Thursday, September 15, 2022

എൻജിനിയറിങ്‌ കോഴ്‌സുകളിൽ 5 ശതമാനം സീറ്റുകളിൽ സൗജന്യപഠനം ; സൂപ്പർ ന്യൂമറി സീറ്റുകൾ സൃഷ്ടിക്കും

എൻജിനിയറിങ്‌ കോഴ്‌സുകളിൽ അഞ്ച്‌ ശതമാനം സീറ്റുകളിൽ ട്യൂഷൻ ഫീസ്‌ ഒഴിവാക്കും. കഴിഞ്ഞ വർഷം 50 ശതമാനത്തിലധികം പേർ പ്രവേശനം നേടിയ ബിടെക്‌, ബിആർക്‌ ബ്രാഞ്ചുകളിൽ അഞ്ച്‌ ശതമാനം സൂപ്പർന്യൂമറി സീറ്റുകൾ സൃഷ്ടിച്ചാണ്‌ പാവപ്പെട്ട കുട്ടികൾക്ക്‌ പഠനസൗകര്യമൊരുക്കുന്നത്‌. പ്രവേശന വിജ്ഞാപനത്തിൽ ഇക്കാര്യവും വിശദമാക്കിയിട്ടുണ്ട്‌. എഐസിടിഇയുടെ മാനദണ്ഡങ്ങൾക്ക്‌ അനുസരിച്ചായിരിക്കും പ്രവേശനം.

ആദ്യ അലോട്ട്‌മെന്റ്‌ 22ന്‌
സംസ്ഥാനത്തെ എൻജിനിയറിങ്‌, ആർകിടെക്‌ചർ കോഴ്‌സുകളിലേക്ക്‌ 2022–- 23 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ നടപടി ആരംഭിച്ചു. www.cee.kerala.gov.in ലൂടെ ഓപ്‌ഷനുകൾ 19ന്‌ രാവിലെ 10 വരെ രജിസ്‌റ്റർ ചെയ്യാം. ട്രയൽ അലോട്ട്‌മെന്റ്‌ 18ന്‌ പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്‌മെന്റ്‌ 22ന്‌ പ്രസിദ്ധീകരിക്കും. ഇതിലുൾപ്പെട്ടവർക്ക്‌ 26ന്‌ വൈകിട്ട്‌ നാല്‌ വരെ ഏതെങ്കിലും ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലൂടെയോ ഓൺലൈനായോ ഫീസ്‌ അടയ്‌ക്കാം. തുടർന്നുള്ള അലോട്ട്‌മെന്റുകളുടെ സമയം അതത്‌ ഘട്ടത്തിൽ പ്രവേശന കമീഷണർ പ്രസിദ്ധീകരിക്കും. കോളേജുകൾ, കോഴ്‌സുകൾ, ഫീസ്‌ഘടന എന്നിവയുടെ വിശദാംശം വെബ്‌സൈറ്റിൽ.


Read more: https://www.deshabhimani.com/news/kerala/engineering-seat-allotment/1044003

No comments:

Post a Comment