Tuesday, May 17, 2011

ആദായനികുതി വകുപ്പിന് സുപ്രീംകോടതിയുടെ ശാസന


 2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം വൈകിപ്പിച്ചതിന് ആദായനികുതിവകുപ്പിനെ സുപ്രീംകോടതി ശാസിച്ചു. സുപ്രീംകോടതി കേസ് നിരീക്ഷിക്കാത്ത സാഹചര്യമാണെങ്കില്‍ നിങ്ങള്‍ ഉറങ്ങുമായിരുന്നില്ലേയെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് ആരാഞ്ഞു. 2ജി അഴിമതിയിലെ ഇടപെടല്‍ വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ 2008ല്‍ പുറത്തുവന്നതാണ്. എന്തുകൊണ്ട് നടപടി മൂന്നുവര്‍ഷം വൈകി-കോടതി പറഞ്ഞു. മെയ് അഞ്ചിന് കേസ് വാദത്തിന് വന്നപ്പോഴും ആദായനികുതി വകുപ്പിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. അന്വേഷണറിപ്പോര്‍ട്ട് മെയ് 31ന് മുമ്പ് സമര്‍പ്പിക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മൗറീഷ്യസിലാണ് സിബിഐ സംഘം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘവും ഒപ്പമുണ്ട്. 2ജി ഇടപാടില്‍ ഉള്‍പ്പെട്ട സ്വാന്‍ ടെലികോമില്‍ റിലയന്‍സിനുണ്ടായിരുന്ന 9.9 ശതമാനം ഓഹരി വാങ്ങിയ ഡെല്‍ഫി ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തെക്കുറിച്ച് അന്വേഷിക്കാനാണ് സംഘം മൗറീഷ്യസില്‍ പോയത്.
ഹേ..മഹാ പരിശുദ്ധനായ ആന്റണി ..അങ്ങ് ഉള്‍ക്കൊള്ളുന്ന സര്‍ക്കാരിനു എതിരെ ആണ്  സുപ്രീംകോടതിയുടെ ശാസന എന്നത് അങ്ങ് അറിയുന്നില്ലേ.എന്താണ് അങ്ങയുടെ പ്രതികരണം എന്നറിയാന്‍ ജനങ്ങള്‍ക്ക്‌ താല്പര്യം ഉണ്ട് .

No comments:

Post a Comment