Thursday, June 20, 2024

ഇന്ത്യൻ ജനാധിപത്യം ഇങ്ങനെ മതിയോ?© Adv K Anilkumar


എന്തെല്ലാം വാഴ്ത്തലുകൾക്ക് തുടക്കമായി.'' '
ഇനി ഇന്ദിരാഗാന്ധിയുടെ മൂക്കിൻ്റെ സൗന്ദര്യമാണു് നമ്മുടെ തീൻമേശകളിലേക്ക് മാധ്യമങ്ങൾ വിളമ്പുന്നത്.
അവർക്ക് റോബർട്ട് വധേരയെ അറിയില്ലത്രേ ?
അയാളുടെ അഴിമതിയുടെ തട്ടകം ഹരിയാനയിൽ കോൺഗ്രസ്സ് സർക്കാരും രാജീവ് ഇന്ത്യൻപ്രധാനമന്ത്രിയും ആയിരുന്ന കാലത്തുണ്ടായ അഴിമതിയല്ലേ?
ബി ജെ പിക്കാർ റോബർട്ട് വധേരയെ പ്റ്റി എപ്പോഴും പറഞ്ഞിരുന്നു.
ഇലക്ടറൽ ബോണ്ട് അഴിമതിയിൽ കോൺഗ്രസ്സും ബി.ജെപിയും കൂട്ടുകച്ചവടക്കാരാണു് ' അതിൽ വധേര മുടക്കിയ 150 കോടി ബി ജെ പി ക്കായി.
ഫോട്ടോയിൽ കാണുന്ന മൂന്നു പേർ -
അവരാണല്ലോ വയനാട് സീറ്റ് ഒഴിയാനും പകരം ആരാണെന്നും നിശ്ചയിച്ചത്.'
കോൺഗ്രസ്സ് പാർട്ടിയുടെ കിച്ചൺ കമ്മറ്റി.''
മലയാളത്തിൽ അടുക്കള കമ്മറ്റി.
അവർ ഒരാൾ
വധേരയുടെ ഭാര്യ :
മറ്റൊരാൾ
വധേരയുടെ അളിയൻ
മൂന്നാമത്തെയാളോ?
വധേരയുടെ അമ്മായിയമ്മ.
ലോകസഭയിൽ ചാട്ടുളി പ്രസംഗം നടത്തി മോദിയെ മുട്ടുകുത്തിക്കാൻ പുറപ്പെടുന്ന പ്രിയങ്കയുടെ ഭർത്താവ് 150 കോടി ബിജെപിക്ക് തെരഞ്ഞെടുപ്പു ഫണ്ട് കൊടുത്തതിൽ ഒരു വാഴ്ത്തു പാട്ടുകാരനും മിണ്ടാട്ടമില്ല'
അവരോടാണു് ചോദ്യം ..
ഫോട്ടോയിൻകാണുന്ന ഖാർഗെ
ഒരു മകനെ കർണാടകത്തിൽ മന്ത്രിയാക്കി.
മറ്റൊരു മകനു് ലോകസഭാ സീറ്റും.
മൂന്നാമത്തെയാൾക്ക് രാജ്യസഭാ സീറ്റ് ഉണ്ട്.'
അത് രാജിവച്ച് ലോകസഭയിലേക്ക് ..
അങ്ങനെ അവർ 5 പേർ ചേർന്നു് കോൺഗ്രസ്സ് പാർടിയുടെ ഏഴു പാർലമെൻ്റ് സീറ്റുകൾ വീതിച്ചെടുത്തു.
കർണാടകയിലെ ഒരു മന്ത്രി സ്ഥാനവും:
എന്നിട്ട് മലയാളിയെ ജനാധിപത്യം പഠിപ്പിക്കാൻ ഇറങ്ങുന്നു.''
കൊള്ളാം.
റോബർട്ട് വധേരക്കു വേണ്ടി മോദിക്കുമുന്നിൽ 150 കോടി കാണിക്കയിട്ട ഭീരുക്കളുടെ സംഘം
ഇനി പൊരുതുമത്രേ!
വാഴ്ത്തുപാട്ടുകാർ പാടുമ്പോൾ
ഇവരുടെ നഗ്നത മറയ്ക്കാമെന്നു കരുതരുത്.'
സഹിക്കുന്നതിനും ഒരതിരു വേണ്ടേ?
അഡ്വ.കെ.അനിൽകുമാർ

No comments:

Post a Comment