Tuesday, May 27, 2025

ഉന്നത വിദ്യാഭ്യാസത്തിലെ പരിഷ്‌കാരങ്ങൾസമഗ്രം, വ്യത്യസ്‌തം

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ പരിഷ്കരണങ്ങൾ ഏറെ സവിശേഷതയുള്ളതും സമഗ്രവുമാണ്. നാലുവർഷ ബിരുദം, എൻജിനിയറിങ്, മെഡിക്കൽ വിദ്യാഭ്യാസ മേഖലകളുടെ ഗവേഷണോന്മുഖ പരിവർത്തനം...

അങ്ങനെയെത്ര പരിപാടികൾ. കൊണ്ടു വന്ന പരിഷ്കരണങ്ങളെല്ലാം വിദ്യാർഥികൾക്ക് പ്രയോജനകരമാണെന്ന് കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തയ്യാറാക്കിയത്: തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർമാർ ബിജോ ടോമി, ആൻസ്ട്ര ട്രീസ ജോസഫ്

ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാലാനുസ്യതമായ പരിഷ്കരണങ്ങൾ എത്രത്തോളം വിദ്യാർത്ഥി കേന്ദ്രീകൃതമാണ് !

ഒമ്പതു വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ പരിഷ്കരണങ്ങളെല്ലാം വളരെ വ്യത്യസ്തവും സമഗ്രവുമാണ്. നാലുവർഷ ബിരുദം, എൻജിനിയറിങ്, മെഡിക്കൽ വിദ്യാഭ്യാസ മേഖലകളുടെ ഗവേഷണോന്മുഖ പരിവർത്തനം, കോളേജുകളുടെ ഡിജിറ്റൽ ശാക്തീകരണ പദ്ധതി, മൾട്ടി ഡിസിപ്ലിനറി, ഇൻ്റർ ഡിസിപ്ലിനറി സമീപനത്തോടെയും ഡിജിറ്റൽ ഉപാധികൾ ഉപയോഗിച്ചുമുള്ള അധ്യാപന ശിൽപ്പശാലകൾ, വൈജ്ഞാനിക വ്യാവസായിക അറിവും സ്കിൽസും പ്രദാനം ചെയ്യുന്ന കോഴ്സുകൾ എന്നിവയെല്ലാം പ്രധാനമാണ്. പഠനത്തോടൊപ്പം തൊഴിൽ എന്ന പദ്ധതിയിലൂടെയും വിവിധതരം സ്കോളർ ഷിപ്പുകൾ ഏർപ്പെടുത്തിയും സ്റ്റാർട്ടപ് ഇങ്കുബേഷൻ തുടങ്ങിയ സ്വയംതൊഴിൽ പ്രോത്സാഹനങ്ങളിലൂടെയും പരിഷ്കരണങ്ങൾ കൊണ്ടുവന്നു. ഇതെല്ലാം വിദ്യാർഥികൾക്ക് പ്രയോജനകരമാണ്. മുഖ്യമന്ത്രിയുടെ പേരിൽ ഗവേഷണ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, ഗവേഷകരായ അധ്യാപകർക്കുവേണ്ടി ഏർപ്പെടുത്തിയ പലതരം ഫെലോഷിപ്പുകളും പ്രഗത്ഭപ്രൊഫസർമാർക്ക് ഏർപ്പെടുത്തിയ ആജീവനാന്ത നേട്ട അവാർഡുകളും മറ്റൊരു സംസ്ഥാനത്തും ഇല്ല.

വിദേശത്തേക്ക് വിദ്യാർഥികൾ പോകുന്നെന്ന പ്രചാരണം ശക്തമായിരുന്നു. അതിനെ തടയിടാൻ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി?

