Saturday, July 30, 2011

ഇന്ത്യന്‍ സൈന്യത്തിന് മദ്യം വാങ്ങിയതില്‍ വന്‍ അഴിമതി

സൈന്യത്തിന് മദ്യം വാങ്ങിയ വകയില്‍ ഇന്ത്യന്‍ പ്രതിരോധവകുപ്പിലെ ഉന്നതര്‍ വന്‍ അഴിമതി നടത്തിയതായി തെളിവ്. ഇന്ത്യന്‍ പ്രതിരോധ വകുപ്പിനെ കൊണ്ട് തങ്ങളുടെ ബ്രാന്‍ഡുകള്‍ കൂടുതലായി വാങ്ങിപ്പിക്കാന്‍ വന്‍തുക കോഴ നല്‍കിയ സ്പിരിറ്റ് കമ്പനിക്ക് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമീഷന്‍ (എസ്ഇസി) 1.6 കോടി ഡോളര്‍ (70.52 കോടിയിലധികം രൂപ) പിഴയിട്ടു. ജോണി വാക്കര്‍ വിസ്കി, സ്മിര്‍നോഫ് വോഡ്ക തുടങ്ങിയ മുന്തിയ ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ദിയാഷിയോ കമ്പനി ഇന്ത്യ, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഉന്നതര്‍ക്ക് നല്‍കിയ 27 ലക്ഷം ഡോളറില്‍ 17 ലക്ഷവും (ഏഴരക്കോടിയോളം രൂപ) കൈപ്പറ്റിയത് ഇന്ത്യക്കാരാണ്. അനന്തര നടപടികളില്‍നിന്നു രക്ഷപ്പെടാന്‍ കമ്പനി പിഴയടച്ചിട്ടുണ്ട്. ഇന്ത്യയില്‍ സൈന്യത്തിന് മദ്യ വാങ്ങാനോ അതിന് അധികാരപ്പെടുത്താനോ ഉത്തരവാദിത്തമുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ക്കും മറ്റും ദിയാഷിയോ പണം നല്‍കിയിട്ടുണ്ട്. 2003-2009ലെ ഇടപാടില്‍ രാഷ്ട്രീയനേതാക്കള്‍ ആരെങ്കിലും പണം പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. പ്രതിരോധവകുപ്പിന്റെ പലതട്ടിലുള്ളവര്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സേനാ കാന്റീനുകളിലെ സ്റ്റോര്‍സ് വകുപ്പിലെ ജീവനക്കാര്‍ക്ക് കോഴ നല്‍കിയ വകയില്‍ ദിയാഷിയോ ഇന്ത്യന്‍ ഉപസ്ഥാപനം വഴി ഇടനിലക്കാര്‍ക്കും വന്‍തുക നല്‍കിയിട്ടുണ്ടെന്ന് എസ്ഇസി കണ്ടെത്തിയിട്ടുണ്ട്. സേനാ കാന്റീന്‍ സ്റ്റോറുകളിലെ ഉദ്യോഗസ്ഥരെ ദീപാവലിക്കും പുതുവര്‍ഷത്തിനും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയും കമ്പനി സന്തോഷിപ്പിച്ചിട്ടുണ്ട്.

Thursday, July 28, 2011

ലീഗ് ഗൂഢാലോചനയുടെ തെളിവ് കമീഷന് ലഭിച്ചതായി സൂചന

  • പൊലീസിനെയും ഇതരവിഭാഗങ്ങളുടെ കടകളും ആക്രമിച്ച് കാസര്‍കോട് ജില്ലയിലും മലബാറിലാകെയും കലാപം വിതയ്ക്കാന്‍ ലീഗ് ഉന്നതനേതാക്കള്‍ ഗൂഢാലോചന നടത്തിയതായി ജുഡീഷ്യല്‍ കമീഷന് തെളിവു ലഭിച്ചതായി സൂചന. പൊലീസിനെതിരെ അക്രമം നടത്തി, അതുവഴി മുതലെടുപ്പ് നടത്താനായിരുന്നു നീക്കമെന്ന് 2009 നവംബര്‍ 15ന് കാസര്‍കോട് പൊലീസ് വെടിവയ്പിനുമുമ്പുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നതായും യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിച്ച ജുഡീഷ്യല്‍ കമീഷന്‍ കണ്ടെത്തിയാതായി സൂചനയുണ്ട്.
  • കാസര്‍കോട് വെടിവയ്പ്പിന്റെ ഒരുമണിക്കൂര്‍ മുമ്പ് തളിപ്പറമ്പില്‍ രണ്ടിടത്ത് പൊലീസിനുനേരെ ഉണ്ടായ ആക്രമണം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതുസംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കമീഷനുമുമ്പാകെ പൊലീസ് തെളിവു സഹിതംനിര്‍ദേശം വച്ചിരുന്നു. ശ്രീകണ്ഠപുരം സിഐക്കും തളിപ്പറമ്പ് ഡിവൈഎസ്പിക്കും നേരെയായിരുന്നു അക്രമം. കാസര്‍കോട്ട് പുതിയ ബസ്സ്റ്റാന്റിനുസമീപം ലീഗ് നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണത്തിലെ അക്രമവും ആസൂത്രിതമായിരുന്നു. സ്വീകരണത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ പ്രകടനം ഉണ്ടാകില്ലെന്ന് നേതാക്കള്‍ പൊലീസിന് ഉറപ്പ് നല്‍കിയിരുന്നു. ഇതുതെറ്റിച്ച് ലീഗ്പ്രവര്‍ത്തകര്‍ ബൈക്കുകളിലും കാല്‍നടയായും നഗരത്തിലൂടെ കറങ്ങി. മറ്റു പാര്‍ടികളുടെ പ്രചാരണബോര്‍ഡുകളും കടകളും വാഹനങ്ങളും തകര്‍ത്തു. കണ്ടിടത്തെല്ലാം പൊലീസിനെ ആക്രമിച്ചു. ഡിവൈഎസ്പിയുടെ ജീപ്പ് മറിച്ചിട്ട് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു.
  • ആരാധനാലയങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങിയപ്പോഴാണ് പൊലീസ് നടപടി സ്വീകരിച്ചതെന്ന് അന്നത്തെ എസ് പി രാംദാസ് പോത്തന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനും കടകള്‍ക്കും നേരെ ആക്രമണം നടത്തുമ്പോള്‍ "നമ്മുടെ പ്രകടനത്തിന് നേരെ അക്രമം നടക്കുകയാണെ"ന്നാണ് സ്വീകരണയോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി മൈക്കിലൂടെ വിളിച്ചുപറഞ്ഞത്. ഇതോടെ അവിടെയുണ്ടായിരുന്ന വലിയസംഘം ലീഗുകാര്‍ വാഹനങ്ങളില്‍ എത്തിച്ച ആയുധങ്ങളുമായി അക്രമം ആരംഭിച്ചു. തടയാന്‍ ചെന്ന സിഐക്കും എസ്ഐക്കും നിരവധി പൊലീസുകാര്‍ക്കും ഗുരുതരമായി പരിക്കേറ്റു.
  • പൊലീസ് ഉദ്യോഗസ്ഥരുടെ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടായപ്പോഴാണ് എസ്പിക്ക് വെടിവയ്ക്കേണ്ടിവന്നത്. ഇത് സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ പൊലീസ് കമീഷന്‍ മുമ്പാകെ ഹാജരാക്കിയിരുന്നു. അക്രമസമയത്തും പിന്നീട് ചാനലുകളിലും പത്രങ്ങളിലും വന്ന വാര്‍ത്തകളും ചിത്രങ്ങളും തെളിവായി കമീഷന് ലഭിച്ചിട്ടുണ്ട്. കമീഷന്‍ റിപ്പോര്‍ട്ടില്‍ ലീഗ് നേതാക്കള്‍ പ്രതിക്കൂട്ടിലാകുന്ന പരാമര്‍ശങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് അന്വേഷണം പാതിയില്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കാസര്‍കോടുണ്ടായ വെടിവയ്പ്പിനുശേഷം പൊലീസ് സ്വീകരിച്ച ശക്തമായ നടപടിയാണ് തുടര്‍ന്നുള്ള കുഴപ്പങ്ങള്‍ തടഞ്ഞത്. കാസര്‍കോട്ട് ഇടയ്ക്കിടെയുണ്ടാകുന്ന സംഘര്‍ഷം കുറഞ്ഞതും ഈ സംഭവത്തിനുശേഷമാണ്. കമീഷനെതിരെ അപവാദപ്രചാരണം നടത്തി പാതിവഴിയില്‍ അന്വേഷണം വേണ്ടെന്നുവയ്ക്കുന്നത് ജുഡീഷ്യറിയുടെ ചരിത്രത്തില്‍ അപൂര്‍വമാണ്. ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് കലാപം അരങ്ങേറിയതെന്ന് സമ്മതിക്കുക കൂടിയാണ് കമീഷനെ പിന്‍വലിക്കലിലൂടെ സര്‍ക്കാര്‍ ചെയ്തത്.

Monday, July 25, 2011

ആറു അടി ഒന്‍പതു ഇഞ്ച് പൊക്കത്തില്‍ ഒരു പതിനെട്ടുകാരി


തീരദേശത്തെ അവഗണിച്ച മാണിക്ക് ബിഷപ്പിന്റെ ഒളിയമ്പ്



ബജറ്റില്‍ തീരദേശവാസികളെ അവഗണിച്ച ധനമന്ത്രി കെ എം മാണിക്ക് ലത്തീന്‍ അതിരൂപത മെത്രാപോലീത്ത ഡോ. സൂസപാക്യത്തിന്റെ ഒളിയമ്പ്. ലത്തീന്‍ അതിരൂപത പ്ലാറ്റിനം ജൂബിലി പ്രവര്‍ത്തനോദ്ഘാടന ചടങ്ങിലാണ് മെത്രാപോലീത്ത മന്ത്രി മാണിയുടെ കോട്ടയം ബജറ്റിനെ പരോക്ഷമായി കളിയാക്കിയത്. "ഇക്കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ഭരണങ്ങാനത്തേക്ക് പോവുകയായിരുന്നു. കോട്ടയത്തു നിന്നങ്ങോട്ട് വഴിയുടെ ഇരുവശങ്ങളിലും മാണിസാറിന്റെ ചിത്രം പതിച്ച ഫ്ളെക്സ് ബോര്‍ഡുകള്‍ . ബജറ്റില്‍ കോട്ടയത്തിന് അര്‍ഹമായ പരിഗണന നല്‍കിയ മാണിസാറിന് അഭിവാദനങ്ങള്‍ എന്ന് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നു. ഞങ്ങള്‍ക്കും ഇതുപോലെ ചില സ്വപ്നങ്ങളൊക്കെയുണ്ട്. ഞങ്ങളുടെ അതിരൂപതയിലെ തീരദേശങ്ങളിലും മാണിസാറിന്റെയോ അതുപോലെ ഞങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ മുന്നോട്ട് വരുന്നവരുടെയോ ഫ്ളെക്സ് ബോര്‍ഡുകള്‍ വച്ച് "അവശതയനുഭവിക്കുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിന് അഭിവാദ്യങ്ങള്‍" എന്ന് പറയാന്‍ സാധിക്കുന്ന ഒരു ദിവസത്തെയും കാത്തിരിക്കുകയാണ് ഞങ്ങള്‍". ബിഷപ് പറഞ്ഞു നിര്‍ത്തിയതും സദസ്സില്‍നിന്ന് നീണ്ട കരഘോഷമുയര്‍ന്നു. തുടര്‍ന്ന് സംസാരിച്ച കേന്ദ്രസഹമന്ത്രി കെ സി വേണുഗോപാലും തീരദേശത്തിന് കിട്ടേണ്ടത് കിട്ടിയില്ലെന്ന് പറഞ്ഞു. ആദിവാസികളേക്കാള്‍ കഷ്ടമാണ് തീരദേശവാസികളുടെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ , പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടിയുള്ള ബജറ്റാണ് താന്‍ അവതരിപ്പിച്ചതെന്നായിരുന്നുമാണിയുടെ പ്രതികരണം.

രാജയുടെ മൊഴി: ടുജി ഇടപാട് പ്രധാനമന്ത്രിയും ധനമന്ത്രിയും അറിഞ്ഞ്


 ടുജി സ്പെക്ട്രം ഇടപാട് കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും ആഭ്യന്തര മന്ത്രി ചിദംബരത്തിന്റെയും പേര് പരാമര്‍ശിച്ച് കോടതിയല്‍ മുന്‍ മന്ത്രി എ രാജയുടെ മൊഴി. ഈ ഇടപാട് പ്രധാനമന്ത്രിയും അന്നത്തെ ധനമന്ത്രിയും(ചിദംബരം) അറിഞ്ഞുകൊണ്ടാണെന്ന് കേസില്‍ അറസ്റ്റിലായ രാജ കോടതിയില്‍ പറഞ്ഞു. യൂണിടെക് വയര്‍ലെസ്സിലെ ഓഹരി ടെലിനെറും ഡിബി റിയാലിറ്റിയുടെ ഓഹരി എറ്റിസലാറ്റും വാങ്ങിയത് നിയപ്രകാരമാണ്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ധനമന്ത്രി ഈ വില്‍പ്പന അംഗീകരിച്ചതാണ്. അല്ലെങ്കില്‍ പ്രധാനമന്ത്രി ഇത് നിഷേധിക്കട്ടെയെന്ന് രാജയുടെ അഭിഭാഷകന്‍ സിബിഐ പ്രത്യേക കോടതിയില്‍ വെല്ലുവിളി മുഴക്കുകയും ചെയ്തു. സ്പെക്ട്രം കേസില്‍ താന്‍ കുറ്റക്കാരനല്ല. എന്‍ഡിഎ സര്‍ക്കാരിന്റെ ടെലികോം നയം തുടരുക മാത്രമാണ് ചെയ്തത്. താന്‍ കുറ്റവാളിയാണെങ്കില്‍ 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരെയും ജയിലിലടക്കണം. അരുണ്‍ ഷൂരി മന്ത്രിയായിരിക്കുമ്പോള്‍ 26 ലൈസന്‍സും ദയാനിധി മാരന്റെ കാലത്ത് 25 ലൈസന്‍സും വിറ്റിട്ടുണ്ട്- രാജ പറഞ്ഞു.

Sunday, July 24, 2011

കേന്ദ്രത്തിന് സുപ്രീംകോടതി വിമര്‍ശം: ബിപിഎല്‍ മാനദണ്ഡം കാലോചിതമാക്കണം



  • : ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരെ നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരും ആസൂത്രണ കമീഷനും മുന്നോട്ടുവച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ തീര്‍ത്തും അപര്യാപ്തമെന്ന് സുപ്രീംകോടതിയുടെ വിമര്‍ശം. നിലവിലുള്ള വിലസൂചികയുടെയും മറ്റും അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ബിപിഎല്‍ നിര്‍ണയത്തിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
  • രാജ്യത്തെ പൊതുവിതരണ സംവിധാനത്തിലെ അപാകം നീക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് പിയുസിഎല്‍(പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിന്റെ ബിപിഎല്‍ മാനദണ്ഡങ്ങളെ വിമര്‍ശിച്ചത്.
  • കേന്ദ്രം നിയോഗിച്ച സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം നഗരങ്ങളില്‍ പ്രതിദിനം 20 രൂപയില്‍ കൂടുതലും ഗ്രാമങ്ങളില്‍ 15 രൂപയില്‍ കൂടുതലും വരുമാനമുള്ളവര്‍ ബിപിഎല്‍ പട്ടികയ്ക്കു പുറത്താണ്. ബിപിഎല്‍ വിഭാഗത്തെ കണ്ടെത്താന്‍ ഈ മാനദണ്ഡം പിന്തുടാരാനാണ് ആസൂത്രണ കമീഷനും കേന്ദ്രവും തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ , ഈ മാനദണ്ഡം തീര്‍ത്തും അപ്രായോഗികമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
  • 1993ല്‍ ആസൂത്രണകമീഷന്‍തന്നെ വച്ച വിദഗ്ധസമിതി പ്രതിദിനം ശരാശരി 2400 കലോറിയില്‍ താഴെ ഊര്‍ജം ലഭിക്കാന്‍മാത്രം ഭക്ഷണം കഴിക്കാന്‍ ശേഷിയുള്ളവരെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന മാനദണ്ഡംവച്ചിരുന്നു. ഇപ്പോള്‍ വച്ചിട്ടുള്ള പ്രതിദിനം 20-15 രൂപ വരുമാനംകൊണ്ട് ഒരിക്കലും 2400 കലോറി ഊര്‍ജമുള്ള ഭക്ഷണം ലഭ്യമാകില്ലെന്ന് കോടതി പറഞ്ഞു. ഇപ്പോഴത്തെ മാനദണ്ഡം തികച്ചും യാഥാസ്ഥിതികമാണ്. മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമ്പോള്‍ കുറെക്കൂടി യാഥാര്‍ഥ്യബോധം വേണം. 15 രൂപയ്ക്ക് 2400 കലോറി ഭക്ഷണം എവിടെ കിട്ടും. ഈ മാനദണ്ഡത്തോട് യോജിക്കാനാകില്ല. ഈ വിഷയത്തില്‍ ആസൂത്രണ കമീഷനും സര്‍ക്കാരും കൂടുതല്‍ വിശദീകരണം നല്‍കണം- അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ , ആസൂത്രണ കമീഷന്‍ അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. 
  • കേസില്‍ വാദത്തിനിടെ നവജാത ശിശുക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളിലെ പോരായ്മകള്‍ പിയുസിഎല്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി. പ്രസവം ആശുപത്രിയിലാണെങ്കില്‍ മാത്രമേ ആനുകൂല്യങ്ങള്‍ കിട്ടൂവെന്നും വീടുകളില്‍ പ്രസവിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണെന്നും ഗോണ്‍സാല്‍വസ് പറഞ്ഞു. പ്രസവം എവിടെയാണെങ്കിലും ആനുകൂല്യങ്ങള്‍ ഒരേ തരത്തില്‍ നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് കോടതി പറഞ്ഞു. ഇപ്പോഴത്തെ രീതി അത്ഭുതകരമാണ്. പ്രസവത്തിന്റെ കാര്യത്തില്‍ വിവേചനം എന്തുകൊണ്ടാണ്. പ്രസവം എവിടെയാണെങ്കിലും പ്രസവമാണ്. ആനുകൂല്യം കിട്ടാന്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ട്- കോടതി പറഞ്ഞു. ഈ വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പിയുസിഎല്ലിന് കോടതി നിര്‍ദേശം നല്‍കി. പൊതുവിതരണ സംവിധാനം വഴി അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കുന്നെന്ന് ഉറപ്പുവരുത്താന്‍ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും കോടതി നിര്‍ദേശം നല്‍കി.

Saturday, July 23, 2011

വിവാദപുസ്തകം കണ്ടിട്ടേയില്ല: ഉപദേശകസമിതി അംഗങ്ങള്‍


  • വിവാദമായ ഐസിഎസ്ഇ ഏഴാം ക്ലാസ് പാഠപുസ്തകത്തിലെ പാഠഭാഗങ്ങള്‍ തങ്ങള്‍ കണ്ടിട്ടില്ലെന്ന് ഉപദേശകസമിതി അംഗങ്ങള്‍ . പാഠപുസ്തകത്തിലെ ഉള്ളടക്കം തങ്ങളെ നേരില്‍ കാണിച്ചിട്ടില്ലെന്നും വസ്തുതാവിരുദ്ധമായ പാഠഭാഗത്തോട് യോജിക്കുന്നില്ലെന്നും ഉപദേശകസമിതി അംഗങ്ങളായ ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, പ്രൊഫ. എം കെ സാനു എന്നിവര്‍ പറഞ്ഞു. പുസ്തകത്തില്‍ ഉള്ളതായി പുറത്തുവന്ന അഭിപ്രായങ്ങളോട് ഒരു കാരണവശാലും യോജിക്കുന്നില്ലെന്ന് ഒ എന്‍ വി വ്യക്തമാക്കി. പാഠഭാഗങ്ങള്‍ ഇന്നേവരെ തന്നെ കാണിച്ചിട്ടില്ല. തന്റെ ഭൂരിഭാഗം പുസ്തകങ്ങളുടെയും പ്രസാധനം നിര്‍വഹിച്ചിരിക്കുന്നത് ഡിസി ബുക്സാണ്. ഈ അടുപ്പത്തിന്റെ പേരിലാണ് ഡിസി ബുക്സ് പുറത്തിറക്കിയ പാഠപുസ്തകത്തിന്റെ ഉപദേശകസമിതിയില്‍ പേരുവയ്ക്കാന്‍ അനുമതി നല്‍കിയത്. പുസ്തകത്തിലെ ഒരുഭാഗവും ഇതുവരെ വായിച്ചിട്ടില്ല. ഈ പാഠഭാഗങ്ങളുമായി ഒരിക്കലും യോജിക്കാനാകില്ലെന്ന് ഒ എന്‍ വി പറഞ്ഞു. പാഠപുസ്തകത്തിന്റെ ഉപദേശകസമിതിയില്‍ വെറുതെ പേരുവച്ചിരിക്കയാണെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു.
  • ഉപദേശകസമിതിയില്‍ പേര് ഉള്‍പ്പെടുത്താന്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്നുപോലും ഓര്‍ക്കുന്നില്ല. ഉപദേശകസമിതിയെന്നു പറഞ്ഞ് ഇന്നുവരെ ഉപദേശം ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും സുഗതകുമാരി ദേശാഭിമാനിയോട് പറഞ്ഞു. വസ്തുതാവിരുദ്ധമായ പാഠഭാഗത്തോട് പൂര്‍ണമായി വിയോജിക്കുന്നെന്ന് പ്രൊഫ. എം കെ സാനു പറഞ്ഞു. ഉപദേശകസമിതിയില്‍ അംഗമായാലും പാഠഭാഗത്തിന്റെ തെരഞ്ഞെടുപ്പില്‍ പങ്കുവഹിച്ചിട്ടില്ല. രാഷ്ട്രീയ സ്പര്‍ധനിറഞ്ഞ നിര്‍വചനം ഉള്‍ക്കൊള്ളിച്ചത് ഒരിക്കലും അനുവദിക്കാനാകില്ലെന്നും എം കെ സാനു വ്യക്തമാക്കി. 
  • ടി ജെ എസ് ജോര്‍ജിന്റെ ഘോഷയാത്ര എന്ന പുസ്തകത്തില്‍നിന്നെടുത്ത പാഠാവലിയിലെ "മുരിക്കന്‍" എന്ന ആറാം അധ്യായത്തിലാണ് 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ ഭൂപരിഷ്കരണ നടപടികളെയും തൊഴിലാളികളെയും ആക്ഷേപിക്കുന്നത്. പുസ്തകത്തിനെതിരെ രക്ഷാകര്‍ത്താക്കളില്‍ നിന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.

