- ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ഈ സംഭവത്തില്‍ മറ്റെന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോയെന്നകാര്യത്തില്‍ റിപ്പോര്‍ട് നല്‍കാന്‍ പൊലീസിനോടും കോടതി ആവശ്യപ്പെട്ടു. ആത്മഹത്യ അന്വേഷിക്കാനാവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്നു വി എസ് അച്യുതാനന്ദന്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ സത്യവാങ്മൂലവും ഹരജിയും നടക്കാവ് പൊലീസിന് കോടതി കൈമാറി.പ്രത്യേകാന്വേഷണ സംഘം നടത്തുന്നതല്ലാതെ നടക്കാവ് പൊലീസ് മറ്റെന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോയെന്നാണ് കോടതി ആരാഞ്ഞിരിക്കുന്നത്. ഇതേപ്പറ്റി ആഗസ്ത് മൂന്നിന് മുമ്പ് റിപ്പോര്‍ട് നല്‍കാന്‍ നടക്കാവ് എസ്ഐ യോട് കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നാലാംകോടതി മജിസ്ട്രേറ്റ് ജി മഹേഷ് ഉത്തരവിട്ടു. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറിയായിരുന്ന എന്‍ കെ അബ്ദുള്‍അസീസാണ് ഹരജി നല്‍കിയത്.ഹരജിക്കാരന് വേണ്ടി അഡ്വ. പി എം ഹാരീസ് ഹാജരായി.
- കോഴിക്കോട് ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ റാക്കറ്റിന്റെ വലയില്‍ കുടുങ്ങിയാണ് വിദ്യാര്‍ഥിനികളുടെ ആത്മഹത്യയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭത്തിന്റെ കേന്ദ്രമായ ഐസ്ക്രീംപാര്‍ലര്‍ നടത്തിയ ശ്രീദേവിയെ ഒന്നും കുഞ്ഞാലിക്കുട്ടിയെ രണ്ടുംപ്രതിയായി ചേര്‍ക്കണമെന്നായിരുന്നു ഹരജി. കോഴിക്കോട് എംഇഎസ് വനിതാകോളേജ് പ്രിഡിഗ്രി വിദ്യാര്‍ഥിനികളായ സുനൈനാ നജ്മല്‍(17), സിബാനസണ്ണി(17)എന്നിവരുടെ മരണംസംബന്ധിച്ചായിരുന്നു ഹരജി. 1996 ഒക്ടോബര്‍ 20 നായിരുന്നു രണ്ട് പെണ്‍കുട്ടികളും ജീവനൊടുക്കിയത്് .
Saturday, July 2, 2011
വിദ്യാര്‍ഥിനികളുടെ മരണം: കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഹര്‍ജി സ്വീകരിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment