Tuesday, May 27, 2025

നിർമിത ബുദ്ധി പഠിക്കാം

നിർമിത ബുദ്ധി പഠിക്കാം

ഡോ. സി കൃഷ്ണകുമാർ

അതിവേഗം വളരുന്ന മേഖലയാണ് നിർമിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്. ഈ മേഖലയിൽ ബിരുദതലം മുതൽ മികച്ച കോഴ്സുകൾ കേരളത്തിലടക്കം ലഭ്യമാണ്. മെഷീൻലേണിങ് എഞ്ചിനീയർ, എഐ ഗവേഷകൻ, ഡാറ്റാ സയന്റിസ്റ്റ്, എഐ കൺസൾട്ടന്റ് തുടങ്ങിയ സാധ്യതകളുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഉചിതമായവ തിരഞ്ഞെടുക്കാം.

ആർജിക്കേണ്ടത്

സാങ്കേതിക വൈദഗ്‌ധ്യം: പൈത്തൺ, ആർ, ജാവ, അല്ലെങ്കിൽ സി++ എന്നിവയിൽ പ്രാവിണ്യം. .  മെഷീൻ ലേണിങ്ങിനെയും ഡിപ് ലേണിങ്ങിനെയും കുറിച്ചുള്ള ധാരണ. സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബിലിറ്റി, ലീനിയർ ആൾജിബ്ര എന്നിവയെക്കുറിച്ചുള്ള അറിവ്. ഹഡൂക്ക് ആൻഡ് സ്പാർക്ക്പോലുള്ള ബിഗ്ഡാറ്റാ  ടൂളുകളിൽ പരിചയം. എഡബ്ല്യുഎസ്, ഗൂഗിൾ ക്ലൗഡ് അല്ലെങ്കിൽ Azure പോലുള്ള ക്ലൗഡ് പ്ലാറ്റ്ഫോമുകളുമായുള്ള പരിചയം. സോഫ്റ്റ്സ്കിൽസ്: ശക്തമായ പ്രശ്ന‌പരിഹാര ശേഷി. എഐ ആശയങ്ങൾ വിശദീകരിക്കുന്നതിനുള്ള ഫലപ്രദമായ ആശയവിനിമയം, ധാർമിക ബോധം.

തിയറിമാത്രം പഠിച്ചിറങ്ങുന്ന ബിരുദധാരികൾ വെല്ലുവിളി നേരിടും. തൊഴിലിലേക്കുനേരിട്ട് പ്രവേശിക്കാനാകുന്ന രീതിയിൽ പ്രായോഗിക പരിശീലനവും ബിരുദതലത്തിൽത്തന്നെ നേടണം.

പ്രോഗ്രാമുകൾ

കേരളത്തിൽ എഐ യിൽ എംഎസ്.സി വാഗ്ദാനം ചെയ്യുന്ന കോളേജുകൾ ഉണ്ട്. ഐഐടികൾ. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.

ഹൈദരാബാദ് ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ പിജി ഡിപ്ലോമ പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു.

എൻജിനിയറിങ് സ്ട്രീമിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക്, മെഷീൻ ലേണിങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന ബി.ടെക്, എം.ടെക് കോഴ്സുകളുണ്ട്. എഐ സ്പെ‌ഷ്യലൈസേഷനോടെ എംഎസ്‌സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാം കുസാറ്റിലുണ്ട്. മറ്റ് സ്പെഷ്യലൈസേഷനുകൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എംഎസ്‌സി, എംടെക് പ്രോഗ്രാമുകളും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നു. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഡാറ്റാ സയൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുണ്ട് അസാപിലും 720 മണിക്കൂർ ദൈർഘ്യമുള്ള എഐ മെഷീൻ ലേണിങ് ഡെവലപ്പർ കോഴ്സുണ്ട്. ബിസിഎ വിദ്യാർഥികൾക്ക് മൂല്യവർധിത കോഴ്സായി എഐ സർട്ടിഫിക്കേഷൻ വാഗ്ദാനം ചെയ്യുന്ന ചില ആർട് സ് ആൻഡ് സയൻസ് കോളേജുകളും എഐയിൽ എം എസ്‌സി വാഗ്ദാനം ചെയ്യു ന്ന കോളേജുകളുമുണ്ട്. ബി സിഎ (ഓണേഴ്‌സ്) ഡേറ്റാ സയൻസ്& എഐ, ബി കോം (ഓണേഴ്‌സ്) എഐ & ഫിൻടെക്, ബി ബിഎ (ഓണേഴ്സ‌്) ഡി ജിറ്റൽ മാർക്കറ്റിങ് & ഇ-കൊമേഴ്‌സ് തുടങ്ങി നിരവധി കോഴ്സു‌കൾ ബിരുദ തലത്തിൽ ഉണ്ട്.

(തിരുവനന്തപുരം ഏഷ്യൻ സ്‌കൂൾ ഓഫ് ബിസിനസ് ഡയറക്ടറാണ് ലേഖകൻ)

No comments:

Post a Comment