താൻ ദൈവത്തിൽ വിശ്വസിക്കുന്നയാളാണ്. കോൺഗ്രസ് വിടില്ലെന്ന് തിരഞ്ഞെടുപ്പിന് മുൻപ് പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ ദൈവം തന്നെ അതിനായി ഒരു വഴിയൊരുക്കി. ഞാൻ വീണ്ടും ക്ഷേത്രത്തിൽ പോയി ദൈവത്തോട് അനുവാദം ചോദിച്ചു. തനിക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യൂവെന്ന് ദൈവം പറഞ്ഞു- പാർട്ടി വിട്ടതിന് കുറിച്ച് ദിഗംബർ കാമത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ഗോവ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് ഫെബ്രുവരിയിലാണ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ കോൺഗ്രസ് വിടില്ലെന്ന് വിശ്വസ്തതാ പ്രതിജ്ഞ എടുത്തത്.
ഗോവയിൽ പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, ദിഗംബർ കാമത്ത് ലോബോയുടെ ഭാര്യ ദെലീല ലോബോ, രാജേഷ് ഫൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് ബിജെപിയിൽ ചേർന്ന മറ്റുള്ളവർ. 11 എംഎൽമാരാണ് ഗോവയിൽ കോൺഗ്രസിനുള്ളത്.
https://www.mathrubhumi.com/news/india/i-asked-god-he-told-me-goa-congress-veteran-explains-switch-to-bjp-1.7872758
No comments:
Post a Comment