Thursday, September 22, 2011

നിഷ്ഫലമായ ഉപവാസം


"ഞങ്ങള്‍ ഉപവാസം ആചരിച്ചിട്ടു നീ കാണാതിരിക്കുന്നത് എന്ത്?ഞങ്ങള്‍ ആത്മതപനം ചെയ്തീട്ടു നീ അറിയാതിരിക്കുന്നത് എന്ത്?എന്ന് നിങ്ങള്‍ ചോദിക്കുന്നു.ഇതാ നിങ്ങള്‍ ഉപവാസം നടത്തുന്ന ദിവസത്തില്‍ തന്നെ നിങ്ങള്‍ സ്വന്തം ഇഷ്ടം ചെയ്യുകയും നിങ്ങളുടെ വിഗ്രഹങ്ങക്ക് യാഗം അര്‍പ്പിക്കുകയും ചെയ്യുന്നു.നിങ്ങള്‍ വഴക്കിനും,കലഹത്തിനും അനീതി കൊണ്ട് അടിക്കേണ്ടതിനും ഉപവാസം അനുഷ്ടിക്കുന്നു.നിങ്ങളുടെ ശബ്ദം ഉയരത്തില്‍ കേള്‍ക്കുവാന്‍ തക്ക വണ്ണം അല്ല നിങ്ങളുടെ ഉപവാസം.എനിക്ക് ഇഷ്ടം ഉള്ള ഉപവാസം ഇതാകുന്നു.മനുഷ്യന്‍ ആത്മതപനം ചെയ്യണം. തലയെ വേഴത്തെ പോലെ കുനിയിക്കുക.രെട്ടും വെണ്ണീരും വിരിച്ചു കിടക്കുക.ഇതിനെയാണ് ഉപവാസം എന്ന് വിളിക്കേണ്ടത്.ഇതിനെയാണ് കര്‍ത്താവിന്റെ പ്രസാദകരമായ ദിവസം എന്ന് നിങ്ങള്‍ പറയേണ്ടത്.അന്യായ ബന്ധനങ്ങള്‍ അഴിക്കുക.വഞ്ചനയുടെ നുകക്കയറുകള്‍ അഴിക്കുക.ബന്ധിതരെ സ്വതന്ത്രരായി വിട്ടയക്കുക.എല്ലാ കെട്ടുകളും അഴിക്കുക.നിന്റെ അന്തരംഗത്ത്‌ നിന്നും വഞ്ചന നീക്കുകയും ബന്ധിതരെ സ്വതന്ത്രരാക്കുകയും ചെയ്യുമ്പോള്‍ ....നിന്‍റെ പ്രകാശം ഇരുളില്‍ ഉദിക്കും.നിന്‍റെ അന്ധകാരം മധ്യാഹ്നം പോലെ ആകും."(ഏശായ58:3-10)

No comments:

Post a Comment