Thursday, September 22, 2011

അനീതി നിറഞ്ഞ വ്യവഹാരങ്ങള്‍

"നിന്‍റെ അധരം വ്യാജം പറയുന്നു.നാവ് ദുഷ്ടത പിറുപിറുക്കുന്നു.ആരും നീതിയോടെ വ്യവഹാരം നടത്തുന്നില്ല.സത്യസന്ധതയോടെ ആരും ന്യായസാനത്തെ സമീപിക്കുന്നില്ല.അവര്‍ പൊള്ളയായ വാദങ്ങളില്‍ ആശ്രയിക്കുകയും നുണ പറയുകയും ചെയ്യുന്നു.അവര്‍ തിന്‍മയെ ഗര്‍ഭം ധരിച്ച് അനീതിയെ പ്രസവിക്കുന്നു.അവര്‍ അണലി മുട്ടയിന്‍മേല്‍ അടയിരിക്കുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു.അവരുടെ മുട്ട തിന്നുന്നവര്‍ മരിക്കും.മുട്ട പൊട്ടിച്ചാല്‍ അണലി പുറത്തു വരും.അവര്‍ പ്രവര്‍ത്തിക്കുന്നത് അകൃത്യം ആണ്.അവരുടെ കരങ്ങള്‍ അക്രമം പ്രവര്‍ത്തിക്കുന്നു.അവരുടെ പാദങ്ങള്‍ തിന്‍മയിലേക്ക് കുതിക്കുന്നു.നിരപരാധാകരുടെ രക്തം ചൊരിയുന്നതിനു അവര്‍ വെമ്പല്‍ കൊള്ളുന്നു.അവര്‍ അകൃത്യം നിനക്കുന്നു.അവരുടെ പെരുവഴികളില്‍ ശൂന്യതയും നാശവുമാണ്.സമാധാനത്തിന്‍റെ  മാര്‍ഗം അവര്‍ക്ക് അജ്ഞാതമാണ്‌.അവരുടെ വഴികളില്‍ നീതി അശേഷം ഇല്ല. അവര്‍ തങ്ങളുടെ മാര്‍ഗങ്ങള്‍ വക്രമാക്കി. അതില്‍ ചാരി നില്‍ക്കുന്നവര്‍ക്ക് സമാധാനം ലഭിക്കുകയില്ല."
ഏശയ്യാ (59 :4 -8 )

No comments:

Post a Comment