Friday, September 30, 2011

കോലഞ്ചേരി പള്ളി കേസ് ഹൈകോടതി നിര്‍ദേശം സ്വാഗതാര്‍ഹം

കോലഞ്ചേരിപള്ളി കേസില്‍ ബ: കേരള ഹൈകോടതിയുടെ നിര്‍ദേശത്തിന്റെ സന്ദേശം വികാരം മാറ്റി വച്ച് വിവേകത്തോടു കൂടി പഠിച്ചു പ്രാവര്‍ത്തികമാക്കുവാന്‍ ഇരു പക്ഷവും തയ്യാറാകണം എന്നാണ് സമാധാനകാംക്ഷികള്‍ ആഗ്രഹിക്കുന്നത്. കോടതി വിധിയില്‍ കൂടി സഭ തര്‍ക്കങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ കഴിയില്ല എന്ന ഹൈകോടതിയുടെ കണ്ടെത്തല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളുവാന്‍ ഇരു പക്ഷവും തയ്യാറാകുകയാണ്‌ വേണ്ടത്.സര്‍ക്കാര്‍ ചുമതലപ്പെടുതിയിട്ടുള്ള മന്ത്രി സഭ ഉപസമിതി , ബ:ഹൈകോടതി നിയോഗിച്ചിട്ടുള്ള അനുരജ്ഞന സമിതി,അതല്ലെങ്കില്‍ റിട്ട :സുപ്രീം കോടതി ജഡ്ജി കെ ടി തോമസ്‌ നിര്‍ദ്ദേശിച്ചതുപോലെ മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ചത് പോലെ ഉള്ള ഉന്നതാധികാര അനുരജ്ഞന സമിതി എന്നിവയി ഏതെങ്കിലും സമിതിക്ക് തര്‍ക്ക പ്രശ്നങ്ങള്‍ ആകെ തീര്‍പ്പിന് വിട്ടു ആ തീരുമാനം ഇരു പക്ഷവും തര്‍ക്കം കൂടാതെ അംഗീകരിക്കാന്‍ തയ്യാറായാല്‍ സമാധാന പൂര്‍വ്വം പ്രശ്നങ്ങള്‍ പരിഹൃതമാകും .

No comments:

Post a Comment