Thursday, June 20, 2024

പ്രതിപക്ഷമുന്നേറ്റത്തിന്‌ വിത്തിട്ടത് 
പ്രക്ഷോഭങ്ങള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌ ജനാധിപത്യവും ജീവനോപാധികളും സംരക്ഷിക്കാൻ വിവിധ മേഖലകളിൽ അലയടിച്ച പ്രക്ഷാേഭങ്ങൾ. വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ, ആദിവാസികൾ, സ്‌ത്രീകൾ എന്നീ വിഭാഗങ്ങളുടെ ഉജ്വല സമരപരമ്പര കഴിഞ്ഞ 10 വർഷം ഉയർന്നു വന്നു. ഇതിനെല്ലാം ചാലകശക്തിയായി പ്രവർത്തിച്ചത്‌ ഇടതുപക്ഷം.

ഒന്നാം മോദി സർക്കാരിന്റെ കാലം മുതൽ ജെഎൻയു അടക്കമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകാധിപത്യ വാഴ്‌ചയ്‌ക്കെതിരെ അലയടിച്ച പ്രക്ഷാേഭങ്ങൾ. വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ, ആദിവാസികൾ, സ്‌ത്രീകൾ എന്നീ വിഭാഗങ്ങളുടെ ഉജ്വല സമരപരമ്പര കഴിഞ്ഞ 10 വർഷം ഉയർന്നു വന്നു. ഇതിനെതിരെ രോഷം അലയടിച്ചു. കോർപറേറ്റുകളുടെ സമ്മർദത്തിനു വഴങ്ങി മോദി സർക്കാർ 2014 ഡിസംബർ 31ന്‌ അർധരാത്രി ഇറക്കിയ ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നു. കർഷക– ജനകീയ സംഘടനകളുടെ കൂട്ടായ്‌മയായ ഭൂമി അധികാർ ആന്ദോളൻ എന്ന പ്രസ്ഥാനത്തിന്റെ പിറവിക്കും ഈ പ്രക്ഷോഭം വഴിയൊരുക്കി.
ഇതോടെ കേന്ദ്രത്തിന്‌ പിൻവാങ്ങേണ്ടി വന്നു. 2017–-18ൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, കർണാടകം,ആന്ധ്രപ്രദേശ്.,
തെലങ്കാന, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ കർഷക പ്രക്ഷോഭച്ചൂടിലായി. 2018 മാർച്ചിൽ പതിനായിരക്കണക്കിനു കർഷകർ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് മുംബൈയിലേക്ക് മാർച്ച്‌ ചെയ്‌തു. അഖിലേന്ത്യ കിസാൻസഭയും സിപിഐ എമ്മും നേതൃത്വം നൽകിയ പ്രക്ഷോഭങ്ങൾ രാഷ്ട്രീയചർച്ചകളെ മാറ്റിമറിച്ചു.

സംയുക്ത കിസാൻ നേതൃത്വത്തിൽ 2020ൽ ഉയർന്നുവന്ന ഐതിഹാസിക പ്രക്ഷോഭം ഒരു വർഷത്തോളം നീണ്ടു. ട്രേഡ്‌ യൂണിയനുകളും ഇതര പ്രസ്ഥാനങ്ങളും സമരത്തിന്‌ പൂർണ പിന്തുണ നൽകി. കേന്ദ്രത്തിന്‌ കരിനിയമങ്ങൾ പിൻവലിക്കേണ്ടി വന്നു. തൊഴില്‍കോഡുകൾക്കും മറ്റു പരിഷ്കാരങ്ങള്‍ക്കുമെതിരെ ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദി തുടർച്ചയായ പോരാട്ടത്തിലാണ്. ലഖിംപുർഖേരിയിൽ കർഷകരെ വാഹനംകയറ്റി കൊന്നതില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ്‌ മിശ്ര ഇക്കുറി സഭയില്‍ എത്താതിരിക്കാന്‍ കര്‍ഷകര്‍ വിധിയെഴുതി. ബിജെപി എംപിയുടെ ലൈംഗിക അതിക്രമത്തിനെതിരെ ഗുസ്‌തിതാരങ്ങൾ നടത്തിയ സമരം രാജ്യത്തിന്റെ മനഃസാക്ഷിയെ സ്വാധീനിച്ചു.ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങൾക്ക് എതിരെ
രാജ്യത്ത്‌ ഉയർന്നു വന്ന പ്രതിഷേധങ്ങളും നിർണായകമായി.

Read more at: https://www.deshabhimani.com/post/20240605_36938/Loksabha-polls


No comments:

Post a Comment