Friday, July 22, 2011

പോഷക ആഹാര കുറവ് എന്ത് ?

What is Malnutrition?


Logistics A malnourished person finds that their body has difficulty doing normal things such as growing and resisting disease. Physical work becomes problematic and even learning abilities can be diminished. For women, pregnancy becomes risky and they cannot be sure of producing nourishing breast milk.
When a person is not getting enough food or not getting the right sort of food, malnutrition is just around the corner. Disease is often a factor, either as a result or contributing cause. Even if people get enough to eat, they will become malnourished if the food they eat does not provide the proper amounts of micronutrients - vitamins and minerals - to meet daily nutritional requirements.
Malnutrition is the largest single contributor to disease, according to the UN's Standing Committee on Nutrition (SCN).
Malnutrition at an early age leads to reduced physical and mental development during childhood. Stunting, for example, affects more than 147 million pre-schoolers in developing countries, according to SCN's World Nutrition Situation 5th report. Iodine deficiency, the same report shows, is the world's greatest single cause of mental retardation and brain damage.
Undernutrition affects school performance and studies have shown it often leads to a lower income as an adult. It also causes women to give birth to low birth-weight babies.
Window of opportunity
The first two years of life are the “window of opportunity” to prevent early childhood undernutrition that causes largely irreversible damage. WFP focuses on the earliest phase of life, i.e. from conception (-9 months) to 24 months of age, providing essential nutrients including vitamins and minerals.
Eliminating malnutrition involves sustaining the quality and quantity of food a person eats, as well as adequate health care and a healthy environment. WFP helps fight malnutrition by treating it -- giving malnourished people the food and nutrients they need -- but also by preventing it.

പട്ടിണിയുടെ കാരണം എന്ത് ?

What causes hunger?


Food has never before existed in such abundance, so why are 925 million people in the world going hungry?
In purely quantitative terms, there is enough food available to feed the entire global population of 6.7 billion people. And yet, one in nearly seven people is going hungry. One in three children is underweight. Why does hunger exist?
Nature

Natural disasters such as floods, tropical storms and long periods of drought are on the increase -- with calamitous consequences for food security in poor, developing countries.
Drought is now the single most common cause of food shortages in the world. In 2006, recurrent drought caused crop failures and heavy livestock losses in parts of Ethiopia, Somalia and Kenya.
In many countries, climate change is exacerbating already adverse natural conditions.For example, poor farmers in Ethiopia or Guatemala traditionally deal with rain failure by selling off livestock to cover their losses and pay for food. But successive years of drought, increasingly common in the Horn of Africa and Central America, are exhausting their resources.
War
Since 1992, the proportion of short and long-term food crises that can be attributed to human causes has more than doubled, rising from 15 percent to more than 35 percent. All too often, these emergencies are triggered by conflicts.
From Asia to Africa to Latin America, fighting displaces millions of people from their homes, leading to some of the world's worst hunger emergencies. Since 2004, conflict in the Darfur region of Sudan has uprooted more than a million people, precipitating a major food crisis -- in an area that had generally enjoyed good rains and crops.
In war, food sometimes becomes a weapon. Soldiers will starve opponents into submission by seizing or destroying food and livestock and systematically wrecking local markets. Fields and water wells are often mined or contaminated, forcing farmers to abandon their land.
When conflict threw Central Africa into confusion in the 1990s, the proportion of hungry people rose from 53 percent to 58 percent. By comparision, malnutrition is on the retreat in more peaceful parts of Africa such as Ghana and Malawi.
Poverty Trap
In developing countries, farmers often cannot afford seed to plant the crops that would provide for their families. Craftsmen lack the means to pay for the tools to ply their trade. Others have no land or water or education to lay the foundations for a secure future.
The poverty-stricken do not have enough money to buy or produce enough food for themselves and their families. In turn, they tend to be weaker and cannot produce enough to buy more food.
In short, the poor are hungry and their hunger traps them in poverty.
Agricultural infrastructure
In the long-term, improved agricultural output offers the quickest fix for poverty and hunger.
According to the Food and Agriculture Organization (FAO) 2004 Food Insecurity Report, all the countries that are on track to reach the first Millennium Development Goal have something in common -- significantly better than average agricultural growth.
Yet too many developing countries lack key agricultural infrastructure, such as enough roads, warehouses and irrigation. The results are high transport costs, lack of storage facilities and unreliable water supplies.
All conspire to limit agricultural yields and access to food.
But, although the majority of developing countries depend on agriculture, their governments economic planning often emphasises urban development.
Over-exploitation of environment

Poor farming practices, deforestation, overcropping and overgrazing are exhausting the Earth's fertility and spreading the roots of hunger.
Increasingly, the world's fertile farmland is under threat from erosion, salination and desertification.
Donate now to help WFP defeat hunger 
 

എന്താണ് പട്ടിണി ?

Who are the hungry?


Most of the world’s hungry live in developing countries. According to the latest Food and Agriculture Organization (FAO) statistics, there are 925 million hungry people in the world and 98 percent of them are in developing countries.  They are distributed like this:
578 million in Asia and the Pacific
239 million in Sub-Saharan Africa
53 million in Latin America and the Caribbean
37 million in the Near East and North Africa
19 million in developed countries
Rural risk
Three-quarters of all hungry people live in rural areas, mainly in the villages of Asia and Africa. Overwhelmingly dependent on agriculture for their food, these populations have no alternative source of income or employment. As a result, they are vulnerable to crises. Many migrate to cities in their search for employment, swelling the ever-expanding populations of shanty towns in developing countries.
Farmers
FAO calculates that 75 percent of the hungry people in developing countries, half are farming families, surviving off marginal lands prone to natural disasters like drought or flood. One in five belongs to landless families dependent on farming and about 10 percent live in communities whose livelihoods depend on herding, fishing or forest resources.
The remaining 25 percent live in shanty towns on the periphery of the biggest cities in developing countries. The numbers of poor and hungry city dwellers are rising rapidly along with the world's total urban population.
Children
An estimated 146 million children in developing countries are underweight - the result of acute or chronic hunger (Source: The State of the World's Children, UNICEF, 2009). This means that 25 percent of all hungry people are children. All too often, child hunger is inherited: up to 17 million children are born underweight annually, the result of inadequate nutrition before and during pregnancy.
Women
Women are the world's primary food producers, yet cultural traditions and social structures often mean women are much more affected by hunger and poverty than men. A mother who is stunted or underweight due to an inadequate diet often give birth to low birthweight children.
Around 50 per cent of pregnant women in developing countries are iron deficient (source: Unicef). Lack of iron means 315,000 women die annually from hemorrhage at childbirth. As a result, women, and in particular expectant and nursing mothers, often need special or increased intake of food.

പട്ടിണിയുടെ നിര്‍വചനം

What is hunger?


Acute hunger or starvation are often highlighted on TV screens: hungry mothers too weak to breastfeed their children in drought-hit Ethiopia, refugees in war-torn Darfur queueing for food rations, helicopters airlifting high energy biscuits to earthquake victims in Pakistan or Indonesia.
These situations are the result of high profile crises like war or natural disasters, which starve a population of food, yet emergencies account for less than eight percent of hunger's victims.
 
Daily undernourishment is a less visible form of hunger -- but it affects many more people, from the shanty towns of Jakarta in Indonesia and the Cambodian capital Phnom Penh to the mountain villages of Bolivia and Nepal. In these places, hunger is much more than an empty stomach.
2,100 calories a day
For weeks, even months, its victims must live on significantly less than the recommended 2,100 kilocalories that the average person needs to lead a healthy life.
The body compensates for the lack of energy by slowing down its physical and mental activities. A hungry mind cannot concentrate, a hungry body does not take initiative, a hungry child loses all desire to play and study.
Hunger also weakens the immune system. Deprived of the right nutrition, hungry children are especially vulnerable and become too weak to fight off disease and may die from common infections like measles and diarrhoea. Each year, almost 11 million children die before reaching the age of five; malnutrition is associated with 53 percent of these deaths (source: Caulfield et al., The American Journal of Clinical Nutrition. 2004 July)
Number 1 risk to health
In the final quarter of the 20th century, humanity was winning the war on its oldest enemy. From 1970-1997, the number of hungry people dropped from 959 million to 791 million -- mainly the result of dramatic progress in reducing the number of undernourished in China and India.
In the second half of the 1990s, however, the number of chronically hungry in developing countries started to increase at a rate of almost four million per year. By 2001-2003, the total number of undernourished people worldwide had risen to 854 million and the latest figure is 925 million.
Today, almost one person in six does not get enough food to be healthy and lead an active life, making hunger and malnutrition the number one risk to health worldwide -- greater than AIDS, malaria and tuberculosis combined.
How much food?
The energy and protein that people need varies according to age, sex, body size, physical activity and, to some extent, climate
  • Extra energy is needed during pregnancy and lactation
  • On average, the body needs more than 2,100 kilocalories per day per person to allow a normal, healthy life

Thursday, July 21, 2011

പട്ടിണിക്കാരുടെ ലോകം

Hunger Stats


Every year, authors, journalists, teachers, researchers, schoolchildren and students ask us for statistics about hunger and malnutrition. To help answer these questions, we've compiled a database of useful facts and figures on world hunger.
TOP 4 HUNGER STATS




MORE HUNGER STATS

  • 925 million people do not have enough to eat  and 98 percent of them live in developing countries. (Source: FAO news release, 14 September 2010)
  • Asia and the Pacific region is home to over half the world’s population and nearly two thirds of the world’s hungry people;
  • Women make up a little over half of the world's population, but they account for over 60 percent of the world’s hungry.
    (Source:  Strengthening efforts to eradicate hunger..., ECOSOC, 2007)
  • 65 percent  of the world's hungry live in only seven countries: India, China, the Democratic Republic of Congo, Bangladesh, Indonesia, Pakistan and Ethiopia.
    (Source: FAO news release, 2010)
  • Undernutrition contributes to five million deaths of children under five each year in developing countries.
    (Source: Under five deaths by cause, UNICEF, 2006)
  • One out of four children - roughly 146 million - in developing countries is underweight
    (Source: The State of the World's Children, UNICEF, 2007)
  • More than 70 percent of the world's underweight children (aged five or less) live in just 10 countries, with more than 50 per cent located in South Asia alone;
    (Source: Progress for Children: A Report Card on Nutrition, UNICEF, 2006)
  • 10.9 million children under five die in developing countries each year. Malnutrition and hunger-related diseases cause 60 percent of the deaths;
    (Source: The State of the World's Children, UNICEF, 2007)
  • Iron deficiency is the most prevalent form of malnutrition worldwide, affecting an estimated 2 billion people. Eradicating iron deficiency can improve national productivity levels by as much as 20 percent.
    (Source:  World Health Organization, WHO Global Database on Anaemia)
  • Iodine deficiency is the greatest single cause of mental retardation and brain damage, affecting 1.9 billion people worldwide. It can easily be prevented by adding iodine to salt.
    (Source:  World Nutrition Situation 5th report ,UN Standing Committee on Nutrition2005)


നാണം ഉണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് ഇനി രാജി വയ്ക്കാം

"മാണി സാറേ അവരെ (പ്രതിപക്ഷത്തെ) പ്രൊവോക്ക് ചെയ്യൂ"- മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിളിച്ചുപറഞ്ഞു. "അയ്യോ കുഴപ്പമാകും"- മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്തെത്തി ചിലര്‍ അടക്കംപറഞ്ഞു. വീണ്ടും കുഞ്ഞാലിക്കുട്ടിയുടെ വിലാപം. ബെന്നി ബഹനാനും ടി എന്‍ പ്രതാപനും സഭയ്ക്ക് പുറത്തേയ്ക്കും അകത്തേയ്ക്കും ഓടി. "ഇനി എത്ര പേര്‍ വേണം" ആര്യാടന്‍ മുഹമ്മദ് ആരാഞ്ഞു. മാണി പ്രസംഗിക്കൂ- ടി എം ജേക്കബിന്റെ നിര്‍ദേശം.. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കൊടുവില്‍ നിയമസഭ സാക്ഷ്യം വഹിച്ചത് ഈ നാടകീയ രംഗങ്ങള്‍ക്കാണ്. ഓഗസ്ത് മുതല്‍ മൂന്നുമാസത്തേയ്ക്കുള്ള സര്‍ക്കാരിന്റെ ചെലവുകള്‍ക്കുള്ള അംഗീകാരം തേടിയാണ് ധനവിനിയോഗ ബില്‍ അവതരിപ്പിച്ചത്. ചര്‍ച്ചയും മന്ത്രിയുടെ മറുപടിയും കഴിഞ്ഞാല്‍ വകുപ്പ് തിരിച്ചുള്ള പരിഗണനയും മൂന്നാം വായനയുമാണ് കീഴ്വഴക്കം. ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ ധനമന്ത്രിയെ ആദ്യം വിളിച്ചപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ പ്രസംഗിച്ചതാണെന്നും കൂടുതലൊന്നും പറയാനില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് ബില്ല് പാസാക്കുന്ന ഘട്ടത്തിലേക്ക് കടന്നു. ബില്ല് പാസാക്കണമെന്ന അഭ്യര്‍ത്ഥനയാണ് മൂന്നാം വായനയില്‍ നടക്കാറ്. ഈ ഘട്ടമെത്തിയപ്പോഴാണ് ഭരണപക്ഷത്ത് ആള്‍ബലമില്ലെന്ന് മനസ്സിലാക്കി നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാന്‍ വിളിച്ചുപറയുന്ന മന്ത്രിമാര്‍ . ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താന്‍ മൊബൈല്‍ ഫോണുമായി ഓടിനടക്കുന്ന ഭരണപക്ഷ നേതാക്കള്‍ . കല്ലിന് കാറ്റുപിടിച്ച മട്ടില്‍ സ്പീക്കറും. ഈ ബഹളത്തിനിടയിലും ഒന്നും അറിഞ്ഞില്ലെന്ന മട്ടുംഭാവവുമായി ചിലര്‍ ഇരിപ്പുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ , വി ഡി സതീശന്‍ , മന്ത്രി എം കെ മുനീര്‍ തുടങ്ങിയവര്‍ . സര്‍ക്കാര്‍ നിലംപൊത്തുന്ന പ്രതീതിയാണ് ഭരണപക്ഷത്ത് നിഴലിച്ചത്. ഇത് ഒഴിവാക്കാന്‍ പ്രകോപനമുണ്ടാക്കി സഭയില്‍ സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിയുടെയും മറ്റും ആഹ്വാനം. സഭയില്‍ ഈ ബഹളമെല്ലാം നടക്കുമ്പോഴും ഭരണപക്ഷ അംഗങ്ങളില്‍ പലരും അതൊന്നും അറിഞ്ഞില്ല. വോട്ടെടുപ്പിന് തൊട്ടുമുമ്പ് ഓടിപിടച്ച് എത്തിയ കെ അച്യുതനെ ബെന്നി ബഹനാനും മറ്റും ശകാരിച്ചു. വര്‍ക്കല കഹാര്‍ മെക്കയിലേക്ക് പോകുന്നത് പ്രമാണിച്ച് പര്‍ച്ചേസ് നടത്തുന്ന തിരക്കിലായിരുന്നു. ഹൈബി ഈഡന്‍ ഡല്‍ഹിയിലും ടി യു കുരുവിള നാട്ടിലും.

Sunday, July 17, 2011

വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുന്നത് പുത്തന്‍ സാമ്പത്തികനയം: പ്രഭാത് പട്നായക്

  • കച്ചവടവത്കൃത വിദ്യാഭ്യാസത്തിനെതിരെ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരണമെന്ന് മുന്‍ ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെയും സാമൂഹ്യനീതിയേയും സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പരിപാടികളെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.  
  • ഉന്നതവിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കുന്ന നിലപാടാണ് മന്‍മോഹന്‍സിങ്ങ് സ്വീകരിക്കുന്നത്. പുത്തന്‍ സാമ്പത്തികനയത്തിന്റെ ഭാഗമായി പൊതുമേഖലയേയും സ്വകാര്യമേഖലയേയും സംയോജിപ്പിച്ച് വിദ്യാഭ്യാസക്കച്ചവടക്കാരെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത് അവസാനിപ്പിക്കണം. സ്വാശ്രയകേസില്‍ സുപ്രീംകോടതി പറഞ്ഞത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തേണ്ടത് ലാഭേച്ഛയ്ക്ക് വേണ്ടിയാവരുതെന്നാണ്. 
  • രാജ്യത്ത് നടപ്പിലാക്കുന്ന പുത്തന്‍സാമ്പത്തിക നയങ്ങളാണ് വിദ്യാഭ്യാസത്തെ കച്ചവടവല്‍കരിക്കുന്നത്. മുതലാളിത്ത താത്പര്യങ്ങള്‍ നടപ്പാക്കാന്‍ കൂട്ടുനില്‍ക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. ഉന്നതവിദ്യാഭ്യാസരംഗം പൂര്‍ണമായും കച്ചവടവല്‍ക്കരിക്കപ്പെട്ടതോടെ സംശയിക്കാനും ചോദ്യംചെയ്യാനും ലോകത്തെക്കുറിച്ച് അറിയാനുമുള്ള വിദ്യാര്‍ഥികളുടെ കഴിവ് തകര്‍ക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു

Saturday, July 16, 2011

പി ജെ ജോസഫിനെതിരായ കേസ് : മാണി കേരളയില്‍ പൊട്ടിത്തെറി



  •  മന്ത്രി പി ജെ ജോസഫിനെതിരെ ഉയര്‍ന്ന അശ്ലീല എസ്എംഎസ് കേസിന്റെ പേരില്‍ കേരള കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായി. മന്ത്രി പി ജെ ജോസഫും ചീഫ് വിപ്പ് പി സി ജോര്‍ജും ഉള്‍പ്പെട്ട വിവാദത്തില്‍ മറ്റ് നേതാക്കളും രംഗത്തെത്തിയതോടെയാണ് തര്‍ക്കം മുറുകിയത്. വിവാദം ചര്‍ച്ചചെയ്യാന്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി വ്യാഴാഴ്ച കോട്ടയത്ത് ചേരും. തെരഞ്ഞെടുപ്പിന് മുമ്പ് പി ജെ ജോസഫ് യുവതിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല എസ്എംഎസ് അയച്ച് ശല്യപ്പെടുത്തിയെന്ന് കാണിച്ച് തൊടുപുഴ കോടതിയില്‍ വന്ന കേസാണ് സംഭവങ്ങള്‍ക്ക് തുടക്കം. 
  • ജോസഫിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് വേളയില്‍ യുവതി കോടതിയെ സമീപിച്ചു. പരാതിക്ക് പിന്നില്‍ പി സി ജോര്‍ജും ക്രൈം നന്ദകുമാറുമാണെന്നാണ് ജോസഫ് വിഭാഗം ആരോപിക്കുന്നത്. മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എംഎല്‍എ, ആന്റണി രാജു തുടങ്ങിയവരാണ് പ്രധാനമായും ജോര്‍ജിനെതിരെ രംഗത്തെത്തിയത്. ഗൂഢാലോചന സംബന്ധിച്ച് കേസെടുക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. ചീഫ് വിപ്പ് മന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതിയെന്നു പറഞ്ഞ ആന്റണി രാജുവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. പുതിയ വിവാദത്തില്‍ പി സി ജോര്‍ജിന്റെ പങ്കിനെക്കുറിച്ച് പാര്‍ടി തലത്തിലും അന്വേഷിക്കണമെന്ന് മോന്‍സ് ജോസഫും പറഞ്ഞു. 
  • എന്നാല്‍ തനിക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട ഫ്രാന്‍സിസ് ജോര്‍ജിന് വിവരക്കേടാണെന്ന് പി സി ജോര്‍ജ് തിരിച്ചടിച്ചു. ജോസഫിനെതിരെ താന്‍ തെളിവ് ശേഖരിച്ചിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു. പി ജെ ജോസഫിനെതിരെ മൊഴിനല്‍കിയ യുവതി ഭര്‍ത്താവെന്ന് അവകാശപ്പെട്ട റാന്നി സ്വദേശിയായ ജയ്മോന്‍ ലാലുവിനെതിരെയും പിന്നീട് പരാതി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ കേസില്‍ അറസ്റ്റിലായ ജയ്മോന്‍ മജിസ്ട്രേട്ടിനുമുന്നില്‍ നല്‍കിയ രഹസ്യമൊഴിയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ അന്വേഷണ ആവശ്യത്തിന് ബലമേകുന്നത്. പി ജെ ജോസഫിനെതിരെ ലൈംഗിക അപവാദം നടത്താന്‍ പി സി ജോര്‍ജ് എംഎല്‍എയും ക്രൈം നന്ദകുമാറും പ്രേരിപ്പിച്ചതായാണ് ജയ്മോന്റെ മൊഴി. ഇക്കാര്യങ്ങള്‍ അറിയാവുന്ന താന്‍ അവ വെളിപ്പെടുത്തുമെന്ന സാഹചര്യം വന്നപ്പോഴാണ് തനിക്കെതിരെയും കേസ് വന്നതെന്നാണ് ജയ്മോന്റെ വാദം. അതേസമയം പി ജെ ജോസഫിനെതിരെ യുവതി നല്‍കിയ സ്വകാര്യഅന്യായം സംബന്ധിച്ച കേസ് തൊടുപുഴ കോടതി ആഗസ്ത് ഒന്നിലേക്ക് മാറ്റി.
    ഫ്രാന്‍സിസ് ജോര്‍ജിന് വിവരക്കേട്: പി സി ജോര്‍ജ്

      ഫ്രാന്‍സിസ് ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ് എംഎല്‍എ രംഗത്തുവന്നു. പി ജെ ജോസഫിനെ മന്ത്രി സ്ഥാനത്ത് നിന്നു മാറ്റിയിട്ട് ഗുണം കിട്ടാന്‍ സാധ്യതയുള്ളവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പി സി ജോര്‍ജ് പറഞ്ഞു. പി ജെ ജോസഫിനെ താഴെയിറക്കിയതു കൊണ്ട് തനിക്കൊന്നും കിട്ടാനില്ല. ജോസഫിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീയെയും എനിക്കറിയില്ല. ഫ്രാന്‍സിസ് ജോര്‍ജിനെ പോലുള്ളവര്‍ക്ക് ആരോപണത്തിന് പിന്നില്‍ ആരാണ് ഉള്ളതെന്ന് വ്യക്തമായി അറിയാമെന്നും ഫ്രാന്‍സിസ് പറയുന്നത് മുഴുവന്‍ വിവരക്കേടാണെന്നും പി സി പറഞ്ഞു. പി ജെ ജോസഫിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പി സി ജോര്‍ജിന് പങ്കുണ്ടെന്ന മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരിന്നു ജോര്‍ജ്. ഇതോടെ കേരള കോണ്‍ഗ്രസ് എമ്മിലെ ചേരിപ്പോര് പരസ്യമായി പുറത്തു വന്നിരിക്കുകയാണ്.

