Wednesday, February 8, 2012

പണാധിപത്യത്തിനു കീഴടങ്ങുന്ന ക്രൈസ്തവ സഭകള്‍

ക്രിസ്തു സ്നേഹത്തിന്റെ വിപ്ലവകാരി എന്ന അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ അധര്‍മ്മത്തിനെതിരെ രോഷാകുലനായ ക്രിസ്തുവിനെ സുവിശേഷത്തില്‍ കാണുവാന്‍   കഴിയും.യെരുശലേം ദേവാലയത്തില്‍ അരുതാത്തത് നടന്നപ്പോള്‍ ഈ സ്നേഹത്തിന്റെ വിപ്ലവകാരി ചാട്ടവാര്‍ എടുത്തതായി നാം കാണുന്നു. ഇന്നത്തെ ക്രൈസ്തവ സഭകള്‍ പണാധിപത്യത്തിനു കീഴടങ്ങി ക്രൈസ്തവ ധര്‍മ്മങ്ങള്‍  കളഞ്ഞു കുളിച്ചിരിക്കുന്നു എന്നതല്ലേ ശരി. തങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിചിട്ടുള്ളതിനെക്കാള്‍ അധിക ഫീസ്‌ ഈടാക്കാന്‍ നിര്‍ബന്ധം പിടിക്കുന്ന കത്തോലിക്ക സഭ ,സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം കൂലി പോലും കൊടുക്കാതെ കവര്‍ന്നെടുക്കുന്ന അധര്‍മ്മം അല്ലെ ഇപ്പോള്‍ പിന്തുടരുന്നത്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ മിനിമം കൂലി നിഷേധത്തിനെതിരായി നേഴ്സുമാര്‍ ഇപ്പോഴും സമര രംഗത്താണ് എന്നത് ഓര്‍മ്മിക്കുക.പരുമലയിലും,കോലന്‍ചേരിയിലും ഇത് തന്നെ സ്ഥിതി.    ന്യൂനപക്ഷ അവകാശം എന്നത് സഭയിലെ ന്യൂനപക്ഷം വരുന്ന സമ്പന്നരുടെ അവകാശം ആയി മാറിയിരിക്കുന്നു.ക്രിസ്തുവിന്റെ ചിത്രത്തിന് തൊട്ടു താഴെ ഇരുന്നു അധ്യാപക നിയമനത്തിന്,വിദ്യാര്‍ഥി പ്രവേശനത്തിന് കോഴ വാങ്ങുവാന്‍ അമിതമായ ആര്‍ത്തി കാണിക്കുന്നു.
സ്നേഹത്തിന്റെ സുവിശേഷം ഇപ്പോള്‍ പ്രസംഗിക്കുന്ന കത്തോലിക്ക സഭ നേതൃത്വം നല്‍കി നടത്തിയ കുരിശു യുദ്ധത്തില്‍ എട്ടു കോടിയിലധികം മനുഷ്യര്‍ കൊന്നൊടുക്കപ്പെട്ട പൂര്‍വകാല ചരിത്രം വിസ്മരിക്കരുത്. സത്യം വിളിച്ചു പറഞ്ഞതിന് കത്തോലിക്കാ സഭ കോടതികളാല്‍ ശിക്ഷിക്കപ്പെട്ടു ജീവന്‍ നഷ്ടപ്പെട്ട ശാസ്ത്രഞ്ജന്മാര്‍ എത്രയോ അധികം.
എന്തു കൊണ്ടാണ് കത്തോലിക്ക സഭക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള ജെര്‍മ്മനിയില്‍ മാര്‍ക്സിസ്റ്റ്‌ ആശയം പിറന്നു വീണത്‌ ? കത്തോലിക്ക സഭയുടെ അപജയം കൊണ്ടായിരുന്നില്ലേ? എന്തു  കൊണ്ടാണ് യൂറോപ്യന്‍ നാടുകളില്‍ ആരാധനാലയങ്ങള്‍ വിശ്വാസികളുടെ ശൂന്യത മൂലം വില്‍ക്കപ്പെടുകയോ,വാടകയ്ക്ക് കൊടുക്കുകയോ ചെയ്യപ്പെടുന്നത് ?എന്തു കൊണ്ടാണ് കത്തോലിക്ക സഭക്ക് മൃഗീയ ഭൂരിപക്ഷം ഉള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ മാര്‍ക്സിസത്തിന് കൂടുതല്‍ സ്വീകാര്യത ഉണ്ടാകുന്നതു?എന്തു കൊണ്ടാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കേരളത്തില്‍ നടത്തിയ ഇടതുപക്ഷ വിരുദ്ധ പ്രക്ഷോഭണത്തിന്റെ പ്രധാന കേന്ദ്രം ആയ പാലായിലും ,ചെങ്ങനാശേരിയിലും കത്തോലിക്കാ സഭ പിന്തുണച്ച കെ എം മാണിയും,സി എഫ് തോമസും ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതില്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിക്കേണ്ട പരിതാപ സ്ഥിതിയില്‍ എത്തിയത് ?.ചെങ്ങനാശേരി അതിരൂപതയുടെയും, പാല രൂപതയുടെയും ആസ്ഥാന മണ്ഡലങ്ങളില്‍ ആണ് ഈ ദുസ്ഥിതി ഉണ്ടായതു എന്നത് ഓര്‍മ്മിക്കുക.തെറ്റായ നയം തിരുത്തിയില്ലെങ്കില്‍ യൂറോപ്പിലെ അനുഭവം കേരളത്തിലെ കത്തോലിക്ക സഭക്ക് ഉണ്ടാകും എന്ന് ഓര്‍മ്മിക്കുക .ക്രിസ്തു ജനിച്ച നാട്ടില്‍ ഇസ്ലാം ആശയത്തിന് കൂടുതല്‍ സ്വീകാര്യത വന്നത്  ചൂഷകരായ റോമന്‍ ചക്രവര്തിമാര്‍ക്ക്  സഭയില്‍ പ്രവേശനം നല്‍കി സഭ ചൂഷണത്തിന് പിന്തുണ നല്‍കിയത് കൊണ്ടാണ് എന്നത് മറക്കരുത്. 

No comments:

Post a Comment