Thursday, June 20, 2024

ഇന്ത്യൻ ജനാധിപത്യം ഇങ്ങനെ മതിയോ?© Adv K Anilkumar


എന്തെല്ലാം വാഴ്ത്തലുകൾക്ക് തുടക്കമായി.'' '
ഇനി ഇന്ദിരാഗാന്ധിയുടെ മൂക്കിൻ്റെ സൗന്ദര്യമാണു് നമ്മുടെ തീൻമേശകളിലേക്ക് മാധ്യമങ്ങൾ വിളമ്പുന്നത്.
അവർക്ക് റോബർട്ട് വധേരയെ അറിയില്ലത്രേ ?
അയാളുടെ അഴിമതിയുടെ തട്ടകം ഹരിയാനയിൽ കോൺഗ്രസ്സ് സർക്കാരും രാജീവ് ഇന്ത്യൻപ്രധാനമന്ത്രിയും ആയിരുന്ന കാലത്തുണ്ടായ അഴിമതിയല്ലേ?
ബി ജെ പിക്കാർ റോബർട്ട് വധേരയെ പ്റ്റി എപ്പോഴും പറഞ്ഞിരുന്നു.
ഇലക്ടറൽ ബോണ്ട് അഴിമതിയിൽ കോൺഗ്രസ്സും ബി.ജെപിയും കൂട്ടുകച്ചവടക്കാരാണു് ' അതിൽ വധേര മുടക്കിയ 150 കോടി ബി ജെ പി ക്കായി.
ഫോട്ടോയിൽ കാണുന്ന മൂന്നു പേർ -
അവരാണല്ലോ വയനാട് സീറ്റ് ഒഴിയാനും പകരം ആരാണെന്നും നിശ്ചയിച്ചത്.'
കോൺഗ്രസ്സ് പാർട്ടിയുടെ കിച്ചൺ കമ്മറ്റി.''
മലയാളത്തിൽ അടുക്കള കമ്മറ്റി.
അവർ ഒരാൾ
വധേരയുടെ ഭാര്യ :
മറ്റൊരാൾ
വധേരയുടെ അളിയൻ
മൂന്നാമത്തെയാളോ?
വധേരയുടെ അമ്മായിയമ്മ.
ലോകസഭയിൽ ചാട്ടുളി പ്രസംഗം നടത്തി മോദിയെ മുട്ടുകുത്തിക്കാൻ പുറപ്പെടുന്ന പ്രിയങ്കയുടെ ഭർത്താവ് 150 കോടി ബിജെപിക്ക് തെരഞ്ഞെടുപ്പു ഫണ്ട് കൊടുത്തതിൽ ഒരു വാഴ്ത്തു പാട്ടുകാരനും മിണ്ടാട്ടമില്ല'
അവരോടാണു് ചോദ്യം ..
ഫോട്ടോയിൻകാണുന്ന ഖാർഗെ
ഒരു മകനെ കർണാടകത്തിൽ മന്ത്രിയാക്കി.
മറ്റൊരു മകനു് ലോകസഭാ സീറ്റും.
മൂന്നാമത്തെയാൾക്ക് രാജ്യസഭാ സീറ്റ് ഉണ്ട്.'
അത് രാജിവച്ച് ലോകസഭയിലേക്ക് ..
അങ്ങനെ അവർ 5 പേർ ചേർന്നു് കോൺഗ്രസ്സ് പാർടിയുടെ ഏഴു പാർലമെൻ്റ് സീറ്റുകൾ വീതിച്ചെടുത്തു.
കർണാടകയിലെ ഒരു മന്ത്രി സ്ഥാനവും:
എന്നിട്ട് മലയാളിയെ ജനാധിപത്യം പഠിപ്പിക്കാൻ ഇറങ്ങുന്നു.''
കൊള്ളാം.
റോബർട്ട് വധേരക്കു വേണ്ടി മോദിക്കുമുന്നിൽ 150 കോടി കാണിക്കയിട്ട ഭീരുക്കളുടെ സംഘം
ഇനി പൊരുതുമത്രേ!
വാഴ്ത്തുപാട്ടുകാർ പാടുമ്പോൾ
ഇവരുടെ നഗ്നത മറയ്ക്കാമെന്നു കരുതരുത്.'
സഹിക്കുന്നതിനും ഒരതിരു വേണ്ടേ?
അഡ്വ.കെ.അനിൽകുമാർ

Russia-Vietnam joint statement following Putin’s visit: key provisions

Russia and Vietnam "consistently strengthen the comprehensive strategic partnership in the spirit of friendship and mutual assistance amid the tough international situation"

MOSCOW, June 20. /TASS/. Russia and Vietnam have issued a joint statement following President Vladimir Putin’s visit to Hanoi, in which the sides outlined plans for further cooperation and interaction in the international arena.

Putin invited the Vietnamese authorities to visit Russia at any convenient time, and the invitation was accepted.

TASS has summarized the main provisions of the document.

Support for Putin’s foreign policy

Vietnam welcomes Vladimir Putin's re-election as Russian president in spring 2024 and believes that his re-election speaks volumes about how the Russian people feel about the direction the country is headed.

This support is due, among other things, to the foreign policy course, "an important direction of which is the development of cooperation with Vietnam."

Strengthening cooperation

Russia and Vietnam "consistently strengthen the comprehensive strategic partnership in the spirit of friendship and mutual assistance amid the tough international situation." Moscow and Hanoi "pay great attention to direct inter-regional ties, exchanges through non-governmental and party organizations, advocate making more efficient the existing formats and mechanisms of cooperation and, if necessary, creating new ones."

The sides agreed to step up economic cooperation, so they will create a high-level working group on priority investment projects.

Russia promised to speed up the construction of the Center of Nuclear Science and Technology. In addition, the sides advocated stepping up cooperation in tourism, "including by increasing the number of direct scheduled and charter flights between the two countries and simplifying conditions for mutual travel of citizens."

Fight with terrorism

Moscow and Hanoi support the development of an international convention to combat biological and chemical terrorism. Vietnam also condemned the terrorist attack on the Moscow Region’s Crocus City Hall in March 2024 and expressed solidarity with Russia in the fight against terrorists and extremists.

Asia-Pacific region security architecture

Interaction in the defense and security spheres "is of special importance in Russia-Vietnam relations. At the same time, "it is not directed against third countries and is characterized by a high level of mutual trust and is implemented in strict compliance with the principles and norms of the international legal system."

The goal of this partnership is "ensuring peace, stability and sustainable development" in the Asia-Pacific region and the world as a whole. Moscow and Hanoi support ensuring equal and indivisible security on the basis of non-aligned principles in the Asia-Pacific region.

Promoting multipolar world order

Russia and Vietnam will contribute to establishing a just multipolar world order based on the UN Charter.

The sides emphasize that "international obligations in connection with the immunity of the heads of state and their property must be strictly observed."

Information

Russia and Vietnam note common approaches to ensuring information security and agree to deepen cooperation in this sphere.

The sides will develop the international legal basis in this sphere and help each other in combating crimes committed with the help of information technologies. The sides support UN efforts to develop an international convention on combating cybercrime.

Space arms race

The sides voiced concern about the "threat of an arms race in outer space." Russia and Vietnam favor negotiating a treaty to prevent the placement of weapons in space.

ASEAN's role

Russia and Vietnam support strengthening the central role of the Association of Southeast Asian Nations (ASEAN) in the system of interstate relations in the Asia-Pacific region. Also, Moscow and Hanoi will promote increased cooperation between ASEAN, the Eurasian Economic Union (EAEU) and the Shanghai Cooperation Organization (SCO).

Ukrainian crisis

Russia highly appreciates Vietnam's balanced and objective position on the Ukrainian crisis. Moscow welcomes Vietnam's readiness to join international efforts to find ways to "peacefully and reliably resolve the conflict."

Middle East conflict

Russia and Vietnam are in favor of strengthening stability in the Middle East and are against interference in the region's internal affairs. The countries support the establishment of an independent Palestinian state with East Jerusalem as its capital.