മാണിയുടെ ബജറ്റിന് അടിത്തറയില്ല: കെ മുരളീധരന്‍

അടിത്തറയില്ലാത്ത ബജറ്റാണ് മന്ത്രി കെ എം മാണി അവതരിപ്പിച്ചതെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. മാണിയുടെ ബജറ്റിന് "എ പ്ലസ്" നല്‍കാന്‍ കഴിയില്ല. കോണ്‍ഗ്രസിന്റെ നേതാക്കന്മാര്‍ക്ക് ഒരു പണിയുമില്ല. ഞാന്‍ എംഎല്‍എയായതു കൊണ്ട് കല്യാണ വീട്ടിലും മരണവീട്ടിലും തിരുവനന്തപുരത്തെ പൊതുപരിപാടികളിലും പങ്കെടുക്കുന്നു. പണ്ട് ഞാന്‍ ഗ്രൂപ്പിന്റെ ആളായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനും മുല്ലപ്പള്ളിയും വി എം സുധീരനും കോണ്‍ഗ്രസിലെ ചേരിചേരാ നയത്തിന്റെ ആളുകളാണെന്നും മുരളീധരന്‍ പറഞ്ഞു. ഇതില്‍ മുല്ലപ്പള്ളിക്കു മാത്രമാണ് നഷ്ടം സംഭവിക്കാത്തത്. അദ്ദേഹം കേന്ദ്രമന്ത്രിയായി. ഞാന്‍ നിയമസഭയില്‍ എറ്റവും പിന്‍ ബെഞ്ചിലായി. സുധീരന് ഒന്നും കിട്ടിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

വിസി സ്ഥാനത്തേക്ക് റിട്ട.സ്കൂള്‍ മാഷ്; ലീഗ് നീക്കം വിവാദത്തില്‍

                                നമുക്ക് ലജ്ഞ്ജിച്ചു തല താഴ്ത്താം 
  •       മുസ്ലിംലീഗ് പ്രാദേശിക നേതാവിനെ കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി നിയമിക്കാനുള്ള നീക്കം യുജിസി വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിയാണെന്ന് അക്കാദമിക് സമൂഹത്തില്‍ വിമര്‍ശം. മുന്‍ പിഎസ്സി അംഗവും റിട്ട. ഹൈസ്കൂള്‍ അധ്യാപകനുമായ വി പി അബ്ദുള്‍ ഹമീദിനെ വിസിയാക്കാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് വ്യാഴാഴ്ച നടന്ന വിസിയെ തെരഞ്ഞെടുക്കാനുള്ള സമിതി യോഗത്തിലാണ് യുജിസിയുടെ പ്രതിനിധി മുന്‍ വിസി സയ്യിദ് ഇഖ്ബാല്‍ ഹസ്നെയിന്‍ , സര്‍ക്കാര്‍ പ്രതിനിധിയായ ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ എന്നിവര്‍ പള്ളിക്കല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ ഹമീദിന്റെ പേര് നിര്‍ദേശിച്ചത്. 
  • വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് വരുന്നവര്‍ക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക് രംഗത്ത് പ്രാഗത്ഭ്യവും വേണമെന്ന് യുജിസി നിഷ്കര്‍ഷിക്കുന്നു. പത്തുവര്‍ഷത്തെ കോളേജ് അധ്യാപന പരിചയം വേണം. അതല്ലെങ്കില്‍ തത്തുല്യ സ്ഥാപനങ്ങളില്‍ ഗവേഷണ മേഖലയിലോ ഭരണരംഗത്തോ പ്രവര്‍ത്തനപരിചയം നിര്‍ബന്ധമാണ്. യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകളില്‍ ഒന്നുപോലും അബ്ദുള്‍ ഹമീദിനില്ല. പാരലല്‍ കോളേജുകളിലാണ് ഡിഗ്രി വരെ പഠിച്ചത്. വിദൂര വിദ്യാഭ്യാസം, പാര്‍ട്ടൈം കോഴ്സുകളിലൂടെയാണ് പിജി, എല്‍എല്‍ബി, പിഎച്ച്ഡി ബിരുദങ്ങള്‍ . അണ്ണാമലൈ സര്‍വകലാശാലയില്‍നിന്നാണ് ചരിത്രം ഐച്ഛികമായി ബിരുദാനന്തര ബിരുദം. മംഗലാപുരം സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും തിരുവനന്തപുരത്ത് സായാഹ്ന കോഴ്സായി എല്‍എല്‍ബിയും സ്വന്തമാക്കി. ലീഗ് പ്രതിനിധിയായി കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റില്‍ എത്തിയ 2005നുശേഷമാണ് ഈ യോഗ്യതകളില്‍ അധികവും നേടിയത്. ഹൈസ്കൂള്‍ അധ്യാപകന്‍ എന്നതാണ് അക്കാദമിക് പരിചയം. അതാകട്ടെ, സ്വന്തം പിതാവ് വി പി കുഞ്ഞഹമ്മദ് മാസ്റ്ററുടെ സ്മരണക്ക് സ്ഥാപിച്ച, സ്വകാര്യ എയ്ഡഡ് മേഖലയിലെ പുത്തൂര്‍ പള്ളിക്കല്‍ വിപികെ ഹയര്‍സെക്കന്‍ഡറി സ്കൂളിലും. ഹൈസ്കൂള്‍ വിഭാഗം പ്രധാനാധ്യാപകനായിരിക്കെ സ്വയം വിരമിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ്, സിന്‍ഡിക്കേറ്റംഗം, പിഎസ്സി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതല്ലാതെ ഒരു സ്ഥാപനത്തിലും ഭരണപരിചയമില്ല. പിഎസ്സി അംഗമായിരുന്നതിനാല്‍ വിസി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ നിയമതടസ്സമുണ്ട്. പിഎസ്സി അംഗമായ ആളെ ശമ്പളംപറ്റുന്ന ഇത്തരം പദവികളില്‍ സര്‍ക്കാരിന് നിയമിക്കാനാവില്ല. വിസിയെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍ മുന്‍ വൈസ് ചാന്‍സലര്‍ സയ്യിദ് ഇഖ്ബാല്‍ ഹസ്നെയിനെ യുജിസി പ്രതിനിധിയാക്കിയതിനുപിന്നിലും ലീഗ് നേതാക്കളാണ്.

Thursday, July 14, 2011

ബിഷപ്‌ ഹൗസ്‌ വളപ്പില്‍ മാധ്യമസംഘത്തിന്‌ മര്‍ദ്ദനം: കാമറ തല്ലിപ്പൊട്ടിച്ചു, ക്രൂരമായി മര്‍ദിച്ചു‍‍‍‍‍‍‍





 


 കാരക്കോണം മെഡിക്കല്‍ കോളജ്‌ എം.ബി.ബി.എസ്‌ പ്രവേശനത്തിന്‌ തലവരിപ്പണം വാങ്ങിയെന്ന റിപ്പോര്‍ട്ട്‌ പുറത്തുവിട്ടതിന്‌ ദൃശ്യമാധ്യമസംഘത്തിന്‌ ക്രൂരമര്‍ദനം. ഏഷ്യാനെറ്റ്‌ ന്യൂസിലെ റിപ്പോര്‍ട്ടര്‍ ശരത്‌ കൃഷ്‌ണന്‍, കാമറാമാന്‍ അയ്യപ്പന്‍ എന്നിവര്‍ക്കാണ്‌ സി.എസ്‌.ഐ ബിഷപ്പ്‌ ഹൗസിന്‌ സമീപത്തു വച്ച്‌ ക്രൂരമര്‍ദ്ദനമേറ്റത്‌. സീറ്റ്‌ തര്‍ക്കത്തെ സംബന്ധിച്ച്‌ ഒരു വിഭാഗം ആളുകള്‍ പരാതി അറിയിക്കാന്‍ തിരുവനന്തപുരം എല്‍.എം.എസ്‌ ബിഷപ്‌ ഹൗസില്‍ എത്തിയ വിവരം മുന്‍ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ മാധ്യമ പ്രതിനിധികള്‍ ബിഷപ്‌ ഹൗസില്‍ എത്തിയത്‌. വൈകാതെ സെക്യുരിറ്റി ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ 25 ഓളം പേര്‍ അടങ്ങുന്ന സംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ മാധ്യമ പ്രതിനിധികള്‍ അറിയിച്ചു.

റിപ്പോര്‍ട്ടറെയും കാമറമാനെയും നിലത്ത്‌ തള്ളിയിട്ട്‌ ചവിട്ടുകയും കാമറ പിടിച്ചുകൊണ്ടുപോകയും ചെയ്‌തു. ഓഫീസിനുള്ളില്‍ നിന്നും കോമ്പൗട്ടിലുള്ള പള്ളിയുടെ അടുത്തുനിന്നും വന്ന ആളുകള്‍ അസഭ്യവര്‍ഷം മര്‍ദ്ദനവും തുടര്‍ന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമം നടന്നു. സംഭവം നടക്കുന്നതുകണ്ട്‌ അടുത്തുകൂടിയവരും അക്രമികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കാതെ നോക്കിനില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേര്‍ക്ക് വീണ്ടും ആക്രമണമുണ്ടായി. ഇതിനിടെയാണ് ഇന്ത്യാ വിഷന്‍ തിരുവനന്തപുരം ബ്യൂറോ ചീഫ് മാര്‍ഷല്‍ വി. സെബാസ്റ്റ്യന് പരുക്കേറ്റത്. ആക്രമണത്തില്‍ പ്രതിഷേധിച്ച് പത്ര​‍്ര​പവര്‍ത്തകര്‍ ബിഷപ്പ് ഹൗസിനു പുറത്ത് ധര്‍ണ നടത്തുകയാണ്. ആക്രമണത്തില്‍ നാ് മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. അക്രമി സംഘത്തില്‍ ഒരു പോലീസുകാരനും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ബിഷപ്പ് ഹൗസില്‍ ഇപ്പോള്‍ ശക്തമായ പോലീസ് സാന്നിധ്യമുണ്ട്. ​ഐജി പദ്മകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.

എല്‍.എം.എസ്‌ ബിഷപ്‌ ഹൗസ്‌ വളപ്പില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ്‌ കസ്‌റ്റഡിയിലായി. ബിഷപ്‌ ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സാജന്‍ ഡേവിഡ്‌, യേശുദാസ്‌ എന്നിവരെയാണ്‌ പിടികൂടിയത്‌. ഇവര്‍ക്കു പുറമേ നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവും ഡി.സി.സി അംഗവുമായ എഡ്‌വിന്‍ ജോര്‍ജ്‌, വിജിലന്‍സ്‌ പോലീസ്‌ ഓഫീസര്‍ റസലയന്‍, സാജു, ജയന്‍, ആട്‌ സാമുവല്‍ തുടങ്ങി പത്തോളം പേരെ പിടികൂടാനുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു. സിറ്റി പോലീസ്‌ കമ്മീഷണറുടെ നേതൃത്വത്തലുള്ള പോലീസ്‌ സംഘം സ്‌ഥലത്തെത്തിയാണ്‌ പ്രതികളെ കസ്‌റ്റഡിയിലെടുത്തത്‌. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അക്രമി സംഘത്തിനൊപ്പമുണ്ടായിരുന്ന റസലയന്‍, ജോണ്‍ എന്നീ പോലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

 

സ്വാശ്രയം: വിശ്വാസികള്‍ക്കിടയില്‍ ഹിതപരിശോധക്ക് സഭ തയാറുണ്ടോയെന്ന് ഫസല്‍ ഗഫൂര്‍


സ്വാശ്രയ വിഷയത്തില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാട് സ്വീകാര്യമാണോ എന്നത് സംബന്ധിച്ച് വിശ്വാസികള്‍ക്കിടയില്‍ ഹിതപരിശോധന നടത്താന്‍ ക്രൈസ്തവ സഭ തയാറുണ്ടോയെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ. ഫസല്‍ ഗഫൂര്‍. സ്വാശ്രയ കരാറില്‍ എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ ഒപ്പിട്ടപ്പോള്‍ ചെറിയ ഗ്രൂപ്പ് മാത്രം ഒപ്പിടാതെ ധിക്കാരം കാണിക്കുകയാണ്.  കോട്ടയത്ത് കെ.പി.എസ് മേനോന്‍ ഹാളില്‍ എം.ഇ.എസ്-എസ്.എന്‍.ഡി.പി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സംവരണ സമുദായ മുന്നണി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ സര്‍ക്കാറുകളെയും ധിക്കരിക്കുന്ന ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ എല്ലായിടത്തും കേസുകള്‍ കൊടുത്ത് മറ്റുള്ളവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ സാമൂഹിക പശ്ചാത്തലം കണക്കിലെടുക്കാതെ പുറപ്പെടുവിക്കുന്ന കോടതിവിധികളാണ് ഈ സാഹചര്യമുണ്ടാക്കിയതെന്നും ഫസല്‍ ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.  ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനെതിരായ നീക്കം വര്‍ഗീയ ധ്രുവീകരണമായി കാണാനാകില്ല. ക്രൈസ്തവരായ എം.എ. ബേബി, എ.കെ.ആന്റണി ,ഉമ്മന്‍ ചാണ്ടി എന്നിവരുമായാണ് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഏറ്റുമുട്ടുന്നത്.
ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വരുന്നതിന് രണ്ട് ദിവസം മുമ്പ് പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ഇടുകയാണ് അവര്‍ ചെയ്തത്. പ്രവേശം തീര്‍ന്നുവെന്ന് കാണിക്കാന്‍ നടത്തിയ ശ്രമം വഞ്ചനയായിരുന്നെന്ന് ഫസല്‍ ഗഫൂര്‍ ആരോപിച്ചു. സഭയുടെ പേരില്‍ ന്യൂനപക്ഷ പദവി വാങ്ങിയെങ്കിലും ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ഒരു സ്ഥാപനത്തിലും ഒരു സീറ്റ് പോലും സംവരണമില്ല. എയ്ഡഡ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ എസ്.എന്‍.ഡി.പി ശക്തമായ സമരം നടത്തണം.
ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനോട് സര്‍ക്കാറിന് അയഞ്ഞ സമീപനമായിരിക്കുമോ എന്ന് സംശയം തോന്നിയിരുന്നു. മന്ത്രിസഭാ ഉപസമിതിയുടെ രൂപവത്കരണമാണ് ഇതിനിടയാക്കിയത്. കോട്ടയത്തെ വഴികള്‍ ശരിയല്ലെന്നും നേരായവഴി അല്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. ആത്മീയതയുടെ പേരില്‍ നേടുന്ന പണം ജനനന്മക്കുകൂടി ഉപയോഗിച്ചെങ്കില്‍ മാത്രമെ മേന്മയുണ്ടാകൂവെന്ന് വിഷയം അവതരിപ്പിച്ച സംവരണ സമുദായ മുന്നണി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ.സി.കെ.വിദ്യാസാഗര്‍ പറഞ്ഞു.
50: 50 എന്ന നിലയിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ കൊണ്ടുവരാന്‍ പ്രയത്‌നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.എച്ച്. നജീബ്  അധ്യക്ഷത വഹിച്ചു. ഡോ. ബി.ഇക്ബാല്‍, ജോസഫ് പുലിക്കുന്നേല്‍, കെ.ഇ.പരീത്, പി.എച്ച്. അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, July 13, 2011

