Saturday, June 22, 2024

നവനിർമിതി ; എൽഡിഎഫ് സർക്കാരിന്റെ മൂന്നാം വാർഷികം.

നവകേരളത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പെന്നോണം സംസ്ഥാനത്തെ പശ്ചാത്തല വികസനം ലോകോത്തര നിലവാരത്തിലേക്ക്‌ കുതിക്കുകയാണ്. നവസാങ്കേതിക വിദ്യയുടെ സഹായത്തോടെ 
പരിസ്ഥിതി സൗഹൃദമായ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. കേരളത്തിന്റെ സമ്പദ്ഘടനയിൽ ഗുണപരവും കാലോചിതവുമായ മാറ്റം വരുത്താൻ പൊതുമരാമത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ രൂപകല്പനാ നയം രൂപീകരിച്ചു. സംസ്ഥാനത്തെ കെട്ടിടം, പാലം, റോഡുകൾ, സൈനേജുകൾ മുതലായവയുടെ രൂപകല്പന സംബന്ധിച്ചുള്ള സമഗ്ര നയമാണിത്. 
ധാരാളം തൊഴിലവസരം സൃഷ്ടിക്കുന്നതിനൊപ്പം കേരളത്തെ ഒരു ആഗോള ഡിസൈൻ ഹബ്ബായി അടയാളപ്പെടുത്തുകയാണ് ലക്ഷ്യം.

ദേശീയപാത

2026 ഓടെ മലയാളിയുടെ ചിരകാല സ്വപ്നമായ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66 വികസനം പൂർത്തീകരിക്കാനാകും. ദേശീയപാതയുടെ ഭാഗമായ വടക്കൻ കേരളത്തിന്റെ സ്വപ്‌നപദ്ധതി തലശേരി - മാഹി ബൈപ്പാസ് നാടിന് സമർപ്പിച്ചു. അഞ്ച് റീച്ചുകളുടെ നിർമാണം നേരത്തെ പൂർത്തിയായി. ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനം വഹിച്ചു. ഇതിനായി 5580.73 കോടി രൂപ ചെലവഴിച്ചു.

പാലങ്ങളിൽ സെഞ്ച്വറി

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് വർഷം പൂർത്തിയാകും മുമ്പ് പൊതുമരാമത്ത് വകുപ്പ് നാടിന് സമർപ്പിച്ചത്  നൂറ് പാലം. ആകെ 1200 കോടിയുടെ പ്രവൃത്തികൾ അതിവേഗമാണ് പൂർത്തിയായത്.

മലയോര ഹൈവേ 

മലയോരത്തിന്റെ വികസന സ്വപ്നത്തിന്‌ വഴിവെട്ടുന്ന മലയോര ഹൈവേ നിർമാണം അന്തിമഘട്ടത്തിൽ. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെആർഎഫ്ബി മുഖേന 793.68 കിലോമീറ്റർ നീളത്തിലാണ് പാത നിർമിക്കുന്നത്. 

തീരദേശ ഹൈവേ

തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള തീരദേശ പാതയുടെ നിർമാണ പ്രവൃത്തികളും ആരംഭിച്ചു. ഒമ്പത് ജില്ലകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന പാത വിനോദസഞ്ചാരമേഖലയ്ക്ക് വൻകുതിപ്പേകും. ആകെ 537 കിലോ മീറ്റർ.

ലെവൽ ക്രോസ് രഹിത കേരളം

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി റെയിൽവേ മേൽപ്പാലങ്ങളുടെ പ്രവൃത്തി ഒന്നിച്ച് പുരോഗമിക്കുകയാണ്കി ഫ്ബി ഫണ്ടിൽ 72 എണ്ണമാണ്‌ ആകെ നിർമിക്കുന്നത്.

റണ്ണിങ് കോൺട്രാക്ട് 

സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ പരിപാലനത്തിന് റണ്ണിങ് കോൺട്രാക്ട് എന്ന് പുതിയ സംവിധാനം നടപ്പാക്കി. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകളിലെ പരിപാലനം ഉറപ്പാക്കാനാണ്‌ സംവിധാനം. 

പുത്തൻ സാങ്കേതികവിദ്യ

പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ റോഡ് നിർമ്മാണ രീതികളിൽ നടപ്പാക്കി. നിലവിലുള്ള റോഡിലെ അസംസ്കൃത വസ്തുക്കൾ തന്നെ ഉപയോഗിച്ച് കരുത്തുള്ള റോഡ് നിർമ്മിക്കുന്ന എഫ്ഡിആർ സാങ്കേതിക വിദ്യ നടപ്പാക്കി. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിലെ ഗുണനിലവാരം ഉറപ്പാക്കാൻ പിഡബ്ല്യുഡി ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് എന്ന പേരിൽ മൊബൈൽലാബും പുറത്തിറക്കി.

എത്ര
സുന്ദരം

നമ്മുടെ കൊച്ചുകേരളം ആഗോള ടൂറിസം ഹബ്ബായി വളരുകയാണ്. ഉത്തരവാദിത്വ ടൂറിസം മിഷനെ അദ്ഭുതത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. ഗ്രാമപാതകളിലൂടെ നടന്ന്, നാടൻപാട്ടുകളുടെ ഈണമറിഞ്ഞ്‌, കാട്‌കേറി, കാട്ടുചോലയിൽ കുളിച്ച്, കായൽപ്പരപ്പിൽ നീന്തി, ആയുർവേദത്തെ അടുത്തറിഞ്ഞുള്ളൊരു സഞ്ചാര അനുഭവം കേരളത്തിലല്ലാതെ മറ്റെവിടെയാണ് സാധ്യമാകുക. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയുടെ സമഗ്ര മുന്നേറ്റത്തിന് മിഷൻ 2030 മാസ്റ്റർ പ്ലാനും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാകുന്നു. ക്രൂയിസ്, ഹെലി ടൂറിസം, മൂന്നാറിൽ കേബിൾ കാർ, ടൗൺഷിപ്പ് തുടങ്ങി പൊതുസ്വകാര്യ പങ്കാളിത്തത്തിൽ വമ്പൻ പദ്ധതികൾ ഉൾപ്പെടുന്ന മാസ്റ്റർപ്ലാൻ ഈ വർഷം അവതരിപ്പിക്കും.

Read more at: https://www.deshabhimani.com/post/20240622_39616/ldf-government

No comments:

Post a Comment