Interaction in BRICS

Moscow will continue to work to strengthen ties "between BRICS members and developing countries, including Vietnam."


VLADIMIR PUTIN'S VISIT TO VIETNAM


The Russian leader thanked his Vietnamese counterpart To Lam for the warm welcome and invited him to attend celebrations marking the 80th anniversary of Victory Day in Moscow next year
Russian President Vladimir Putin’s state visit to Vietnam resulted in the signing of almost a dozen documents. Among other things, the two leaders issued a statement on "On further deepening the comprehensive strategic partnership in the context of the 30th anniversary of the implementation of the Russian-Vietnamese Treaty on Principles of Friendly Relations."

Putin thanked his Vietnamese counterpart To Lam for the warm welcome and invited him to attend celebrations marking the 80th anniversary of Victory Day in Moscow next year.

TASS has gathered the key facts about agreements signed between the two countries and key statements by the two leaders following their talks.

Energy cooperation

Joint ventures in the oil and gas sphere have been fruitful, Putin said, referring to the activity of Vietsovpetro on the Vietnamese continental shelf and Rusvietpetro in northern Russia’s Nenets Autonomous District. Russia is ready to establish "long-term direct supplies" of hydrocarbons, including LNG to Vietnam, he added.

Zarubezhneft obtained a license to develop Block 11.2 on Vietnam’s continental shelf, while Novatek signed a memorandum on cooperation with Petrovietnam.

The RusHydro hydroelectric power generation company intends to help expand the capacity of hydroelectric power stations on Vietnamese rivers. According to the Russian president, "a joint Russian-Vietnamese project to build a 1,000 MW offshore wind power plant in the province of Binh Thuan has been added to" the general plan for the development of Vietnam’s national power grid.

Cooperation in nuclear sphere, investment, education

Russia and Vietnam signed a document on cooperation in the sphere of higher education as well as agreements between Russian and Vietnamese universities, including Russia’s Higher School of Economics (HSE) and Vietnam National University.

Peaceful nuclear energy is another promising area for bilateral cooperation, the Russian president said. Memorandums on the schedule of the construction of a Center of Nuclear Science and Technology in Vietnam, involving Russia’s state-run nuclear energy corporation Rosatom, and on cooperation in developing infrastructure in labs to fight epidemics were inked.

Russia and Vietnam also agreed to establish cooperation between the justice ministries, as well as tax and customs agencies.

Trade and settlements

The Russian president pointed to a "positive trend" in bilateral economic cooperation. In January-March, trade between Russia and Vietnam increased by one third from the first three months of last year.

"Last year, transactions in the Russian ruble and the Vietnamese dong accounted for over 40% of bilateral commercial deals. And the volume grew to almost 60% in the first quarter," Putin said as he noted the need to transition to national currencies in bilateral trade.

Ties in field of culture, tourism

Moscow and Hanoi have been successfully increasing cooperation in the sphere of culture, and Vietnam has been a popular destination among Russian tourists. "Tourist exchanges have been growing, and Russian holidaymakers have frequented Vietnamese resorts," the Russian president maintained.

Expanding food supplies

Russia and Vietnam have been working together more actively in agriculture as they expand food supplies. Vietnam’s TH Group is building dairy factories in several Russian regions, and the first line of a livestock complex with 6,000 dairy cattle was built in the Moscow Region last year, the Russian president said.

Security architecture in Asia-Pacific

Both sides voiced their support for building a "reliable and adequate security architecture based on the principles of the non-use of force and a peaceful settlement of disputes, in which there will be no place for selective military-political blocs," Putin said.

International issues

The Russian president and his Vietnamese counterpart also discussed international issues. Putin believes that the positions of Russia and Vietnam are mostly close or coincide. The two countries "firmly defend the principles of the supremacy of international law, sovereignty and non-interference in the internal affairs of other states, as well as efforts at key international venues," including the UN and as part of the Russia-ASEAN dialogue.

Moscow and Hanoi agreed to work together "to find ways to overcome difficulties caused by the situation globally." Putin described Vietnam as one of Russia’s most reliable partners, longstanding relations with which have stood the test of time.

In turn, To Lam said that Russia and Vietnam decided to refrain from signing any agreements that could damage the two countries’ independence and sovereignty with third nations.

Cooperation in defense

Moscow and Hanoi resolved to boost bilateral cooperation in defense and security and jointly fight any challenges, new and old, To Lam underscored. The two sides stand for ensuring peace in the South China Sea, providing for maritime safety and resolving conflicts peacefully, the president added.

https://tass.com/politics/1805961



പ്രതിപക്ഷമുന്നേറ്റത്തിന്‌ വിത്തിട്ടത് 
പ്രക്ഷോഭങ്ങള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമുന്നേറ്റത്തിന്‌ വഴിയൊരുക്കിയത്‌ ജനാധിപത്യവും ജീവനോപാധികളും സംരക്ഷിക്കാൻ വിവിധ മേഖലകളിൽ അലയടിച്ച പ്രക്ഷാേഭങ്ങൾ. വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ, ആദിവാസികൾ, സ്‌ത്രീകൾ എന്നീ വിഭാഗങ്ങളുടെ ഉജ്വല സമരപരമ്പര കഴിഞ്ഞ 10 വർഷം ഉയർന്നു വന്നു. ഇതിനെല്ലാം ചാലകശക്തിയായി പ്രവർത്തിച്ചത്‌ ഇടതുപക്ഷം.

ഒന്നാം മോദി സർക്കാരിന്റെ കാലം മുതൽ ജെഎൻയു അടക്കമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകാധിപത്യ വാഴ്‌ചയ്‌ക്കെതിരെ അലയടിച്ച പ്രക്ഷാേഭങ്ങൾ. വിദ്യാർഥികൾ, തൊഴിലാളികൾ, കർഷകർ, ആദിവാസികൾ, സ്‌ത്രീകൾ എന്നീ വിഭാഗങ്ങളുടെ ഉജ്വല സമരപരമ്പര കഴിഞ്ഞ 10 വർഷം ഉയർന്നു വന്നു. ഇതിനെതിരെ രോഷം അലയടിച്ചു. കോർപറേറ്റുകളുടെ സമ്മർദത്തിനു വഴങ്ങി മോദി സർക്കാർ 2014 ഡിസംബർ 31ന്‌ അർധരാത്രി ഇറക്കിയ ഭൂമി ഏറ്റെടുക്കൽ നിയമഭേദഗതി രാജ്യവ്യാപകമായി പ്രക്ഷോഭം ഉയർന്നു. കർഷക– ജനകീയ സംഘടനകളുടെ കൂട്ടായ്‌മയായ ഭൂമി അധികാർ ആന്ദോളൻ എന്ന പ്രസ്ഥാനത്തിന്റെ പിറവിക്കും ഈ പ്രക്ഷോഭം വഴിയൊരുക്കി.
ഇതോടെ കേന്ദ്രത്തിന്‌ പിൻവാങ്ങേണ്ടി വന്നു. 2017–-18ൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, കർണാടകം,ആന്ധ്രപ്രദേശ്.,
തെലങ്കാന, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ കർഷക പ്രക്ഷോഭച്ചൂടിലായി. 2018 മാർച്ചിൽ പതിനായിരക്കണക്കിനു കർഷകർ മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് മുംബൈയിലേക്ക് മാർച്ച്‌ ചെയ്‌തു. അഖിലേന്ത്യ കിസാൻസഭയും സിപിഐ എമ്മും നേതൃത്വം നൽകിയ പ്രക്ഷോഭങ്ങൾ രാഷ്ട്രീയചർച്ചകളെ മാറ്റിമറിച്ചു.

സംയുക്ത കിസാൻ നേതൃത്വത്തിൽ 2020ൽ ഉയർന്നുവന്ന ഐതിഹാസിക പ്രക്ഷോഭം ഒരു വർഷത്തോളം നീണ്ടു. ട്രേഡ്‌ യൂണിയനുകളും ഇതര പ്രസ്ഥാനങ്ങളും സമരത്തിന്‌ പൂർണ പിന്തുണ നൽകി. കേന്ദ്രത്തിന്‌ കരിനിയമങ്ങൾ പിൻവലിക്കേണ്ടി വന്നു. തൊഴില്‍കോഡുകൾക്കും മറ്റു പരിഷ്കാരങ്ങള്‍ക്കുമെതിരെ ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദി തുടർച്ചയായ പോരാട്ടത്തിലാണ്. ലഖിംപുർഖേരിയിൽ കർഷകരെ വാഹനംകയറ്റി കൊന്നതില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ്‌ മിശ്ര ഇക്കുറി സഭയില്‍ എത്താതിരിക്കാന്‍ കര്‍ഷകര്‍ വിധിയെഴുതി. ബിജെപി എംപിയുടെ ലൈംഗിക അതിക്രമത്തിനെതിരെ ഗുസ്‌തിതാരങ്ങൾ നടത്തിയ സമരം രാജ്യത്തിന്റെ മനഃസാക്ഷിയെ സ്വാധീനിച്ചു.ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങൾക്ക് എതിരെ
രാജ്യത്ത്‌ ഉയർന്നു വന്ന പ്രതിഷേധങ്ങളും നിർണായകമായി.

Read more at: https://www.deshabhimani.com/post/20240605_36938/Loksabha-polls


Wednesday, June 19, 2024

Putin’s state visit to North Korea:


Putin’s state visit to North Korea: 

The Russian president is set to hold a lengthy discussion with Kim Jong-un after a welcoming ceremony
Putin’s state visit to North Korea: LIVE UPDATES

Russian President Vladimir Putin has a “very busy agenda” for his state visit to the Democratic People’s Republic of Korea, during which he is expected to hold comprehensive talks with the country's leadership on economic and security cooperation, along with global issues.

Kim Jong-un personally greeted Putin upon his arrival at Pyongyang airport early on Wednesday, and the two leaders are expected to hold face-to-face talks to discuss “the most important, the most sensitive issues” after an official welcoming ceremony.

Russia and North Korea are expected to sign a number of bilateral documents, including a landmark Comprehensive Strategic Partnership Agreement.

  • 19 June 2024

    09:35 GMT

    North Korean leader Kim Jong-un has described the newly signed Treaty on Comprehensive Strategic Partnership between Moscow and Pyongyang as a “peaceful and defensive” document.

    I have no doubt that it will become a driving force in accelerating the creation of a new multipolar world,” Kim said.

  • 09:08 GMT

    Russian foreign policy aide Yury Ushakov has revealed that the Russian and North Korean leaders have exchanged gifts. “We presented [Kim Jong-un] with an ‘Aurus’ car,” Ushakov said. The Russian-made family of vehicles includes limousines for senior officials. Putin and his North Korean counterpart were driven from the airport in one upon the Russian leader’s arrival in Pyongyang earlier on Wednesday. According to Ushakov, the Russian delegation also gifted Kim a naval dirk and a “very beautiful tea set.”

    The official did not disclose what Putin had received in exchange, merely noting that he had been given “nice gifts, too.”

    “They are connected with depictions of our president,” he hinted, adding that all of them are “of quite a high artistic value, including busts.”

  • 08:35 GMT

    Following talks in Pyongyang, Russian President Vladimir Putin and North Korean leader Kim Jong-un have signed a Treaty on Comprehensive Strategic Partnership that will replace similar documents sealed back in 1961 and 2000.

    Earlier on Wednesday, Putin said a “new fundamental document has been prepared that will lay the groundwork for our relations in the long term.”

    Ahead of the top-level meeting, Russian presidential foreign policy aide Yury Ushakov explained the need for a new accord, citing the “deep evolution of the geopolitical situation in the world and the region, as well as the qualitative changes that have taken place in bilateral relations recently.” The agreement is not directed against any particular state, but rather promotes stability in northeastern Asia, he added. Ushakov stopped short of disclosing whether the document would encompass military cooperation between Russia and North Korea, merely noting that it would take into account all the latest developments, including “security issues.”

  • 07:09 GMT

    The leaders of Russia and North Korea have wrapped up one-on-one discussions, which followed talks between the countries’ delegations. Vladimir Putin and Kim Jong-un are about to sign a number of bilateral documents at an official ceremony, before addressing the media.

  • 06:17 GMT

    Talks between Russian President Vladimir Putin and North Korean Supreme Leader Kim Jong-un, involving both countries’ delegations, have concluded in Pyongyang. The negotiations lasted for an hour and a half. The two leaders are also expected to hold a one-on-one meeting later in the day.

  • 06:12 GMT

    Kim Jong-un has said North Korea “appreciates the Russian Federation’s important mission and role in upholding strategic stability and balance in the world.” He stressed that Pyongyang “fully supports and stands in solidarity with the Russian government, army and people in carrying out the special military operation in Ukraine.” The North Korean leader further pledged to back Moscow’s policies going forward. Putin, in turn, thanked his counterpart for his consistent support.

  • 05:56 GMT

    President Putin revealed that “today a new fundamental document has been prepared that will lay the groundwork for our relations in the long term.”

  • 05:45 GMT

    President Putin recalled that relations between Russia and North Korea are rooted in the two nations’ common struggle against the Japanese military during World War II, with the Red Army soldiers playing a key role in liberating the Korean peninsula. The Russian head of state also noted that Soviet military personnel provided assistance to the DPRK during the Korea War in the early 1950’s.

  • 05:44 GMT

    As talks got underway, the Russian president pointed out that the “interaction between our countries is based on the principles of equality [and] mutual respect of each other’s interests.” President Putin stated that the “solid friendship and close neighborliness” between Russia and the DPRK have spanned many decades.

    According to the Russian leader, both Moscow and Pyongyang are fighting against the “US and its satellite states’ hegemonic and imperialist policies.” He also expressed gratitude to the North Korean leader for supporting Russia in its conflict with Ukraine.

  • 05:43 GMT

    Speaking at the start of official talks with Kim Jong-un, President Putin expressed confidence that “our negotiations today will be productive.” The Russian head of state noted that the governments of both Russia and North Korea have been actively working to ensure that agreements sealed at previous top-level meetings materialize.

    “I am very happy about our new meeting. I hope the next one will be held in Russia, in Moscow,”  President Putin added, thanking his counterpart for his invitation to visit Pyongyang.


Tuesday, June 18, 2024

*ലോക കേരളസഭ: കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും: മുഖ്യമന്ത്രി*

കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശ രാജ്യങ്ങളിൽ  പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 
അഞ്ച് ദിവസം വരെ നീണ്ടു നിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു കലാമണ്ഡലം പദ്ധതി തയാറാക്കിയിട്ടുണ്ട്. ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും. കേരള കലകൾ ഓൺലൈനായി പഠിക്കുന്നതിന് അവസരവും ഒരുക്കും. നാലാം ലോക കേരള സഭ അവസാനിച്ചപ്പോൾ ക്രിയാത്മകമായ നിർദ്ദേശങ്ങളാണ്  സമ്മേളനത്തിൽ  ഉയർന്നു വന്നിട്ടുള്ളതെന്നും എല്ലാ നിർദ്ദേശങ്ങളുടെയും സാധ്യതകൾ പരിശോധിച്ച് സാധ്യമായ തീരുമാനങ്ങളും നടപടികളുമെടുത്ത് മുന്നോട്ടു പോകുമെന്നും ലോക കേരള സഭാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.  

