Friday, June 7, 2024

ഉറപ്പ്, പറഞ്ഞതിനുമപ്പുറം ; മൂന്ന് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി സർക്കാർ.

# വാഗ്‌ദാനം ചെയ്‌തതിന്‌ ഉപരി നടപ്പാക്കിയത്‌ 28 പദ്ധതി
# ലൈഫ്‌ ഭവനപദ്ധതിയിൽ നാലുലക്ഷം വീട്‌ നൽകി
# രണ്ടുലക്ഷം സംരംഭം വഴി അഞ്ചുലക്ഷം തൊഴിൽ നൽകി
# സംസ്ഥാനത്തെ ദാരിദ്ര്യമുക്തമാക്കി കേന്ദ്രം വരിഞ്ഞുമുറുക്കിയിട്ടും വാഗ്ദാനങ്ങളെല്ലാം പാലിച്ചു

വാഗ്ദാനങ്ങൾക്കപ്പുറം നടപ്പാക്കിയ പദ്ധതികളുടെ നേട്ടങ്ങൾ ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിച്ച്‌ പിണറായി സർക്കാരിന്റെ മൂന്ന്‌ വർഷത്തെ പ്രോഗ്രസ്‌ റിപ്പോർട്ട്.

വാഗ്ദാനങ്ങൾക്കപ്പുറം നടപ്പാക്കിയ പദ്ധതികളുടെ നേട്ടങ്ങൾ ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിച്ച്‌ പിണറായി സർക്കാരിന്റെ മൂന്ന്‌ വർഷത്തെ പ്രോഗ്രസ്‌ റിപ്പോർട്ട്...

പ്രകടനപത്രികയിൽ പറഞ്ഞ 900 ഉറപ്പുകളിൽ ഇതുവരെ എന്ത്‌ നടപടിയെടുത്തുവെന്ന്‌ വിശദമാക്കുന്ന  പ്രോഗ്രസ്‌ റിപ്പോർട്ട്‌ സെക്രട്ടറിയറ്റ്‌ വളപ്പിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലാക്കി കേന്ദ്രം വരിഞ്ഞു മുറുക്കിയിട്ടും  വാഗ്-ദാനങ്ങൾക്ക്‌ പുറമെ  ജനത ബസ്‌, 

കുടുംബശ്രീ ലഞ്ച്‌ ബോക്സ്‌, വിള ഇൻഷുറൻസ്‌ പരിരക്ഷ, സോളാർ സിറ്റി പദ്ധതി, സ്മാർട്ട്‌ ട്രാവൽ കാർഡ്‌ തുടങ്ങിയവയടക്കം 28 പദ്ധതികൾ സർക്കാർ നടപ്പാക്കി.   വാഗ്‌ദാനങ്ങളിൽ, ലൈഫ്‌ ഭവനപദ്ധതിയിൽ ഒന്നര ലക്ഷം വീട്‌ നൽകി. 2016 മുതൽ നൽകിയ വീടുകൾ നാലുലക്ഷമായി. ദേശീയപാതയും തീര–- മലയോര പാതകളും പുരോഗമിക്കുകയാണ്‌. 
പണം നൽകി സ്ഥലം ഏറ്റെടുത്തുകൊടുക്കുകയെന്ന വലിയ ഉത്തരവാദിത്തം എൽഡിഎഫ്‌ സർക്കാർ നിറവേറ്റി. നാല്‌ റീച്ച്‌ പൂർത്തിയായി. രണ്ടുലക്ഷം സംരംഭം വഴി അഞ്ചുലക്ഷം തൊഴിൽ നൽകി. പിഎസ്‌സിവഴി റെക്കോഡ്‌ നിയമനം നടത്തി. ഒരു വർഷത്തിനിടെ നിയമിച്ചത്‌ 37,124 പേരെ. കൊടുംവേനലിലും പവർകട്ടില്ലാത്ത സംസ്ഥാനമായി കേരളം മാറി. 
അരലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക്‌ വൈദ്യുതി കണക്‌ഷനും നൽകി.  മൂന്ന്‌ ലക്ഷത്തിലധികം പട്ടയം നൽകി.  അഭിമാന പദ്ധതിയായ അതിദാരിദ്ര്യ നിർമാർജനത്തിൽ വൻ പുരോഗതിയുണ്ടായി. കണ്ടെത്തിയ 64,006 പേരിൽ പകുതിപേരെ അതിദാരിദ്ര്യമുക്തരാക്കി.  സാമൂഹ്യക്ഷേമവും പശ്ചാത്തല വികസനവും അടിസ്ഥാന 
അടിസ്ഥാനമാക്കി  വൈവിധ്യമാർന്ന 900 പദ്ധതിയാണ്‌  സർക്കാരിന്‌ മുന്നിലുള്ളത്‌. വർഷങ്ങളെടുക്കുന്ന വൻകിട പദ്ധതികളും വേഗത്തിൽ നടപ്പാക്കാൻ കഴിയുന്നവയുമടക്കം 
തരംതിരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ പുരോഗതി വിലയിരുത്തിയാണ്‌ വേഗത്തിൽ നടപ്പാക്കുന്നത്‌..
Read more at: https://www.deshabhimani.com/post/20240607_37256/ldf-progress-report

No comments:

Post a Comment