Saturday, February 25, 2012

വിശ്വാസ്യത തകര്‍ന്ന മലയാള മനോരമ

മനോരമ  എന്തുകൊണ്ടാണ്  കര്‍ദിനാള്‍ ആലന്‍ചേരിയുടെ  വിവാദപരമായ പ്രസ്താവന തങ്ങളുടെ വായനക്കാരില്‍ നിന്നും മറച്ചു വച്ചത്. മറ്റു പത്രങ്ങള്‍ വായിച്ചില്ലെങ്കില്‍ സത്യം അറിയാന്‍ കഴിയില്ല എന്ന സ്ഥിതി ഉണ്ടാകുന്നതു വഞ്ചന അല്ലെ?  ദേശീയവും അന്തര്‍ ദേശീയവും ആയ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്ത പൂഴ്ത്തി വച്ചതില്‍ കൂടി മനോരമ സ്വന്തം വിശ്വാസ്യത ആണ് തകര്‍ത്തെറിഞ്ഞത്. ഒരു പത്രത്തിന്റെ നിലവാരം അളക്കുന്നത് അത് എത്ര പേര്‍ വായിക്കുന്നു എന്നതിന്റെ മാത്രം അടിസ്ഥാനത്തില്‍ ആയാല്‍ നാം വലിയ അപകടത്തില്‍ ചെന്ന് ചാടും എന്ന്  ഈ സംഭവം തെളിവ്. സത്യത്തോട് എത്രമാത്രം അകന്നു നില്ക്കാന്‍ കഴിയും എന്നാണ് മനോരമ ഓരോ ദിവസവും ഇത്തരം അഭ്യാസങ്ങളില്‍ കൂടി നമ്മെ കാണിച്ചുകൊണ്ടിരിക്കുന്നത്. 

No comments:

Post a Comment