പെട്രോളിയം: ലക്ഷ്യം മറന്നത് വിനയായി

Posted on: 10 Jul 2011



പെട്രോളിയം ഉത്പന്നവിലയുടെ ചാഞ്ചാട്ടം നിയന്ത്രിക്കേണ്ടത് ജനജീവിതം സംരക്ഷിക്കാനും ദേശീയപുരോഗതിക്കും അനിവാര്യമാണ്. പെട്രോളിയം ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയല്ലാതെ അതിന് വേറെ എളുപ്പവഴിയൊന്നുമില്ല
  • പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ആഗോള മാര്‍ക്കറ്റില്‍ എണ്ണവില ഉയരുന്നതിനാല്‍ വിലവര്‍ധനയല്ലാതെ പോംവഴിയില്ലെന്നാണ് ഭരണാധികാരികള്‍ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷമാകട്ടെ നികുതി കുറച്ചും സബ്‌സിഡി നല്‍കിയും വിലവര്‍ധന ഒഴിവാക്കാമായിരുന്നുവെന്നു വാദിക്കുന്നു. പ്രശ്‌നത്തിന്റെ മൗലിക കാരണത്തിലേക്കും അടിസ്ഥാന പരിഹാരത്തിലേക്കും പോകുന്നില്ലെന്നുള്ളതാണ് ഇപ്പോള്‍ നടക്കുന്ന ഈ ഭരണപക്ഷ-പ്രതിപക്ഷ വിവാദത്തിന്റെ പരിമിതി.
  • 1980-കളുടെ മധ്യമായപ്പോള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തില്‍ 70 ശതമാനത്തിലധികം സ്വയംപര്യാപ്തത ഇന്ത്യ കൈവരിച്ചിരുന്നു. അത് വീണ്ടും വര്‍ധിപ്പിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ളശേഷി പൂര്‍ണമായി ആര്‍ജിക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, 80-കളുടെ രണ്ടാം പകുതിമുതല്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തില്‍നിന്ന് ഇന്ത്യന്‍ ഭരണാധികാരികള്‍ പിറകോട്ടുപോയി. അതേസമയംതന്നെ പെട്രോളിയം ഉത്പന്നങ്ങളുടെ ഉപഭോഗം അതിവേഗം വര്‍ധിക്കാനിടയാക്കുന്ന നയങ്ങള്‍ നടപ്പാക്കി. അങ്ങനെ ഒരുഭാഗത്ത് ഉത്പാദനം വര്‍ധിപ്പിക്കാതിരിക്കുകയും മറുഭാഗത്ത് ഉപഭോഗം കുതിച്ചുയരുകയും ചെയ്തപ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കേണ്ടിവന്നു. ആഗോളവിപണിയിലെ പെട്രോളിയം വിലവര്‍ധന ഇന്ത്യയിലെ ജനജീവിതത്തെ നിരന്തരം വെല്ലുവിളിക്കുന്ന ഭീഷണി അങ്ങനെയാണ് സംജാതമായത്. പെട്രോളിയം രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കല്‍ ഒരു ദേശീയലക്ഷ്യമായി അംഗീകരിക്കല്‍ മാത്രമാണ് ഇതിനുപരിഹാരം. പക്ഷേ, അക്കാര്യമാണ് ഇതുസംബന്ധിച്ച വിവാദങ്ങളിലൊന്നും പരാമര്‍ശിക്കപ്പെടാതെ പോകുന്നത്. 
  • 1956 - ലെ വ്യവസായ നയ പ്രഖ്യാപനത്തില്‍ മറ്റുപല സുപ്രധാന മേഖലകളോടൊപ്പം എണ്ണയെയും മര്‍മപ്രധാന വ്യവസായമായി പ്രഖ്യാപിച്ചു. അതിലുള്‍പ്പെട്ട അടിസ്ഥാനവ്യവസായങ്ങളുടെ വികസനം പൊതുമേഖലയുടെ ചുമതലയായി അംഗീകരിക്കപ്പെട്ടു. 1956-ല്‍ സോവിയറ്റ് യൂണിയന്റെയും റുമേനിയയുടെയും സഹായത്തോടെ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്മീഷന്‍ (ഒ.എന്‍.ജി.സി.) രൂപവത്കരിക്കപ്പെട്ടത് അതിന്റെ ഭാഗമായാണ്.
  • ഇന്ത്യയില്‍ എണ്ണ പര്യവേക്ഷണം ഗൗരവപൂര്‍വം ആരംഭിച്ചത് 1921-ല്‍ ബര്‍മ ഓയില്‍ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ആഭിമുഖ്യത്തിലായിരുന്നു. രണ്ടരലക്ഷം ടണ്ണായിരുന്നു അക്കാലത്തെ പ്രതിവര്‍ഷ ഉത്പാദനം. അസം മേഖലയില്‍ മാത്രമാണ് എണ്ണനിക്ഷേപമുള്ളതായി അന്ന് കരുതപ്പെട്ടത്. ഒ.എന്‍.ജി.സി.യുടെ ആഭിമുഖ്യത്തില്‍ സോവിയറ്റ് സഹായത്തോടെയാണ് പര്യവേക്ഷണം വ്യാപകമാക്കുന്നത്. അങ്ങനെയാണ് മുംബൈ തീരത്തിനടുത്തുള്ള കടലില്‍ 1970 - കളിലും കാവേരി, കൃഷ്ണ-ഗോദാവരി നദീതടങ്ങളില്‍ 1980 - കളിലും എണ്ണനിക്ഷേപം കണ്ടെത്തുന്നത്. കൂടാതെ ഗുജറാത്തിലും ഗംഗാ നദീതടത്തിലും മറ്റും ഒട്ടേറെ എണ്ണനിക്ഷേപം കണ്ടെത്താനായിട്ടുണ്ട്. മുംബൈ ഹൈയിലെ എണ്ണ ഖനനം ഇന്ത്യയുടെ സ്വയംപര്യാപ്തത വര്‍ധിപ്പിച്ചു. 1985 ആയപ്പോള്‍ ഉപഭോഗത്തിന്റെ 70 ശതമാനംവരെ ഇന്ത്യ സ്വയം ഉത്പാദിപ്പിക്കുന്ന സ്ഥിതി എത്തി; അതും പൊതുമേഖലയുടെ നിയന്ത്രണത്തില്‍. 
  • എന്നാല്‍ 1980 - കളുടെ മധ്യത്തോടെ ഇന്ത്യാ ഗവണ്‍മെന്റിന്റെ നയത്തില്‍ രണ്ടു പ്രധാനപ്പെട്ട വ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെടാനാരംഭിച്ചു. പര്യവേക്ഷണ ചെലവുള്‍പ്പെടെ പരിഗണിക്കുമ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയാണ് ആദായകരമെന്ന് വ്യാഖ്യാനിച്ച് സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തില്‍നിന്ന് പിന്‍വാങ്ങിയെന്നതാണ് ഒന്നാമത്തെ നയംമാറ്റം. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ എണ്ണഖനനത്തിലും ശുദ്ധീകരണത്തിലും പൊതുമേഖലയുടെ ആധിപത്യമുപേക്ഷിച്ച് സ്വകാര്യമേഖലയെ ഈ രംഗത്തേക്ക് പ്രവേശിപ്പിച്ചു എന്നതാണ് രണ്ടാമത്തെ നയവ്യതിയാനം. ഇവ രണ്ടിന്റെയും ഫലമായി ആഭ്യന്തര എണ്ണ ഉത്പാദനം വര്‍ധിപ്പിക്കല്‍ സര്‍ക്കാറിന്റെ മുന്‍ഗണനയല്ലാതായി. ഖനനം നടത്തിവന്ന എണ്ണക്കിണറില്‍ ചിലത് വറ്റിയതോടെ പലപ്പോഴും ഉത്പാദനത്തില്‍ നേരിട്ടുള്ള കുറവുതന്നെ അനുഭവപ്പെട്ടു. ഉള്ള ആഭ്യന്തര ഉത്പാദനത്തില്‍ സ്വകാര്യമേഖലയുടെ പങ്ക് വര്‍ധിച്ചുവന്നു. അതോടെ റിലയന്‍സ് പോലുള്ള കുത്തകകള്‍ ഇന്ത്യാഗവണ്‍മെന്റിന്റെ എണ്ണനയത്തെ സ്വാധീനിക്കാനാരംഭിച്ചു. 1991-ല്‍ ഉദാരീകരണനയം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍തന്നെ ലാഭം വര്‍ധിപ്പിക്കല്‍ ലക്ഷ്യമായി അംഗീകരിക്കാന്‍ തുടങ്ങിയിരുന്നു. പ്രധാനപ്പെട്ട ഊര്‍ജ സ്രോതസ്സായ എണ്ണ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കി കാര്‍ഷിക-വ്യാവസായിക പുരോഗതി ത്വരപ്പെടുത്തുകയും ജനജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതിനുപകരം ലാഭേച്ഛയായി ഇന്ത്യാഗവണ്‍മെന്റിന്റെ പെട്രോളിയം നയത്തിനാധാരം.
  • 1980 - കളുടെ മധ്യത്തോടെ, അതായത് രാജീവ്ഗാന്ധി ഭരണകാലംമുതല്‍ ആരംഭിച്ച മറ്റൊരു നയമാണ് സമ്പന്നരുടെ സുഖഭോഗജീവിതത്തെ ആസ്പദമാക്കിയ സാമ്പത്തികവളര്‍ച്ചയുടെയും വ്യവസായ വികസനത്തിന്റെയും പാത. അതിന്റെ ഭാഗമായി കാറുകളുടെയും മറ്റും ഇറക്കുമതി ഉദാരീകരിച്ചുവെന്നുമാത്രമല്ല നിരവധി ഇളവുകള്‍ നല്‍കി ഓട്ടോമൊബൈല്‍ കുത്തകകളെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുവരാനുമാരംഭിച്ചു. സമാന്തരമായി പൊതു ഗതാഗത സമ്പ്രദായം മെച്ചപ്പെടുത്തുന്നതിലുള്ള ഊന്നല്‍ കുറയുകയും വായ്പാനയവും മറ്റും വഴി സ്വകാര്യ ഓട്ടോമൊബൈല്‍ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത് എണ്ണ ഉപഭോഗം കുതിച്ചുയരാനിടയാക്കി. 
  • ഇങ്ങനെ ഒരുഭാഗത്ത് എണ്ണയുടെ ആഭ്യന്തര ഉത്പാദനം കുറയുകയും മറുഭാഗത്ത് എണ്ണ ഉപഭോഗം വര്‍ധിക്കുകയും ചെയ്തതോടെ എണ്ണ ഇറക്കുമതിയിന്‍മേലുള്ള രാജ്യത്തിന്റെ ആശ്രിതത്വം വര്‍ധിച്ചു. എണ്ണയുടെ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലവര്‍ധന ദേശീയ സമ്പദ്‌വ്യവസ്ഥയിലും ജനജീവിതത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനാരംഭിച്ചു. പ്രധാനമന്ത്രി ഈയിടെ പ്രമുഖ മാധ്യമങ്ങളുടെ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഉയര്‍ന്നുവന്ന ഒരു പ്രധാനചോദ്യം സാമ്പത്തികവിദഗ്ധനായ പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് പണപ്പെരുപ്പം നിയന്ത്രിക്കാനാകുന്നില്ല എന്നതായിരുന്നു. ആഗോള എണ്ണവിപണി തന്റെ നിയന്ത്രണത്തിലല്ല എന്നായിരുന്നു ഡോക്ടര്‍ മന്‍മോഹന്‍സിങ് അതിനുനല്‍കിയ ഉത്തരം. പ്രധാനമന്ത്രിയുടെ ഈ നിസ്സഹായതയ്ക്കടിസ്ഥാനം 1980-കളുടെ മധ്യംമുതല്‍ നടപ്പാക്കിയ നയവ്യതിയാനങ്ങളാണ്.
  • രാജ്യത്തിന്റെ ഊര്‍ജാവശ്യത്തിന്റെ വലിയൊരുപങ്കും നിറവേറ്റുന്നത് പെട്രോളിയം ഉത്പന്നങ്ങളാണ്. എന്നിട്ടും എണ്ണപര്യവേക്ഷണത്തിന് മതിയായ ഊന്നല്‍ നല്‍കുന്നില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. കണ്ടെത്തിയ എണ്ണ നിക്ഷേപങ്ങള്‍പോലും പലതും ഇന്നുപയോഗിക്കുന്നില്ല. മുതല്‍മുടക്കാന്‍ സര്‍ക്കാറിന് പണമില്ലെന്നതാണ് ഇതിനെല്ലാമുള്ള ന്യായം. അതേ ന്യായത്തില്‍ ഒ.എന്‍.ജി.സി. കണ്ടെത്തിയ എണ്ണനിക്ഷേപങ്ങള്‍തന്നെ റിലയന്‍സിനും കെയിണ്‍ എനര്‍ജിക്കും മറ്റും വിട്ടുകൊടുക്കുന്നു. രാജ്യം തുടര്‍ച്ചയായി എട്ട് ശതമാനത്തിനടുത്ത് സാമ്പത്തികവളര്‍ച്ച നേടുമ്പോള്‍ അടിസ്ഥാന വ്യവസായത്തില്‍പ്പോലും മുടക്കാന്‍ സര്‍ക്കാറിന് പണമില്ലാതാകുന്നത് എങ്ങനെയാണ്? സാമ്പത്തികവളര്‍ച്ചയുടെ നേട്ടങ്ങള്‍ മുഴുവന്‍ സ്വകാര്യകുത്തകകള്‍ തട്ടിയെടുക്കുന്നതാണ് കാരണം. ദേശീയോത്പാദനവുമായുള്ള അനുപാതം നോക്കിയാല്‍ നികുതിനിരക്ക് ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സാമ്രാജ്യത്വ ആഗോളീകരണനയത്തിന്റെ ഭാഗമായി നടപ്പാക്കിയ ഉദാരീകരണത്തിന്‍കീഴില്‍ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനെന്നപേരില്‍ കുത്തകകള്‍ക്ക് വീണ്ടുംവീണ്ടും നികുതിയിളവുകളാണ് നല്‍കപ്പെടുന്നത്. അങ്ങനെ സര്‍ക്കാറിന്റെ സ്വയംകൃതാനര്‍ഥമാണ് സാമ്പത്തികശേഷിയില്ലായ്മ. എന്നിട്ടതിന്റെപേരില്‍ ആഗോള എണ്ണക്കമ്പനികള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കും എണ്ണവില വര്‍ധനവഴി രാജ്യത്തെ പന്താടാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.എണ്ണയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമാണ്. ഊര്‍ജസുരക്ഷ ഉറപ്പാക്കേണ്ടത് രാഷ്ട്രീയ സ്വാതന്ത്ര്യവും ദേശീയ പരമാധികാരവും സംരക്ഷിക്കുന്നതിന് അനിവാര്യവും. അന്താരാഷ്ട്ര എണ്ണവില നിയന്ത്രിക്കുന്നത് ആഗോള കുത്തകകളാണ്. ഇന്ത്യയുടെ സാമ്പത്തികപുരോഗതിയും ജനജീവിതവും അവര്‍ക്ക് അമ്മാനമാടാന്‍ കഴിയാതിരിക്കണമെങ്കില്‍ എണ്ണ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ദേശീയലക്ഷ്യമായി അംഗീകരിക്കണം. എണ്ണപോലുള്ള മര്‍മപ്രധാനമേഖലയില്‍ പൊതുമേഖലയ്ക്കായിരിക്കണം ആധിപത്യം. 
  • ഒരുകാലത്ത് ഇന്ത്യയിലെ പെട്രോളിയം വിപണനരംഗത്ത് എസ്സോ, കാല്‍ടെക്‌സ്, ബര്‍മാഷെല്‍ എന്നീ വിദേശകുത്തകകള്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു. അത് ദേശീയ പരമാധികാരത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സന്ദര്‍ഭത്തില്‍, അവ ദേശസാത്കരിക്കപ്പെടുകയാണുണ്ടായത്. കെ.ജി. ബേയ്‌സിന്‍ എണ്ണയുടെ വില നിശ്ചയിക്കുന്നതിന് റിലയന്‍സ് കമ്പനി ഉത്പാദനച്ചെലവ് കൃത്രിമമായി ഉയര്‍ത്തിക്കാട്ടിയെന്നും ഇന്ത്യാഗവണ്‍മെന്റ് അതിന് കൂട്ടുനിന്നുവെന്നും ഉള്ള വിമര്‍ശനം കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) ഉയര്‍ത്തിയിരിക്കുകയാണ്. സ്വകാര്യകമ്പനികള്‍ക്ക് ഉയര്‍ന്നലാഭം ലഭിക്കത്തക്കവണ്ണം പെട്രോളിയം വിലവര്‍ധനയ്ക്കുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ സുതാര്യമായി സൂക്ഷിക്കുകയാണെന്നുള്ള ആരോപണം ഇപ്പോഴത്തെ വിലവര്‍ധനയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുണ്ട്. പെട്രോളിയം വ്യവസായം പൂര്‍ണമായി പൊതുമേഖലയിലാക്കുകയും ആ രംഗത്ത് ഇന്നുള്ള സ്വകാര്യ കമ്പനികള്‍കൂടി ദേശസാത്കരിക്കുകയും ചെയ്യലാണ് ഇത്തരം അഴിമതിക്കും അതുമൂലമുള്ള വിലക്കയറ്റത്തിനും പരിഹാരം.
  • ഇക്കാര്യങ്ങളിലെല്ലാം ചൈനയെ ഒരു മാതൃകയായി ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്നതാണ്. സ്വാതന്ത്ര്യം ലഭിക്കുന്ന ഘട്ടത്തില്‍ ഇന്ത്യയില്‍ പെട്രോളിയം ഉത്പാദനം പ്രതിദിനം 2.5 ലക്ഷം ബാരലായിരുന്നെങ്കില്‍ ചൈന 1949-ല്‍ ഒരുതുള്ളി എണ്ണപോലും ഉത്പാദിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഏതാണ്ട് നാല് ദശലക്ഷം ബാരല്‍ പ്രതിദിന ഉത്പാദനവുമായി ചൈന ലോകത്ത് നാലാം സ്ഥാനത്താണ്. (റഷ്യ, സൗദി അറേബ്യ, യു.എസ്. എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ വഹിക്കുന്നത്.) ഇന്ത്യയാകട്ടെ കഷ്ടിച്ച് 0.9 ദശലക്ഷം ബാരല്‍ പ്രതിദിന ഉത്പാദനവുമായി 23-ാം സ്ഥാനത്തും. ചൈന നാഷണല്‍ ഓഫ്‌ഷോര്‍ ഓയില്‍ കോര്‍പ്പറേഷന്‍, ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍, സിനോപെക് എന്നീ പൊതുമേഖലാസ്ഥാപനങ്ങളാണ് ചൈനയില്‍ ഈ രംഗം പൂര്‍ണമായി നിയന്ത്രിക്കുന്നത്. അതുകൊണ്ട് വലിയ വളര്‍ച്ച നേടാന്‍ കഴിഞ്ഞുവെന്നുമാത്രമല്ല, പെട്രോളിയം ഉത്പന്നങ്ങളുടെ വില താരതമ്യേന വളരെക്കുറവുള്ള രാജ്യമാണ് ചൈന.
  • ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന ജനങ്ങളുടെമേല്‍ വലിയ ഭാരം അടിച്ചേല്‍പ്പിക്കുമെന്നുമാത്രമല്ല, രാജ്യത്തിന്റെ വികസനപ്രക്രിയയെത്തന്നെ താറുമാറാക്കുമെന്നും ഉദ്ദേശിച്ച വളര്‍ച്ചനിരക്ക് നേടാനാകാതെ വരുമെന്നുമാണ് ഭരണവൃത്തങ്ങളില്‍പ്പോലുമുള്ള ആശങ്ക. പണപ്പെരുപ്പം വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത തകര്‍ക്കും. അന്താരാഷ്ട്രരംഗത്തെ ഏതുസംഘര്‍ഷാവസ്ഥയും പ്രകൃതിക്ഷോഭവും പെട്രോളിയം വിലവര്‍ധനയ്ക്ക് കാരണമായേക്കാം എന്നതാണ് ഇന്നത്തെ സ്ഥിതി. അതുകൊണ്ട് പെട്രോളിയം ഉത്പന്നവിലയുടെ ചാഞ്ചാട്ടം നിയന്ത്രിക്കേണ്ടത് ജനജീവിതം സംരക്ഷിക്കാനും ദേശീയപുരോഗതിക്കും അനിവാര്യമാണ്. പെട്രോളിയം ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയല്ലാതെ അതിന് വേറെ എളുപ്പവഴിയൊന്നുമില്ല. സ്വകാര്യ കമ്പനികള്‍ ദേശസാത്കരിച്ച് പെട്രോളിയം രംഗം പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ടുവന്നാല്‍ ലാഭേച്ഛയ്ക്കുപകരം സാമൂഹികപുരോഗതി ലക്ഷ്യമാക്കി വിലനിര്‍ണയിക്കാനും കഴിയും.
  •  
                                             കടപ്പാട് വി ബി ചെറിയാന്‍

Stop work at Jaitapur nuclear project immediately: Left

The Left parties today demanded immediate suspension of work at the proposed 9900 mw Jaitapur nuclear power project and said it favoured an independent review of existing nuclear installations in the country.
Addressing a press conference, CPM general secretary Prakash Karat and CPI leader D Raja, who visited Jaitapur yesterday, asked the government to do away with imported nuclear plants, which they said were costly and will come up with EPR (European Pressurised Reactor) technology, which has not been tested anywhere in the world.
"Suspend all nuclear reactor purchases. After Fukushima, we cannot take risks. We have been told that the government is still in negotiations to fix prices of reactors. This should be stopped," Karat said.
He said the review of safety of nuclear facilities must be transperant and done by experts outside the Department of Atomic Energy (DAE).
Raja demanded that the nuclear liability law be reformed to extend the liability to the supplier in case of design defect.
Criticising the UPA government for not being transparent on the issue of nuclear power, Karat said it had failed to take people into confidence, especially after the nuclear crisis in Japan.
"According to nuclear experts, each reactor in Jaitapur will cost not less than Rs30,000 crore and the cost will be Rs 2 lakh crore for six reactors that are proposed to come up there. This means Rs20 crore will be spent to generate one mw of nuclear energy. While indigenously produced electricity would cost around Rs8-9 crore," Karat said.
The CPM leader said in France and Finland too, the EPR technology implementation has been delayed and there have been cost overruns due to safety and design issues.
On his part, CPI national secretary Raja lashed out at the state government for responding to the concerns of the locals with oppression.
"All those who oppose the project have criminal cases filed against them and the area is permanently under prohibitory orders," he alleged.
Karat said the Left parties will form a national committee to support the agitation against the Jaitapur project.
To a question on whether the Left will include Shiv Sena, which is stridently opposed to the project, in the committee, Karat evaded a direct reply, saying that it will be difficult to form a committee of political parties given their ideological differences. "But, we want to make this panel broadbased and involve professional experts as well," he said.
Raja said after Fukushima, agitation against Jaitapur project has assumed greater national importance as it will have a far reaching impact on the future of the country.
Karat said nuclear power constitutes 30 per cent of Japan's total electricity generation. But despite being technologically advanced, disaster had happened in Fukushima, forcing the Japanese and German governments to reconsider their views on nuclear projects.
"But, our government thinks it is not accountable and does not even want to declare the estimated cost for nuclear power production," he alleged.

Tuesday, July 12, 2011

ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നിലപാട് തിരുത്തണം


Posted on: 13 Jul 2011


സ്വാശ്രയ കോളേജ് വിഷയത്തില്‍ ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷന്റെ നിലപാടുകള്‍ ക്രിസ്തീയ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധമാണെന്നും ഇവ തിരുത്തേണ്ടതാണെന്നും നാഷണല്‍ വൈഡര്‍ എക്യുമെനിക്കല്‍ അലൈന്‍സ് മധ്യമേഖലാ അസംബ്ലി യോഗം ആവശ്യപ്പെട്ടു.

മധ്യമേഖലാ പ്രസിഡന്റ് കുരുവിള മാത്യൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അസംബ്ലി യോഗം നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ റോയി നെല്ലിക്കാല ഉദ്ഘാടനം ചെയ്തു. കെ.എം. ജോര്‍ജ്കുട്ടി, അഗസ്റ്റിന്‍ വല്ലേളി, അഡ്വ. ഐസക് നൈനാന്‍, മാര്‍ഗരറ്റ് തോമസ്, എലിസബത്ത് വര്‍ഗീസ്, സുനില്‍ ചാക്കോ, ജോസഫ് ഇലവുംമൂട്, എ.എ.ബി. കെന്നഡി, തോമസ് വര്‍ഗീസ്, എബ്രഹാം ജോര്‍ജ്, ആന്റണി നിരവത്ത്, എം.എസ്. റോയി എന്നിവര്‍ പ്രസംഗിച്ചു.

പന്തല്‍പണി, ക്ലീനര്‍ജോലി; ബി.ടെക്കിന് ഇതാ ഒന്നാംറാങ്കും




രാവിലെ സ്‌കൂള്‍ ബസിലെ ക്ലീനര്‍വേഷം. മണി പത്തടിക്കുംമുമ്പ് രൂപേഷ് രൂപം മാറും. എന്‍ജിനീയറിങ് ക്ലാസ് മുറിയിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയുടെ 'ക്ലീന്‍' ഇമേജിലേക്ക് ബി.ടെക്കില്‍ (ഐ.ടി) ഒന്നാം റാങ്ക് നേടിയ ആര്‍.രൂപേഷിന്റെ വിജയത്തിന് പ്രാരബ്ധങ്ങളെ തോല്പിച്ച തിളക്കമാണ്. ബസിലെ ക്ലീനറായും പന്തല്‍ പണിക്കാരനായുമൊക്കെ ജീവിതത്തിന്റെ പലപല 'സെമസ്റ്ററു'കള്‍ പിന്നിട്ടാണ് രൂപേഷ് റാങ്കിലേക്കെത്തിയത്.

ജീവിത ചെലവിനായാണ് സ്‌കൂള്‍ ബസ്സില്‍ 'കിളി'യായി രൂപേഷ് ജോലിനോക്കുന്നത്. പഠനത്തിന്റെ ഇടവേളകളില്‍ നിത്യചെലവുകള്‍ക്കായി വേറെയും തൊഴിലുകള്‍ ചെയ്യുന്നുണ്ട്. പന്തല്‍ നിര്‍മാണത്തിന് പോകും. കേബിള്‍ നെറ്റ്‌വര്‍ക്കിങ് ജോലികള്‍ക്ക് സഹായിയായും പോകുന്നുണ്ട്. ബാര്‍ട്ടണ്‍ഹില്‍ ഗവണ്മെന്‍റ് എന്‍ജിനീയറിങ് കോളേജിലാണ് രൂപേഷ് പഠിച്ചത്. ''അപ്രതീക്ഷിതമാണ് ഈ വിജയം . കഠിനാധ്വാനത്തിന്റെ ഫലം. നിരവധി പേരുടെ പ്രോത്സാഹനവും സാമ്പത്തിക സഹായവും പഠനത്തിന് സഹായകമായി''- രൂപേഷ് പറഞ്ഞു.

