Monday, May 30, 2011

വിദ്യാഭ്യാസം:സ്വകാര്യ കോര്‍പറേറ്റ് മേഖലക്ക് തീറെഴുതാന്‍ നീക്കം



മികച്ച ചരിത്രഗവേഷകരും അധ്യാപകരും ഉള്‍പ്പെട്ട പാഠപുസ്തക കമ്മിറ്റി രചിച്ച, പത്താംതരത്തിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തെച്ചൊല്ലി ഉയര്‍ന്നിട്ടുള്ള വിവാദങ്ങള്‍ കേരളത്തെ പഴയ നൂറ്റാണ്ടുകളിലേക്ക് തിരിച്ചു കൊണ്ട് പോകുന്നതിനുള്ള ബോധപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ്. ലാഘവബുദ്ധിയോടെ ഈ വിവാദത്തെ മുഖവിലക്കെടുത്ത് ജാതിമതശക്തികളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ഇപ്പോള്‍  നടത്തുന്നത്. കേരളത്തിലെ മതേതര സമതുലിതാവസ്ഥയെ അപകടപ്പെടുത്തുന്ന ഈ സമീപനം ഉപേക്ഷിക്കണം.
 വിദ്യാഭ്യാസമേഖലയിലേക്ക് സ്വകാര്യ കോര്‍പറേറ്റ് സംരംഭകരെ യഥേഷ്ടം സ്വാഗതം ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന ആശങ്കാജനകവും പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുദ്ദേശിച്ചുള്ളതുമാണ്. വിദ്യാഭ്യാസമേഖലയെ ലാഭം കൊയ്യുന്നതിനുള്ള കച്ചവടമേഖലയാക്കി മൂലധനശക്തികള്‍ക്ക് കേരളത്തെ അടിയറവയ്ക്കാനുള്ള ഈ ശ്രമങ്ങളെ പ്രബുദ്ധകേരളം എതിര്‍ത്ത് തോല്‍പ്പിച്ച ചരിത്രമാണുള്ളതെന്നകാര്യം ബന്ധപ്പെട്ടവര്‍ വിസ്മരിക്കരുത്.
ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ ഉന്നത നിലവാരത്തിലുള്ള ഗവേഷണവും അധ്യാപനവും ചികിത്സയും ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം എടുത്തുമാറ്റാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും .   

No comments:

Post a Comment