- കച്ചവടവത്കൃത വിദ്യാഭ്യാസത്തിനെതിരെ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരണമെന്ന് മുന്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെയും സാമൂഹ്യനീതിയേയും സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പരിപാടികളെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
- ഉന്നതവിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കുന്ന നിലപാടാണ് മന്‍മോഹന്‍സിങ്ങ് സ്വീകരിക്കുന്നത്. പുത്തന്‍ സാമ്പത്തികനയത്തിന്റെ ഭാഗമായി പൊതുമേഖലയേയും സ്വകാര്യമേഖലയേയും സംയോജിപ്പിച്ച് വിദ്യാഭ്യാസക്കച്ചവടക്കാരെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത് അവസാനിപ്പിക്കണം. സ്വാശ്രയകേസില്‍ സുപ്രീംകോടതി പറഞ്ഞത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തേണ്ടത് ലാഭേച്ഛയ്ക്ക് വേണ്ടിയാവരുതെന്നാണ്.
- രാജ്യത്ത് നടപ്പിലാക്കുന്ന പുത്തന്‍സാമ്പത്തിക നയങ്ങളാണ് വിദ്യാഭ്യാസത്തെ കച്ചവടവല്‍കരിക്കുന്നത്. മുതലാളിത്ത താത്പര്യങ്ങള്‍ നടപ്പാക്കാന്‍ കൂട്ടുനില്‍ക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. ഉന്നതവിദ്യാഭ്യാസരംഗം പൂര്‍ണമായും കച്ചവടവല്‍ക്കരിക്കപ്പെട്ടതോടെ സംശയിക്കാനും ചോദ്യംചെയ്യാനും ലോകത്തെക്കുറിച്ച് അറിയാനുമുള്ള വിദ്യാര്‍ഥികളുടെ കഴിവ് തകര്‍ക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു
Sunday, July 17, 2011
വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുന്നത് പുത്തന്‍ സാമ്പത്തികനയം: പ്രഭാത് പട്നായക്
Subscribe to:
Post Comments (Atom)
No comments:
Post a Comment