തിരുവനന്തപുരം കരിക്കകം ഇടമന വീട്ടില്‍ ടി.സി.79/1813-ല്‍ രവീന്ദ്രന്‍നായരുടെയും ഓമനയമ്മയുടെയും മകനാണ് ഈ വിദ്യാര്‍ത്ഥി. ഏകസഹോദരന്‍ രാജേഷ് വര്‍ക്‌ഷോപ്പ് ജീവനക്കാരനാണ്. അഞ്ചുസെന്‍റ് സ്ഥലവും ഷീറ്റിട്ട വീടും മാത്രമാണ് ഈ കുടുംബത്തിനുള്ളത്. ബേക്കറി ജീവനക്കാരനാണ് അച്ഛന്‍. ഭാവിയില്‍ നിങ്ങള്‍ക്ക് ആരാകാനാണ് ആഗ്രഹം എന്ന കുട്ടിക്കാല ചോദ്യത്തിന് രൂപേഷിന്റെ ഉത്തരം ഒന്നുമാത്രമായിരുന്നു. എന്‍ജിനീയര്‍ ആകണം. പറ്റിയാല്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആയാല്‍ നന്നായിരുന്നു. ഈ ആഗ്രഹത്തിന് പിന്നില്‍ കമ്പ്യൂട്ടറുകളോടുള്ള അമിതമായ ഭ്രമവുമുണ്ട്.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ രൂപേഷിന് മികച്ച വിജയമായിരുന്നു. എന്‍ട്രന്‍സ് വിജയംനേടി എന്‍ജിനീയറിങിന് പ്രവേശിപ്പിച്ചപ്പോള്‍ പലരും സഹായിക്കാനെത്തി. കരിക്കകം എന്‍.എസ്.എസ്. കരയോഗവും കോളേജ് പി.ടി.എ.യും സേ്കാളര്‍ഷിപ്പ് നല്‍കി സഹായിച്ചു. കാമ്പസ് ഇന്‍റര്‍വ്യൂ വഴി ടാറ്റാ കണ്‍സള്‍ട്ടിങ് സര്‍വീസ് രൂപേഷിനെ അസിസ്റ്റന്‍റ് സിസ്റ്റം എന്‍ജിനീയര്‍ ട്രെയിനിയായി തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ തുടര്‍ പഠനത്തെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. എം.ടെക്പഠനം പൂര്‍ത്തീകരിച്ചതിനുശേഷം ഐ.എ.എസിന് പോകാനാണ് രൂപേഷിന്റെ താല്പര്യം.
കടപ്പാട് മാതൃഭൂമി 

സഭകള്‍ ക്രിസ്തീയ ദൗത്യബോധത്തിലേക്ക് മടങ്ങണം: ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

  • മിഷണറിമാര്‍ തുടങ്ങിവച്ചതും സഭകള്‍ തുടര്‍ന്നുപോന്നതുമായ ക്രിസ്തീയ ദൗത്യബോധം അടിസ്ഥാനമാക്കിയുള്ള സേവനപ്രവര്‍ത്തനങ്ങളിലേക്ക് ക്രിസ്തീയസഭകള്‍ മടങ്ങിവരണമെന്ന് ഓര്‍ത്തഡോക്സ് സഭാ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപോലീത്ത പറഞ്ഞു. അധ്യാപക- വിദ്യാര്‍ഥി- യുവജന- സര്‍വീസ് ട്രേഡ് യൂണിയന്‍ സംഘടനകള്‍ സംയുക്തമായി എകെജിസെന്ററില്‍ സംഘടിപ്പിച്ച ജനകീയ വിദ്യാഭ്യാസ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
  • പാവങ്ങള്‍ക്ക് വിദ്യ പകര്‍ന്നുകൊടുക്കുക എന്ന ക്രിസ്തീയ ദൗത്യബോധം അടിസ്ഥാനമാക്കിയാണ് മിഷണറിമാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചത്. ന്യൂനപക്ഷാവകാശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂരിപക്ഷത്തിനില്ലാത്ത അവകാശങ്ങള്‍ ന്യൂനപക്ഷത്തിനുണ്ടെന്നല്ല. ഭൂരിപക്ഷ സമുദായങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാതിരിക്കാനാണ് ന്യൂനപക്ഷാവകാശം എന്ന സംരക്ഷണം. സ്വകാര്യനന്മ അടിസ്ഥാനമാക്കിയുള്ള ലോകബാങ്ക് തത്വമാണ് വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിധികളിലൂടെ കോടതികള്‍പോലും പ്രഖ്യാപിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന് മൊത്തമായി ഒരു ദേശീയവിദ്യാഭ്യാസനയം കൊണ്ടുവരുന്നതിലൂടെയേ പാവങ്ങള്‍ക്ക് രക്ഷയുള്ളൂ. ഇത് സാക്ഷാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ത്ത് മുന്നോട്ടുപോകണം. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ പ്രധാന പങ്കുവഹിക്കേണ്ടതാണ്. എന്നാല്‍ , മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത് ഇക്കിളിപ്പെടുത്തുന്ന വിഷയങ്ങളിലാണ്. കൂടുതല്‍ സിബിഎസ്ഇ സ്കൂള്‍ അനുവദിക്കുന്നത് നിര്‍ധനരായ വിദ്യാര്‍ഥികളെ വിദ്യാഭ്യാസമേഖലയില്‍നിന്ന് അകറ്റാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിക്കു വേണ്ടി അപായച്ചങ്ങല വലിച്ചത് വിവാദമായി

          മന്ത്രിക്കെന്താ കൊമ്പുണ്ടോ ?
കേന്ദ്ര ഊര്‍ജസഹമന്ത്രി കെ സി വേണുഗോപാലിന് ആലപ്പുഴ സ്റ്റേഷനില്‍ ഇറങ്ങാന്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചത് വിവാദമായി. അന്വേഷണം നടത്തിയ റെയില്‍വെ ഉദ്യോഗസ്ഥര്‍ ഉന്നതതലത്തില്‍ റിപ്പോര്‍ട്ടു നല്‍കിയിട്ടും നടപടിയൊന്നു ഉണ്ടായില്ല. ജൂണ്‍ 25ന് പുലര്‍ച്ചെ നാലിന് ആലപ്പുഴ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. മാവേലി എക്സ്പ്രസില്‍ ആലപ്പുഴയിലേക്കു വരികയായിരുന്നു മന്ത്രി. ട്രെയിന്‍ ആലപ്പുഴ എത്തിയപ്പോള്‍ മന്ത്രി ഉറക്കമായിരുന്നു. സ്റ്റേഷന്‍ വിട്ടപ്പോഴാണ് ഉണര്‍ന്നത്. ഉടന്‍ ഗണ്‍മാന്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. അകാരണമായി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയാല്‍ പിഴയും തടവുമാണ് ശിക്ഷ. കേന്ദ്രമന്ത്രിയായതിനാല്‍ നടപടിയെടുക്കാത്തത് വിവാദമായി. ടിടിഇയാണ് അപായചങ്ങല വലിച്ചതെന്നു പറഞ്ഞ് വിവാദം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍ . തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റാണ് മന്ത്രി എടുത്തിരുന്നത്. ആലപ്പുഴയില്‍ ഇറങ്ങുന്നതു സംബന്ധിച്ചു വിവരം നല്‍കിയിരുന്നില്ല. ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണര്‍ക്കും ഡിവിഷണല്‍ ഓഫീസര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു നല്‍കിയെങ്കിലും റെയില്‍വെ കണ്ണടയ്ക്കുകയാണ്.

Monday, July 11, 2011

മൂവാറ്റുപുഴയാറില്‍ വെള്ളമില്ല, മീനച്ചില്‍ പദ്ധതി മറ്റൊരു പാലാഴി


  • മൂവാറ്റുപുഴയാറില്‍ ആവശ്യത്തിന് വെള്ളമിെല്ലന്നത് പുറത്തുവന്നതോടെ ധനമന്ത്രിയുടെ മീനച്ചില്‍ പദ്ധതിക്ക് മുമ്പ് നടപ്പാക്കാന്‍ ഉദ്ദേശിച്ച പാലാഴി പദ്ധതിയുടെ ഗതിവരുമെന്ന് ഉറപ്പ്. സാങ്കേതിക-പരിസ്ഥിതി-സാമൂഹിക പ്രശ്‌നങ്ങളാല്‍ നിര്‍മാണയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക വിദഗ്ധര്‍ നേരത്തേ തള്ളിക്കളഞ്ഞ പദ്ധതിയാണ് കെ.എം. മാണി ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച മീനച്ചിലെന്ന് വ്യക്തമാകുന്നു.
  • ചില കരാറുകാരെ സഹായിക്കാന്‍ പൊടിതട്ടിയെടുത്ത പദ്ധതി ഒരുകാലത്തും പ്രായോഗികമാകില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. റബര്‍ കര്‍ഷകരെ സഹായിക്കാനാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് മാണി പാലാഴി പദ്ധതി കൊണ്ടുവന്നത്.
  • 2005ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ 64.5 കോടി  അനുവദിച്ച് ഭരണാനുമതി നല്‍കിയ മീനച്ചില്‍ പദ്ധതി, അതേക്കുറിച്ച് പഠിച്ച വിദഗ്ധകമ്മിറ്റി 2007ല്‍ തള്ളിയിരുന്നു.മൂവാറ്റുപുഴയാറിന്റെ ഭാഗമായ തൊടുപുഴയിലെ അറക്കുളത്ത് തടയണ കെട്ടി വെള്ളം ആറര കിലോമീറ്റര്‍ ദൂരം തുരങ്കം നിര്‍മിച്ച് പാലാക്കടുത്ത് മുന്നിലവ് പഞ്ചായത്തിലെ നരിമറ്റത്ത് എത്തിച്ച് കടപ്പുഴ ആറിലൂടെ മീനച്ചിലാറ്റില്‍ എത്തിക്കുന്നതാണ് പദ്ധതി. പ്രതിദിനം 103 കോടി ലിറ്റര്‍ വെള്ളം ഇത്തരത്തില്‍ മൂവാറ്റുപുഴയാറില്‍നിന്ന് മീനച്ചിലാറ്റിലേക്ക് എത്തിക്കും.
  • മൂവാറ്റുപുഴയാറില്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിന് ജലലഭ്യത ഇല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്കും എറണാകുളം ജില്ലയിലെ തന്നെ ഏഴ് ജലസേചന പദ്ധതികള്‍ക്കും 10 ശുദ്ധജല വിതരണ പദ്ധതികളിലേക്കും മൂവാറ്റുപുഴയാറില്‍നിന്നുള്ള നിരവധി കനാലുകളിലേക്കും ഇപ്പോള്‍തന്നെ ഈ ജലമാണ് ഉപയോഗിക്കുന്നത്.
  • കൂടാതെ ചേര്‍ത്തല കുടിവെള്ള പദ്ധതിയിലേക്കും ഇവിടത്തെ വെള്ളം എത്തിക്കേണ്ടതുണ്ട്. ജനുവരി,ഫെബ്രുവരി,മാര്‍ച്ച്,ഏപ്രില്‍,നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ മൂവാറ്റുപുഴയാറില്‍ കുറഞ്ഞ അളവില്‍ മാത്രമാണ് വെള്ളമുള്ളത്. മറ്റ് മാസങ്ങളില്‍ മീനച്ചിലാറ്റിലും ആവശ്യത്തിലേറെ വെള്ളമുണ്ട്. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ 2006ല്‍ ഇടതുസര്‍ക്കാറാണ് വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ,സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ്, നബാര്‍ഡ്,കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വിഭാഗങ്ങളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ടതായിരുന്നു പഠന സംഘം. ഇവര്‍ ഏകസ്വരത്തില്‍ തന്നെ പദ്ധതി പ്രായോഗികമല്ലെന്ന് വിലയിരുത്തി 2007ല്‍ റിപ്പോര്‍ട്ട് നല്‍കി. മൂവാറ്റുപുഴയാറില്‍നിന്ന് വളരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലാ ഭാഗത്ത് വെള്ളം എത്തിക്കണമെങ്കില്‍ തന്നെ മീനച്ചിലാറിന് ഇപ്പോഴത്തേതിനേക്കാള്‍ 20 അടി ആഴം കൂട്ടണം. അത് പാരിസ്ഥിതിക ആഘാതത്തിന് ഇടവരുത്തും.
  • മൂവാറ്റുപുഴയാറില്‍ വെള്ളം കുറഞ്ഞ് ആറ് വറ്റിവരളുന്നത് എറണാകുളം ജില്ലയിലടക്കം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഒപ്പം നിരവധി സാങ്കേതിക പ്രശ്‌നങ്ങളും വിദഗ്ധകമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ട് നിലവിലിരിക്കേയാണ് മറ്റൊരു വിശകലനമോ പരിശോധനയോ കൂടാതെ സംസ്ഥാന ബജറ്റില്‍ പ്രാഥമിക നടപടിയായി 25 കോടി  അനുവദിച്ചത്. ഇതിന് പിന്നില്‍ ചില കരാറുകാരെ സഹായിക്കാനുള്ള ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപണം ഉയര്‍ന്നു.15 കൊല്ലംമുമ്പ് കെ.എം. മാണി മുന്‍കൈ എടുത്ത് സഹകരണ മേഖലയില്‍ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ തയാറാക്കിയ പദ്ധതിയായിരുന്നു പാലാഴി ടയര്‍. മാണി ചെയര്‍മാനായി തുടങ്ങിയ സംസ്ഥാന ടയര്‍ മാനുഫാക്‌ചേഴ്‌സ് കോഓപറേറ്റീവ് സൊസൈറ്റിയുടെ കീഴിലാണ് പാലാഴി ടയേഴ്‌സ് എന്ന പേരില്‍ ടയര്‍ നിര്‍മാണ ഫാക്ടറി തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്. നാലു കോടി രൂപ ഷെയര്‍ പിരിച്ചതായി മാണിതന്നെ അന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷവും നല്‍കി. ഒപ്പം നിരവധി സഹകരണ ബാങ്കുകളില്‍നിന്നും ലക്ഷങ്ങള്‍ സമാഹരിച്ചു.പാലായിലെ വലവൂരില്‍ 40 ഏക്കര്‍ സ്ഥലം വാങ്ങിയതല്ലാതെ ഒന്നര പതിറ്റാണ്ടായിട്ടും മറ്റൊരു നടപടിയും മുന്നോട്ടുപോയില്ല. മീനച്ചില്‍ പദ്ധതിക്ക് പിന്നിലും ഇത്തരം ലക്ഷ്യങ്ങളാണെന്നാണ് ആക്ഷേപം.
 

ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാട് അപമാനം: മോര്‍ മിലിത്തിയോസ്

  •  സ്വാശ്രയ വിദ്യാഭ്യാസവിഷയത്തില്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാട് നാടിനും ക്രൈസ്തവസമുദായത്തിനും അപമാനമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. സേവനം എന്ന കാഴ്ചപ്പാടില്‍നിന്ന് വ്യതിചലിച്ച് വിദ്യാഭ്യാസത്തെ തനി കച്ചവടമാക്കുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് സഭയുടെ പേര് ഭൂഷണമല്ല. വിശുദ്ധവസ്ത്രമണിഞ്ഞ് ക്രിസ്ത്യാനി എന്നു പറഞ്ഞ് മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കാനാവാത്ത വിധം കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ അഭിവന്ദ്യപിതാക്കന്മാര്‍ കച്ചവടവല്‍ക്കരിച്ചു. കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുമാസമായി വിദേശസന്ദര്‍ശനത്തിലായിരുന്നു താന്‍ . ഗള്‍ഫ്രാജ്യങ്ങളിലടക്കം നിരവധി ക്രൈസ്തവ സഹോദരന്മാര്‍ കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടവിഷയത്തില്‍ രോഷംകൊള്ളുന്നത് കാണാന്‍ കഴിഞ്ഞു.
  • വിദ്യാഭ്യാസകാര്യത്തില്‍ ഒരിടത്തും ക്രിസ്തീയധാര്‍മികത കാണാത്തത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും വൈദ്യസഹായത്തിനും നിലകൊള്ളുന്നതാണ് ക്രൈസ്തവപാരമ്പര്യം. ഈ അടിസ്ഥാനതത്വത്തിലൂന്നിയുള്ള ദീര്‍ഘകാലത്തെ പ്രവര്‍ത്തനം കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ ക്രൈസ്തവസമുദായത്തിന് വലിയ സ്വാധീനം നേടിക്കൊടുത്തു. ന്യൂനപക്ഷ അവകാശം എന്നതിലുപരി പൊതുസമൂഹത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ഇത്. ഇതുവഴി വലിയ അംഗീകാരവും പ്രശംസയും സമുദായത്തിനുണ്ടായി. ഇ എം എസിനെപ്പോലെയും കെ ആര്‍ നാരായണനെപ്പോലെയുമുള്ള മഹാപ്രതിഭകള്‍ ക്രൈസ്തവസ്ഥാപനങ്ങളില്‍ പഠിച്ചവരാണ്. ഈ സല്‍പ്പേരിനെയെല്ലാം കളഞ്ഞുകുളിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്.
  • ഇന്നത്തെ വിദ്യാഭ്യാസനയത്തില്‍ സാമൂഹികമായ പരിഷ്കരണലക്ഷ്യം ഇല്ലെന്നു മാത്രമല്ല, എംഇഎസിനെപ്പോലുള്ള മുസ്ലിം സ്ഥാപനങ്ങളുടെ ധാര്‍മികനിലവാരം പുലര്‍ത്താന്‍ ക്രൈസ്തവര്‍ക്കാവുന്നില്ല. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നാലു മെഡിക്കല്‍ കോളേജുകള്‍ സ്വന്തം ഇഷ്ടപ്രകാരം പ്രവേശനം നടത്തുന്നതും മറ്റു 11 കോളേജുകള്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിനു വിട്ടുനല്‍കിയതും ഇക്കാര്യം വ്യക്തമാക്കുന്നു. 
  • എ കെ ആന്റണി മുന്നോട്ടുവച്ച 50:50 എന്ന മാനദണ്ഡത്തില്‍നിന്ന് സഭാമേധാവികള്‍ പിറകോട്ടുപോയതാണ് ഇന്നത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. അന്ന് വാക്കാലുളള ധാരണ രേഖാമൂലം ഉണ്ടാക്കാത്തതിന്റെയും പിന്നീടു വന്ന ചില കോടതിവിധികളുടെയും ബലത്തിലാണ് ഇന്ന് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മുന്നോട്ടുപോകുന്നത്. കോടതിവിധികളുടെ പിന്‍ബലമല്ല ക്രൈസ്തവസമൂഹം അവലംബമാക്കേണ്ടത്. "ചെറിയവനില്‍ ഒരാള്‍ക്ക് ചെയ്യുന്നത് ക്രിസ്തുവിനുവേണ്ടി ചെയ്യുകയാണ്" എന്ന ബൈബിള്‍വചനം പിതാക്കന്മാര്‍ ഓര്‍ക്കേണ്ടതാണ്. വൈകിയ വേളയിലെങ്കിലും തെറ്റുതിരുത്താന്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തയ്യാറാകേണ്ടതാണ്. ന്യൂനപക്ഷ അവകാശത്തിന്റെ പേരുപറഞ്ഞ് ഇടതുപക്ഷത്തെ കുറ്റപ്പെടുത്തി മുന്നോട്ടുപോകുന്ന സമീപനം അധികകാലം സമൂഹത്തില്‍ വിലപ്പോവില്ലെന്നും മോര്‍ മിലിത്തിയോസ് ഓര്‍മപ്പെടുത്തി.

കുടുംബ ബജറ്റ് തകരും

  • മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതിനുപിന്നാലെ പാചകവാതക സിലിണ്ടറുകള്‍ പരിമിതപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തില്‍ കുടുംബ ബജറ്റുകള്‍ തകിടംമറിക്കും. ഉപയോക്താവിന് സബ്സിഡി നിരക്കില്‍ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ നാലായി വെട്ടിക്കുറയ്ക്കാനാണ് എണ്ണ- പാചകവാതകം സംബന്ധിച്ച മന്ത്രിതലസമിതിയുടെ ശുപാര്‍ശ. കൂടുതലായി എടുക്കുന്ന സിലിണ്ടറിന് 800 രൂപവീതം നല്‍കേണ്ടി വരുന്നത് സാധാരണക്കാരെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാക്കും. 
  • രാജ്യത്ത് പാചകവാതകം ഉപയോഗിക്കുന്നവരുടെ ശതമാനക്കണക്കില്‍ കേരളം മുന്നിലാണ്. കേരളത്തിലെ 75 ശതമാനം കുടുംബവും പാചകവാതകം ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സിലിണ്ടറുകള്‍ വെട്ടിക്കുറയ്ക്കുന്നത് കനത്ത ആഘാതമാകും. 21 ദിവസം കഴിഞ്ഞാല്‍ പുതിയ സിലിണ്ടര്‍ കിട്ടാന്‍ ഇപ്പോള്‍ ഉപയോക്താവിന് അര്‍ഹതയുണ്ട്. അത് 91 ദിവസമായാണ് മാറുന്നത്. പല കുടുംബവും ഇപ്പോള്‍ മാസത്തിലൊരിക്കല്‍ സിലിണ്ടര്‍ എടുക്കുന്നുണ്ട്. ചെറിയ കുടുംബങ്ങളാകട്ടെ 40-45 ദിവസമാണ് ഒരു സിലിണ്ടര്‍ ഉപയോഗിക്കുന്നത്. 
  • വൈദ്യുതീകരിച്ച വീടുകള്‍ക്ക് പ്രതിമാസം രണ്ട് ലിറ്റര്‍ മണ്ണെണ്ണ നല്‍കിയിരുന്നത് കഴിഞ്ഞമാസം ഒരു ലിറ്ററായി വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു ഡീസല്‍വില കുത്തനെ വര്‍ധിപ്പിച്ചത്. ഉപഭോക്തൃസംസ്ഥാനമായ കേരളത്തെയാണ് ഇതും കൂടുതല്‍ ബാധിച്ചത്. അരിക്കും പലവ്യഞ്ജനത്തിനും പച്ചക്കറികള്‍ക്കും വിലകുതിച്ചു. ഇതിന്റെയെല്ലാം പിന്നാലെയാണ് പാചകവാതകത്തിലൂടെ പുതിയ ആഘാതം.
  • പാചകവാതകം കിട്ടാതായാല്‍ ആശ്രയിക്കാവുന്ന വിറകിനും തീവിലയാണ്. നഗരങ്ങളില്‍ വിറക് കിട്ടാനുമില്ല. തിരുവനന്തപുരത്ത് ചാലക്കമ്പോളത്തില്‍ അഞ്ച് വിറകുകടയുണ്ടായിരുന്നത് അടച്ചുപൂട്ടി. മരത്തിന്റെ ക്ഷാമവും വിറകുകീറാന്‍ ആളെ കിട്ടാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. പുളി, റബര്‍ തുടങ്ങിയ വിറകിന് കിലോയ്ക്ക് അഞ്ചു രൂപവരെയാണ് വില. മരുത് അടക്കമുള്ള മലവിറക് ഇനങ്ങള്‍ക്ക് എട്ടു രൂപവരെ വിലയുണ്ട്. ടണ്ണിന് 3500 രൂപവരെ നല്‍കിയാണ് വ്യാപാരികളില്‍നിന്ന് തടികള്‍ വാങ്ങുന്നതെന്ന് വിറകുകടക്കാര്‍ പറയുന്നു. അത് കീറിക്കിട്ടണമെങ്കില്‍ ദിവസം ആയിരം രൂപ കൂലികൊടുക്കണം.

