Thursday, August 18, 2022

ഉമ്മൻചാണ്ടിയുടെ 
‘മനഃസാക്ഷി നിയമനം’ 13000 ; തലങ്ങും വിലങ്ങും അനധികൃതം

ലക്ഷക്കണക്കിന്‌ അഭ്യസ്തവിദ്യർക്ക്‌ കഴിഞ്ഞ ആറുവർഷത്തിനിടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നൽകിയ എൽഡിഎഫ്‌ സർക്കാരിനെ അപഹസിക്കാൻ നുണക്കഥകളുമായി യുഡിഎഫും ഏതാനും മാധ്യമങ്ങളും. ബന്ധുക്കളിൽ നിന്നു പോലും കോഴ കൈപ്പറ്റി നിയമനം നടത്തിയവരാണ്‌ ഇപ്പോൾ ഇല്ലാത്ത സ്വജന പക്ഷപാതത്തെയും ബന്ധു നിയമനത്തെയും കുറിച്ച്‌ വാചകമടിക്കുന്നത്‌.

കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ചട്ടലംഘനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പറഞ്ഞത്‌ ‘മനഃസാക്ഷിക്ക്‌ ശരിയെന്ന്‌ തോന്നുന്നത്‌ ചെയ്യുന്നു’വെന്ന്‌. പതിമൂന്നായിരത്തിൽപ്പരം പേരെ‌യാണ്‌ അനധികൃതമായി നിയമിച്ചത്‌. അവസാന മന്ത്രിസഭാ യോഗത്തിൽമാത്രം 1000 പേരെ സ്ഥിരപ്പെടുത്തി.

ആരും മറന്നിട്ടില്ല

● യോഗ്യതയില്ലാഞ്ഞിട്ടും കോൺഗ്രസ് നേതാവ്‌ ഡോ. ഖാദർ മാങ്ങാടിനെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറാക്കി. 
വേണ്ടത്ര അധ്യാപന പരിചയമുണ്ടായിരുന്നില്ല. ഡെപ്യൂട്ടേഷൻ പരിചയമാക്കി മാറ്റിയിട്ടും യോഗ്യത തികഞ്ഞിരുന്നില്ല

● മുസ്ലിംലീഗ്‌ കൈകാര്യം ചെയ്ത വിദ്യാഭ്യാസ വകുപ്പിൽ വീതം വയ്‌പായിരുന്നു. യുപി സ്‌കൂൾ അധ്യാപകനെ 
ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ സംസ്ഥാന സെക്രട്ടറിയാക്കി. അയോഗ്യനെന്ന്‌ അറിഞ്ഞു കൊണ്ട്‌ ലീഗ്‌ നേതാവിന്റെ ബന്ധുവിനെ ഐഎച്ച്‌ആർഡി ഡയറക്ടറാക്കി


ഉമ്മൻചാണ്ടിയുടെ അടുത്ത ബന്ധു കുഞ്ഞ്‌ ഇല്ലംപള്ളിയെ സഹകരണ പരീക്ഷാ ബോർഡ്‌ ചെയർമാനാക്കിയത്‌ 
വേണ്ടത്ര യോഗ്യതയില്ലാതെയാണ്‌

 രമേശ്‌ ചെന്നിത്തലയുടെ സഹോദരൻ കേരള ഫീഡ്സിൽ എംഡിയായി.

●  മന്ത്രിയായിരുന്ന അനൂപ്‌ ജേക്കബിന്റെ ഭാര്യ മേരി ഗീവർഗീസിനെ യോഗ്യതയില്ലാതെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടറാക്കി.

●  സ്‌പീക്കറായിരുന്ന ജി കാർത്തികേയന്റെ ഭാര്യയെ‌ എല്ലാ ചട്ടവും ലംഘിച്ച്‌ സർവവിജ്ഞാനകോശം ഡയറക്ടറാക്കി

● വി എസ്‌ ശിവകുമാറിന്റെ സഹോദരൻ വി എസ്‌ ജയകുമാറിനെ ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസറാക്കി. ആ പദവിയിലിരുന്ന്‌ അദ്ദേഹം പണം തട്ടി

● യുഡിഎഫ്‌ എംഎൽഎ ആയിരിക്കെ ആർ സെൽവരാജിന്റെ മകൾ റാങ്ക് പട്ടികയിൽ 1032–--ാം സ്ഥാനത്തായിരുന്നിട്ടും 
വെയർ ഹൗസിങ്‌‌ കോർപറേഷൻ അസിസ്റ്റന്റ്‌ മാനേജരാക്കി

സ്‌കൂൾ അധ്യാപകനെ വിസിയാക്കാൻ 
ശ്രമിച്ചത്‌ യുഡിഎഫ്‌
സ്കൂൾ അധ്യാപകനെ കലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലറാക്കാൻ ശ്രമിച്ച് നാണംകെട്ട സംഭവവുമുണ്ടായി കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌. നിലവിൽ വള്ളിക്കുന്ന് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റായ വി പി അബ്ദുൾ ഹമീദിനെയാണ് വൈസ് ചാൻസലറാക്കാൻ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ  നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ ശ്രമിച്ചത്‌.   പ്രതിഷേധത്തെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്. പകരമായി വന്ന ഡോ. എം അബ്ദുൾ സലാം പാണക്കാട്ടെത്തി അനുഗ്രഹം വാങ്ങിയാണ് വൈസ് ചാൻസലർ പദവി ഏറ്റെടുത്തത്. കാലാവധി കഴിഞ്ഞ് സലാം ബിജെപിയിൽ ചേർന്ന് ന്യൂനപക്ഷ മോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റാവുകയും ചെയ്തു.