വിദ്യാർഥികൾ പുറം രാജ്യങ്ങളിലേക്ക് പോകുന്നത് തടയുകയെന്നതല്ല അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. ഏജൻസികളുടെ പ്രലോഭനങ്ങളിൽ കുടുങ്ങി വിദേശത്ത് ചെന്ന് കഷ്ടപ്പെടുന്നത് ഒഴിവാക്കാൻ നിയമ സംവിധാനം ഏർപ്പെടുത്തി. കുട്ടികൾ പുറത്തേക്കു പോകുന്നതിന് പ്രധാനകാരണം ഇവിടെ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം കുറയുന്നതല്ല. മറിച്ച് വിദേശത്ത് പഠിച്ചാൽ ഉയർന്ന ശമ്പളത്തിൽ ജോലി കരസ്ഥമാക്കാമെന്ന ലക്ഷ്യത്തോടെ കുടിയേറുന്ന പ്രവണതയാണ്. കലാലയങ്ങളിലും സർവകലാശാലകളിലും കുട്ടികൾ കുറയുന്നുവെന്നത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. അന്താരാഷ്ട്ര തലപ്രശ്നമാണ്. അങ്ങനെ വിദ്യാർഥികൾ വിദേശത്തേക്ക് ഒഴുകുന്നെന്ന പ്രചാരണത്തിൻ്റെ ലക്ഷ്യം തുറന്നുകാട്ടാൻ കഴിഞ്ഞു. പ്രതിവിധിയായി നാം വിജയകരമായി നടപ്പാക്കിവരുന്നത് കേരളത്തിൽ പഠിക്കുക എന്ന പദ്ധതിയാണ്. ധാരാളം വിദേശ വിദ്യാർഥികളെ ഇങ്ങോട്ട് ആകർഷിക്കാ നായി

ഉന്നത വിദ്യാഭ്യാസത്തെ അന്താരാഷ്ട്രവൽക്ക രിക്കാനായി കുസാറ്റിൽ ദ്വിദിന ഗ്ലോബൽ മീറ്റ് നടത്തി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു വന്ന വിദഗ്‌ധർ വളരെ മതിപ്പോടെയാണ് മടങ്ങിയത്. പല സ്ഥാപനങ്ങളുമായി അക്കാദമിക സമ്പർക്കത്തിനും വിനിമയങ്ങൾക്കും അത് വഴി തുറന്നിരിക്കുന്നു. അതിനായി പ്രത്യേക പദ്ധതികൊണ്ടു വന്നു. നൊബേൽ സമ്മാന ജേതാക്കളെ ക്ഷണിച്ചു വരുത്തുന്ന രീതി നിലവിലുള്ളതാണ്. അതിനു പുറമേ 'ബ്രെയിൻ ഗെയിൻ' എന്ന പദ്ധതി പുരോഗമിക്കുന്നു. ബ്രെയിൻ ഡ്രെയിൻ വഴി നഷ്‌ടമായയിൽ ചിലരുടെയെങ്കിലും താൽക്കാലിക സേവനം നമുക്ക് ലഭ്യമാകും. ഈ പദ്ധതികൾ കേന്ദ്രത്തിലോ ഇതര സംസ്ഥാനങ്ങളിലോ ഇല്ല.

സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള തീരുമാനത്തിൽ അക്കാദമിക മേഖലയുടെ സമീപനം?

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള തീരുമാനമെടുത്തതിൽ അക്കാദമിക് മേഖലയിൽ ഗുണമേ ഉണ്ടാകു. ജിഎടിഎ സ് (ജനറൽ എഗ്രിമെന്റ് ഓൺ ട്രേഡ് ഇൻ സർവിസസ്) കരാറിൽ ഒപ്പു വച്ച രാജ്യമെന്നനിലയിൽ വിദ്യാഭ്യാസം വാണിജ്യമായിട്ട് ദശകം മൂന്നായി ഏറെക്കാലം അതിനെ ചെറുത്തു. രാജ്യം നിയമാനുസൃതമാക്കിയ ഒന്നിനെതിരെ ഇനിയെത്രകാലം തിരിഞ്ഞു നിൽക്കും. സർക്കാർ ആശുപത്രികളും മെഡി ക്കൽ കോളേജുകളും മെച്ചപ്പെടുത്തി രാജ്യാന്തര നിലവാരമുള്ള ജനകീയ സ്ഥാപനങ്ങളാക്കി. അതു പോലെ സർക്കാർവക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്വകാര്യ സ്ഥാപനങ്ങളേക്കാൾ മികവു ഉള്ളതാക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിമുടി മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നടപ്പാക്കുന്നത്. അതിന്റെ ഭാഗമായ ഒരാളെന്ന നിലയിൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായം?

ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രവർത്തനം രാജ്യത്തിനു മാതൃകയാണെന്ന് യുജിസി ചെയർമാൻ ഈയിടെ പറഞ്ഞു. 2007ൽ നിയമസഭ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സ്ഥാപിച്ചപ്പോൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേരളത്തെ മാതൃകയാക്കണം എന്നാണ് യശ്‌പാൽ കമീഷൻ അഭിപ്രായപ്പെട്ടത്. യുജിസിയും അതാവർത്തിച്ചു. ദേശീയ അക്രഡിറ്റേഷൻ പദ്ധതിക്കു (നാക്) പുറമെ കൗൺസിലിന്റെ നേതൃത്വത്തിൽ എസ്എഎസി രൂപീകരിച്ചു. വിദ്യാർഥികൾ അഭിമുഖീകരിച്ചിരുന്ന ബിരുദ തുല്യതയുടെ പ്രശ്നം അതിന്റെ കൈപ്പുസ്തകം ഉണ്ടാക്കി വലിയപരിധി വരെ പരി ഹരിച്ചു. എന്നിട്ടും സർവകലാശാലകൾക്ക് പരിഹരിക്കാനാകാത്ത വ്യക്തിതല ബിരുദ ബിരുദാനന്തര അംഗീകാരത്തിന്റെയും തുല്യതയുടെയും നിയമന യോഗ്യതയുടെയും പ്രശ്‌നങ്ങൾ വൈസ് ചാൻസലർമാരും വിദഗ്‌ധരും ചേർന്ന് തിരുമാനമെടുക്കാൻ എസ്‌എൽഎസി (സ്റ്റേറ്റ് ലെവൽ അക്കാദമിക് കമ്മിറ്റി) രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ എല്ലാ അവാർഡുകളുടെയും ചുമതല കുറ്റമറ്റ രീതിയിൽ നിർവഹിച്ചു വരുന്നു. ശ്യാംമേനോൻ കമീഷൻ ശുപാർശ മികവിൻ്റെ കേന്ദ്രങ്ങളുടെയും മൂന്നാർ സ്ഥാപിക്കുന്ന അഡ്വാൻസ്‌ഡ് സ്റ്റഡീസിന്റെയും എകോപനം നിർവഹിക്കുന്നതും കൗൺസിലാണ്. നാലുവർഷ ബിരുദ പദ്ധതിക്ക് ചുക്കാൻ പിടിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഞെരുക്കുന്ന കേന്ദ്ര സർക്കാരിന്റെയും യുജിസിയുടെയും സമീപനങ്ങളെ മറികടന്നുള്ള ഉന്നത വിദ്യാ ഭ്യാസ മേഖലയുടെ വളർച്ച ഉന്നത വിദ്യാഭ്യാസ വളർച്ചയുടെ അന്താരാഷ്‌ട ഭൂപടത്തിൽ കേരളം പ്രമുഖരീതിയിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിന് ദേശീയ, അന്തർ ദേശീയ റാങ്കിങ്ങിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൈവരിച്ച നേട്ടം മാത്രം നോക്കിയാൽ മതി. മറ്റ് സംസ്ഥാനങ്ങൾക്ക് നടപ്പാക്കാൻ കഴിയാത്തത് വിജയകരമായി നടപ്പാക്കി കേന്ദ്രത്തിന്റെയും യുജിസിയുടെയും ഭാഗത്തു നിന്നുണ്ടായ നീക്കങ്ങളെ കേരളം മറികടന്നു. നാലു വർഷ ബിരുദ പദ്ധതി മികച്ച ഉദാഹരണമാകുന്നു. നാലു വർഷ പദ്ധതിയെ കേരള മാതൃകയെന്നാണ് വിശേഷിപ്പിക്കുന്നത്.

