Sunday, July 3, 2011

ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ നിലപാട് ക്രിസ്ത്യന്‍ ദര്‍ശനത്തിനു കളങ്കം: കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്


  • ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്റെ നടപടികള്‍ കേരളത്തിലെ ക്രമസമാധാനനിലയെ പ്രതികൂലമായി ബാധിക്കുന്ന നിലയിലായെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയും സെക്രട്ടറി പ്രൊഫ. ഫിലിപ്പ് എന്‍ തോമസും പ്രസ്താവനയില്‍ പറഞ്ഞു. 
  • സാമൂഹ്യനീതി നിര്‍വഹിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും തങ്ങള്‍ വിപണിനിയമങ്ങളും തന്ത്രങ്ങളും പിന്തുടരുമെന്നുമുള്ള നിലപാട് ക്രിസ്തീയ ദര്‍ശനത്തെയും ദൗത്യത്തെയും കളങ്കപ്പെടുത്തുന്നതാണ്.  നിയമസംരക്ഷണത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കും അപ്പുറം ദൈവനീതിയും സ്നേഹവും ഉയര്‍ത്തിപ്പിടിക്കേണ്ട സഭാസ്ഥാപനങ്ങള്‍ പൊതുനിയമങ്ങളും സാമൂഹ്യനിയന്ത്രണങ്ങളും നിരാകരിക്കുന്നതിന് ന്യായീകരണമില്ല. ഫെഡറേഷന്റെ നടപടി മതാധിപത്യ ശാക്തീകരണങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്. മതേതര പരമാധികാര വ്യവസ്ഥിതിയില്‍ ഈ സമീപനം ഒട്ടും സ്വീകാര്യമല്ല.
  • വിദ്യാഭ്യാസം പൊതുവിഭവമാണെന്നതിനാല്‍ അതിന്റെ ചുമതല പൊതുസമൂഹത്തിലും സര്‍ക്കാരിലും നിക്ഷിപ്തമായിരിക്കണം. വിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല അവരുള്‍പ്പെട്ട സമൂഹം മുഴുവനാണ്. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിന്റെ ചെലവ് മുഴുവന്‍ വഹിക്കണമെന്നുള്ള ചിന്ത സാമൂഹ്യനീതിക്ക് ചേര്‍ന്നതല്ലെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസ്താവനയില്‍ പറഞ്ഞു.

    സര്‍ക്കാര്‍ പ്രവേശനം നടത്തുന്നത് സാമൂഹിക നീതിയല്ല -മാര്‍ പൗവ്വത്തില്‍


      സര്‍ക്കാര്‍ പ്രവേശനം നടത്തുന്നത് സാമൂഹിക നീതിയല്ല -മാര്‍ പൗവ്വത്തില്‍
     ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാരിന് സീറ്റ് വേണമെന്ന് പറയുന്നത് സാമൂഹിക നീതിയല്ലെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ പറഞ്ഞു. തൃശൂര്‍ അതിരൂപത ന്യൂനപക്ഷാവകാശ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
    ഇടത് സംഘടനകളുടെ നിഘണ്ടുവില്‍ സാമൂഹിക നീതി എന്നൊന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തെ വര്‍ഗീയവാദമായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്

No comments:

Post a Comment