Monday, July 25, 2011

രാജയുടെ മൊഴി: ടുജി ഇടപാട് പ്രധാനമന്ത്രിയും ധനമന്ത്രിയും അറിഞ്ഞ്


 ടുജി സ്പെക്ട്രം ഇടപാട് കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെയും പേര് പരാമര്‍ശിച്ച് കോടതിയല്‍ മുന്‍ മന്ത്രി എ രാജയുടെ മൊഴി. ഈ ഇടപാട് പ്രധാനമന്ത്രിയും അന്നത്തെ ധനമന്ത്രിയും(ചിദംബരം) അറിഞ്ഞുകൊണ്ടാണെന്ന് കേസില്‍ അറസ്റ്റിലായ രാജ കോടതിയില്‍ പറഞ്ഞു. യൂണിടെക് വയര്‍ലെസ്സിലെ ഓഹരി ടെലിനെറും ഡിബി റിയാലിറ്റിയുടെ ഓഹരി എറ്റിസലാറ്റും വാങ്ങിയത് നിയപ്രകാരമാണ്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ധനമന്ത്രി ഈ വില്‍പ്പന അംഗീകരിച്ചതാണ്. അല്ലെങ്കില്‍ പ്രധാനമന്ത്രി ഇത് നിഷേധിക്കട്ടെയെന്ന് രാജയുടെ അഭിഭാഷകന്‍ സിബിഐ പ്രത്യേക കോടതിയില്‍ വെല്ലുവിളി മുഴക്കുകയും ചെയ്തു. സ്പെക്ട്രം കേസില്‍ താന്‍ കുറ്റക്കാരനല്ല. എന്‍ഡിഎ സര്‍ക്കാരിന്റെ ടെലികോം നയം തുടരുക മാത്രമാണ് ചെയ്തത്. താന്‍ കുറ്റവാളിയാണെങ്കില്‍ 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരെയും ജയിലിലടക്കണം. അരുണ്‍ ഷൂരി മന്ത്രിയായിരിക്കുമ്പോള്‍ 26 ലൈസന്‍സും ദയാനിധി മാരന്റെ കാലത്ത് 25 ലൈസന്‍സും വിറ്റിട്ടുണ്ട്- രാജ പറഞ്ഞു.

No comments:

Post a Comment