വി പി അബ്ദുൾ ഹമീദിനെ വൈസ് ചാൻസലറാക്കാൻ കഴിയാത്തതിന്റെ വിഷമം യുഡിഎഫ് തീർത്തത് ഇദ്ദേഹത്തിന്റെ സഹോദരീ പുത്രൻ കെ മുഹമ്മദ്‌ ബഷീറിനെ വൈസ് ചാൻസലറാക്കിയായിരുന്നു. ഇക്കാലത്ത് അബ്ദുൾ ഹമീദാകട്ടെ സിൻഡിക്കറ്റ് മെമ്പറും. യുഡിഎഫ് കാലത്ത് നടന്ന അസിസ്റ്റന്റ്‌, ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളിലെ സ്വജനപക്ഷപാതവും അഴിമതിയും ആരും മറന്നിട്ടില്ല. ലാസ്റ്റ് ഗ്രേഡ് എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരിക്ക്‌ ഇന്റർവ്യൂവിൽ കുറഞ്ഞ മാർക്ക് നൽകിയതിലൂടെ ജോലിപോലും ലഭിച്ചില്ല. അസിസ്റ്റന്റ്‌ നിയമനപ്പട്ടികയിൽ യുഡിഎഫ് നേതാക്കളുടെ ബന്ധുക്കൾ പലരും ഇടംനേടി  ജോലിയും തരപ്പെടുത്തി. എഴുത്തു പരീക്ഷയിൽ മുന്നിലെത്തിയവരെ ഇന്റർവ്യൂവിൽ തഴഞ്ഞാണ് "സ്വന്ത'ക്കാർക്ക് യുഡിഎഫ്

ഡിസിസി മുൻ ജനറൽ സെക്രട്ടറിയെ വിസിയാക്കിയത്‌ യുഡിഎഫ്‌
കാസർകോട്‌ ഡിസിസി മുൻ ജനറൽ സെക്രട്ടറിയെ വൈസ്‌ ചാൻസലറായി നിയമിച്ച യുഡിഎഫാണ്‌ നിയമാനുസൃതമുള്ള അധ്യാപക നിയമനത്തിന്റെ പേരിൽ വ്യാജപ്രചാരണം നടത്തുന്നത്‌. 2013ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ്‌ ഖാദർ മാങ്ങാടിനെ കണ്ണൂർ സർവകലാശാല വൈസ്‌ ചാൻസലറായി നിയമിച്ചത്‌. രണ്ടു തവണ കാസർകോട്‌ ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന ഇദ്ദേഹത്തിന്‌ നിശ്ചിത യോഗ്യതയുമുണ്ടായിരുന്നില്ല. ഇതോടെ നാലുവർഷം സർവകലാശാല വിവാദങ്ങളുടെ കേന്ദ്രമായി.


വ്യാജരേഖ ചമച്ചാണ്‌ ഖാദർ മാങ്ങാട്‌ പിഎച്ച്‌ഡി സംഘടിപ്പിച്ചതെന്നായിരുന്നു പ്രധാന ആക്ഷേപം. എയ്ഡഡ് സ്ഥാപനമായ കാഞ്ഞങ്ങാട്‌ നെഹ്‌റു ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌ പ്രിൻസിപ്പൽ എന്നതു മാത്രമായിരുന്നു യോഗ്യത. കോളേജിൽ ഇംഗ്ലീഷ്‌ വിഭാഗം സീനിയർ ലക്ചററായിരുന്ന ഖാദർ മാങ്ങാട് 2002ലാണ് പാർട്ട്‌ടൈം പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്തത്. സർവകലാശാല റഗുലേഷൻ പ്രകാരം ഗവേഷണ കേന്ദ്രത്തിൽ ഗൈഡിനൊപ്പം ആറുമാസത്തെ പ്രവർത്തനവും ഹാജരും നിർബന്ധമാണ്. നാലുവർഷത്തെ പഠന– ഗവേഷണത്തിനു ശേഷമേ തീസിസ് സമർപ്പിക്കാവൂ. ഇദ്ദേഹം മൂന്നുവർഷം തികയും മുമ്പ്‌ തീസിസ് സമർപ്പിച്ചു. അക്കാദമിക് കൗൺസിൽ ഇല്ലാതിരുന്നതിനാൽ അന്നത്തെ വിസിയിൽ നിന്ന് പ്രത്യേക ഇളവു വാങ്ങിയാണ് ഇത്. ആറു മാസത്തെ ഹാജരിനായി വ്യാജരേഖയുണ്ടാക്കി. നെഹ്റു കോളേജിൽ ജോലി ചെയ്ത ദിവസങ്ങളിൽ തന്നെ തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ ഗവേഷണത്തിന് ഹാജരായതായി വിവരാവകാശ രേഖയിലുണ്ട്. 32 പേർ അപേക്ഷിച്ച വൈസ് ചാൻസലർ തസ്തികയിൽ പിഎച്ച്ഡി ഉണ്ടെന്ന പേരിൽ ഖാദർ മാങ്ങാടിനെ മാത്രമാണ് ശുപാർശ ചെയ്തത്.

വ്യാജരേഖ ചമച്ച്‌ പിഎച്ച്‌ഡി നേടിയെന്ന പരാതിയിൽ ഖാദർ മാങ്ങാടിനെതിരെ വിജിലൻസ്‌ കേസെടുത്തിരുന്നു. സർവകലാശാല സെൻട്രൽ ലൈബ്രറിയിലെ ലൈബ്രേറിയൻ പയ്യന്നൂരിലെ പി സുരേന്ദ്രന്റെ പരാതിയിൽ അഴിമതിനിരോധന നിയമപ്രകാരം ആയിരുന്നു കേസ്‌.


Read more: https://www.deshabhimani.com/news/kerala/oommen-chandy/1038799

No comments:

Post a Comment