കുടിയേറ്റവും പ്രവാസവും ലോകം മുഴുവൻ ശക്തമായി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള കുടിയേറ്റവും വർധിക്കാനാണ് സാധ്യത. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ചിതറിക്കിടക്കുന്ന സമൂഹത്തിന് അതിന്റെ സംസ്‌കാരവും അസ്തിത്വവും നിലനിർത്തി മുന്നോട്ടു പോകേണ്ടതുണ്ട്. അകം കേരളവും പുറം കേരളവും തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പം ശക്തിപ്പെടുത്തി കൊണ്ടു മാത്രമേ നമ്മുടെ ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാനാവൂ. കേരളീയർ തമ്മിലുള്ള കൂട്ടായ്മകൾ വലിയ തോതിൽ ശക്തിപ്പെടുത്തണം. 
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതലും കുടിയേറ്റ തൊഴിലാളികളെ അയയ്ക്കുന്നത്. ഈ രാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം. പരസ്പരം മത്സരിച്ചു തൊഴിൽ ചൂഷണത്തെ സഹിക്കുന്നതിനു പകരം കുടിയേറ്റ തൊഴിലാളികളോട് കൂടുതൽ ന്യായമായ സമീപനം സ്വീകരിക്കാൻ ഒരുമിച്ച് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും മുൻകൈ എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സമീപകാലത്തായി ഇന്ത്യ ഒട്ടേറെ വിദേശ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിടുന്നുണ്ട്. സമഗ്ര സഹകരണത്തിനുള്ള കരാറുകളിൽ പലപ്പോഴും കുടിയേറ്റം വിഷയമാകാറില്ല. പ്രധാനപ്പെട്ട ആതിഥേയ രാജ്യങ്ങളുമായി കുടിയേറ്റ തൊഴിലാളി സംരക്ഷണ കരാറുകൾ ഒപ്പു വയ്ക്കേണ്ടതുണ്ട്. ദീർഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം വാർധക്യം ചിലവഴിക്കാൻ കേരളത്തിൽ തിരിച്ചു വരുന്നവരെയും പ്രവാസികളുടെ വൃദ്ധ മാതാപിതാക്കളെയും ഉൾക്കൊള്ളുന്ന സുരക്ഷാ ഭവനങ്ങളും സമുച്ചയങ്ങളും ആരംഭിക്കുന്നതിനുള്ള നിർദേശം വന്നു. ഈ രംഗത്ത് മൂലധന നിക്ഷേപം നടത്തുന്നതിനുള്ള താല്പര്യവും പ്രതിനിധികൾ പ്രകടിപ്പിച്ചിട്ടുണ്ട്. അത് പരിഗണിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എമിഗ്രേഷൻ ആക്ട് 2021 സംബന്ധിച്ച് നേരത്തെ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിദഗ്ധരും കേരളീയ പ്രവാസത്തിന്റെ അനുഭവ പശ്ചാത്തലത്തിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. ഈ ലോക കേരളസഭയിൽ സംഘടിപ്പിച്ച ചർച്ചയുടെ അടിസ്ഥാനത്തിൽ ആശയങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് കേന്ദ്രസർക്കാരിന് കൈമാറും. പ്രധാന കുടിയേറ്റ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ചേർന്ന് പ്രവാസി ക്ഷേമത്തിന് ആവശ്യമായ നിയമനിർമ്മാണം ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിൽ  സമ്മർദ്ദം ചെലുത്തുന്നത് പരിഗണിക്കും. 

ലോകമെങ്ങുമുള്ള പ്രവാസികൾക്ക് പരസ്പരം ആശയങ്ങൾ പങ്കു വെക്കുന്നതിനും ലോക മലയാളികളെ കൂട്ടി ഇണക്കുന്നതിനുമാണ് ലോക കേരളം പോർട്ടൽ ആരംഭിച്ചിട്ടുള്ളത്. പോർട്ടലിന്റെ പ്രവർത്തനങ്ങളിൽ  പരമാവധി മലയാളികളെ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. ലോക കേരളസഭയുടെ ഭാഗമായ 103 രാജ്യങ്ങളിലും വിപുലമായ പ്രചാരണം സംഘടിപ്പിച്ച് പരമാവധി മലയാളികളെ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കാനും ആശയങ്ങൾ കൈമാറാനും പ്രവാസികൾ പ്രേരിപ്പിക്കണം. കേരളത്തിൽ  രൂപപ്പെടുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആവശ്യമായ മൂലധനം നൽകുന്നതിന് പ്രവാസികളായ ഏഞ്ചൽ  ഇൻവെസ്റ്റേഴ്സിന്റെ ഏജൻസികൾ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്.  കേരളത്തിന്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ദേശീയ അന്തർദേശീയ അംഗീകാരം നേടുന്ന സന്ദർഭമാണ്. സ്റ്റാർട്ടപ്പ് മിഷനുമായി ബന്ധപ്പെട്ട് ഈ നിർദ്ദേശം നടപ്പിലാക്കാൻ ശ്രമിക്കും.

പ്രവാസികളുടെ സംരഭകത്വ പ്രോത്സാഹനത്തിന് പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തിരികെ എത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ നോർക്കാ റൂട്സിന്റെ പ്രവാസി ഭദ്രത വായ്പാ പദ്ധതി, കുടുംബശ്രീ, കെ.എസ്.എഫ്.ഇ, കേരള ബാങ്ക്, കെ.എസ്.ഐ.ഡി.സി, തുടങ്ങിയ ഏജൻസികളുമായി ചേർന്ന് നടപ്പിലാക്കി വരുന്നു. കുടുംബശ്രീ മുഖേന 5,834 സംരംഭങ്ങൾ ആരംഭിച്ചു. കെ.എസ്.എഫ്.ഇ മുഖേന 403 സംരംഭങ്ങളും കെ.എസ്.ഐ.ഡി.സി മുഖേന 4 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴിൽ  8,000 ൽ അധികം സ്വയംതൊഴിൽ സംരംഭങ്ങൾ നടന്നു വരുന്നു. സംരംഭക തത്പരരായ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് അവരുമായി ആശയവിനിമയം നടത്തുന്നതിന് നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. ഈ സെന്ററിന്റെ ഭാഗമായി ആറായിരത്തോളം സംരംഭങ്ങൾ ആരംഭിച്ചു. ഗുണഭോക്താക്കൾക്ക് 100 കോടിയിലധികം രൂപ സബ്സിഡി ഇനത്തിൽ അനുവദിച്ചിട്ടുണ്ട്. 

കൂടുതൽ  നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനാണ് പുതിയ വ്യവസായനയം ആവിഷ്‌ക്കരിച്ചത്. 22 മുൻഗണനാ മേഖലകളിൽ നിന്നും നിക്ഷേപം ആകർഷിക്കാനും നിക്ഷേപകർക്ക് മികച്ച ഇൻസെന്റീവുകൾ നൽകാനും ലക്ഷ്യമിടുന്നു. 50 കോടി രൂപ വരെയുള്ള നിക്ഷേപമാണെങ്കിൽ  കെസ്വിഫ്റ്റിൽ  രജിസ്റ്റർ ചെയ്താൽ  3 വർഷം വരെ അനുമതികൾ  ഒന്നുമില്ലാതെ വ്യവസായം നടത്താൻ കഴിയും. അതിന് മുകളിലുള്ള നിക്ഷേപമാണെങ്കിൽ  എല്ലാ രേഖകളോടും കൂടി അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനുള്ളിൽ  ലൈസൻസ് നൽകാൻ നിഷ്‌കർഷിക്കുന്ന നിയമവും പാസാക്കി. വ്യവസായം ആരംഭിക്കുന്നതിനും നടത്തുന്നതിനും പരാതി ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ  പരിഹരിക്കും. വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുന്നതിനുമുള്ള നിയമവും പാസ്സാക്കിയിട്ടുണ്ട്. 

നൂറു കോടിയിലധികം മുതൽ മുടക്കുള്ള പ്രോജക്ടുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ  'മീറ്റ് ദ മിനിസ്റ്റർ' പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. നിക്ഷേപകർക്ക് തങ്ങളുടെ പദ്ധതികൾ മന്ത്രിക്കു മുന്നിൽ  അവതരിപ്പിക്കാം. പദ്ധതി നടപ്പിലാക്കി  ഏകോപിപ്പിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്യും. പ്രവാസികൾ നാട്ടിൽ ഉള്ളപ്പോൾ തന്നെ ഇത്തരം വ്യവസായങ്ങളുടെ അനുമതിയും മീറ്റിംഗുകളും സംഘടിപ്പിക്കാൻ ഉതകുന്നവിധം ടോക്കണിംഗ് ടൈംലൈനിംഗും നടപ്പാക്കും.  

