Friday, September 30, 2011

സഭാ തര്‍ക്കം ഇടവക പൊതുയോഗം നടത്തി അവകാശങ്ങള്‍ നിശ്ചയിക്കണം




കൊച്ചി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പൊതുയോഗം ചേര്‍ന്ന് ഇടവക ജനങ്ങളുടെ ഭൂരിപക്ഷം അനുസരിച്ച് അവകാശങ്ങള്‍ നിശ്ചയിക്കണമെന്ന് യാക്കോബായ സഭ നേതൃത്വം ആവശ്യപ്പെട്ടു.

മലബാര്‍ ഭദ്രാസനത്തിലെ പള്ളികളില്‍ ഇരുവിഭാഗവും പൊതുയോഗം ചേര്‍ന്ന് പരസ്​പരം ഇടവക ജനങ്ങളുടെ ഭൂരിപക്ഷം അനുസരിച്ച് വീതംവെച്ച് പിരിഞ്ഞ് സമാധാനമായി ആരാധന നടത്തിവരുന്നു. സ്വത്ത് വീതം വെപ്പില്‍ ഇടവക ജനങ്ങള്‍ക്കാണ് അവകാശം. പല ഇടവകകളിലും പൊതുയോഗങ്ങള്‍ കൂടിയിട്ട് കാലങ്ങളായി. കോലഞ്ചേരി പള്ളിയില്‍ത്തന്നെ 1971നുശേഷം സമ്പൂര്‍ണ പൊതുയോഗം നടന്നിട്ടില്ല. പള്ളി പൂട്ടിക്കിടന്ന കാലത്ത് ഏകപക്ഷീയമായി പൊതുയോഗങ്ങള്‍ കൂടിയെടുത്ത തീരുമാനമാണ് ജില്ലാ കോടതി അംഗീകരിച്ചതെന്ന് യാക്കോബായ സഭ സെക്രട്ടറി തമ്പു ജോര്‍ജ്ജ് തുകലന്‍ പറഞ്ഞു.


പള്ളി പൊതുയോഗം നിഷ്പക്ഷമതികളുടെ സാന്നിധ്യത്തില്‍ കൂടി എടുക്കുന്ന തീരുമാനങ്ങള്‍ അനുസരിച്ച് മുമ്പോട്ട് പോയാല്‍ മാത്രമേ സഭാപ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment