ഇന്നത്തെ ദി ഹിന്ദു ദിനപ്പത്രം കേരളത്തിലെ CSDS-LOKNITI പോസ്റ്റ് പോൾ സർവേയുടെ കണ്ടെത്തലുകൾ/നിഗമനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്..
CSDS-LOKNITI പോസ്റ്റ് പോൾ സർവേയിൽ പങ്കെടുത്ത പത്തിൽ ഏഴു പേരും (70 ശതമാനം) നരേന്ദ്ര സർക്കാരിനു ഒരു അവസരം കൂടി കൊടുത്തുകൂട എന്ന അഭിപ്രായക്കാരായിരുന്നു .
സർക്കാർ രൂപീകരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് UDF Vs NDA എന്ന തരത്തിലാണ് ഭൂരിപക്ഷം പേരും ലോക് സഭാ തെരെഞ്ഞെടുപ്പിനെ കണ്ടത്.
35 ശതമാനം പേർ രാഹുൽ ഗാന്ധിയെപ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പിന്തുണച്ചു. നരേന്ദ്രമോദിയ്ക്ക് 23 ശതമാനം പേരുടെ പിന്തുണയാണ് കിട്ടിയത്.
കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ വോട്ടിങ്ങിൽ പ്രതിഫലിച്ചു എന്നു പറഞ്ഞത് 26 ശതമാനം പേരാണ്. സംസ്ഥാന സർക്കാർ പ്രവർത്തനങ്ങൾ പരിഗണിച്ചു എന്നു 24 ശതമാനം പേരും പറഞ്ഞു. ആർക്ക് വോട്ടു ചെയ്യണം എന്ന തീരുമാനം എടുക്കുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ മനസിലുണ്ടായിരുന്നു എന്നാണ് മൂന്നിൽ ഒന്നു പേരും ( 32% ) പറഞ്ഞത്.
ബഹു ഭൂരിപക്ഷം പേരും മോദി സർക്കാർ തിരികെ വരരുത് എന്നു കഠിനമായി ആഗ്രഹിച്ചു എന്നു വ്യക്തം.ഇടതുപക്ഷം നടത്തിയ രാഷ്ട്രീയ പ്രചരണങ്ങൾ ഫലം ണ്ടു എന്നു തന്നെ കരുതണം. കേരളത്തിലെ UDF ലോകസഭയുടെ അകത്തോ നാട്ടിലോ ഗൌരവമായി ബിജെപി വിരുദ്ധ രാഷ്ട്രീയ പ്രചരണം നടത്തിയതായി ആർക്കും അറില്ലല്ലോ? ബിജെപി സർക്കാരും ആർഎസ്എസ് നേതൃത്വവും കേരളത്തിനെതിരായി നടത്തുന്ന ഉപരോധ സമാനമായ എല്ലാ വിവേചനങ്ങളെയും പിന്തുണയ്ക്കുകയാണല്ലോ കേരളത്തിലെ UDF ചെയ്തത്? ഞങ്ങൾ 19 പേർ കേരളത്തിനു വേണ്ടി ദില്ലിയിൽ പോയി കിളയ്ക്കണോ എന്നു ചോദിച്ച KPCC പ്രസിഡന്റാണ് കേരളത്തിലെ UDF വിജയത്തിന് നേതൃത്വം കൊടുത്തത്. കേന്ദ്ര സർക്കാരിന്റെ divisive ആയ അജണ്ടകൾ , വെറുപ്പിന്റെ സന്ദേശങ്ങൾ ഒന്നും കേരളത്തിലെ UDF നു ഗൌരവമുള്ള വിഷയമേ ആയിട്ടില്ല.
അപ്പോൾ മോദി സർക്കാർ വിരുദ്ധമായ ഒരു രാഷ്ട്രീയം ശക്തിപ്പെടുന്നതിനു കാരണക്കാരായ LDF അതി ദയനീയമായി തോൽക്കുന്നത് എന്തു കൊണ്ടാണ്? അതിനുള്ള സൂചനകളും ഈ പഠനത്തിൽ ലഭ്യമാണ്.
