Wednesday, August 3, 2022

മഴ ഓർമ്മിപ്പിച്ചത്‌;മാധ്യമങ്ങൾ പറയാത്തത്‌....!!

ഡോ.പ്രേംകുമാർ
സുധീർ ഇബ്രാഹിം 
നാല്‌ ദിവസമായി കേരളത്തിൽ കനത്ത മഴയാണ്‌. സാധാരണ മഴയത്ത്‌ മാധ്യമങ്ങളുടെ മുഖ്യ അജണ്ടകളിൽ ഒന്ന് മൈക്കും എടുത്ത്‌ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക്‌ ചെന്ന് കുത്തിത്തിരുപ്പ്‌ ഉണ്ടാക്കുക എന്നതാണ്‌. എന്നാൽ ഇത്രയധികം മഴ പെയ്തിട്ടും വലുതായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വന്നില്ല, തുറന്നതിൽ കൂടുതലും മുൻകരുതൽ മുൻനിർത്തി മാറ്റിപ്പാർപ്പിച്ചവരും ആയിരുന്നു. അത്‌ കൊണ്ട്‌ തന്നെ മാപ്രകളുടെ പതിവ്‌ കുത്തിത്തിരുപ്പ്‌ രണ്ട്‌ ദിവസമായി കാണുന്നില്ല....!

സാധാരണ രണ്ട്‌ ക്യാമ്പുകളാണ്‌ മാപ്രകളുടെ പതിവ്‌ സ്ഥലങ്ങൾ.

1- ചെല്ലാനം
2- കുട്ടനാട്‌

എന്നാൽ ഇത്തവണ രണ്ടിടത്തും ക്യാമ്പ്‌ തുറക്കേണ്ടി വന്നില്ല. അത്‌ കൊണ്ട്‌ തന്നെ മാപ്രകൾക്ക്‌ കോലുമായി പായേണ്ടിയും വന്നില്ല, എന്താകും അതിന്‌ കാരണം..?

1- ചെല്ലാനം: 

എത്രയോ നാളായി മലയാളി കേൾക്കുന്ന ഒന്നാണ്‌ മഴപെയ്താൽ കടൽ കയറി പെരുവഴിയിലാവുന്ന ചെല്ലാനത്തെ കുടുംബങ്ങളെപ്പറ്റി.ഇത്തവണ ഇത്ര പെരുംമഴ പെയ്തിട്ടും ചെല്ലാനം കടലുകയറിയതായി ആരെങ്കിലും കേട്ടോ?

അതിനു കാരണം ഇടതുസർക്കാർ കൊണ്ടുവന്ന തികച്ചും ശാസ്ത്രീയമായ ഒരു പരിഹാരമാണ്. ഏറെ ഫലവത്തായ ടെട്രോപോഡ് തടകൾ വഴി കടലാക്രമണത്തെ ചെറുത്തു. കിഫ്ബി ഫണ്ടിൽ നിന്നും 256 കോടി രൂപ മുടക്കി 7.3 കിലോ മീറ്റർ ദൂരത്തിലാണ്‌ ആദ്യ ഘട്ടമായി ട്രൈപോഡ്‌ നിരത്തി കടൽ ഭിത്തി സ്ഥാപിച്ചത്‌. ഊരാളുങ്കലിന് ആയിരുന്നു നിർമ്മാണ ചുമതല. അതോടെ വീടുകളിൽ നിന്നും മാനം കറുക്കുമ്പോൾ കുഞ്ഞുങ്ങളേയുമെടുത്ത്‌ ഓടേണ്ട അവസ്ഥ മാറി. ആകെയുള്ള കിടപ്പാടം കടലെടുക്കുന്ന ഭീതിയും ഒഴിഞ്ഞു. ആകെ 344.2 കോടി രൂപ മുടക്കി 17 കിലോ മീറ്റർ ദൂരം ആണ്‌.കടൽ ഭിത്തി നിർമ്മിക്കുന്നത്‌. നിർമ്മാണം പൂർത്തിയാകുന്നതോടെ ചെല്ലാനം കടലാക്രമണ ഭീതിയിൽ നിന്നും പൂർണ്ണമായും കരകയറും.

ഈ വാർത്ത നിങ്ങളിൽ എത്ര പേർ കാശ്‌ കൊടുത്ത്‌ വാങ്ങുന്ന , മാസാമാസം റീ ചാർജ്ജ്‌ ചെയ്യുന്ന മാധ്യമങ്ങൾ വഴി അറിഞ്ഞു..?

അറിയില്ല,മാധ്യമങ്ങളിൽ ഇതിന്റെ വാർത്ത കാണണമെങ്കിൽ ആരെങ്കിലും ഇതിൽ നിന്നു വീണു കയ്യോ കാലോ ഒടിയണം...!