Sunday, July 10, 2011

കുട്ടികളെ പഠിപ്പിക്കാം, നല്ല ശീലങ്ങള്‍


കുട്ടികള്‍ ആകര്‍ഷകമായ പെരുമാറ്റവും നല്ല സ്വഭാവവും ഉള്ളവരായിരിക്കണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കും. അതിനു ചില അടിസ്ഥാന മര്യാദകള്‍ എപ്പോള്‍ വേണമെങ്കിലും അവരെ പഠിപ്പിക്കാം. സ്‌കൂളില്‍ ചേരുന്നതിനു മുന്‍പു തന്നെയാകുന്നത് ഏറ്റവും നല്ലത്. പക്ഷേ, ഇതെല്ലാം ക്ഷമയോടെ വേണമെന്നതു മറ്റൊരു പ്രധാനകാര്യം. ഇതിനുള്ള ചില ചെറിയ സ്റ്റെപ്പുകളാണ് താഴെ പറയുന്നത്. 
1. പ്ലീസ്, താങ്ക് യൂ എന്ന വാക്കുകള്‍ യഥാസമയത്ത് ഉപയോഗിക്കാന്‍ ശീലിപ്പിക്കുക. എത്ര ചെറിയ കുട്ടികളായാലും ഇതു ശീലിപ്പിക്കുന്നതു ഭാവിയില്‍ ഗുണം ചെയ്യും.
2. സ്വന്തമായി ഭക്ഷണം കഴിച്ചു പഠിക്കുമ്പോള്‍ തന്നെ ടേബിള്‍ മാനേഴ്‌സും പഠിപ്പിക്കുക. വായ തുറന്നുവച്ചു ചവയ്ക്കാതിരിക്കുക, കൈമുട്ടുകള്‍ ഭക്ഷണമേശയില്‍ വയ്ക്കാതിരിക്കുക തുടങ്ങിയ ജീവിതം മുഴുവന്‍ ആവശ്യം വരുന്ന നല്ല ശീലങ്ങളാണ്.
3. കുട്ടികള്‍ കൂട്ടുകാരുടെ വീടുകളില്‍ പാര്‍ട്ടിക്കും മറ്റും പോകുമ്പോള്‍ അവരുടെ മാതാപിതാക്കളോടു നന്ദി അറിയിക്കാന്‍ പഠിപ്പിക്കുക. നിങ്ങള്‍ കൂടെയില്ലെങ്കിലും, നിങ്ങള്‍ക്കു കിട്ടുന്ന ബഹുമാനം അന്യവീടുകളിലെ മുതിര്‍ന്നവര്‍ക്കു നല്‍കാന്‍ നിര്‍ബന്ധിക്കുക.
4. മധുരവും സ്‌നാക്‌സും കളിചിരികളും ഏറുമ്പോള്‍ പാര്‍ട്ടികളിലും മറ്റും കുട്ടികള്‍ മര്യാദ മറക്കുന്നതു പതിവാണ്. പക്ഷേ, എത്ര അതിരുവിട്ടാലും മറക്കാന്‍ പാടില്ലാത്ത ചില മര്യാദകളുണ്ട്. സമ്മാനപ്പൊതികള്‍ ശ്രദ്ധയോടെയും കീറാതെയും അഴിച്ചെടുക്കണം. ഇഷ്ടപ്പെട്ടില്ലെങ്കിലും പുച്ഛത്തോടെ തള്ളിമാറ്റരുത്. എല്ലാ സമ്മാനങ്ങള്‍ക്കു നന്ദി പറയണം. പാര്‍ട്ടിക്കു വന്നവര്‍ക്കും നന്ദി പറയണം.
5. കുട്ടികള്‍ തെറിവാക്കുകള്‍ ഉച്ചരിക്കുന്നതാണ് പല മാതാപിതാക്കള്‍ക്കും ഏറ്റവും നാണക്കേടുണ്ടാക്കുന്ന സന്ദര്‍ഭം. മറ്റുള്ളവര്‍ക്ക് അതു തമാശയായിരിക്കാം. പക്ഷേ, പൊതുസ്ഥലങ്ങളില്‍ അതു സംഭവിക്കുമ്പോള്‍ മാതാപിതാക്കള്‍ ഒരിക്കലും ആ തമാശയില്‍ പങ്കുചേരുകയോ ചിരിക്കുകയോ ചെയ്യരുത്. അതു കുട്ടിയെ തെറ്റ് ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും. ആവര്‍ത്തിക്കാതിരിക്കാന്‍ അവനെ പറഞ്ഞു മനസിലാക്കുകയാണു വേണ്ടത്. 
6. കുട്ടികള്‍ തമാശയ്ക്കു പരസ്പരം കളിയാക്കാറുണ്ട്. എന്നാല്‍ , ഇതു ദേഹോപദ്രവത്തിലേക്കു നീങ്ങാതെ ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ മറ്റുള്ളവരെ ആക്ഷേപപ്പേരുകള്‍ വിളിക്കാരിക്കാനും, എല്ലാവരെയും എന്തു കാര്യത്തിനും കളിയാക്കാതിരിക്കാനും, കൂട്ടം ചേര്‍ന്ന് ഏതെങ്കിലും കുട്ടിയെ ഒറ്റപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കുക. 
7. പ്ലീസ്, താങ്ക് യൂ എന്നിവ കൃത്യമായി പറഞ്ഞു തുടങ്ങിയാല്‍ പിന്നെ എക്‌സ്‌ക്യൂസ് മീ ആവശ്യത്തിന് ഉപയോഗിക്കാന്‍ പഠിപ്പിക്കണം.
8. കുട്ടികള്‍ പരസ്യമായി സംസാരിക്കാനോ ചെയ്യാനോ പാടില്ലാത്ത ചില വിഷയങ്ങളുണ്ട്. ജനനേന്ദ്രിയങ്ങള്‍ , മലമൂത്രവിസര്‍ജനം, മൂക്കില്‍ വിരലിടല്‍ തുടങ്ങിയ കാര്യങ്ങള്‍ . ഇതിലും മാതാപിതാക്കള്‍ക്കു പ്രത്യേക ശ്രദ്ധ വേണം. ചെറിയ കാര്യങ്ങളാണ് ഇപ്പറഞ്ഞിട്ടുള്ളവയെല്ലാം. പക്ഷെ, ഈ ചെറിയ വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് പലപ്പോഴും കുട്ടികളുടെ സ്വഭാവത്തില്‍ പ്രതിഫലിക്കുന്നത്. ചെറിയ കാര്യങ്ങള്‍ ജീവിതത്തില്‍ ശീലിപ്പിക്കാന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുക, നാളെ അവര്‍ വളര്‍ന്ന് വലുതാകുമ്പോള്‍ മികച്ച വ്യക്തിത്വത്തിന് ഉടമയാകും.

ജനം പട്ടിണി കിടന്നു മരിക്കട്ടെ ! 30 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യുന്നു

  •   വിലക്കയറ്റം രൂക്ഷമാവുമ്പോഴും സൂക്ഷിക്കാന്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞ് കേന്ദ്രം ഭക്ഷ്യധാന്യം കയറ്റി അയക്കുന്നു. കൂടുതല്‍ അരവിഹിതം ആവശ്യപ്പെടുന്ന സംസ്ഥാനങ്ങളെ അവഗണിച്ചാണ് വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ഗോഡൗണുകളിലും റോഡരികിലുമായി സൂക്ഷിച്ച ഗോതമ്പും ബസുമതി അരികയറ്റി അയക്കുന്നത്. 30 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് ആദ്യംഘട്ടം കയറ്റി അയക്കുക. ഈ ശുപാര്‍ശക്ക് ഉന്നതതല മന്ത്രിതലസമിതി തിങ്കളാഴ്ച അംഗീകാരം നല്‍കിയേക്കും. 
  • എന്നാല്‍ , ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യുന്നതിനെതിരെ വിമര്‍ശനം ശക്തമാണ്. കൃഷിവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് കയറ്റുമതി. ഉല്‍പ്പാദനം വര്‍ധിച്ചതിനാലാണ് ഗോഡൗണുകളില്‍ കൊള്ളുന്നതിലധികം ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം 23.58 കോടി ടണ്‍ ആയിരുന്ന ശേഖരം ഈവര്‍ഷം 24.50 കോടി ടണ്‍ ആയി. ഭക്ഷ്യപണപ്പെരുപ്പം വര്‍ധിക്കുന്നതിനാല്‍ ഭക്ഷ്യകയറ്റുമതി ഒഴിവാക്കണമെന്ന വിദഗ്ധോപദേശവും സര്‍ക്കാര്‍ അവഗണിച്ചു.
  • ഭക്ഷ്യപണപ്പെരുപ്പം 7.61 ആയി വര്‍ധിച്ചതിനാല്‍ കയറ്റുമതിയെ അനുകൂലിക്കുന്നില്ലെന്ന് കൃഷിമന്ത്രി ശരദ്പവാര്‍ വ്യക്തമാക്കിയിരുന്നു. ഈവര്‍ഷം മഴ കുറയുമെന്നതിനാല്‍ അടുത്തവര്‍ഷം വിളവ് കുറയാനാണ് സാധ്യതയെന്നും പവാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ , മന്ത്രി കെ വി തോമസ് കയറ്റുമതിയെ അനുകൂലിച്ചു.
  • വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭക്ഷ്യധാന്യ കയറ്റുമതി നിരോധനമാണ് ഇപ്പോള്‍ നീക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഭക്ഷ്യസുരക്ഷാബില്ല് അവതരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അധികംവരുന്ന ഭക്ഷ്യധാന്യം പോലും പട്ടിണിക്കാര്‍ക്ക് വിതരണം ചെയ്യാത്ത സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാബില്‍ കൊണ്ടുവരുന്നതിലെ ആത്മാര്‍ഥതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.21 ശതമാനം പേര്‍ പട്ടിണി കിടക്കുന്ന രാജ്യമായാണ് ഇന്ത്യയെ ഐക്യരാഷ്ട്രസഭ കണക്കാക്കിയിരിക്കുന്നത്. ലോകപട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 67 ആണ്.

ബംഗാളില്‍ മമതയുടെ പോലീസ് കര്‍ഷകര്‍ക്കുനേരെ വെടിവച്ചു; 4 പേര്‍ക്ക് പരിക്ക്


  • പശ്ചിമബംഗാളില്‍ കുടിയൊഴിപ്പിക്കപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്ന കര്‍ഷകര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ നാലുപേര്‍ക്ക് പരിക്ക്. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ഹഡോയ മേഖലയിലെ ഗോപാല്‍പൂരിലെ ഗാജിതലയിലാണ് ഉടമസ്ഥാവകാശ രേഖയുള്ള ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ക്കുനേരെ വെടിവച്ചത്. ഭൂമി പിടിച്ചെടുത്ത തൃണമൂല്‍ അക്രമികള്‍ക്കൊപ്പം ചേര്‍ന്നാണ് പൊലീസ് ആക്രമണം. ഒരാഴ്ചയായി ഇവിടെ കര്‍ഷകരെ വീടുകളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കുകയാണ്. ഇവര്‍ കൃഷിഭൂമിയിലേക്ക് വരുമ്പോഴാണ് പൊലീസും തൃണമൂല്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചത്. 
  • നിരായുധരായ കര്‍ഷകര്‍ക്കു നേരേ പൊലീസ് 12 റൗണ്ട് വെടിവച്ചു. ശനിയാഴ്ച രാത്രി വരെ നാലു കര്‍ഷകരെ പരിക്കുകളോടെ ആശുപത്രികളിലെത്തിച്ചു. ആദിവാസികളായ സഹറബ് സര്‍ദാര്‍ , ദീപാങ്ക് ബേര, കനയ് സര്‍ദാര്‍ , മന്റു സര്‍ദാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗോപാല്‍പൂര്‍ മേഖലയിലെ മുന്‍ഷിഖേരയിലേക്കുള്ള വഴി പൊലീസ് തടഞ്ഞിരുന്നു. പ്രദേശം പൊലീസ് പിടിയിലാണ്. ബാക്കിയിടങ്ങളില്‍ തൃണമൂല്‍ അക്രമികളും കാവല്‍ നിന്നു. ഏറെ ബുദ്ധിമുട്ടിയാണ് വെടിയേറ്റു വീണവരെ കണ്ടെത്തി ആശുപത്രികളിലെത്തിച്ചത്.
  • കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഗോപാല്‍പുര്‍ ഒന്ന്, ഗോപാല്‍പുര്‍ രണ്ട് പഞ്ചായത്തുകളിലെ മുന്‍ഷിഖേര, ബതാഗാചി, തേംതുലിയ, നെബുതല എന്നീ ഗ്രാമങ്ങളിലെ 3500 ഏക്കറോളം ഭൂമിയാണ് പൊലീസിന്റെ സഹായത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പഴയ ജന്മിമാരും പിടിച്ചെടുത്തത്. ഈ ഭൂമിയുടെ ഉടമസ്ഥരായ പതിനായിരത്തിലധികം കര്‍ഷകരെ ആട്ടിയോടിച്ചു.
  • കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകരെ വിവിധ ഭാഗങ്ങളില്‍ ഇടതുമുന്നണിയുടെ സഹായത്തോടെ പാര്‍പ്പിച്ചിരുന്നു. ഗാജിതലയില്‍ ഏകദേശം 1300 കര്‍ഷക കുടുംബമുണ്ടായിരുന്നു. ഇവിടെനിന്ന് ഇവരെ ഒഴിപ്പിക്കാനായി ഹഡോയ, മിനാഘ എന്നിവിടങ്ങളില്‍ നിന്ന് ആയുധധാരികളായ തൃണമൂല്‍ അക്രമികളെത്തി. ഇവര്‍ കര്‍ഷകര്‍ക്കു നേരേ ബോംബെറിഞ്ഞു. ചിതറിയോടിയവരെയും ആക്രമിച്ചു. കര്‍ഷകര്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനെ വരുത്തി. പൊലീസ് എത്തിയയുടന്‍ കര്‍ഷകര്‍ക്കു നേരേ മുന്നറിയിപ്പില്ലാതെ വെടിവയ്ക്കുകയായിരുന്നു. ഒപ്പം തൃണമൂലുകാരും വെടിവച്ചു. ചിതറിയോടിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പിന്തുടര്‍ന്ന് പൊലീസ് വെടിവച്ചു.
  • വെടിവയ്പ് അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര പറഞ്ഞു. ദീര്‍ഘമായ സമരങ്ങളിലൂടെ നേടിയെടുത്ത ഭൂമി സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. സംസ്ഥാന വ്യാപകമായി ഭൂമി കൈയേറ്റത്തിനും അക്രമത്തിനുമെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ജന്മിത്തം തിരികെ വരുന്നു ! മമതയുടെ "പരിവര്‍ത്തനം" 17,000 കര്‍ഷകര്‍ക്ക് ഭൂമി നഷ്ടം

                      
  • പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഭരണം രണ്ടുമാസമാകുമ്പോള്‍ കൃഷിഭൂമി നഷ്ടപ്പെട്ടത് 17,000 കര്‍ഷകര്‍ക്ക്. ഭൂരഹിതരെ കണ്ടെത്തി അവര്‍ക്ക് ഭൂമിയും രേഖകളും നല്‍കുകയാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ ചെയ്തതെങ്കില്‍ പുതിയ സര്‍ക്കാര്‍ ആ ഭൂമി പിടിച്ചെടുത്ത് പഴയ ജന്മിമാര്‍ക്കു നല്‍കുകയാണ്. ഭൂരേഖകള്‍ തട്ടിയെടുത്ത് കര്‍ഷകരെ ആട്ടിപ്പായിക്കുന്നത് വ്യാപകമായി. രണ്ട് മാസത്തെ ഈ "പരിവര്‍ത്തന"ത്തില്‍ 10,000 ഏക്കര്‍ ഭൂമി കര്‍ഷകരില്‍നിന്ന് പഴയ ജന്മിമാര്‍ക്കുവേണ്ടി തൃണമൂല്‍ അക്രമികള്‍ പൊലീസ് സഹായത്തോടെ തട്ടിയെടുത്തു.
  • ഭൂമിക്കുവേണ്ടി സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഉജ്വല പോരാട്ടം നടന്ന മണ്ണാണ് പശ്ചിമബംഗാള്‍ . ഐതിഹാസികമായ തേഭാഗ സമരത്തിന്റെ നാട്. ഉത്തര 24 പര്‍ഗാനാസ്, ബര്‍ധമാന്‍ , ഹൂഗ്ലി, മേദിനിപ്പുര്‍ എന്നീ ജില്ലകളില്‍ നടന്ന ഭൂസമരങ്ങളില്‍ നിരവധി പേര്‍ രക്തസാക്ഷികളായി. ഇടതുമുന്നണി സര്‍ക്കാര്‍ ഈ കര്‍ഷകസമരങ്ങളുടെ ഊര്‍ജമുള്‍ക്കൊണ്ട് മിച്ചഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കുകയും പങ്കുകൃഷിക്കാരെ രജിസ്റ്റര്‍ചെയ്ത് അവര്‍ക്ക് ഭൂമിയില്‍ കൃഷിചെയ്യാനുള്ള അവകാശം നല്‍കുകയുംചെയ്തു. ഇപ്പോള്‍ ഈ ഭൂമിയെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. 
  • ഹൂഗ്ലി ജില്ലയിലെ ധനിയാഖലിയിലെ ഗോഡാബാഡി ഗ്രാമത്തിലെ ജന്മി ബലായി ഘോഷില്‍നിന്നും ഏക്കര്‍ കണക്കിന് മിച്ചഭൂമി ഇടതുമുന്നണി സര്‍ക്കാര്‍ പിടിച്ചെടുത്ത് 35 ഭൂരഹിത കര്‍ഷകര്‍ക്ക് വിതരണംചെയ്തിരുന്നു. ഇപ്പോള്‍ പൊലീസ് സഹായത്തോടെ ഈ കര്‍ഷകരെ ആട്ടിയോടിച്ച് ഭൂമി കൈവശപ്പെടുത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഘോഷ്. 
  • സാല്‍ബണി, ഗോല്‍തോറ, മേദിനിപ്പുര്‍ സദര്‍ , കേശ്പുര്‍ , ജാര്‍ഗ്രാം, ഘട്ടല്‍ , ചന്ദ്രകന, ദാസ്പുര്‍ മേഖലകളിലായി മൂവായിരത്തില്‍പ്പരം കര്‍ഷകര്‍ക്ക് ഭൂമി നഷ്ടമായി. ആയുധം പിടിച്ചെടുക്കലിന്റെ പേരില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുന്നതിനിടയിലാണ് ഭൂമികൈയേറ്റം. 1800 ഏക്കറിലധികം ഭൂമിയാണ് കര്‍ഷകര്‍ക്ക് നഷ്ടമായത്. ബര്‍ധമാന്‍ ജില്ലയില്‍ 2,219 പേര്‍ക്ക് ഭൂമി നഷ്ടപ്പെട്ടു. 
  • 1977ല്‍ അധികാരമേറിയ ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണത്തിന്റെ ഫലമായി 30 ലക്ഷം കര്‍ഷകര്‍ക്ക് ഭൂമി കിട്ടിയിരുന്നു. 11.30 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഇങ്ങനെ വിതരണംചെയ്തത്. ഇതിന് പട്ടയവും നല്‍കി. 15.13 ലക്ഷം പങ്കുകൃഷിക്കാര്‍ക്ക് ഓപ്പറേഷന്‍ ബര്‍ഗ പദ്ധതിയിലൂടെ 11.15 ലക്ഷം ഏക്കര്‍ ഭൂമി പങ്കുകൃഷിക്കാര്‍ക്കും നല്‍കി. ബംഗാളിന്റെ മുഖച്ഛായ മാറ്റിയ ഈ പരിഷ്കാരത്തെ ആയുധബലംകൊണ്ട് അട്ടിമറിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസും പൊലീസും ശ്രമിക്കുന്നത്.

പ്രധാനമന്ത്രിയും ന്യായാധിപന്മാരും ലോക്‌പാലിന്റെ പരിധിയില്‍ വരണം -ജസ്റ്റിസ് കെ.ടി. തോമസ്


P


ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയേയും സുപ്രീംകോടതി ന്യായാധിപന്മാരെയും കൊണ്ടുവരാന്‍ മടിക്കരുതെന്ന് ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്ത് സംഘടിപ്പിച്ച ദ്വിദിന അഭിഭാഷക ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അഴിമതിമുക്തമാക്കുവാന്‍ അഭിഭാഷകസമൂഹം മുന്നോട്ടുവരണമെന്നും ജസ്റ്റിസ് പറഞ്ഞു.

ചടങ്ങില്‍ കേരള ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. ഗീതാകുമാരി അദ്ധ്യക്ഷയായി. സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ബി.എം. കുമാരസ്വാമി, അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍.രാജേന്ദ്രന്‍, അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ഭരത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ടി.സി. കൃഷ്ണ സ്വാഗതവും അഡ്വ. രാജ്കുമാര്‍ നന്ദിയും പറഞ്ഞു.

നക്‌സല്‍ ഗ്രാമങ്ങള്‍ക്ക് ഒരാമുഖം







നമ്മുടെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഇന്ത്യന്‍ പതാകയുടെ ഒരു പൊടി പോലും കാണാന്‍ കഴിയാത്ത ഗ്രാമങ്ങള്‍. കുഴിബോംബുകള്‍ വിതറിയ റോഡുകളുടെ എണ്ണമറ്റ പ്രദേശങ്ങള്‍, ഗറില്ലാ യുദ്ധമുറകള്‍ പരിശീലിക്കുന്ന പ്രത്യേക സേനകള്‍. നമുക്ക് തികച്ചും അപരിചിതമായ ഇന്ത്യന്‍ ദേശീയതയുടെ ഭാഗമല്ലാത്ത മുദ്രാവാക്യങ്ങള്‍. ദേശസ്മരണകള്‍, സമാന്തരകോടതികള്‍, മറ്റ് ഭരണസംവിധാനങ്ങള്‍...ആയിരക്കണക്കിന് ടണ്‍ സ്‌ഫോടകവസ്തുക്കളുടെ വന്‍ശേഖരം ഒളിഞ്ഞിരിക്കുന്ന ഗ്രാമപ്രാന്തങ്ങള്‍..പറഞ്ഞുവരുന്നത് റെഡ് കോറിഡോര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആയിരക്കണക്കിന് സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്ന ചില മേഖലകളെക്കുറിച്ചാണ്. ഇത് എവിടെയാണെന്നല്ലേ. ഇന്ത്യയില്‍ തന്നെയാണത്. ചെമ്പട്ടുടുത്ത ഗ്രാമങ്ങളായി ഇന്ത്യന്‍ സൈന്യം തന്നെ വിലയിരുത്തിയ നക്‌സല്‍ഗ്രാമങ്ങളെക്കുറിച്ചാണ് പറഞ്ഞുവന്നത്.

ഇന്ത്യയുടെ മൂന്നിലൊന്ന് ഭാഗം വാഴുന്നത് നക്‌സലുകള്‍ നേതൃത്വം നല്‍കുന്ന സമാന്തരഭരണകൂടങ്ങളാണെന്ന സത്യം എത്രപേര്‍ക്കറിയാം. ഒരുപക്ഷേ അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവം സത്യമാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന പ്രയോഗം സുപരിചിതമായ മലയാളികളെ പോലെ ഇന്ത്യയുടെ പല മേഖലകളിലും സജീവമാണ് ഈ നക്‌സല്‍ഗ്രാമങ്ങള്‍. എന്നാല്‍ നമ്മുടെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയല്ല കാര്യങ്ങള്‍ എന്നുമാത്രം. കോടതിയും പട്ടാളവും അവരുടേത് തന്നെ. എല്ലാം അവര്‍ നിയന്ത്രിക്കുന്നു. ശരിക്കും ഒരു സമാന്തരഭരണകൂടവ്യവസ്ഥ.

മുപ്പതുമുക്കോടി മാവോയിസ്റ്റ് സംഘടനകളുള്ള ഇന്ത്യയിലെ ഈ മേഖലകളെയാണ് റെഡ് കോറിഡോര്‍ എന്ന് സര്‍ക്കാര്‍ പേരിട്ട് വിളിക്കുന്നത്. രാജ്യത്തെ മൊത്തം വിസ്തൃതിയുടെ 40,000 ചതുരശ്ര കിലോമീറ്ററാണ് ഈ സമാന്തരഭരണകൂടങ്ങളുടെ വിസ്തൃതി. അവ 16 സംസ്ഥാനങ്ങളിലായി 194 ഓളം ജില്ലകളിലായി നീണ്ടുപരന്ന് കിടക്കുന്നു. ഇതില്‍ തന്നെ 58 ഓളം ജില്ലകള്‍ ആയുധശേഖരത്തിന്റേയും സ്വയം പ്രഖ്യാപിത പരമാധികാരത്തിന്റെയും സുരക്ഷിതവും പ്രചോദിതവുമായ കേന്ദ്രങ്ങളാണ്. ഓരോ പ്രദേശവും ഭരിക്കുന്നത് ഭിന്നഗ്രൂപ്പുകളാണെന്നത് മറ്റൊരു സത്യം.

