാതൊരു ഔദ്യോദിക ചുമതലയും ഇല്ലാതിരിക്കെ,വ്യാജ രേഖ ഉണ്ടാക്കി തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത്  ഇരട്ടകുറ്റം ആണ് എന്നതും താങ്കള്‍ ഓര്‍മ്മിക്കുക.  താങ്കള്‍ക്ക് യു.ഡി.എഫ്   സ്ഥാനാര്‍ഥി അനൂപ്‌ ജേക്കബിന് അനുകൂലമായി തെരഞ്ഞെടുപ്പു പ്രചരണം നടത്തുവാനുള്ള അവകാശത്തെ ഞാന്‍ മാനിക്കുന്നു. പക്ഷെ അത്  അത് യാക്കോബായ സഭയുടെയോ, ഭക്ത സംഘടകളുടെയോ ബാനറില്‍  ആയിരിക്കരുതെന്നു മാത്രം ,വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായം ഉള്ളവര്‍ ഉള്‍ക്കൊള്ളുന്നതാണ് യാക്കോബായ സഭ എന്നത്  താങ്കള്‍ മനസിലാക്കുക.ഈ കുറിപ്പ് താങ്കള്‍ക്കുവേണ്ടി  മാത്രമല്ല,താങ്കളെ പ്പോലെ സഭയുടെ ബാനര്‍ അനധികൃതമായി തെരഞ്ഞെടുപ്പു പ്രചരണം നടത്തുവാന്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് ,"മതം വേറെ രാഷ്ട്രീയം വേറെ" അതല്ലേ നല്ലത് .  

No comments:

Post a Comment