ക്യാമ്പസുകളോട് ചേർന്ന് വിദ്യാർഥികൾക്ക് പാർട്ട്ടൈം ജോലി ചെയ്യാൻ കഴിയുന്ന ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് സർക്കാർ അനുമതി നൽകി. പുതിയ വ്യവസായ നയത്തിന്റെ തുടർച്ചയിൽ  കയറ്റുമതിനയം, ലോജിസ്റ്റിക് പോളിസി, ഗ്രഫീൻ പോളിസി, ഇ എസ്ജി പോളിസി, ഹൈടെക് മാനുഫാക്ച്ചറിങ് പോളിസി എന്നിവയും വ്യവസായ പാർക്കുകളുടെ പുതുക്കിയ ലാൻഡ് അലോട്ട്മെന്റ് പോളിസിയും രണ്ട് മാസത്തിനുള്ളിൽ  പ്രസിദ്ധീകരിക്കപ്പെടും. ജനുവരിയിൽ ആഗോള നിക്ഷേപസംഗമം സംഘടിപ്പിക്കും. 

ലോക കേരളസഭ ഭാവിയിൽ ഏതെങ്കിലും സാഹചര്യത്തിൽ നിന്നു പോവാതിരിക്കാൻ നിയമപരിരക്ഷ നൽകാൻ ശ്രദ്ധിക്കും. പ്രതിപക്ഷത്തോടടക്കം ഇത്തരം കാര്യം ചർച്ച ചെയ്യും. കേരളത്തിന്റെ നാടൻ കലകളും ക്ലാസിക് കലാരൂപങ്ങളും ഉൾപ്പെടുത്തി ഏഷ്യാ പസഫിക് രാജ്യങ്ങളിൽ ഷോ സംഘടിപ്പിക്കുന്നത് ടൂറിസം വികസനത്തിന് പ്രയോജനപ്രദമാകും. ടൂറിസം വികസനത്തിന് മികച്ച പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകി വരുന്നത്. സൂക്ഷ്മതല ആസൂത്രണത്തിലൂടെ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 2021ൽ 60,487 ഉം 2022ൽ 3,45,549 ഉം 2023 ൽ 6,49,057 വിദേശ വിനോദസഞ്ചാരികളും കേരളം സന്ദർശിച്ചു. 2023ൽ 87.83 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷത്തേക്കാൾ രേഖപ്പെടുത്തിയത്. 

ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. പങ്കാളിത്ത ടൂറിസം വികസനത്തിന് സ്ത്രീസൗഹൃദ ടൂറിസം പ്രവർത്തനങ്ങൾക്കും വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 140 എക്സ്പീരീൻഷ്യൽ  ടൂർ പാക്കേജുകൾ നടപ്പിലാക്കി. മറവൻതുരുത്ത് വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ഹോം സ്റ്റേകളെ പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചു. പൈതൃക ടൂറിസം പ്രോത്സാഹനത്തിനും വികസനത്തിനും വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 

പ്രധാന ആതിഥേയ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ, കുടിയേറ്റ നിയമങ്ങളെ കുറിച്ച് സമയാസമയങ്ങളിൽ  ലഭ്യമാക്കേണ്ട ബോധവത്ക്കരണത്തിന്റെ അഭാവം പ്രവാസികൾക്ക് വെല്ലുവിളി ഉയർത്താറുണ്ട്. വിദേശ രാജ്യങ്ങളിൽ  തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള സുരക്ഷിതമായ കുടിയേറ്റ കാര്യങ്ങളിൽ  പ്രിന്റ്, ഓഡിയോ വിഷ്വൽ മാധ്യമങ്ങൾ മുഖേന നോർക്കാ റൂട്സ് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. നഴ്സിംഗ് കോളേജുകൾ മുഖേന ജില്ലാതലത്തിൽ  പ്രി-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. യു.എ.ഇ. ഒഴിച്ചുള്ള മിക്ക രാജ്യങ്ങളിലെയും ഇന്ത്യൻ എംബസി വെബ്സൈറ്റുകളിൽ  മാറി വരുന്ന നിയമങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല എന്നത് വലിയ പരിമിതിയാണ്. ഈ പോരായ്മ പരിഹരിക്കുന്നതിന് വിദേശ സർവകലാശാലകൾ, കോഴ്സുകൾ, തൊഴിൽ  നിയമങ്ങൾ എന്നിവ അതതു സമയങ്ങളിൽ  നോർക്കാ റൂട്സിന്റെയും  ലോക കേരളസഭയുടെയും വെബ്സൈറ്റുകളിൽ  പ്രസിദ്ധീകരിക്കും. 

തൊഴിൽ, വിസ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനും സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കാനും നോർക്കാ റൂട്സിന്റെ ആഭിമുഖ്യത്തിൽ  ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത് കൂടുതൽ ആളുകളിലേക്കും തൊഴിൽ മേഖലകളിലേക്കും വ്യാപിപ്പിക്കും. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത് പരിഗണിക്കും. ലോക കേരളസഭാംഗങ്ങൾ സുരക്ഷിത കുടിയേറ്റമെന്ന ആശയത്തിന് വ്യാപകമായ പ്രചാരണം നൽകണം. വിവിധ വിദേശ രാജ്യങ്ങളിലേക്ക് കേരളത്തിൽ  നിന്നും നേരിട്ട് വിമാന സർവീസുകൾ വേണമെന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമാണ്. സീസൺ കാലത്ത് വലിയ തോതിൽ വിമാന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് പ്രവാസികളെ പിഴിയുന്ന പ്രവണതയുമുണ്ട്. വിനോദസഞ്ചാരികൾ, ഹജ്ജ് തീർത്ഥാടനത്തിനു പോകുന്നവരിൽ  നിന്നുവരെ അമിതമായ തുക ഈടാക്കുന്ന പ്രവണതയുണ്ട്. സംസ്ഥാന സർക്കാർ കേരളത്തിലെ പ്രവാസികളുടെ ഈ ആവശ്യങ്ങൾ നിരവധി തവണ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.  

ഗൾഫിലെ തുറമുഖങ്ങളിൽ  നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ കപ്പൽ യാത്ര യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ നോർക്കാ റൂട്സും മാരിടൈം ബോർഡും ചേർന്ന് ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവാസികൾക്കുള്ള നിയമസഹായം നൽകിവരുന്നുണ്ട്. ഈ മാതൃകയിൽ  യൂറോപ്യൻ രാജ്യങ്ങളിലും ഓഷ്യാനിയ, സെൻട്രൽ  ഏഷ്യാ പ്രദേശങ്ങളിലും നിയമ സഹായസേവനം ലഭ്യമാക്കൽ  പരിഗണിക്കും. നിയമസഹായ പദ്ധതി കൂടുതൽ  ഫലപ്രദമാക്കാൻ വ്യക്തികൾക്കു പകരം ലീഗൽ  ഫേമുകളെ ഏർപ്പെടുത്തും. 
 
തിരിച്ചെത്തുന്ന പ്രവാസികളിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ  സംവിധാനങ്ങളുണ്ട്. ഇത് വിപുലപ്പെടുത്തി പ്രാദേശിക തലത്തിൽ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കും. വിദേശരാജ്യങ്ങളിൽ  ഗാർഹിക തൊഴിലാളികൾ നേരിടുന്ന ചൂഷണവും വെല്ലുവിളികളും സർക്കാർ വളരെ ഗൗരവമായി തന്നെ എടുക്കുന്നു.  ഇത്തരം പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിന് ഇന്ത്യൻ എംബസിയുടെ കീഴിൽ  വനിതാ സെൽ  രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. 
 
