ഷി ജിങ് പിങ്ങും ചൈനീസ് മിലിറ്ററി ജനറൽമാരും തമ്മിൽ എന്തോ ഒത്തു തീർപ്പുണ്ടാക്കി, തത്കാലത്തേക്ക് പുറത്തിറങ്ങി, സോവിയറ്റ് യൂണിയൻ തകർന്നത് നമ്മൾ കണ്ടതല്ലേ, യുഗോസ്ലോവിയ തകർന്നില്ലേ, ചൈന ഇന്നല്ലെങ്കിൽ നാളെ തകരും എന്നും പറഞ്ഞു നമ്മുടെ ലിബറലുകളും രവി ധൈബത്തിന്റെ വിശ്വാസികളും എല്ലാറ്റിനും ഉപരി ഇഞ്ചിക്കുഴി എടുക്കാനുള്ള കഴിവ് പോലും ഇല്ലാത്ത മ പ്രകളും ഇനിയും വരും - അതിനൊരു കാരണമേ ഉള്ളു - ഇടതു വിരുദ്ധത : ലോകത്തെവിടെയെങ്കിലും കമ്യൂണിസ്റ്റുകാർക്ക് രണ്ടു തട്ട് കിട്ടിയാൽ അത് പിണറായിക്ക് ഒരു അടിയാകും എന്ന ഒരു വിചാരം.
എന്തായാലും ചൈനീസ് ഗവണ്മെന്റ് സംവിധാനത്തെക്കുറിച്ചു കുറച്ചു അടിസ്ഥാനവിവരങ്ങൾ എങ്കിലും അറിഞ്ഞിരിക്കുന്നത് ഇവർക്ക് അടുത്ത തവണ നുണ എഴുതുമ്പോൾ ഉപകാരപ്പെടാൻ ആയി കുറിക്കുന്നത്.
മറ്റുരാജ്യങ്ങളിൽ നിന്നും വലിയ വ്യത്യാസങ്ങൾ ഉള്ള ഒരു സംവിധാനം ആണ് ചൈനയിൽ നിലവിൽ ഉള്ളത്
പാർട്ടി, സ്റ്റേറ്റ്, മിലിട്ടറി എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയസംവിധാനം ആണ് ചൈന.
1- 10 കോടി അംഗങ്ങൾ ഉള്ള പാർട്ടി - പ്രായപൂർത്തിയായ ആർക്കും അംഗത്വം എടുക്കാം - പക്ഷെ ലേവി കൊടുക്കുക മുതൽ പാർട്ടി അച്ചടക്കം സംരക്ഷിക്കുക വരെയുള്ള കടമകൾ ഉണ്ട് - ഈ പാർട്ടിക്ക് നാല്പത്തി അഞ്ചു ലക്ഷം ബ്രാഞ്ച് കമ്മറ്റികൾ ഉണ്ട്, കൃത്യമായി രണ്ടാഴ്ചയിൽ എങ്കിലും യോഗം ചേർന്ന് രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വിഷയങ്ങൾ ചർച്ചചെയ്യുകയും മേൽകമ്മറ്റിയിലേക്ക് റിപ്പോർട്ടും വിമർശനവും അയക്കുന്ന മീറ്റിംഗുകൾ - ഈ മീറ്റിംഗിൽ അയക്കുന്ന വിമർശനങ്ങൾക്ക് കഴമ്പുണ്ടെങ്കിൽ ഷി ജിങ് പിംഗ് അടക്കം മറുപടി രേഖാമൂലം നൽകിയേ മതിയാകൂ.
ഈ പാര്ടിയുടെ 300 അംഗ സെൻട്രൽ കമ്മറ്റിയും 24 അങ്ങപോളിറ്റ് ബ്യുറോയും എട്ടങ്ങ സ്റ്റാന്റിംഗ് കൗൺസിലും അതിനെല്ലാം മുകളിൽ ആയി ഉത്തരവാദിത്വപ്പെട്ട നേതാവ് ആയി പാർട്ടി സെക്രട്ടറിയും ഉണ്ട് -
ഇതോടൊപ്പം 27 കോടിയോളം അംഗങ്ങൾ ഉള്ള വിവിധ തൊഴിലാളി യൂണിയനുകളും പാർട്ടിയുടെ വിവിധഘടകങ്ങളിൽ ചേർന്ന് പ്രവർത്തിക്കുന്നു.