എഴുപതു ശതമാനം പേർ ശാപമായിക്കണ്ട മോദി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് വേണം എന്ന തെരെഞ്ഞെടുപ്പു നിലപാട് സ്വീകരിക്കുന്നതിന്റെ സൂചനയാണ് പ്രധാനമായും തെരെഞ്ഞെടുപ്പു ഫലം എന്നു കരുതണം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്.
32+24=66 ശതമാനം പേരും സംസ്ഥാന സർക്കാർ പ്രവർത്തനം കൂടി മനസിൽ വെച്ചാണ് വോട്ട് ചെയ്തത് എന്നാണ് പറഞ്ഞത്. ഇതാണ് രണ്ടാമത്തെ കാരണം എന്നാണ് സർവേ കാണിക്കുന്നത്.ഇതിന്റെ ന്യായ-അന്യായങ്ങൾ അല്ല പറയുന്നത്. മനുഷ്യർ തങ്ങളുടെ വോട്ട് തീരുമാനിക്കുന്നതിൽ അടസ്ഥാനമാക്കിയ കാരണങ്ങൾ പറയുന്നതാണ് കാണുന്നത്.
ബഹു ഭൂരിപക്ഷം പേരും ശാപമായി കണ്ട മോദിയുടെ സർക്കാരിനെ പ്രതിനിധീകരിക്കുന്ന NDAയ്ക്കു ഈ വോട്ടു വർദ്ധനയും ഒരു സീറ്റും ലഭിച്ചത് എങ്ങനെയാണ്? ഇതിന്റെ സൂചനകളും ഈ സർവെയിൽ ലഭ്യമാണ്. വിവിധ ജാതി/ സമുദായ വിഭാഗങ്ങളുടെ വോട്ടിങ് സ്വഭാവത്തിൽ ( Demographic Voting Pattern) വന്ന മാറ്റമാണ് ഈ പ്രകടമായ വ്യത്യാസത്തിന് ആധാരം.
നായർ സമുദായത്തിൽ 45 % പേർ ബിജെപി യ്ക്കാണ് വോട്ട് ചെയ്തത്( ഇതത്ര surprising അല്ല)
ഈഴവ സമുദായത്തിൽ നിന്നും 32 ശതമാനം പേർ ബിജെപി/എൻ.ഡി.എ യെ പിന്തുണച്ചു എന്നതാണ് ഏറ്റവും പ്രസക്തമായ കണ്ടെത്തൽ. ഇതു ഇടത്തുപക്ഷത്തുനിന്നും വലിയ വോട്ട് ചോർച്ചയ്ക്ക് കാരണമായി എന്നും സർവെ ഫലങ്ങൾ പറയുന്നു.
ആലപ്പുഴ ലോക് സഭാ മണ്ഡലത്തിലെ കണക്കുകൾ ഒരു പട്ടികയായി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അ. ചേർത്തല അസംബ്ലി സെഗ്മെണ്ടിലെ മാറ്റം ഒന്നു നോക്കാം. എന്തുകൊണ്ട് ചേർത്തല മണ്ഡലം നോക്കുന്നു എന്നതു വ്യക്തമാണല്ലോ? ഈഴവ വോട്ടുകൾ ഇടത്തുപക്ഷത്ത് നിന്നും പോയി എന്ന സർവേയുടെ നിഗമനത്തിന്റെ സാധുതയാണല്ലോ നോക്കുന്നത്.
2019 ലോക് സഭാ തെരെഞ്ഞെടുപ്പിൽ ആകെ വോട്ടുകൾ 174633.