സാംസ്‌കാരിക വകുപ്പിന്റെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ  എഴുത്തുകാർക്കും കലാകാരന്മാർക്കുമായി വിവിധതരം ക്യാമ്പുകൾ, ശില്പശാലകൾ മുതലായവ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തരം ക്യാമ്പുകളിലും ശില്പശാലകളിലും പ്രവാസി എഴുത്തുകാർക്കും പങ്കെടുക്കാവുന്നതാണ്. പ്രവാസി എഴുത്തുകാർക്കു മാത്രമായി പ്രത്യേക സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നതും പരിഗണിക്കും. പ്രവാസി യുവതയെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള യുവജനോത്സവങ്ങൾ, കലാപരിപാടികൾ എന്നിവ നടത്തുന്നതിന് കലാ-സാഹിത്യ അക്കാദമികളും മറ്റുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. 
പ്രവാസികൾക്ക് വീട് വെക്കാൻ പ്രത്യേക പദ്ധതി രൂപീകരിക്കണമെന്ന നിർദ്ദേശം പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കണം എന്നതാണ് സർക്കാർ നയം.

പ്രവാസി പുനരധിവാസം ഫലപ്രദമായി നടപ്പിലാക്കുന്നതിന് വിവിധ പദ്ധതികൾ സർക്കാർ വിഭാവനം ചെയ്തിട്ടുണ്ട്. പ്രവാസി ഓൺലൈൻ സംഗമങ്ങൾ നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നു. 2019   ആരംഭിച്ച പ്രവാസി ഡിവിഡന്റ് പദ്ധതി പ്രവാസികൾക്ക് മെച്ചമുള്ള നിക്ഷേപ പദ്ധതിയായി തുടരുന്നു. പ്രവാസി ഡിവിഡന്റ് പദ്ധതി പ്രകാരം 315 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ച് കിഫ്ബിയിലേക്ക് നൽകിയിട്ടുണ്ട്. 2019 ലെ നിക്ഷേപകർക്ക് പ്രതിമാസ ഡിവിഡന്റ് 2023 ജനുവരി മാസം മുതൽ  നൽകിത്തുടങ്ങി. കേരളീയ പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതർക്കും അപകടം സംഭവിക്കുന്നവർക്കും തൊഴിൽ  നഷ്ടമാകുന്നവർക്കും സംരക്ഷണം നൽകാൻ സ്‌കീം വികസിപ്പിക്കുമെന്നത് തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനമാണ്. ഇത് നടപ്പിലാക്കിയിട്ടുണ്ട്.  മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കും രോഗബാധിതർക്കും ധനസഹായത്തിനായി സാന്ത്വന പദ്ധതി നടപ്പിലാക്കി വരുന്നു. തൊഴിൽ  നഷ്ടമായി തിരികെ വന്നവർക്ക് വായ്പാ ധനസഹായത്തിനായി എൻ.ഡി.പ്രേം, നോർക്കാ പുനരധിവാസ ഏകോപന സംയോജന പദ്ധതി എന്നിവ നടപ്പിലാക്കിവരുന്നു. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷക്കുള്ള ക്രിട്ടിക്കൽ  ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്. നോർക്ക ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യം ആകുന്നതോടെ പ്രവാസികൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന ദീർഘകാല ആവശ്യവും നിർവ്വഹിക്കപ്പെടും. 

പ്രവാസികളുടെ പുനരധിവാസത്തിന് കൂടുത  നടപടികൾ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകൾ വിളിച്ചു ചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ മുതലായവ രൂപീകരിക്കുന്നത് പരിഗണനയിലുണ്ട്. കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ രൂപീകരിക്കുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുന്നതാണ്. ആതിഥേയ രാജ്യങ്ങളുടെ സംഭാവനയുടെ അടിസ്ഥാനത്തിൽ  പ്രവാസി ക്ഷേമ ഫണ്ട് രൂപീകരിക്കേണ്ടത് ആഗോളതലത്തിൽ  നടപ്പിലാക്കേണ്ടതാണ്. കുടിയേറ്റ തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ. ഉത്സവ സീസണിൽ ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ  സംഘടിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നതാണ്.

സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങൾ ആയതിനാൽ  മലയാളം ചെയർ ആരംഭിക്കൽ അതതു സർവകലാശാലകളാണ് തീരുമാനിക്കേണ്ടത്. ഈ ആവശ്യം വിവിധ സർവകലാശാലകളുമായി ചർച്ച ചെയ്യാവുന്നതാണ്. ലോക കേരളസഭയിൽ  ഉന്നയിക്കപ്പെട്ട ആശയങ്ങളും നിർദ്ദേശങ്ങളും നടപ്പിലാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കും. തുടർപ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ ലോക കേരളസഭ പ്രതിനിധികളെ ഉൾപ്പെടുത്തി 15 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളം ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു.

ലോക സർവകലാശാലകളുടെ പാതയിൽ കേരളം - ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു എഴുതുന്നു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല സമഗ്രവും സമൂലവുമായ മാറ്റങ്ങളിലൂടെ മുന്നേറുകയാണ്. നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളീയ സമൂഹത്തെ നവ വൈജ്ഞാനിക സമൂഹമാക്കി പരിവർത്തിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ശ്രദ്ധ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാക്കി നാം പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ സാക്ഷാൽക്കരിച്ച മാറ്റങ്ങൾ - ഗുണനിലവാര വർധനയും പശ്ചാത്തല സൗകര്യ വികസനങ്ങളിലെ മികവും - ലോകശ്രദ്ധ നേടിയിരുന്നു. ഇതിന്റെ തുടർച്ചയായി, പുത്തൻ വൈജ്ഞാനിക സമൂഹസൃഷ്ടിയെ മുന്നിൽനിന്ന് നയിക്കേണ്ടവരെന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാതലായ  മാറ്റങ്ങൾക്ക് തുടക്കമിട്ടു.

നേട്ടങ്ങളിൽ കാലുറപ്പിച്ച് മുന്നോട്ട് 

ജനപക്ഷ വൈജ്ഞാനിക സമൂഹം (പീപ്പിൾ ഓറിയന്റഡ് നോളജ് സൊസൈറ്റി) ആയി കേരളീയ സമൂഹത്തെ വാർത്തെടുക്കുകയെന്ന കാഴ്‌ചപ്പാടോടെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഒന്നാം പരിഗണന കൊടുത്ത് ആരംഭിച്ച പ്രവർത്തനങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ദേശീയതലത്തിലുള്ള ഗുണനിലവാര പരിശോധനാ ഫലങ്ങളെടുത്താൽ, നാക്‌ അക്രെഡിറ്റേഷനിൽ എ ഡബിൾ പ്ലസും എ പ്ലസും എ ഗ്രേഡും നേടി കേരളത്തിലെ സർവകലാശാലകളും കലാലയങ്ങളും അവയുടെ ജൈത്രയാത്രകൾക്ക് തുടക്കമിട്ടതു കാണാം. നാക് അക്രെഡിറ്റേഷനിൽ കേരള സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും എ ഡബിൾ പ്ലസും കലിക്കറ്റ്, കാലടി, കുസാറ്റ്  സർവകലാശാലകൾ എ പ്ലസും നേടി. ഇരുപതോളം കലാലയങ്ങൾ ഇതിനകം എ ഡബിൾ പ്ലസ് നേടി. 31 കലാലയം എ പ്ലസ് കരസ്ഥമാക്കി. എൻഐആർഎഫ് റാങ്കിങ്ങിൽ ആദ്യ 200 സ്ഥാനങ്ങളിൽ കേരളത്തിലെ 42 കോളേജുണ്ട്. രാജ്യത്തെ ഏറ്റവും മികവാർന്ന കോളേജുകളിൽ  21 ശതമാനം കേരളത്തിൽനിന്നാണെന്ന അഭിമാനകരമായ നേട്ടമാണിത്.