2- ഇത് കൂടാതെ മറ്റു രാജ്യങ്ങളിലെ പോലെ ലോക്കൽ ( ടൌൺ ആൻഡ് വില്ലേജ് ) മുതൽ പ്രവിശ്യകൾ മുതൽ ബെയ്‌ജിങ് ( ഭരണതലസ്ഥാനം) വരെയുള്ള ഭരണസംവിധാനം ഉണ്ട് - ചൈനയ്ക്ക് 34 പ്രവിശ്യാ തലത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളുണ്ട്: 23 പ്രവിശ്യകൾ, 4 സ്വയം ഭരണാവകാശം ഉള്ള വലിയ മുനിസിപ്പാലിറ്റികൾ (ബെയ്ജിംഗ്, ടിയാൻജിൻ, ഷാങ്ഹായ്, ചോങ്‌കിംഗ്), 5 സ്വയംഭരണ പ്രദേശങ്ങൾ (ഗ്വാങ്‌സി, ഇന്നർ മംഗോളിയ, ടിബറ്റ്, നിംഗ്‌സിയ, സിൻജിയാങ്) കൂടാതെ 2 പ്രത്യേക ഭരണ പ്രദേശങ്ങൾ (ഹോങ്കോങ്, മക്കാവ്) . ഇവക്കെല്ലാം വിവിധ തലങ്ങളിൽ തലവന്മാർ ഉണ്ട്.
അവരുടെ എല്ലാം പരമോന്നത നേതാവാണ് രാഷ്ട്രത്തിന്റെ പ്രേസിടെന്റു. രാഷ്ട്രത്തിന്റെ ഔദ്യോഗിക തലവൻ രാഷ്ട്രപതിയാണ് ( പ്രസിഡന്റ് )
3-മൂന്നാമത്തേത് മിലിറ്ററി : ചൈനയിലെ സൈന്യത്തെ നിയന്ത്രിക്കുന്നത് കമ്യുണിസ്റ്റ് പാർട്ടിയാണ്, സ്റ്റേറ്റ് അല്ല ( ഇത് മറ്റു രാജ്യങ്ങളിൽ ഒന്നും ഇല്ലാത്തത് ആണ് . അതുകൊണ്ടാണ് ഇതിനെ "പീപ്പിൾസ് ലിബറേഷൻ ആർമി" എന്ന് വിളിക്കുന്നത്, "ചൈനീസ് നാഷണൽ ആർമി" എന്നല്ല. ഇത് നയിക്കുന്നത് സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനാണ് - ഒരു പ്രതിരോധ മന്ത്രിയോ സൈനിക മേധാവിയോ അല്ല.
മിലിട്ടറി കമ്മീഷൻ ചെയർമാൻ ആണ് ചൈനീസ് മിലിട്ടറിയുടെ തലവൻ
നിലവിൽ ഈ മൂന്ന് സ്ഥാനങ്ങളും വഹിക്കുന്നത് ഷി ജിൻപിങ്ങാണ്
മേല്പറഞ്ഞതൊക്കെ ആർക്കും ഒരു രണ്ടു മണിക്കൂർ സമയവും നാലഞ്ച് ജിബി ഡേറ്റയും കുറച്ചു താല്പര്യവും ഉണ്ടെങ്കിൽ പരസ്യമായി കിട്ടാവുന്ന വിവരങ്ങൾ മാത്രമാണ്
അപ്പോൾ സിന്ധു സൂര്യകുമാർ മുതൽ അനിൽ നമ്പിയാർ വരെയുള്ളവർക്കും കൊളംബിക്കും ഹൃദയം നിറഞ്ഞ ആശംസകളും അനുമോദനങ്ങളും-
---------------------------
NB : രണ്ടര അടി വീതിയും പത്തടി നീളവും ഉള്ള തടങ്ങൾ ഉണ്ടാക്കി ആ തടത്തിൽ 4 X 20 എണ്ണം ചെറിയ കുഴികൾ കുഞ്ഞു തൂമ്പ കൊണ്ട് കുനിഞ്ഞു നിന്ന് കുത്തി അതിൽ ചെറിയൊരു ഇഞ്ചിക്കഷ്ണം കുത്തിവച്ചാണ് ഇഞ്ചിക്കൃഷി ആരംഭിക്കുന്നത് - ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടുള്ള ഏറ്റവും ബോറിങ് ആയ, യാതൊരു റാഷണല് ബുദ്ധിയും വേണ്ടാത്ത, monotonous ആയ പണി ആണ് ഇഞ്ചിക്കുഴി കുത്തുന്ന പണി.
ആ ജോലിക്ക് പോലും കൊള്ളാത്തവരെ അനുതാപ പൂർവം പുനരധിവസിപ്പിക്കാൻ എത്രയും പെട്ടെന്ന് തൊഴിലാളി വർഗ്ഗപാര്ടി നയിക്കുന്ന കേരള ഗവണ്മെന്റ് എത്രയും ഇടപെടണം എന്നൊരു ആഗ്രഹം
ഉണ്ട്.
https://www.facebook.com/100001445446839/posts/pfbid02x6qUrPuXSEHFBQfSzYbCx6NB6jWnp7iKUa3zpRFspryrXE9EANLitFvP2XHrjjvBl/
No comments:
Post a Comment