ആയിരക്കണക്കിന് ടണ്‍ സ്‌ഫോടകവസ്തുക്കളുടെ വന്‍ ശേഖരമാണ് അത്രതന്നെ സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തായി ഒളിഞ്ഞുകിടക്കുന്നതെന്ന് ഇന്ത്യന്‍ സൈന്യം തന്നെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഒറീസ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് നക്‌സല്‍ സംഘടനകളുടെ ശക്തികേന്ദ്രം. അവിടത്തെ പ്രത്യേക സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന ആയുധശേഖരം പലയിടത്തുമുണ്ടെന്നാണ് പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിരോധമാര്‍ഗ്ഗങ്ങള്‍ ഓരോ മേഖലയിലും വ്യത്യസ്തം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രതിരോധരീതികളുടെ കാര്യത്തില്‍ ശക്തമാണിവര്‍. അല്‍പം ആലങ്കാരികമായി പറഞ്ഞാല്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിന്റെ കാര്യത്തില്‍ വരെ തനത് സംസ്‌കാരം പുലര്‍ത്തുന്നുവെന്നും പറയാം.

സ്വാഭാവികമായും വനത്തില്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളെ സൈനികമായി തോല്‍പ്പിക്കുക എളുപ്പമല്ലെന്ന് ചുരുക്കം. തദ്ദേശീയമായ ഗറില്ലാ ശൈലി തന്നെയാണതിന് കാരണം. മറ്റൊന്ന് ഈ മേഖലയില്‍ മിക്കയിടത്തും കുഴിബോംബുകളുടെ പ്രളയമാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. പോരാത്തതിന് മിക്ക ഗ്രാമങ്ങളിലും ഗ്രാമീണരുടെ പിന്തുണയും ഇത്തരം സംഘടനകള്‍ക്കാണ്. ഓരോ നക്‌സല്‍ ഗ്രൂപ്പുകളേയും പിടിക്കാനെന്ന പേരില്‍ സൈന്യവും പോലീസും സാധാരണജനങ്ങളുടെ നേരെ സൃഷ്ടിക്കുന്ന അനീതിയാണ് ഗ്രാമങ്ങളുടെ ഈ പിന്തുണയ്ക്ക് കാരണം. ഇത് പലപ്പോഴും ജനങ്ങളെ തങ്ങളുടെ പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമാക്കുന്നതിന് പ്രേരിപ്പിക്കുന്നുമുണ്ട്. കുഴിബോംബുകള്‍ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍ നക്‌സലുകള്‍ തന്നെ അവരുടേതായ രീതിയില്‍ വികസിപ്പിച്ചെടുത്തിട്ടുമുണ്ട്. അതുകൊണ്ട് സൈന്യത്തിന് ഇവിടെയെത്തി അട്ടിമറി നടത്തുക ദുഷ്‌കരമാണ്.



വിവിധ സംസ്ഥാനങ്ങളിലെ സുരക്ഷാസേനയുടെ നിരവധി ആയുധങ്ങളും സ്‌ഫോടകശേഖരവും ട്രക്കുകളും മോഷ്ടിക്കപ്പെട്ടതായി പലപ്പോഴും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇത് പോകുന്നത് ഇത്തരം നക്‌സല്‍ ഗ്രൂപ്പുകളിലേക്കാണ്. തോക്കുകള്‍, ഗണ്‍ പൗഡര്‍ അടക്കമുള്ള ബോംബ് നിര്‍മ്മിക്കാനുപയോഗിക്കുന്ന വസ്തുക്കള്‍, റിമോട്ട് സംവിധാനങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നവയാണ്. സ്‌റ്റേഷന്‍ ആക്രമണങ്ങള്‍, സൈനിക കേന്ദ്രങ്ങളിലെ മോഷണം, ചെക്ക് പോസ്റ്റുകള്‍ ആക്രമിച്ച് തട്ടിയെടുക്കുക എന്നീ തന്ത്രങ്ങളിലൂടെ വന്‍തോതില്‍ ആയുധശേഖരം കണ്ടെത്തുന്നു. ഗറില്ല സമരമുറ പരിശീലിച്ച ജംഗിള്‍ ആര്‍മിയാണ് മാവോയിസ്റ്റുകളുടെ മറ്റൊരു പ്രത്യേക വിഭാഗം. പുതിയ സാങ്കേതികവിദ്യയും ഇവര്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ആത്യന്താധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സ്വന്തം മൊബൈല്‍ സ്‌ക്വാഡുകളെ നിയന്ത്രിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

ബ്ലാക്ക് സ്‌ക്വാഡ് എന്ന പേരില്‍ മാവോയിസ്റ്റ് വിഭാഗവും ഇത്തരം ഗ്രൂപ്പുകള്‍ക്ക് ഉണ്ട്. തമിഴ് പുലികളുടെ ശൈലിയിലുള്ള ഇത്തരം സംഘങ്ങള്‍ ഇന്ത്യയിലെ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ വലിയ ശക്തിയാണ്. ബ്ലാക് ടൈഗൈഴ്‌സ്, ക്രാന്തി സേന, തിരുമള്‍ ടൈഗേഴ്‌സ്, സീക്രട്ട് ആര്‍മി, ഗ്രേവി ഹൗണ്ട് നക്‌സലൈറ്റ്, ഗ്രീന്‍ ടൈഗേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളാണവ. ആദിവാസികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചും നിഷ്‌കളങ്കരായ നാട്ടുകാരെ കൊന്നൊടുക്കുന്നു എന്നും മറ്റും ഇവര്‍ ബോധവല്‍ക്കരണം നടത്തിയും പ്രചരിപ്പിച്ചും ജനങ്ങളെ സൈന്യത്തിനെതിരായി വഴിതിരിച്ചുവിടുന്നതില്‍ വിജയിക്കുന്നു എന്നാണ് ഈ മേഖലകളുടെ സ്വയം പ്രഖ്യാപിതഭരണം അവര്‍ വിജയകരമായി അയല്‍ഗ്രാമങ്ങളിലേക്ക് സംക്രമിപ്പിക്കുന്നതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ജന്‍മുക്തി അടക്കമുള്ള ഗോത്രസേനകളെ ചത്തീസ്ഗഡിലും മറ്റും ഇവര്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.

ബിഹാറില്‍ വരേണ്യവിഭാഗസംരക്ഷണത്തിനായി പുറപ്പെട്ട സ്വയംപ്രഖ്യാപിതസേനയായ രണ്‍വീര്‍സേനക്ക് ബദലായി മാവോയിസ്റ്റുകള്‍ ഇത്തരം ഗ്രൂപ്പുകളെ നേരത്തെ തന്നെ ഉപയോഗപ്പെടുത്തിയിരുന്നു. നക്‌സലുകള്‍ക്കെതിരായ പ്രചാരണങ്ങളും സൈനികനീക്കങ്ങളും അറിയാന്‍ പ്രത്യേക നെറ്റ്‌വര്‍ക്കുകളും മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ സ്ഥാപിക്കുന്നു. ചുരുക്കത്തില്‍ ഇന്ത്യയുടെ തെക്കുനിന്ന് അതായത് ആന്ധ്രയില്‍ നിന്ന് തുടങ്ങുന്ന നക്‌സല്‍ ഗ്രാമങ്ങള്‍ ചത്തീസ്ഗഡിലും ജാര്‍ഖണ്ഡിലുമെല്ലാം അതിന്റെ സജീവാവസ്ഥ കൈവരിച്ച് പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. സമാന്തരഭരണകൂടങ്ങള്‍ ഭാവിയില്‍ രാജ്യത്തിന്റെ ഫെഡറല്‍ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന സത്യം ഇവിടെ പ്രസക്തമാണ് എന്നുകൂടിയോര്‍ക്കുക.

തിരുവിതാംകൂര്‍ ചരിത്രം; വേറിട്ടൊരു കാഴ്‌ചപ്പാട്‌ ‍





  • ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്ന നിധിശേഖരമുള്ള പത്മനാഭസ്വാമി ക്ഷേത്രം ലോകശ്രദ്ധാകേന്ദ്രമായിരിക്കുകയാണല്ലോ. ഇതുസംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളിലും മറ്റും അബദ്ധജടിലമായ കാര്യങ്ങളാണ്‌ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്‌. തിരുവിതാംകൂര്‍ ചരിത്രമറിയാത്ത ചരിത്രകാരന്മാരും സാംസ്‌കാരിക-സാഹിത്യ നായകരും അടിസ്‌ഥാനരഹിതമായ വാദങ്ങള്‍ നിരത്തുന്നതു വിചിത്രമാണ്‌. മലബാര്‍ചരിത്രം പോലെയാണു തിരുവിതാംകൂറും എന്ന മട്ടിലാണ്‌ ചില പ്രമുഖ ചരിത്രകാരന്മാര്‍പോലും കാര്യങ്ങള്‍ തട്ടിവിടുന്നത്‌
  • ശ്രീപത്മനാഭനും രാജാക്കന്മാരും ഇത്രയധികം സ്വത്ത്‌ ജനങ്ങള്‍ക്കുവേണ്ടി സൂക്ഷിച്ചുവച്ചിരുന്നു എന്നും അത്‌ ആലോചിക്കുമ്പോള്‍ കോള്‍മയിര്‍ കൊള്ളുന്നു എന്നും പറയുന്നവരുണ്ട്‌. അന്നു ജനദ്രോഹപരമായി ഭരണം നടത്തിയിരുന്നവരെ വാഴ്‌ത്തുകയും ചെയ്‌തിരിക്കുന്നു. ഇത്രയ്‌ക്കും കരുണാനിധിയായ പത്മനാഭസ്വാമിയുടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ജനങ്ങളെ നൂറ്റാണ്ടുകളോളം അനുവദിക്കാതിരുന്നതും ജനങ്ങള്‍ക്കുവേണ്ടിയായിരിക്കുമോ!

  • യഥാര്‍ഥത്തില്‍ പഴയ ബുദ്ധവിഹാരമായിരുന്നു ഇന്നത്തെ പത്മനാഭസ്വാമിക്ഷേത്രം. അതുമായി ബന്ധപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെയാണ്‌ അയിത്തം കല്‍പിച്ച്‌ പത്മനാഭദാസന്മാര്‍ മാറ്റിനിര്‍ത്തിയിരുന്നത്‌. ക്ഷേത്രപ്രവേശനം 1936ല്‍ നടന്നു. എന്നാല്‍ എന്നുമുതലാണ്‌ ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്നതെന്ന കാര്യം ആരും ചോദിക്കാറോ പറയാറോ ഇല്ല.

  • ഒമ്പതാം നൂറ്റാണ്ടിനുശേഷം നടന്ന കേരളത്തിലെ ആര്യവല്‍ക്കരണത്തെത്തുടര്‍ന്നാണ്‌ ബുദ്ധവിഹാരങ്ങള്‍ തകര്‍ത്ത്‌ ഹിന്ദുക്ഷേത്രങ്ങളാക്കി മാറ്റിയത്‌. പിന്നാക്ക- ദളിത്‌ വിഭാഗങ്ങള്‍ ഹിന്ദുക്കളായിരുന്നില്ല, ബുദ്ധമതക്കാരായിരുന്നു, അതുകൊണ്ടാണ്‌ അവരെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നത്‌.

  • 'തിരുവിതാംകൂര്‍' (മുമ്പ്‌ തിരുവിതാംകോടായിരുന്നു) എന്ന പദത്തിന്റെ അര്‍ഥംതന്നെ ബുദ്ധനെ സ്‌മരിക്കുന്നതാണ്‌. ഇക്കാര്യം ഇപ്പോള്‍ വിശദീകരിക്കുന്നില്ല. തിരുവിതാംകൂര്‍ ചരിത്രം പറയുന്ന എം.ജി.എസിനെപ്പോലുള്ളവര്‍ അതു പറയട്ടെ. അപ്പോഴറിയാം അദ്ദേഹം പറയുന്ന അബദ്ധങ്ങളുടെയും അസംബന്ധകാര്യങ്ങളുടെയും ആഴം. എം.ജി.എസ്‌. ധര്‍മരാജ്യമായി കാണുന്ന തിരുവിതാംകൂറിനെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമായിട്ടാണു കണ്ടത്‌.

  • പത്മനാഭസ്വാമിയുടെ നാടിനെപ്പറ്റി 1931ലെ സെന്‍സസ്‌ കമ്മിഷണര്‍ പറയുന്നത്‌ ഇങ്ങനെ: ''ഇന്ത്യയിലെതന്നെ നാട്ടുരാജ്യങ്ങളില്‍ ഏറ്റവുമധികം ജാതിവിവേചനം നിലനില്‍ക്കുന്ന രാജ്യമാണ്‌ തിരുവിതാംകൂര്‍. കേരളമാണ്‌ ഇതിന്റെ പാപഭാരം ഏറ്റെടുത്തിരിക്കുന്നത്‌''. (സെന്‍സസ്‌ റിപ്പോര്‍ട്ട്‌ 1931, പുറം 364) ഡോ. ടി.കെ. രവീന്ദ്രന്‍ പറയുന്നത്‌ ഇങ്ങനെ: ``of all the territorial divisions in india, kerala, particularly travancore took the sin of pride in the matter of extending the limits of social inequality'' (വൈക്കം സത്യഗ്രഹ ആന്‍ഡ്‌ ഗാന്ധി എന്ന കൃതി, അവതാരിക) ഇതാണ്‌ പത്മനാഭസ്വാമി രക്ഷകനായിരുന്ന തിരുവിതാംകൂറിന്റെ തിരുമുഖം.

  • ഈ അമൂല്യസമ്പത്ത്‌ അന്നത്തെ ഭരണാധികാരികള്‍ നേടിയതു സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്കുപോലും നികുതി വാങ്ങിക്കൊണ്ടായിരുന്നു. അവര്‍ണസമുദായങ്ങള്‍ നല്‍കിയ തലക്കരവും മുലക്കരവും ഇതില്‍ ഉള്‍പ്പെടും. പ്രജകളുടെ തലയും മുലയും വളരുന്നതനുസരിച്ച്‌ തങ്ങളുടെ ഖജനാവും വളരുമെന്നാണു ധര്‍മരാജ്യത്തിലെ പ്രജാക്ഷേമതല്‍പരര്‍ കരുതിയിരുന്നത്‌. ട്രഷറി കാലിയാവുന്ന പ്രശ്‌നമുണ്ടാകില്ല. ജനസംഖ്യ കൂടുന്തോറും വരുമാനവും കൂടും. ഇതായിരുന്നു ധര്‍മരാജ്യക്കാരുടെ സാമ്പത്തികശാസ്‌ത്രം. Tavancore economt was a kind of breast tax economy- എന്നു പറയുന്നതാവും ശരി.

  • സ്‌ത്രീകള്‍ക്ക്‌ രണ്ടു മുലകള്‍ ഉണ്ടെങ്കിലും ഒരു നികുതി നല്‍കിയാല്‍ മതിയായിരുന്നു. ചേര്‍ത്തലയില്‍ ഒരു ഈഴവ സ്‌ത്രീ മുലക്കരം വാങ്ങാന്‍വന്ന ഉദ്യോഗസ്‌ഥന്റെ മുന്നില്‍ തന്റെ മുലകള്‍ ഛേദിച്ചുവച്ച ചരിത്രമുണ്ട്‌. ഈഴവരുടെ രക്ഷകനായി അവതരിച്ചിരിക്കുന്ന ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ഇതൊന്നുമറിയാതെ ക്ഷേത്രസ്വത്ത്‌ തമ്പുരാന്റേതാണെന്നും ഹിന്ദുവിന്റേതാണെന്നും പറയുന്നത്‌ തികച്ചും അപലപനീയമാണ്‌. ഈ സ്‌ത്രീയുടെ സ്‌ഥലം 'മുലച്ചിപറമ്പ്‌' എന്നാണ്‌ ഇപ്പോഴും അറിയപ്പെടുന്നത്‌. ഇതു ഫ്രാന്‍സിലോ റഷ്യയിലോ ആയിരുന്നെങ്കില്‍ നമ്മുടെ ചരിത്രകാരന്മാര്‍ പാഠപുസ്‌തകത്തിലാക്കി കുട്ടികളെ പ്രബുദ്ധരാക്കുമായിരുന്നു.

  • ജനദ്രോഹപരമായ നൂറിലധികം നികുതികള്‍ അക്കാലത്തു കേരളത്തിലുണ്ടായിരുന്നു; പ്രത്യേകിച്ചു തിരുവിതാംകൂറില്‍. രൂപാവരി, ആണ്ടക്കാഴ്‌ച, കുപ്പക്കാഴ്‌ച, മുടിയെടുപ്പ്‌, അലങ്കാരം, കൈക്കൂലി, തങ്കശേരി വേലികെട്ട്‌, മുണ്ടുവച്ചുതൊഴല്‍, ഈഴവാത്തിക്കാശ്‌, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണു നികുതികള്‍ പിരിച്ചിരുന്നത്‌. തലക്കരം വര്‍ഷത്തിലൊരിക്കലാണു പിരിച്ചിരുന്നത്‌. 16 മുതല്‍ 60 വരെ വയസുള്ള അവര്‍ണരുടെ തലയെണ്ണി വാങ്ങിയിരുന്ന നികുതിയാണിത്‌. നായന്മാരെയും മാപ്പിളമാരെയും കൊങ്കിണികളെയും ഈ നികുതിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. മരിച്ചുപോയവര്‍ക്കും തലക്കരം കൊടുക്കണമായിരുന്നു. സി.എം. ആഗൂര്‍ രചിച്ച 'ചര്‍ച്ച്‌ ഹിസ്‌റ്ററി ഓഫ്‌ ട്രാവന്‍കൂര്‍' എന്ന കൃതിയിലും സ്‌റ്റേറ്റ്‌ മാന്വലുകളിലും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. തലവരിയിനത്തില്‍ ഈഴവരില്‍നിന്നും ചാന്നാന്മാരില്‍നിന്നും പ്രതിവര്‍ഷം 88,044 രൂപയും മറ്റ്‌ ഏഴു ജാതികളില്‍നിന്ന്‌ 4,624 രൂപയും പിരിച്ചെടുത്തിരുന്നു. കുടില്‍ ഒന്നിന്‌ രണ്ടു പണം വീതമാണ്‌ മറ്റു ഹീനജാതിക്കാരില്‍നിന്നു പിരിച്ചെടുത്തിരുന്നത്‌. 1861ല്‍ നാലു മണ്ഡപത്തും വാതില്‍ക്കലായി 4089 ഈഴവരുടെയും പറയരുടെയും പേരില്‍ 4492 കാലേ അരയ്‌ക്കാല്‍ പണം പിരിച്ചതായി കണക്കുണ്ട്‌. അനേകം നൂറ്റാണ്ടുകള്‍ ഈ കൊള്ള നീണ്ടുനിന്നു. ഈ നികുതിപ്പണവും ക്ഷേത്രസ്വത്തിലുണ്ട്‌.

  • ''ചേരവംശപാരമ്പര്യവും ആയ്‌വംശ പാരമ്പര്യവും അവകാശപ്പെട്ട വേണാട്ട്‌ നാടുവാഴികള്‍ തിരുവനന്തപുരം തലസ്‌ഥാനമാക്കി തിരുവിതാംകൂര്‍ എന്നു പേരുള്ള രാജ്യം ഭരിച്ചുപോന്നു'' എന്ന അഭിപ്രായവും പഠനാര്‍ഹമാണ്‌.

  • ചേരരാജാക്കന്മാരും ആയ്‌ രാജാക്കന്മാരും കേരളത്തിന്റെ ആര്യവല്‍ക്കരണത്തിനു മുമ്പ്‌ (ബ്രാഹ്‌മണാധിപത്യമുള്ള ചാതുര്‍വര്‍ണ്യ വ്യവസ്‌ഥിതി അടിച്ചേല്‍പിച്ച പ്രക്രിയ) ബുദ്ധമത പാരമ്പര്യമുള്ളവരായിരുന്നു. കൊടുങ്ങല്ലൂരില്‍ ഇസ്ലാം മതം സ്വീകരിച്ച ചേരമാന്‍ പെരുമാള്‍വരെ ആ പാരമ്പര്യം നീണ്ടുനിന്നു. 'പെരുമാള്‍' എന്നതു ബുദ്ധമതക്കാരായിരുന്ന ചേരരാജാക്കന്മാരുടെ മാത്രം സ്‌ഥാനപ്പേരാണ്‌.

  • ബുദ്ധമതത്തെയും ചേരസംസ്‌കാരത്തെയും തകര്‍ത്ത ചാതുര്‍വര്‍ണ്യ ശക്‌തികളാണു തിരുവിതാംകൂറില്‍ ഹിന്ദു രാജാക്കന്മാരായി രംഗത്തുവന്നത്‌. അതോടെ 'പെരുമാള്‍' സ്‌ഥാനം ഉപേക്ഷിച്ച്‌ 'വര്‍മ' എന്ന സ്‌ഥാനപ്പേരു സ്വീകരിച്ചു. മാര്‍ത്താണ്ഡവര്‍മ, രാജശേഖരവര്‍മ എന്നിങ്ങനെയുള്ള പേരുകള്‍ അങ്ങനെ വന്നതാണ്‌.

  • ചേരഭരണകാലത്ത്‌ ഈ ക്ഷേത്രം ബുദ്ധവിഹാരമായിരുന്നു. പാമ്പിന്റെ പുറത്തു കിടക്കുന്നതോ ഇരിക്കുന്നതോ ആയ ബുദ്ധവിഗ്രഹങ്ങള്‍ ഉത്തരേന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കാണാം. കുലശേഖര പെരുമാളുടെ കിരീടം കിട്ടിയതായി വാര്‍ത്ത വന്നിരുന്നല്ലോ. ഈ കിരീടം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടധാരണച്ചടങ്ങിന്‌ ആചാരമായി തലയില്‍ വയ്‌ക്കാറുണ്ടായിരുന്നു.

  • ബുദ്ധമതക്കാരനായിരുന്ന പെരുമാളുടെ കിരീടം പത്മനാഭക്ഷേത്രത്തില്‍ വന്നത്‌ എങ്ങനെ? പള്ളിവേട്ട ഉള്‍പ്പെടെയുള്ള 'പള്ളി' ശബ്‌ദമുള്ള ക്ഷേത്രാചാരങ്ങള്‍ കാണിക്കുന്നത്‌ പള്ളിയെ (ബുദ്ധവിഹാരത്തെ) തകര്‍ത്തു എന്നു തന്നെയാണ്‌. 'പള്ളികൊള്ളുന്ന പത്മനാഭന്‍' എന്ന പദപ്രയോഗവും ശ്രദ്ധിക്കുക. കൈയില്‍ താമരപ്പൂ പിടിച്ചിട്ടുള്ള ബുദ്ധവിഗ്രഹങ്ങളും ധാരാളമുണ്ട്‌. ആല്‍വൃക്ഷം, താമര, വലംപിരി ശംഖ്‌, സ്വര്‍ണമത്സ്യം തുടങ്ങിയവ ബുദ്ധമത പ്രതീകങ്ങളാണ്‌. ഇന്നു ഹിന്ദുത്വ പാര്‍ട്ടിയുടെ ചിഹ്നമാണു 'താമര' എന്നതും ശ്രദ്ധേയമാണ്‌. കൈയില്‍ താമരപ്പൂ പിടിച്ചു കിടക്കുന്ന ഒരാളുടെ പൊക്കിളിനടുത്തായിരിക്കും താമര കാണപ്പെടുക. ഇതിനെയാണു വിഷ്‌ണുവിന്റെ പൊക്കിളില്‍ താമരയെന്നു പറയുന്നത്‌.

