Wednesday, August 24, 2022

അന്ധ വിശ്വാസ കേന്ദ്രങ്ങൾ പെരുകുന്ന കേരളം

ആൾ ദൈവങ്ങളും , അത്ഭുത രോഗ ശാന്തി ധ്യാന കേന്ദ്രങ്ങളും ഇന്ന് കേരളത്തിൽ പെരുകുകയാണ്
അത്ഭുത തിരുശേഷിപ്പുകൾ/ കുരിശിലും/ ചിത്രങ്ങളിലും സുഗന്ധ എണ്ണ തുടങ്ങി ശാസ്ത്ര സാമാന്യ ബുദ്ധിക്ക് നിരക്കാത്ത അവകാശ വാദങ്ങളുമായി ജനങ്ങളെ അന്ധ വിശ്വാസങ്ങളിലേക്ക് നയിക്കുന്നതിൽ കേരളത്തിലെ ക്ഷൈസ്തവ സഭകൾ ഒട്ടും o s പിന്നിലല്ല. മുസ്ളീം / ഹൈന്ദവ മതങ്ങളും ഇതേ പാതയിൽ ശാസ്ത്ര വിരുദ്ധ അത്ഭുത അവകാശവാദങ്ങൾ ഉന്നയിച്ച് ജന വഞ്ചന നടത്താറുണ്ട്.  ദൃശ്യ , ശ്രാവ്യ, അച്ചടി മാധ്യമങ്ങളുടെ പിന്തുണയോടെയാണ് ഈ വഞ്ചനകൾ നടത്തുന്നത്. 

ഇന്ത്യൻ ഭരണഘടന 51A(h)  ഇങ്ങനെ പറയുന്നു " It shall be the duty if every citizen of India to develop scientific temper, humanism and the spirit of inquiry and reform;" 

ഈ ഭരണഘടന രൂപം കൊണ്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും മതസ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് ജനങ്ങളെ വ്യാജ അത്ഭുത അവകാശവാദങ്ങൾ പ്രചരിപ്പിച്ച് വഞ്ചിക്കുന്നത് ഭരണഘടനാ ലംഘനം തന്നെയാണ്.  വോട്ടു ബാങ്ക് സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ കോൺഗ്രസ് ഭരണ കാലത്ത് ദൂരദർശനിൽ കൂടി മഹാഭാരത് / ശ്രീകൃഷ്ണ പരമ്പര സംപ്രേഷണം ചെയ്ത് ജനങ്ങളിൽ ശാസ്ത്ര വിരുദ്ധ ചിന്ത പ്രചരിപ്പിച്ചത് ആൾദൈവ സൃഷ്ടിക്കും അന്ധവിശ്വാസ പ്രചരണത്തിനും മണ്ണൊരുക്കി കൊടുത്തത് നിഷേധിക്കാൻ കഴിയുമോ ?

ഈ ഭരണഘടനാ ലംഘനങ്ങൾ നിർബാധം അരങ്ങേറുന്നത് ഭരണകൂട പിന്തുണയോടെ ആണെന്നത് നിഷേധിക്കാൻ എങ്ങനെ കഴിയും. കേരളത്തിൽ ശബരിമല സുപ്രീംകോടതി വിധിക്കെതിരെ നടത്തിയ പ്രക്ഷോഭണത്തിന് ചില രാഷ്ട്രീയ കക്ഷികൾ  നൽകിയ പിന്തുണ ഏത് ശാസ്ത്രീയ ധാരണയുടെ പിൻബലത്തിൽ ആയിരുന്നു?

അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഊനം തട്ടാതെ സംരക്ഷിക്കുന്നത് ലാഭക്കൊതി മൂത്ത മൂലധന താൽപര്യം തന്നെയാണ്. മതസ്ഥാപനങ്ങളുടെ ഭരണം നടത്താനുള്ള ഭരണഘടനാപരമായ നിയമ നിർമ്മാണ ചുമതല ഇനിയും കേരളത്തിൽ യാഥാർത്ഥ്യം ആക്കാൻ മാറി മാറി അധികാരത്തിൽ വന്ന ഒരു രാഷ്ട്രീയ കക്ഷികളും തയ്യാറാകുന്നില്ല എന്നത് നവോത്ഥാന കേരളത്തിന് അപമാനം തന്നെ.  ജസ്റ്റീസ് വി.ആർ.കൃഷ്ണ അയ്യർ തയ്യാറാക്കിയ ചർച്ച് ആക്ട് 2009 നിയമമാക്കാൻ തയ്യാറാകാത്തത്  സംഘടിത ക്രൈസ്തവ പൗരോഹിത്യ നേതൃത്വത്തിന്റെ ഇടപെടലുകൾ കൊണ്ട് മാത്രമാണ്. 
  
ദേവസ്വം ബോർഡ് നിയമത്തിന്റെ പരിധിക്ക് പുറത്ത് എത്രയോ ഹൈന്ദവ ആരാധനാലയങ്ങളുണ്ട് കേരളത്തിൽ അമൃതാനന്ദമഠവും , മള്ളിയൂർ ക്ഷേത്രവും , ആറ്റുകാലും ,  നങ്ങ്യാർുളങ്ങര നാഗാരാധന മഠം , ചക്കുളത്ത് കാവ്  തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.  
ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 മാതൃകയിൽ എല്ലാ മതാരാധനാ കേന്ദ്രങ്ങളുടെയും സ്വത്ത് ഭരണ സുതാര്യത ഉറപ്പ് വരുത്തുന്ന നിയമ നിർമ്മാണം ഉണ്ടായാൽ ഒരു പരിധിവരെ ഈ ദുസ്ഥിതിക്ക് പരിഹാരം ഉണ്ടാകും.

മതങ്ങൾക്കുള്ളിൽ തന്നെ സാമൂഹിക നവീകരണ പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടാൽ മാത്രമെ മതത്തെ ദുരുപയോഗം ചെയ്തു നടത്തുന്ന അന്ധ വിശ്വാസങ്ങളെ നിർമ്മാർജ്ജനം ചെയ്യാൻ കഴിയൂ.
  കേരളത്തിന്റെ സാമൂഹിക നവോത്ഥാന നായകൻ വാഗഭടാനന്ദ ദർശനങ്ങൾക്ക് ഏറെ പ്രസക്തി ഇപ്പോഴും ഉണ്ട്.

"ഉണരുവിനഖിലേശനെ സ്മരിപ്പിൻ! ക്ഷണമെഴുന്നേൽപ്പിനനീതിയോടെതിർപ്പിൻ!, 

മനുഷ്യൻ മനുഷ്യനാവുക', 'അജ്ഞത അനീതിയിലേക്ക് നയിക്കുന്നു, 'മനുഷ്യൻ രണ്ടു ജാതിയേയുള്ളൂ; ഒന്ന് ആൺ ജാതിയും മറ്റൊന്ന് പെൺ ജാതിയും', 'മനുഷ്യൻ ഒറ്റ വർഗമാണ് വർഗീയത മൃഗീയതയാണ്, മനുഷ്യത്വമല്ല', 'ആരാധ്യനായ ദൈവം ഏകനാണ് അവൻ അമ്പലങ്ങളിലല്ല, പള്ളികളിലല്ല, മനുഷ്യ ഹൃദയങ്ങളിലാണ്' തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളിലും പരിവർത്തന വിധേയമായ വിപ്ലവകരമായ ഉദ്ബോധനങ്ങൾ അദ്ദേഹം ഉയർത്തി. സാമൂഹിക പരിഷ്കരണത്തിന് ഇറങ്ങിയപ്പോൾ തന്നെ ആരാധിക്കാൻ ആശ്രമങ്ങളോ പ്രാർഥിച്ച് സായൂജ്യമടയാൻ പ്രതിഷ്ഠകളോ നടത്താത്ത കർമയോഗി ആയിരുന്നു വാഗ്ഭടാനനന്ദൻ.

No comments:

Post a Comment