Monday, May 30, 2011

താളം തെറ്റുന്ന പാഠപുസ്തക പരിശോധന


  പത്താം ക്ലാസിലെ പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പുസ്തകം പരിശോധിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പാഠപുസ്തക പരിശോധനാ കമ്മിറ്റിയില്‍നിന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പിന്മാറി. തന്റെ സമ്മതമില്ലാതെയാണ് പാഠപുസ്തക കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്തിയതെന്ന് എം ജി എസ് നാരായണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മികച്ച ചരിത്രഗവേഷകരും അധ്യാപകരും ഉള്‍പ്പെട്ട പാഠപുസ്തക കമ്മിറ്റി തയ്യാറാക്കിയ പാഠപുസ്തകം പരിശോധിക്കാന്‍ അവരോളമെങ്കിലും ചരിത്രജ്ഞാനവും അധ്യാപന പരിചയവുമുള്ള ചരിത്രകാരന്‍ അധ്യക്ഷനായ സമിതിവേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ  കമ്മിറ്റിയില്‍ രണ്ടംഗങ്ങള്‍ മാത്രമായി.
 കത്തോലിക്കാസഭയെ അവഹേളിക്കുന്ന പാഠഭാഗമുണ്ടെന്ന കെസിബിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാഠഭാഗം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചത്. എം ജി എസ് നാരായണന് പുറമെ ഡി ബാബുപോള്‍ , മതശാസ്ത്രജ്ഞന്‍ പ്രൊഫ. റെയ്മോന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ , പാഠപുസ്തകം പരിശോധിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജയിംസ് ഫോണില്‍ അറിയിച്ചതല്ലാതെ മറ്റു വിവരമൊന്നും ഇല്ലെന്ന് ഡോ. ഡി ബാബുപോള്‍ പറഞ്ഞു. കമ്മിറ്റി രൂപീകരിച്ചതായി ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല. എം ജി എസ് കമ്മിറ്റിയോട് സഹകരിച്ചില്ലെങ്കിലും പുസ്തകം പരിശോധിച്ചശേഷം തന്റെ അഭിപ്രായം അദ്ദേഹവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.പുസ്തകം പരിശോധിക്കാന്‍ മതപണ്ഡിതനെ നിയമിച്ചതില്‍ അക്കാദമിക് സമൂഹം വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു.

No comments:

Post a Comment