  • ശബരിമലയ്‌ക്കു കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നു വിളിക്കുന്നുണ്ടല്ലോ. ശബരിമലയും മുമ്പു ബുദ്ധക്ഷേത്രമായിരുന്നു. 'അയ്യന്‍' ബുദ്ധന്റെ പര്യായമാണ്‌. 'എന്റയ്യോ' എന്നു മലയാളി നിലവിളിക്കുന്നത്‌ അയ്യനെന്ന അയ്യപ്പനെ (ബുദ്ധനെ) ഓര്‍ത്താണ്‌. ഇതിനു ശേഷമാണു കര്‍ത്താവേ, അള്ളാ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയത്‌. ബുദ്ധവിഗ്രഹമായ തകഴിയിലെ കരുമാടിക്കുട്ടനിലെ കുട്ടനും ബുദ്ധന്റെ പര്യായമാണ്‌. ബുദ്ധവിഗ്രഹങ്ങളെ വിഷ്‌ണുവാക്കുന്ന വിദ്യ ജയദേവന്റെ 'ഗീതഗോവിന്ദം' എന്ന കൃതിയില്‍ പറയുന്നുണ്ട്‌.

  • നിലവിലുള്ള ക്ഷേത്രകഥകളില്‍നിന്നു രണ്ടു കാലഘട്ടങ്ങളിലൂടെ അതിന്റെ ചരിത്രം കടന്നുവരുന്നതായി മനസിലാക്കാം. പുത്തരിക്കണ്ടത്തിനടുത്തുള്ള അനന്തന്‍കാട്ടില്‍ കിഴങ്ങു ചികഞ്ഞുകൊണ്ടിരുന്ന പെരുമാട്ടുനീലി എന്ന പുലയസ്‌ത്രീയുടെ അരിവാളില്‍ ഒരു ശിലാവിഗ്രഹം തടയുവാനിടയായി. അവള്‍ അതിനെ അരയാലിന്‍ചുവട്ടില്‍ സ്‌ഥാപിച്ചത്രേ. മണ്ണില്‍ പുതഞ്ഞുകിടന്ന വിഗ്രഹം തകര്‍ക്കപ്പെട്ടതും മണ്ണടിഞ്ഞതുമായ ഒരു കേന്ദ്രത്തിലേതാണെന്നു തെളിയുന്നു.

  • വില്വമംഗലം സ്വാമിയുമായി ബന്ധപ്പെട്ട കഥയില്‍ പറയുന്നതിങ്ങനെ: ''വിഗ്രഹത്തിന്റെ കിരീടമണിഞ്ഞ ശിരസ്‌ തിരുവല്ലത്തും മധ്യഭാഗം അനന്തന്‍കാട്ടിലും പാദങ്ങള്‍ തൃപ്പാദപുരത്തുമാണ്‌.'' അനേകം ബുദ്ധമത കേന്ദ്രങ്ങളെ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയ ആളാണു വില്വമംഗലം. ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന കാര്യവും ഇവിടെ ഓര്‍ക്കുക. അനേകം ബുദ്ധമതാനുയായികളെ തീയിട്ടു കൊന്ന കാര്യവും ഈ ലേഖകന്‍ മുമ്പു പരാമര്‍ശിച്ചിട്ടുള്ളതും ഇവിടെ ശ്രദ്ധേയമാണ്‌. ഇന്നത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹത്തെ മുഴുവനായി കാണാനാവില്ല. തല, മധ്യഭാഗം, കാലുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കാണാവുന്ന തരത്തിലാണു വിഗ്രഹം കാണുന്നത്‌. ''കലിയുഗം ആരംഭിച്ച്‌ മൂന്നുവര്‍ഷവും ഇരുനൂറ്റിമുപ്പതു ദിവസവും കഴിഞ്ഞപ്പോള്‍ ഒരു സന്യാസി വിഗ്രഹം പ്രതിഷ്‌ഠിച്ചു'' എന്നു മതിലകം ഗ്രന്ഥവരിയില്‍ പറയുന്നുണ്ട്‌. ബുദ്ധവിഗ്രഹത്തെ വില്വമംഗലം വിഷ്‌ണുവാക്കിയതിന്റെ സൂചനയാണ്‌ ഇതില്‍ തെളിയുന്നത്‌. കോട്ടയ്‌ക്കകത്തു ക്ഷേത്രത്തിനു ചുറ്റും താമസിക്കുന്ന തമിഴ്‌നാടുമായി ബന്ധമുള്ള ബ്രാഹ്‌മണ കുടുംബങ്ങളുടെ വരവും മേല്‍പറഞ്ഞ കാര്യവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്‌. മലയാള ബ്രാഹ്‌മണര്‍ എന്നറിയപ്പെടുന്ന നമ്പൂതിരിമാര്‍ അവിടെയില്ല. അയ്യര്‍, അയ്യങ്കാര്‍ വിഭാഗം ബ്രാഹ്‌മണര്‍ അഗ്രഹാരങ്ങളിലും നമ്പൂതിരിമാര്‍ ഇല്ലങ്ങളിലുമാണു താമസിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട ചരിത്രവസ്‌തുതയാണ്‌. ഇതൊക്കെ തമസ്‌കരിച്ചുകൊണ്ടാണ്‌ എം.ജി.എസും മറ്റും ചരിത്രം പറയുന്നത്‌.

  • പത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി ശ്രീനാരായണഗുരുവിന്റെ ശിഷ്യന്മാരില്‍ അഗ്രഗണ്യനും നായര്‍ സമുദായാംഗവുമായ സത്യവ്രത സ്വാമികള്‍ പറയുന്നത്‌ ഏറെ ശ്രദ്ധേയവും ചിന്തോദ്ദീപകവുമാണ്‌. അതിങ്ങനെ: ''സംന്യാസികളില്‍ നായരും തിയ്യരും എന്ന വ്യത്യാസമില്ല. അതുകൊണ്ടു നിങ്ങള്‍ എന്നെ 'നായര്‍' എന്ന ദൃഷ്‌ടിവച്ചു നോക്കാതെയിരിക്കണം.... നാമെല്ലാവരും ബുദ്ധമതക്കാരായിരുന്നു എന്നുള്ളതിനും ഉത്തമലക്ഷ്യം നമ്മുടെ 'മാമൂല്‍' പ്രിയം തന്നെ. ബുദ്ധമതാചാര ഗ്രന്ഥത്തിനുള്ള പേര്‍ മാമൂല്‍ എന്നാണ്‌. തിരുവിതാംകൂര്‍ രാജ്യം ധര്‍മരാജ്യമാണെന്നു കേട്ടിരിക്കുന്നമല്ലോ. ''ധര്‍മാജ്യസ്‌തഥാഗതം'' എന്നുള്ള അമരവാക്യം ''ധര്‍മ്മോമല്‍ കുലദൈവം'' എന്നാണ്‌. (തഥാഗതന്‍ ബുദ്ധനാണ്‌). ധര്‍മ്മരാജാക്കന്മാരുടെ കുലദൈവമായ തിരുവനന്തപുരത്തുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം ബുദ്ധ വിഗ്രഹമാണ്‌. അതുപോലുള്ള വിഗ്രഹം സിലോണിലെ ബുദ്ധവിഹാരങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. ഇന്നത്തെ ശാസ്‌താംകോവിലില്‍ കാണുന്നതും ബുദ്ധവിഗ്രഹമാണ്‌. നമ്മുടെ ഭഗവതിമാരെല്ലാം ബുദ്ധഭിക്ഷുണിമാരായിരുന്നു..... കൊടുങ്ങല്ലൂര്‍ക്കു കോഴിയും കള്ളും മരലിംഗവുമായി പോകുന്നവര്‍ ഈ സദസില്‍ കാണുമെന്നറിയാം.'' (1923 മാര്‍ച്ച്‌ 31-നു പാലക്കാട്‌ കുഴല്‍മന്ദത്തു നടത്തിയ പ്രസംഗം, ശിവഗിരി മാസിക പുനഃപ്രകാശനം ചെയ്‌തത്‌. വാല്യം 24, ലക്കം-15, മെയ്‌ 2002).

  • ഒന്‍പതാം നൂറ്റാണ്ടു മുതല്‍ക്കെങ്കിലും ആള്‍വാര്‍മാര്‍ എന്ന വൈഷ്‌ണവധാര ഇവിടെ എത്തിയെന്നും ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം എഴുതിയ 'മലൈനാട്ടു തിരുപ്പതികള്‍' എന്ന കവിതാ സമാഹാരത്തില്‍ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം സ്‌ഥാനം പിടിച്ചുവെന്നും എം.ജി.എസ്‌. പറയുന്നു. 925 വരെ ഭരിച്ചിരുന്ന ആയ്‌ രാജാവായ വിക്രമാദിത്യ വരഗുണന്‍ ബുദ്ധവിഹാരങ്ങള്‍ക്കു സംഭാവന നല്‍കിയതായി രേഖയുണ്ട്‌. ചേരനാട്ടിലെ തിരുമൂലപാദം (ശ്രീമൂലവാസം) ബുദ്ധവിഹാരത്തിനു വന്‍തോതില്‍ ഭൂമി ഉള്‍പ്പെടെ ദാനം നല്‍കിയിട്ടുണ്ട്‌. കൊല്ലത്തെ തിരുമുല്ലവാരമാണു 'തിരുമൂല പാദത്തിന്റെ' കേന്ദ്രമെന്ന്‌ ഈ ലേഖകന്‍ കണ്ടെത്തിയിട്ടുണ്ട്‌. ശൈവ-വൈഷ്‌ണവധാരയിലെ ആള്‍വാര്‍മാരും നയിനാര്‍മാരും ചേരനാട്ടില്‍ (കേരളത്തില്‍) ശക്‌തിപ്പെടുന്നത്‌ 11, 12 നൂറ്റാണ്ടുകളിലാണ്‌. അതുവരെ ബുദ്ധമതമാണു ശക്‌തമായി നിലനിന്നിരുന്നത്‌, ചില പ്രദേശങ്ങളില്‍ ജൈനമതവും. അതായത്‌ എ.ഡി. ഒന്‍പതാം നൂറ്റാണ്ടു വരെ പത്മനാഭക്ഷേത്രം ബുദ്ധവിഹാരം തന്നെയായിരുന്നു എന്നാണ്‌ ഇവിടെ തെളിയുന്നത്‌. ആര്യവല്‍ക്കരണം ശക്‌തമായതും ഇക്കാലത്താണ്‌.

  • എ.ഡി. 9-ാം നൂറ്റാണ്ടു വരെയും 'പത്മനാഭന്‍' ബുദ്ധനാണെന്നാണല്ലോ ഇതു തെളിയിക്കുന്നത്‌. ക്ഷേത്രത്തിനു ചുറ്റും തമിഴ്‌ ബ്രാഹ്‌മണരെ കൊണ്ടുവന്നു കുടിയിരുത്തിയതും ബുദ്ധനെ വിഷ്‌ണുവാക്കിയതിന്റെ തെളിവാണ്‌. ക്ഷേത്രസ്വത്തില്‍ ഒരുഭാഗം ചേര-ബുദ്ധമത കാലത്തിന്റേതു കൂടിയാണെന്നും ഇതില്‍ നിന്നു മനസിലാക്കാം. അന്നു തലയ്‌ക്കും മുലയ്‌ക്കും നികുതിയുണ്ടായിരുന്നില്ല. ഗ്രീസ്‌, റോം, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളുമായി വന്‍തോതില്‍ കച്ചവടം നടന്നിരുന്ന കാലമായിരുന്നു അത്‌. രാജ്യത്ത്‌ സമ്പല്‍സമൃദ്ധി നിലനിന്നിരുന്നു. പില്‍ക്കാലത്ത്‌ ഇതൊക്കെ തകര്‍ത്ത ഹിന്ദുത്വ വാദികളാണു ചേരമാന്‍ പെരുമാളിനെയും പ്രജകളെയും ഇസ്ലാംമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്‌.

  • ചേരമാന്‍ പള്ളിയും കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, ചാവക്കാട്‌ മേഖലയിലെ മുസ്ലിം ജനസംഖ്യയും ഇതാണു തെളിയിക്കുന്നത്‌. നല്ലൊരു ഭാഗം ഈഴവരായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്‌. ബാക്കി വന്നവരെയാണ്‌ ഇന്നു നാട്ടികയിലും മറ്റും കൂടുതലായി കാണുന്നത്‌. ക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കുടുംബസ്വത്താണെന്ന വാദം വിഡ്‌ഢിത്തമാണ്‌. ഒന്‍പതാം നൂറ്റാണ്ടു വരെയും അതു ബുദ്ധവിഹാരമായിരുന്നെന്നു നാം കണ്ടുകഴിഞ്ഞു. ഇന്നത്തെ പിന്നാക്ക-ദളിത്‌-മതന്യൂനപക്ഷങ്ങളുടെ പൂര്‍വികരുടേതാണു പത്മനാഭസ്വാമി ക്ഷേത്രം എന്നു വേണം കരുതാന്‍. മേല്‍പ്പറഞ്ഞ വസ്‌തുതകള്‍ അതാണു തെളിയിക്കുന്നത്‌.

  • 'മതിലകം രേഖകള്‍' പറയുന്നതു ബുദ്ധക്ഷേത്രത്തെ തന്ത്രപൂര്‍വം ഹിന്ദുക്ഷേത്രമാക്കിയതിനു ശേഷമുള്ള ചരിത്രമാണ്‌. ക്ഷേത്രം പലതവണ പുതുക്കിപ്പണിത കാര്യവും വിശദ വിവരങ്ങളുമാണ്‌ അതിലുള്ളത്‌. 1733-ല്‍ മാര്‍ത്താണ്ഡവര്‍മ പുതുക്കിപ്പണിതിട്ടുണ്ട്‌. എന്തിനെയാണു പുതുക്കിപ്പണിതതെന്ന ചരിത്രസത്യമാണു മുമ്പു പറഞ്ഞ കാര്യങ്ങളില്‍ തെളിയുന്നത്‌. ക്ഷേത്രം തീപിടിച്ച കാര്യവും ഇതില്‍ കാണാം. 1688 ഫെബ്രുവരിയില്‍ തീപിടിത്തമുണ്ടായതിന്റെ വര്‍ണനയിങ്ങനെ: ''വെള്ളിയും പൊന്നും ചെമ്പും തിരാമും (വെള്ളിനാണയം) വെങ്കലവും ഇരുമ്പും മരവും കല്ലും ഒന്നുപോലെ വെന്തുപോയി. തിരുമേനി (മുമ്പ്‌ ബുദ്ധന്‍) കിടന്നു തീയെരിയുന്നതുകണ്ട്‌ ഒക്കെക്കൂടി ചെന്നു വെള്ളം കോരി വീത്തി''.

  • രാജവാഴ്‌ചക്കാലത്തു രാജാവാണു രാഷ്‌ട്രത്തിന്റെ അധിപന്‍. എല്ലാം സംരക്ഷിക്കേണ്ടയാള്‍ അദ്ദേഹം തന്നെ. ഇന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ക്ഷേത്രം സംരക്ഷിക്കാമെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം ക്ഷേത്ര സ്വത്ത്‌ ചാണ്ടി വകയാകുമെന്നല്ല. അതുപോലെയാണ്‌ അന്നത്തെ രാജാവു സംരക്ഷിച്ച രാഷ്‌ട്രത്തിന്റെ മുതല്‍ രാജാവിന്റെ കുടുംബസ്വത്താകുന്നില്ല. നിധി കാക്കുന്ന ഭൂതം നിധിയുടെ ഉടമയാകുമോ? ഭൂതകാലത്തിലും വര്‍ത്തമാനത്തിലും അതുതന്നെയാണു ചരിത്രഗതി. ഏതു ജാതി സ്‌ത്രീയായാലും രാജവാഴ്‌ചക്കാലത്ത്‌ അതു രാജാവിന്റെയും ശിങ്കിടികളുടെയും വകയാണെന്നു പറയുന്ന വെണ്‍മണി പ്രയോഗം പോലെയാണിത്‌.

  • തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളിലെ ക്ഷേത്രങ്ങളുടെ അവകാശം ഐക്യകേരള രൂപീകരണത്തോടെ ദേവസ്വം ബോര്‍ഡുകളുടേതായി. എന്നാല്‍, പത്മനാഭ സ്വാമി ക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജാവിനു തന്നെ ലഭിച്ചു. 1991-ല്‍ ചിത്തിരതിരുനാള്‍ അന്തരിച്ചതോടെ ഭരണഘടനയുടെ 366(22) അനുഛേദപ്രകാരമുള്ള ഭരണാധികാരി എന്ന പദവി സര്‍ക്കാരിനാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. എന്നിട്ടും ഭരണം നടത്താന്‍ മുന്‍ രാജാവിനെ അനുവദിച്ച സര്‍ക്കാര്‍ നിലപാട്‌ നിയമപരവും ന്യായവുമാണെന്നു കരുതാനാകില്ലെന്നു കോടതി വിധിച്ചിട്ടുണ്ട്‌.

  • അവസാന രാജാവിന്റെ സഹോദരന്‍ ക്ഷേത്രസ്വത്തുക്കളുടെയും മറ്റും ചിത്രങ്ങളെടുത്തതു വിവാദമായിരുന്നു. മാത്രമല്ല 2007 സെപ്‌റ്റംബര്‍ 15-നു പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ രാജകുടുംബത്തിന്റേതാണെന്നു പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. ഇതിനെതിരേ ഭക്‌തരും മറ്റും നല്‍കിയ നിരവധി സിവില്‍ കേസുകളും നിലവിലുണ്ട്‌. തിരുവനന്തപുരം സ്വദേശി അഡ്വ. സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്‌. ഇതിനെയാണു സുപ്രീംകോടതിയില്‍ ചോദ്യം ചെയ്‌തത്‌.

  • നൂറ്റാണ്ടുകളായി തുറക്കാതിരിക്കുന്ന ക്ഷേത്രത്തിലെ 'ബി' എന്ന ഉരുക്കറയ്‌ക്കു പിന്നില്‍ ഒരു രഹസ്യമുണ്ടാകാനാണു സാധ്യത. ശംഖുമുഖം കടലിലേക്കും പുലയനാര്‍ കോട്ടയിലേക്കുമുള്ള പണ്ടത്തെ തുരങ്കത്തിന്റെ പ്രവേശനകവാടമാണതെന്നു കരുതേണ്ടിയിരിക്കുന്നു. അറ തുറന്നാല്‍ കടല്‍ ഇരച്ചു കയറുമെന്നും വിഷപ്പാമ്പുകള്‍ ചീറി വരുമെന്നുമുള്ള ക്ഷേത്രകഥയിലെ പരാമര്‍ശങ്ങള്‍ മംഗളം കഴിഞ്ഞദിവസം ഒന്നാം പേജില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നല്ലോ. ഈ കഥയില്‍ ചരിത്രസത്യം മറഞ്ഞിരിക്കുന്നുണ്ട്‌.

  • ക്ഷേത്രം ബുദ്ധവിഹാരമായിരുന്ന കാലത്തു ശംഖുമുഖം കടല്‍ത്തീരത്തുനിന്നും പുലയനാര്‍ കോട്ടയില്‍ നിന്നും ക്ഷേത്രത്തിലെത്താനുള്ള തുരങ്കമുണ്ടായിരുന്നതായി ചില വിവരണങ്ങളില്‍ കാണുന്നുണ്ട്‌. ലോകപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീലങ്കയില്‍ നിന്നും കേരളതീരത്തുള്ള ശ്രീമൂലവാസം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ (അന്ന്‌ കൊരവയൂര്‍) തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളില്‍ നിന്നും കടല്‍മാര്‍ഗം ശംഖുമുഖത്ത്‌ എത്തുന്നവര്‍ ഈ തുരങ്കം വഴി വന്നു പത്മപാണിയെ (കൈയില്‍ താമരയുള്ള ബുദ്ധവിഗ്രഹത്തെ) സന്ദര്‍ശിച്ചിരുന്നു. ബുദ്ധനെ വിഷ്‌ണുവിന്റെ പത്താമത്തെ അവതാരമാക്കിയതിനു ശേഷമാണ്‌ ഇന്നു കാണുന്ന 'പത്മനാഭന്‍' എന്ന പേരു വന്നത്‌. നാഭിയില്‍ (പൊക്കിളില്‍) താമരയുള്ളവന്‍ എന്നര്‍ഥം.

  • പുലയറാണിയുടെ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ പുലയനാര്‍ കോട്ടയില്‍നിന്നു ഒരു തുരങ്കം ക്ഷേത്രത്തിലേക്ക്‌ ഉണ്ടായിരുന്നതായും പരാമര്‍ശമുണ്ട്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണസമയത്തു തൊഴിലാളികള്‍ ഒരു തുരങ്കത്തിന്റെ ഭാഗം കണ്ടതായി വാര്‍ത്ത വന്നിരുന്നു.

  • കടലിലേക്കും കൊട്ടാരത്തിലേക്കുമുള്ള തുരങ്കത്തിന്റെ പ്രവേശനകവാടമായതുകൊണ്ടാകാം അപകടം സൂചിപ്പിക്കുന്ന സര്‍പ്പത്തിന്റെ ചിത്രം 'ബി' അറയില്‍ കാണുന്നത്‌. ഉരുക്കിലുണ്ടാക്കിയ പൂട്ടു വന്നതും അതുകൊണ്ടാവാം.

  • കാസര്‍ഗോട്ടെ മഞ്ചേശ്വരത്തുള്ള 'അനന്തപുരം' ക്ഷേത്രത്തിലും ഇതുപോലത്തെ തുരങ്കം കടല്‍ത്തീരത്തേക്കു പോകുന്നുണ്ട്‌. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും അതുവഴി പോകാമെന്നു മഞ്ചേശ്വരത്തെ നാട്ടുകാര്‍ പറയുന്നുണ്ട്‌. പാമ്പിന്റെ മുകളിലിരിക്കുന്ന ബുദ്ധപ്രതിമയെ ആണ്‌ 'അനന്തപുരത്തു' വിഷ്‌ണുവായി ആരാധിക്കുന്നത്‌. അനന്തപുരത്തോട്‌ 'തിരു' ചേര്‍ത്താണു തിരുവനന്തപുരം എന്ന പേരുണ്ടാക്കിയതെന്നും കാണാനാവും.