നിംഹാൻസിൽ ബിരുദ, ഡിപ്ലോമ കോഴ്സുകൾ
ഡോ. കെ ആർ രാജേഷ് ബാബു
മാനസിക ആരോഗ്യം, ന്യൂറോ സയൻസ് മേഖലകകളിൽ പരിശീലനവും ഗവേഷണവും നടത്തുന്ന പ്രധാന സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിം ഹാൻസ്) ബംഗളൂരു. ന്യൂറോഅനസ്തേഷ്യ ആൻഡ് ന്യൂറോക്രിറ്റിക്കൽ കെയർ, നഴ്‌സിങ്, ന്യൂറോഇമേജിങ് ആൻഡ് ഇന്റെർവെൻഷനൽ റേഡിയോളജി, ന്യൂറോളജി എന്നീ നാലു ഡിപ്പാർട്‌മെൻറുകളിലായി വിവിധ ബിരുദ കോഴ്സുകളും നഴ്‌സിങ് ഡിപ്പാർട്‌മെന്റിൽ ഡിപ്ലോമ കോഴ്സുകളും ന്യൂറോ പതോളജി ഡിപ്പാർട്‌മെന്റിൽ സർട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്.
ബിരുദ കോഴ്സുകൾ
ബിരുദ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിനു 17 വയസ്സ് പൂർത്തിയായിരിക്കണം. 25 വയസ്സ് കവിയരുത്.
ബിഎസ്‌സി (നഴ്‌സിങ്) : കോളേജ് ഓഫ് നഴ്സിങ് ഡിപ്പാർട്മെന്റിന് കീഴിലുള്ള നാലു വർഷ കോഴ്സാണിത്. 45 ശതമാനം മാർക്കോടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായിരിക്കണം. പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, ബിയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചിരിക്കണം. നാലു വർഷ കോഴ്‌സിനുശേഷം ഒരു വർഷം ഇന്റേൺഷിപ് കൂടി കോഴ്‌സിൻ്റെ ഭാഗമായി ചെയ്യേണ്ടതുണ്.
ബിഎസ്‌സി (മെഡിക്കൽ ഇമേജിങ് ടെക്നോളജി ): ന്യൂ റോഇമേജിങ് ആൻഡ് ഇൻ്റെർവെൻഷനൽ റേഡിയോളജി ഡിപ്പാർട്‌മെന്റ് നടത്തുന്ന മൂന്നുവർഷ ബിരുദ കോഴ്സാണിത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളോടുകൂടി 45 ശതമാനം കുറയാത്ത മാർക്ക് നേടിയിരിക്കണം. ഡയഗ്നോസ്റ്റിക് റേഡിയോഗ്രഫി വൊക്കേ ഷണൽ വിഷയമായി പഠിച്ച് അംഗീകൃത ബോർഡുകളിൽ നിന്നും ഡിപ്ലോമ നേടിയവർക്കും അപേക്ഷിക്കാം.
ബിഎസ്‌സി (അനസ്തേഷ്യ ടെക്നോളജി ): ന്യൂറോ
അനസ്തേഷ്യ ആൻഡ് ന്യൂറോക്രിട്ടിക്കൽ കെയർ ഡി പ്പാർട്മെന്റിൽ നടത്തുന്ന മൂന്ന് വർഷ ബിരുദ കോഴ്സാണിത്. പന്ത്രണ്ടാം ക്ലാസിൽ സയൻസ് വിഷയങ്ങൾ പഠിച്ച് അകെ 45 ശതമാനം മാർക്ക് നേടി പാസായവർക്ക് അപേക്ഷിക്കാം.
ബിഎസ്‌സി ( ക്ലിനിക്കൽ ന്യൂറോഫിസിയോളജി
ടെക്നോളജി ): 1): ന്യൂറോളജി ഡിപ്പാർട്മെന്റ് നടത്തുന്ന
മൂന്നുവർഷ കോഴ്‌സാണിത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി സയൻസ് വിഷയങ്ങളിൽ ആകെ 45 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. നിംഹാൻസിലെയോ മറ്റു ഗവണ്മെന്റ്റ് മെഡിക്കൽ കോളേജിലെയോ സ്റ്റാഫിന് സ്പോൺസേഡ് വിഭാഗത്തിൽ അപേക്ഷിക്കാം.
ഡിപ്ലോമ കോഴ്‌സ്: നഴ്‌സിങ് ഡിപ്പാർട്‌മെന്റിൽ രണ്ട്
ഡിപ്ലോമ കോഴ്സുകളാണ് നടത്തുന്നത്. ഏതെങ്കിലും സംസ്ഥാന നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത് ഒരു വർഷം പ്രവർത്തന പരിചയമുള്ള നഴ്‌സുമാർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനു പ്രായപരിധിയില്ല.
സർട്ടിഫിക്കറ്റ് കോഴ്സ്
ന്യൂറോപതോളജി ഡിപ്പാർട്‌മെൻ്റ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ‌് ഇൻ ന്യൂറോപതോളജി ടെക്നോളജി കോഴ്സിന് ബിഎസ് സി (എംഎൽടി) അല്ലെങ്കിൽ ബിഎസ് സി (ലൈഫ് സയൻസസ് അല്ലെങ്കിൽ ഡിഎംഎൽടി (ഒരു വർഷം പ്രവർത്തന പരിചയം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്‌സിന്റെ കാലാവധി. ഉയർന്ന പ്രായപരിധി 40 വയസ്സാണ്. എസ്‌സി / എസ്ടി വിഭാഗത്തിന് അഞ്ചുവർഷവും ഒബിസി വിഭാഗത്തിന് മുന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷ ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്. ഒരാൾക്ക് പരമാധി മൂന്ന് കോഴ്‌സുകൾക്കേ അപേക്ഷിക്കാനാകു. ജൂൺ 15 വരെ അപേക്ഷിക്കാം. ബിരുദ കോഴ്‌സിനുള്ള പ്രവേശന പരീക്ഷ ജൂലൈ 27ന്. വിവരങ്ങൾക്ക്
: https://nimhans.ac.in
No comments:
Post a Comment