തൊഴിലിനും ഗവേഷണത്തിനും തുല്യ ഊന്നൽ 

നേട്ടങ്ങളുടെ ഈ ഗ്രാഫ് വീണ്ടും ഉയർത്തി അന്താരാഷ്ട്ര സ്വീകാര്യതയിലേക്ക് നമ്മുടെ കലാലയങ്ങളെയാകെ ഉയർത്തുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി, ലോകമെമ്പാടും സർവകലാശാലകൾ പിന്തുടരുന്ന നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് കേരളവും പ്രവേശിക്കുകയാണ്. ഒരേ സമയം തൊഴിൽലഭ്യത ഉറപ്പു വരുത്താനും ഗവേഷണ താൽപ്പര്യങ്ങൾ വികസിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള ദ്വിമുഖമായ സമീപനമാണ് ഈ മാറ്റങ്ങളുടെ കാതൽ. ഗവേഷണത്തിൽ ഊന്നിയുള്ള പഠനത്തിന് ബിരുദ തലത്തിലുള്ള വിദ്യാർഥികൾക്ക് ഇതാദ്യമായി അവസരം തുറക്കുകയാണ് കേരളം. സാർവദേശീയ മാനദണ്ഡങ്ങളോട് കിടപിടിക്കുന്ന ഗുണനിലവാര വർധനയിലേക്കും മികവിലേക്കും കേരളീയ കലാലയങ്ങളെ വളർത്തലാണിതിന്റെ പ്രധാന ലക്ഷ്യം. ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ നിയോഗിച്ച ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമീഷനുകളുടെ കാതലായ നിർദേശങ്ങൾ ആധാരമാക്കിയാണ് ഈ മാറ്റങ്ങൾ. 

പാഠ്യ വിഷയങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതോടൊപ്പം, സർവകലാശാലകളിൽ നിന്ന്‌ നേടുന്ന ബിരുദം ലോകമെങ്ങും അംഗീകരിക്കപ്പെടുന്ന നിലകൂടി ഇത് കൊണ്ടു വരും. ഇവിടെനിന്ന്‌ ബിരുദം നേടി വിദേശത്തേക്ക് ഉപരിപഠനത്തിനു പോകുന്നവർ വീണ്ടും ബിരുദം എടുക്കേണ്ടി വരുന്ന നില ഇനി അവസാനിക്കും. അങ്ങനെ, മറ്റു ലോകരാജ്യങ്ങളിലെ ബിരുദ പ്രോഗ്രാമുകളുമായി ഘടനാപരമായ തുല്യത ഉറപ്പാക്കുകയാണ് നാലുവർഷ ബിരുദ പ്രോഗ്രാം വഴി.

യുവതീയുവാക്കൾക്ക് ദേശീയവും അന്തർദേശീയവുമായ തൊഴിൽ സാധ്യതകളിലേക്ക് ആത്മ വിശ്വാസത്തോടെ കടന്നു ചെല്ലാൻ  സാഹചര്യമൊരുക്കൽ; ഒപ്പം, ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് പോകാൻ തൽപ്പരരായവർക്ക് അതിനുള്ള സാധ്യതയും ബിരുദ പഠന കാലത്തു തന്നെ ഉണ്ടാക്കൽ. ഈ രണ്ടു ലക്ഷ്യങ്ങളെയും സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് നാലുവർഷ ബിരുദ പരിപാടി. ഇതിനു മുന്നോടിയായി സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലാദ്യമായി ഒരു കരിക്കുലം ഫ്രെയിം വർക്കിന്‌ രൂപം നൽകി. സർക്കാർ തയ്യാറാക്കി നൽകിയ മാതൃകാ ചട്ടക്കൂടിനെ ഓരോ സർവകലാശാലയും അതതിന്റെ ജൈവ സ്വഭാവത്തിനും സവിശേഷതകൾക്കും ഇണങ്ങും വിധം കസ്റ്റമൈസ് ചെയ്‌തു. ഓരോ സർവകലാശാലയും അങ്ങനെ പുതിയ കരിക്കുലം രൂപീകരിക്കുകയും ആ കരിക്കുലത്തിന്റെ ചുവടുപിടിച്ച് ഓരോ വിഷയത്തിന്റെയും സിലബസുകൾ തയ്യാറാക്കുകയും ചെയ്‌തു. തുടർന്നാണ് ഈ അക്കാദമിക വർഷം നാലുവർഷ യുജി പ്രോഗ്രാമിലേക്ക് പ്രവേശിക്കുന്നത്.


തൊഴിൽ ശേഷി വളർത്തലും ഗവേഷണ പ്രവർത്തനങ്ങളും സംയോജിക്കും വിധം നമ്മുടെ ക്യാമ്പസ് അന്തരീക്ഷം സർഗാത്മകമായി മാറ്റുന്നതാണ് പുതിയ നാലുവർഷ ബിരുദ പരിപാടി. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന യുക്തി ബോധത്തിന്റെയും ശാസ്ത്രീയ ചിന്തയുടെയും അടിസ്ഥാനത്തിൽ എല്ലാ വിഷയങ്ങളും സമഗ്രമായി പഠിക്കാനാകുന്ന സംവിധാനമാണ് ഇതിൽ ഒരുക്കുന്നത്.

മൂന്നു വർഷത്തെ ബിരുദ കോഴ്‌സ് ഒരു വർഷം കൂടി അധികമായി പഠിപ്പിക്കുന്ന ഒന്നായിട്ടല്ല നാലുവർഷ ബിരുദ പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്. മൂന്നു  വർഷത്തെ ബിരുദം, നാലു വർഷത്തെ ഓണേഴ്‌സ് ബിരുദം, നാലു വർഷത്തെ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെ മൂന്നു തരത്തിലാകും കോഴ്‌സുകൾ. മൂന്നു വർഷം കഴിയുമ്പോൾ ബിരുദത്തോടെ പുറത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റും നാലുവർഷ പഠനം തെരഞ്ഞെടുക്കുന്നവർക്ക് അവരുടെ അഭിരുചി അനുസരിച്ച് ഓണേഴ്‌സ് ബിരുദവും ഓണേഴ്‌സ് ബിരുദവും ഓണേഴ്‌സ് വിത്ത് റിസർച്ചും ഇനി ലഭിക്കും. മൂന്നു വർഷം കഴിഞ്ഞാൽ എക്‌സിറ്റ് ഓപ്ഷൻ ഉപയോഗിച്ച് ബിഎ/ബിഎസ്‌സി/ ബികോം ബിരുദങ്ങൾ നേടാം. ഇവർക്ക് രണ്ടു വർഷത്തെ പിജിക്ക്‌ ചേർന്ന് പഠിക്കാനുമാകും. 

ഓണേഴ്‌സ് ബിരുദം തെരഞ്ഞെടുക്കുന്നവർക്ക് മൂന്നു വർഷം കഴിഞ്ഞാൽ നാലാം വർഷത്തിലേക്ക് പ്രവേശിക്കാം. നാലാം വർഷത്തെ ആദ്യ സെമസ്റ്റർ റെഗുലർ ക്ലാസും അവസാന സെമസ്റ്റർ പൂർണമായും പ്രോജക്ടും ഇന്റേൺഷിപ്പും ആയിരിക്കും. തൊഴിൽ താൽപ്പര്യമനുസരിച്ച് എവിടെ വേണമെങ്കിലും പ്രോജക്ടും ഇന്റേൺഷിപ്പും ചെയ്യാം. പ്രോജക്ടും ഇന്റേൺഷിപ്പും താൽപ്പര്യം ഇല്ലാത്തവർക്ക് മൂന്നു ഓൺലൈൻ കോഴ്‌സുകൾ പൂർത്തിയാക്കിയാലും മതിയാകും. നാലുവർഷ ഓണേഴ്‌സ് ബിരുദം നേടിയവർക്ക് തുടർന്ന് ഒരു വർഷത്തെ പഠനത്തിലൂടെ പിജി നേടാനുമാകും. പിജി രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയാകും അവർക്ക്. മൂന്നു വർഷത്തെ പഠനത്തിൽ 75 ശതമാനം മാർക്ക് നേടിയവർക്ക് നാലുവർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദത്തിനു ചേരാം. ഗവേഷണത്തിൽ താൽപ്പര്യം ഉള്ളവർക്കായാണിത്. ഇവർക്ക് നേരിട്ട് പിഎച്ച്ഡിക്ക്‌ ചേരാനും നെറ്റ്' എഴുതാനും സാധിക്കും.