2- കുട്ടനാട്‌

കുട്ടനാട്‌ പ്രളയത്തിൽ മുങ്ങുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ജലം ഒഴുകി കടലിലേയ്ക്ക്‌ പോകാനുള്ള മാർഗ്ഗം അത്ര സുഗമായിരുന്നില്ല എന്നതായിരുന്നു. എന്നാൽ കഴിഞ്ഞ തവണയും ഇത്തവണയും അതുണ്ടായില്ല, അതിന്‌ കാരണം കടലിലേയ്ക്ക്‌ ജലം ഒഴുകുന്ന പ്രധാന മാർഗ്ഗമായ തോട്ടപ്പള്ളി സ്പിൽവേ ആഴവും വീതിയും കൂട്ടി എന്നതായിരുന്നു.തോട്ടപ്പള്ളി പൊഴി ആഴവും വീതിയും കൂട്ടി മുറിക്കുന്നതിന്‌ എതിരെ കോൺഗ്രസ്സിന്റെ നേത്യത്വത്തിൽ വലിയ സമരങ്ങൾ ആണ്‌ നടത്തിയത്‌. കരിമണൽ കടത്താനും കാറ്റാടിമരം വെട്ടാനുമാണെന്നായിരുന്നു കോൺഗ്രസ്സ്‌ ആരോപണം. പക്ഷെ സർക്കാർ നിലപാടിൽ ഉറച്ച്‌ നിന്നും. ആ ഇച്ഛാശക്തിയുടെ ഫലമാണ്‌ ഇന്ന് കുട്ടനാട്ടുകാർ ഈ പെരുമഴത്തും വീട്ടിൽ കിടന്നുറങ്ങുന്നതിന്‌ കാരണം....!

3- റൂം ഫോർ റിവർ

ഇത്തവണ ഈ അതീതീവ്ര മഴയിലും പമ്പ അടക്കം പല നദികളും കരകവിഞ്ഞ്‌ ഒഴുകിയില്ല, അവിടെയാണ്‌ റും ഫോർ റിവർ എന്ന പദ്ധതിയുടെ പ്രസക്തി. എന്താണെന്നറിയില്ല, പണിക്കാരുടെ മകൻ വാന നിരീക്ഷകൻ മുതലുള്ളവർ ഇപ്പോ റൂം ഫോർ റിവർ എന്ന് മിണ്ടുന്നില്ല. എന്താകും കാരണം...?

1995 ലെ പ്രളയത്തിന്‌ ശേഷം ഡച്ച്‌ ഗവൺമന്റ്‌ ആവിഷ്ക്കരിച്ച പദ്ധതിയായിരുന്നു റൂംഫോർ റിവർ.വെള്ളപ്പൊക്ക സമയത്ത്‌ ഉയർന്ന ജലനിരപ്പ്‌ മികച്ച രീതിയിൽ കൈകാര്യം ചെയ്യൻ നദിക്ക്‌ കൂടുതൽ ഇടം നൽകുക. അതൊരു ഷോർട്ട്‌ ടൈം പദ്ധതി ആയിരുന്നില്ല, വർഷങ്ങൾ എടുത്ത്‌ നടപ്പിലാക്കേണ്ട ഒന്നാണ്‌. 

പതുക്കെ നമ്മളും അത്‌ നടപ്പിലാക്കി. ആരോപണക്കാരോട്‌ പോയി പണി നോക്കാൻ പറഞ്ഞു.അതിന്റെ ഫലമാണ്‌ ഇന്ന് ചെറുതായെങ്കിലും നമ്മൾ കാണുന്ന നേട്ടങ്ങളിൽ ഒന്ന്. 

അന്ന് പമ്പയിലെ മണൽ മാറ്റുന്നതിനും തോട്ടപ്പള്ളിയിലെ സ്പിൽ വേയി പൊഴി മുറിക്കുന്നതടക്കമുള്ളതിനെതിരയും കോൺഗ്രസ്സും കേരളത്തിലെ മാധ്യമങ്ങളും ഉന്നയിച്ച ആരോപണങ്ങൾക്ക്‌ കണക്കില്ല.ഇന്നിപ്പോ ആരും റൂം ഫോർ റിവർ എന്ന് മിണ്ടുന്നില്ല....!!

ഇച്ഛാശക്തിയോടെ ഒരു നാടിനെ നയിക്കുന്ന ആ ഭരണാധികാരിയെ നോക്കിയാണ്‌ കെ സുധാകരൻ എന്ന ഗുണ്ട,പിണറായി വിജയൻ കേരളത്തെ അമ്പത്‌ വർഷം പിന്നോട്ട്‌ നയിച്ച്‌ എന്നൊക്കെ പിച്ചും പേയും പറയുന്നത്‌..!

✍🏻 Sudheer Ibrahim

No comments:

Post a Comment