Friday, September 23, 2011

വഞ്ചന എന്നത് എന്നും ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ്‌ മുഖമുദ്ര

  • 1912 -ല്‍ അബ്ദുല്‍ മശിഹ് പാത്രിയര്‍ക്കീസ് മലങ്കരയില്‍ സ്ഥാപിച്ചത് മാര്‍ത്തോമ ശ്ലീഹായുടെ സിംഹാസനം ആണ് എന്ന് പ്രചരിപ്പിച്ചു വന്നിരുന്ന ഓര്‍ത്തഡോക്‍സ്‌ വിഭാഗത്തിന്‍റെ എപ്പിസ്കോപാല്‍ സുന്നഹദോസ് സാക്ഷാല്‍ വട്ടശേരി തിരുമേനിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന് പത്രോസിന്റെ സിംഹാസനത്തിന്റെ ഏക അവകാശി എന്ന് അവകാശപെടുന്ന റോമന്‍ കത്തോലിക്കാ സഭയില്‍ ലയിക്കാന്‍ തീരുമാനിക്കുകയും ആയതിനു റോമന്‍ പാപ്പയുടെ അംഗീകാരം തേടാന്‍ മാര്‍ ഈവാനിയോസിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു എന്നത് ചരിത്ര സത്യം. ഈ സുന്നഹദോസ് കൂടിയതാകട്ടെ അവസാന ശ്വാസം വരെയും കടുത്ത അന്ത്യോക്യ സിംഹാസന ഭക്തനായ മഹാ പരിശുദ്ധനായ പരുമല തിരുമേനിയുടെ തിരുശേഷിപ്പുകളുടെ സാന്നിധ്യത്താല്‍ അനുഗ്രഹീതമായ പരുമല സെമിനാരിയില്‍ അയിരൂന്നു എന്നതും ചരിത്രത്തിന്‍റെ മറ്റൊരു വികൃതി.
    • പ:അന്ത്യോക്യാ സിംഹാസനത്തിനു പ:പരുമല തിരുമേനി സമര്‍പ്പിച്ച ശല്‍മൂസയിലെ പ്രശക്ത ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ.”ശ്ലീഹക്ക് അടുത്ത വിശ്വാസത്തിനും, അന്ത്യോക്യയുടെയും ശ്ലീഹാക്ക്അടുത്ത സിംഹസനത്തിന്മേല്‍ സ്ഥിരതയോടെ ഇരിക്കുന്ന പൊങ്ങപ്പെട്ട മൂന്നാമത്തെ പത്രോസ് എന്ന മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയാര്‍കീസ് ബാവായുടെ മേല്‍പട്ടത്തിനു കടപ്പെട്ടിരിക്കുന്നത് പോലെ എല്ലായിപ്പോഴും അനുസരണ ആയിരിക്കുവാന്‍ എനിക്ക് ന്യായമാകുന്നു.സദായിപ്പോഴും ഞാന്‍ അനുസരിച്ച് അവിടത്തെ കല്‍പനകളെ കൈക്കൊണ്ട്‌ ഞാന്‍ ചേര്‍ന്ന് കൊള്ളുന്നു.അവിടത്തെ വചനങ്ങളില്‍ നിന്നും കാനോന വിധികളില്‍ നിന്നും സ്ഥിര്രപ്പെട്ടിട്ടുള്ള ചട്ടങ്ങളില്‍ നിന്നും നടപ്പുകളില്‍ നിന്നും അല്‍പമോ,അധികമോ,ഇടത്തോട്ടോ വലത്തോട്ടോ ഞാന്‍ ഒരിക്കലും വിട്ടു മാറുന്നതല്ല.എന്‍റെ ഈ വാഗ്ദത്തം നമ്മുടെ പിതാവായ അബ്രഹാമിന്റെയും,ഇസഹാക്കിന്റെയും,യാക്കോബിന്റെയും വാഗ്ദത്തത്തിനും ശരിയായിരിക്കുന്നു എന്ന് ഞാന്‍ പൂര്‍ണ്ണമായും സമ്മതിക്കുന്നു."പ:അന്ത്യോക്യാ സിംഹാസനത്തിന്റെ കാവല്‍ ഭടനായി അന്ത്യനിമിഷം വരെയും ഉറച്ചുനിന്ന പ:പരുമല തിരുമേനിയുടെ തിരുശേഷിപ്പുകളാല്‍ അനുഗ്രഹീതമായ പരുമല സെമിനാരി  ഓര്‍ത്തഡോക്‍സ്‌ പക്ഷം പ:അന്ത്യോക്യാ സിംഹാസനത്തിനു എതിരായ പോര്‍വിളി കേന്ദ്രമായി മാറ്റുന്നു എന്നതും ചരിത്രത്തിന്റെ മറ്റൊരു വികൃതി.
  • വിശ്വാസ വഞ്ചനയുടെ നേര്‍ തെളിവായ ഈ സുന്നഹദോസ് തീരുമാനത്തിന്റെ പകര്‍പ്പ് ഇപ്പോഴും വത്തിക്കാന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
    • ഇതേ ഈവാനിയോസ് ആയിരുന്നു മെത്രാന്‍ ആകുന്നതിനു മുന്‍പ് എം എ അച്ചന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന കാലത്ത് 1912 -ല്‍ സ്ഥാന ഭ്രഷ്ടനായി കുര്‍ക്കുമ ദയറയില്‍ വിശ്രമിച്ചിരുന്ന അബ്ദുല്‍ മശിഹ പാത്രിയര്‍ക്കീസിനെ ചതി പ്രയോഗത്തില്‍  മലങ്കരയില്‍ കൊണ്ട് വന്നു കാതോലിക്കയെ വാഴിച്ചത് എന്നതും മറ്റൊരു ചരിത്ര സത്യം. 1912-ലെ കാതോലിക്കേറ്റ്സ്ഥാപനം കൃതൃമ ഉല്‍പ്പന്നം ആയിരുന്നു എന്നത് കൊണ്ടാണ് ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും സമാധാനം ഉണ്ടാക്കാന്‍ കഴിയാത്തത് എന്നത് തിരിച്ചറിയുക.അന്ന് കേസ് പരാജയപ്പെട്ടിരുന്നു എങ്കില്‍ ഇന്നത്തെ ഓര്‍ത്തഡോക്‍സ്‌ വിഭാഗം  വത്തിക്കാനിലെ പോപ്പിന്‍റെ  പത്രോസിന്‍റെ സിംഹാസനത്തിന് കീഴില്‍ അല്മായര്‍ക്കു യാതൊരു അവകാശവും ഇല്ലാതെ , മെത്രാന്മാരുടെ അടിമ നുകത്തില്‍ കഴിയേണ്ടി വരുമായിരുന്നു എന്നത് ചരിത്രത്തെ സത്യസന്ധതയോടെ പഠിക്കുന്ന ആരും അംഗീകരിക്കും.

No comments:

Post a Comment