നാലുവർഷമാക്കൽ നിലവിലുള്ളതിനെ അതു പോലെ ഒരുവർഷം നീട്ടലല്ലെന്നും മൊത്തത്തിലുള്ള മാറ്റമാണെന്നും മാധ്യമങ്ങൾ വഴി കൗൺസിൽ ബോധ്യപ്പെടുത്തി. ദേശാഭിമാനി അതിൽ വലിയ പങ്കുവഹിച്ചു. ഇതുവരെ പഠിപ്പിക്കലായിരുന്നല്ലോ പ്രധാനം. ഇനി മുതൽ പ്രധാനം പഠിക്കലാണ്. പരിക്ഷയ്ക്കു വേണ്ടിയുള്ള പഠിപ്പിക്കലോ പരീക്ഷ മാത്രം മുന്നിൽക്കണ്ടുള്ള പഠിക്കലോ ഇനിയുണ്ടാകരുത്. പരീക്ഷ എത്താറാകുമ്പോൾ കുറെ വായിച്ചു കൂട്ടുകയും കുറച്ചെന്തൊക്കെയോ ഓർത്തുവയ്ക്കുകയും അതു കഴിഞ്ഞാൽ മറക്കുകയും ചെയ്യുന്നവർ വിദ്യാർഥികളല്ല അറിവ് ചിന്താ പ്രക്രിയയായി തിരിച്ചറിയുകയും സിദ്ധാന്തരൂപത്തിൽ മനസ്സിലാക്കുകയും പ്രയോഗിക്കാൻ പ്രാപ്തി നേടുകയും ചെയ്യുന്നവരാണ് വിദ്യാർഥികൾ. ഇന്നത്തെ ഡിജിറ്റൽ ടെക്നോളജി ഉപകരണങ്ങൾ സാധ്യമാക്കിയിരിക്കുന്ന വിദ്യാർഥികളുടെ അധ്യയന സ്വാതന്ത്ര്യം പരമാവധി ലഭ്യമാക്കാൻ ശ്രമിച്ചു വരികയാണ്.

യുജിസി കരട് ചട്ടഭേദഗതി വിദ്യാഭ്യാസമേഖലയിൽ സൃഷ്‌ടിച്ചേക്കാവുന്ന പ്രതിസന്ധി ?

യുജിസി അതിനില്ലാത്ത അധികാരം ഭാവിച്ച് സംസ്ഥാനത്തിൻ്റെ അവകാശം നിഷേധിക്കാൻ ശ്രമിക്കുകയാണ്. ഗവർണർമാർ സംസ്ഥാന സർവകലാശാലകളുടെ ചാൻസലറായി പ്രവർത്തിക്കുന്ന രീതി നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ സർവകലാശാലകളുടെ പൂർണ നിയന്ത്രണം കൈവശപ്പെടുത്തുന്നു എന്നതും ഉന്നത വിദ്യാഭ്യാസ മേഖലയുടെ പൂർവാധിക ഗുണനിലവാര തകർച്ചയ്ക്ക് കാരണമാകും ഇതിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്നു. ഈ തീരുമാനം പിൻവലിക്കേണ്ടതിന്റെ ആവശ്യം എന്താണ്.?

ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കൊപ്പം പൊതു വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാനപരമായ വികസനം ഈ സർക്കാരിന് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇനി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ പൊതു വിദ്യാഭ്യാസ മേഖലയിൽ മറ്റു സംസ്ഥാനങ്ങളിലേതിനെ അപേക്ഷിച്ച് നോക്കിയാൽ കാലോചിത പരിഷ്കരണങ്ങളിലൂടെ ഏറെ മുന്നേറിയിട്ടുണ്ടെന്ന് കാണാം. നമ്മുടെ പൊതുവിദ്യാലയങ്ങളിൽ നിന്ന് പഠിച്ചു  വച്ചിറങ്ങുന്ന കുട്ടികളിൽ ദേശീയ, അന്തർദേശീയ തലത്തിൽ മത്സരശേഷി കൈവരിച്ചവരുടെ എണ്ണം കൂടിവരുന്നുണ്ട്. സ്കൂളുകളിലെ അടിസ്ഥാ നസൗകര്യങ്ങൾ മെച്ചപ്പെടുത്തിയതോടെ കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം വർധിക്കുന്നതിനും പഠനനിലവാരം ഉയരുന്നതിനും സഹായകുമായിരിക്കുന്നു. ഡിജിറ്റൽ സാങ്കേതിക ഉപകരണങ്ങളും മറ്റും ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് പ്രയോജനപ്പെടുന്നുണ്ട്. 2010 ൽ ജനിച്ച ജഷൻ ആൽഫാ കുട്ടികൾക്കുവേണ്ട തയ്യാറെടുപ്പ് നാം ഇനിയും കൈക്കൊണ്ടിട്ടില്ല. അവരിൽ നല്ലൊരുപങ്കും കാർട്ടൂൺ കണ്ടും കംപ്യൂട്ടർ ഗെയിംസ് കളിച്ചും ശീലിച്ചവരാകുന്നു. 'സ്ക്രീൻ എന്‌ജ് കുട്ടികളാണവർ. ജെൻ ആൽഫയ്ക്കു വേണ്ട പഠന സംവിധാനത്തിലേക്കും ഉപാധികളിലേക്കും എത്തേണ്ടതായിട്ടുണ്ട്.

No comments:

Post a Comment