LDF 83221 വോട്ടുകൾ(47. 66 %)
UDF-66326 ( 37. 98%)
NDA 22655 (12.98 %),
2021 അസംബ്ലി തെരെഞ്ഞെടുപ്പ്
ആകെ വോട്ടുകൾ 178097
LDF- 83702( 47 % )
UDF- 77554 ( 43.5 %)
NDA - 14562 (8.2%)
2024 ലോക്സഭ
ആകെ വോട്ടുകൾ- 167366
LDF 61858 (37 %)
UDF 62701 ( 37.4%)
NDA 40474 ( 24.18 %)
2019 നെ അപേക്ഷിച്ചു LDFനു 10.66 % ശതമാനം വോട്ടും UDF നു 0.58 ശതമാനം വോട്ടും കുറഞ്ഞു. അതേ സമയം ബിജെപിയ്ക്കു 11.2 % വോട്ട് കൂടി. 2021 ലെ അസംബ്ലി തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് LDFനു 10 ശതമാനം വോട്ടും UDF നു 6.1 ശതമാനം വോട്ടും കുറഞ്ഞപ്പോൾ ബിജെപിയ്ക്കു 15.98% വോട്ടു കൂടി. സർവേയുടെ നിഗമനം സാധുവാണ് എന്നു വേണം കരുതാൻ. അഞ്ചു ശതമാനം ക്രിസ്ത്യൻ വോട്ടുകൾ ബി.ജെ. പി യിലേക്ക് പോയി എന്നതാണ് സർവേയുടെ കണ്ടെത്തൽ. അതേ സമയം ന്യൂന പക്ഷങ്ങളിലെ UDF വോട്ട് ബേസ് പൊതുവിൽ പോറലേൽക്കാതെ നിന്നു എന്നും പറയുന്നു. തൃശൂരിൽ UDF ക്രിസ്ത്യൻ വോട്ട് പോയിട്ടുമുണ്ടാകണം.
രാഷ്ട്രീയമായി ഒരു പരിധി വരെ LDF വിജയിക്കുകയും തെരെഞ്ഞെടുപ്പിൽ നന്നായി തോക്കുകയും ചെയ്തു എന്നു വേണം മനസിലാക്കാൻ. തങ്ങളുടെ ഈഴവ വോട്ട് ബേസ് ബിജെപി കൊണ്ട് പോകുന്നത് കേരളത്തെ സംബന്ധിച്ച് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് എന്നതുകൂടി മനസിലാക്കണം.
UDF strikes in Kerala, thanks to strong anti-incumbency wave
1 of 2
prev
next
In the 2024 Lok Sabha election in Kerala, the Congress-led front won 18 out of 20 seats; BJP secured its first seat in the State while the LDF retained only one seat; voters considered 2024 poll more as a direct contest between the UDF and the NDA
K.M. SAJAD IBRAHIM NITHYA N.R
Once again, as in the 2019 Lok Sabha election, the United Democratic Front (UDF), led by the Indian National Congress, swept the 2024 polls in Kerala, winning 18 out of 20 seats (19 seats in 2019). For the Bharatiya Janata Party (BJP), opening its account in Lok Sabha elections in the State, was a historic achievement.
The Left Democratic Front (LDF), won just one seat, as was the case the last time around.
The CSDS-Lokniti post-poll study shows a strong anti-incumbency wave against the Union government.
In the study, seven of every 10 (70%) of the respondents said that the National Democratic Alliance (NDA) government should not be given another chance.
Focus on work
The 2024 Lok Sabha election was considered by the people of Kerala more as a direct contest between the UDF and NDA, given their potential to form the government. Rahul Gandhi was the preferred Prime Ministerial choice of over one-third (35%) of the respondents while a little less than one-fourth (23%) of them favoured Narendra Modi. More than half the respondents opposed the arrest of Opposition leaders and believed that it was done for political reasons.
Similarly, while deciding which party to vote for, one-fourth (26%) of the respondents considered the work done by the Union government, while another one-fourth (24%) looked at the work of the State government.
However, one-third (32%) of the respondents believe the work of both the Union and State governments were kept in mind when deciding on who to vote for. It means the strong presence of an anti-incumbency wave against the Centre and the State government helped the Congress-led alliance.
Voting patterns
The increase in BJP’s vote share was made possible by a slight change in the demographic voting patterns. Close to a majority from among the Nairs (45%) voted for the BJP/NDA. The Ezhava community, the leading Hindu caste group in Kerala that traditionally supports the LDF, also moved to the BJP (32%). This adversely effected the LDF’s election prospects. Moreover, for the first time, 5% of the Christian minority voted for the BJP. Despite these shifts, the UDF retained its traditional vote share of Muslims, Christians and other caste groups, which helped it to secure 18 seats.
K.M. Sajad Ibrahim is Professor, Department of Political Science, and Dean, Faculty of the Social Sciences, University of Kerala and Nithya N.R. is Assistant Professor, Department of Political Science, University of Kerala
Rahul Gandhi was the preferred Prime Ministerial choice of over one-third of the respondents while a little less than one-fourth of them favoured Modi
No comments:
Post a Comment