മൂന്നുവർഷത്തിൽ 133 ക്രെഡിറ്റ് നേടിയാൽ ബിരുദവും നാലുവർഷത്തിൽ 177 ക്രെഡിറ്റ് നേടിയാൽ ഓണേഴ്സും ലഭിക്കുന്നതാണ് പുതിയ സംവിധാനം. മേജർ കോഴ്സുകളുടെ (നിലവിലെ സംവിധാനത്തിലെ ‘മെയിൻ’) അനുബന്ധ വിഷയങ്ങളോ വ്യത്യസ്തമായ വിഷയങ്ങളോ മൈനർ കോഴ്‌സായി (നിലവിലെ സംവിധാനത്തിലെ ‘സബ്‌സിഡിയറി')  തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത മൈനർ കോഴ്‌സുകൾ മൂന്നാം സെമസ്റ്ററിൽ വേണമെങ്കിൽ മേജർ കോഴ്‌സാക്കി മാറ്റി പ്രോഗ്രാംതന്നെ മാറ്റാനും അവസരമുണ്ട്.

ദേശീയ വിദ്യാഭ്യാസനയത്തിന്റെ അന്ധമായ അനുവർത്തനമല്ല, സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ച് ആവശ്യത്തിന് മാറ്റം വരുത്തിയാണ് നാലുവർഷ ബിരുദ പരിപാടി നടപ്പാക്കുന്നത്. പെഡഗോഗിക്കു പകരം ആൻഡ്രാഗോഗി എന്ന ആശയമാണ് പുതിയ സംവിധാനത്തിൽ മുന്നോട്ടു വയ്ക്കുന്നത്. ക്ലാസ് റൂമുകൾ സംവാദാത്മകമാക്കിക്കൊണ്ട്, പഠനരീതിയിലും അധ്യയന രീതിയിലും ഇത് മാറ്റമുണ്ടാക്കും. 

ബ്രേക്ക് എടുക്കാം, സർവകലാശാല മാറാം 

പഠനത്തിനിടയ്‌ക്ക് ബ്രേക്ക് എടുക്കാൻ  അവസരം നൽകിക്കൊണ്ടു കൂടിയാണ് പുതിയ കരിക്കുലം ഘടന. മൂന്നു വർഷത്തിനു ശേഷം തിരിച്ചു വന്ന്‌ ബിരുദ പഠനം പൂർത്തിയാക്കാനും അവസരം ഉണ്ട്. ബ്രേക്ക് എടുക്കുന്ന സമയം വരെ അവർ ആർജിച്ച ക്രെഡിറ്റ് അവരുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടും, അതിനുള്ള ക്രെഡിറ്റ് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. ഈ ക്രെഡിറ്റ് സർട്ടിഫിക്കറ്റിലുള്ള ക്രെഡിറ്റിന് ഏഴു വർഷം വരെ പ്രാബല്യം ഉണ്ടാകും. ഇക്കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ക്രെഡിറ്റ് അവർക്ക്‌ ബിരുദപഠനം പൂർത്തിയാക്കാനോ മറ്റു പ്രോഗ്രാമുകളിലേക്കോ സർവകലാശാലകളിലേക്കോ കൈമാറ്റം ചെയ്ത് അവിടെനിന്ന് പഠനം പൂർത്തീകരിക്കാനോ ഉപയോഗിക്കാനാകും. യൂറോപ്യൻ, അമേരിക്കൻ, യുകെ ക്രെഡിറ്റ് ട്രാൻസ്‌ഫർ സംവിധാനങ്ങളുമായെല്ലാം ക്രെഡിറ്റ് കൈമാറ്റം പുതിയ സംവിധാനം. ഓൺലൈനായോ വിദൂരവിദ്യാഭ്യാസ രീതിയിലോ വിദേശ സർവകലാശാലകളിൽനിന്നടക്കം ക്രെഡിറ്റുകൾ നേടാൻ അവസരം ലഭിക്കും. 

കൂടുതൽ അനുഭവോന്മുഖമായ  പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്‌കിൽ ഗ്യാപ് നികത്താൻ ഉതകുന്ന വിധത്തിൽ സ്‌കിൽ കോഴ്സിനും കൂടി ക്രെഡിറ്റ് നൽകും. വിദേശത്ത്‌ ജോലി ചെയ്യുന്നവരുടെ അക്കാദമിക പരിചയവും അറിവും നൈപുണ്യവും നമ്മുടെ കലാലയങ്ങളിൽ ബിരുദ പഠനം നടത്തുന്ന വിദ്യാർഥികൾക്ക്  ഉപയോഗപ്പെടുത്താമെന്ന തുറസ്സും ഇതോടെ ഉണ്ടാകും. ആ നിലയ്ക്ക് ‘ബ്രെയിൻ ഗെയിൻ' പദ്ധതി കൂടി കൂടുതൽ ഫലപ്രദമായി നാലു വർഷ  ബിരുദ പ്രോഗ്രാമിലൂടെ നിറവേറ്റപ്പെടും.

യുജിസി നിർദേശം പരിശോധിക്കും 

സംസ്ഥാനത്ത് നിലവിൽ ആർട്സ് ആൻഡ്‌ സയൻസ് ബിരുദ പ്രോഗ്രാമുകൾ നടത്തുന്ന അഫിലിയേറ്റിങ് സർവകലാശാലകളായ കേരള, ഗാന്ധി, കലിക്കറ്റ്, കണ്ണൂർ എന്നിവിടങ്ങളിലെ മുഴുവൻ  കോളേജുകളിലും ഈ അധ്യയനവർഷംമുതൽ നാലുവർഷ ബിരുദ പ്രോഗ്രാം ആരംഭിക്കും. കൂടാതെ, കാലടി, കേരള സർവകലാശാലകളുടെ ക്യാമ്പസ് പഠനവകുപ്പുകളിലും തുടങ്ങും. കണ്ണൂർ, മഹാത്മാഗാന്ധി, കൊച്ചിൻ സർവകലാശാലകൾ അവരുടെ ഇന്റഗ്രേറ്റഡ് പിജി  പ്രോഗ്രാമുകളെ നാലാം വർഷം ഓണേഴ്‌സ് ബിരുദം നൽകുന്ന രീതിയിൽ പരിഷ്കരിച്ചിട്ടുണ്ട്‌. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി രാജ്യത്താദ്യമായി നാലുവർഷ ബിരുദ പ്രോഗ്രാം.വിദൂരവിദ്യാഭ്യാസരീതിയിൽ നൽകും.

നിലവിൽ മൂന്നുവർഷ ബിരുദം പഠിക്കുന്നവരെ ഒരു വിധത്തിലും  ബാധിക്കാത്ത വിധത്തിലാണ് കേരളം നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നത്. നിലവിൽ മൂന്നു വർഷ ബിരുദം പൂർത്തിയാക്കിയവർക്ക് ഓണേഴ്‌സ് ബിരുദത്തിന് അവസരം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. നിലവിൽ മൂന്നുവർഷ ബിരുദം പൂർത്തിയാക്കിയവർക്ക്  ഓണേഴ്‌സ് പഠനത്തിലേക്ക് മാറാൻ ആവശ്യമായ അവസരം നൽകണമെന്ന്‌ സർവകലാശാലകളോട് യുജിസി നിർദേശിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പരിശോധിക്കും. 

Read more at: https://www.deshabhimani.com/post/20240616_38705/higher-education-kerala-model