കൊച്ചി: കോലഞ്ചേരിയിലെ പ്രധാന പള്ളിയും ചേര്‍ന്നുള്ള വസ്‌തുവകകളും ലഭിച്ചാല്‍ പള്ളിയുടെ കീഴിലുള്ള മറ്റു സ്‌ഥാപനങ്ങളും വസ്‌തുവകകളും വിട്ടുകൊടുക്കാന്‍ തയാറാണെന്നു യാക്കോബായ സഭ. കോലഞ്ചേരി പള്ളി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അവസാന പോംവഴി എന്ന നിലയിലാണു യാക്കോബായ സഭ ഈ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.
മന്ത്രിസഭാ ഉപസമിതിക്കു മുമ്പാകെ സഭ നേരത്തേ മറ്റു ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. താല്‍ക്കാലിക ക്രമീകരണം, ശാശ്വത നിര്‍ദേശങ്ങള്‍, ശാശ്വത പരിഹാരത്തിലേക്കുള്ള ആദ്യപടി എന്നിങ്ങനെയാണ് ഈ നിര്‍ദേശങ്ങള്‍. ഇവ പ്രശ്‌നപരിഹാരത്തിന് ഉതകുന്നില്ലെങ്കില്‍ അവസാന പോംവഴിയെന്ന നിലയിലാണു 'സ്വത്തു വേണ്ട, പള്ളി മതി'യെന്ന പുതിയ നിലപാടു യാക്കോബായ സഭ സ്വീകരിച്ചിരിക്കുന്നത്.
സഭ മുമ്പു മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇവയാണ്. താല്‍ക്കാലിക ക്രമീകരണം: 1. വലിയ പള്ളിയിലും കോട്ടൂര്‍ പള്ളിയിലും ഒന്നിടവിട്ടുള്ള ആഴ്‌ചകളില്‍ കുര്‍ബാനയും ആത്മീയാവശ്യങ്ങളും നിറവേറ്റുന്നതിന് ഇരുവിഭാഗത്തിനും സൗകര്യമൊരുക്കുക. 2. സമയക്രമീകരണം നടത്തി ഇരുവിഭാഗത്തിനും വലിയ പള്ളിയിലും കോട്ടൂര്‍ പള്ളിയിലും കുര്‍ബാനയ്‌ക്ക് സൗകര്യമൊരുക്കുക. (6,8,9,11) 3. സെമിത്തേരി പൊതുവായി ഉപയോഗിക്കാം.
ശാശ്വത നിര്‍ദേശങ്ങള്‍: 1. സര്‍ക്കാര്‍ പ്രതിനിധിയുടെയോ കോടതി നിശ്‌ചയിക്കുന്ന അധികാരിയുടെയോ മേല്‍നോട്ടത്തില്‍ ഇടവകയില്‍ ഹിതപരിശോധന നടത്തി പള്ളിയുടെയും അനുബന്ധ സ്‌ഥാപനങ്ങളുടെ ഭാഗധേയം തീരുമാനിക്കുക.
2. കോലഞ്ചേരി പള്ളിയും പള്ളിവക സ്വത്തുക്കളും അനുബന്ധ സ്‌ഥാപനങ്ങളും ഇടവകയിലെ ഇരുവിഭാഗത്തിലെയും വിശ്വാസികളുടെ അനുപാതമനുസരിച്ചു നല്‍കാന്‍ തീരുമാനമുണ്ടാവുക.
ശാശ്വത പരിഹാരത്തിനുള്ള ആദ്യപടി: 1. റഫറണ്ടം നടത്തി വലിയ പള്ളിയും പള്ളി സ്‌ഥിതിചെയ്യുന്ന സ്‌ഥലവും ഭൂരിപക്ഷത്തിനും പള്ളിയുടെ വടക്കുവശത്തുള്ള (ഉദ്ദേശ്യം 80 സെന്റ്) ഭൂമിയും പള്ളി പണിയാനുള്ള അഞ്ചുകോടി രൂപയും മറുഭാഗത്തിനുമായി നല്‍കുക. പള്ളിയുടെ കീഴിലുള്ള മറ്റു സ്വത്തുക്കള്‍ (കോട്ടൂര്‍ ചാപ്പലും കുരിശിന്‍ തൊട്ടികളും അടക്കം) പിന്നീടു ചര്‍ച്ചയിലൂടെ ഇരുവിഭാഗത്തിനുമായി വീതവച്ചു നല്‍കുക.
കോലഞ്ചേരി പള്ളിയുടെ വസ്‌തുവകകളില്‍ ചിലത് ഇവയാണ്:
1. വലിയ പള്ളിയും പള്ളി സ്‌ഥിതി ചെയ്യുന്ന ഒരേക്കര്‍ സ്‌ഥലവും സെമിത്തേരിയും.
2. പള്ളിയുടെ തെക്കുവശത്തുള്ള ഒരേക്കര്‍ തേക്കിന്‍ തോട്ടം.
3. വടക്കുവശത്തുള്ള 80 സെന്റ്
4. മുന്‍വശത്തുള്ള 2 ഏക്കര്‍ പള്ളിപ്പറമ്പ്.
5. കോടതി പ്രവര്‍ത്തിക്കുന്ന ഒരേക്കറും കെട്ടിടവും
6. ടി.ടി.സിയും 70 സെന്റ്
7. ഹൈസ്‌കൂളും ബി.എഡ് കോളജും നില്‍ക്കുന്ന അഞ്ചേക്കര്‍
8. കോട്ടൂര്‍ പള്ളിയും ഏകദേശം രണ്ടേക്കര്‍
9. കോട്ടൂര്‍ പള്ളിയുടെ മൂന്ന് കുരിശിന്‍ തൊട്ടികളും സ്‌ഥലവും
10. വലിയ പള്ളിയുടെ മൂന്ന് കുരിശിന്‍ തൊട്ടികളും സ്‌ഥലവും
11. വിവിധ ബാങ്കുകളിലുള്ള മൂന്നരക്കോടിയോളം രൂപ
12. റിസീവര്‍ പള്ളി കൈമാറുമ്പോള്‍ ഏല്‍പ്പിച്ചിട്ടുള്ള ഏകദേശം നാല് കിലോ സ്വര്‍ണം, 8 കിലോ വെള്ളി, സ്വര്‍ണ കുരിശുകള്‍ (101 പവന്‍), വെള്ളി കുരിശുകള്‍, മറ്റ് സ്വര്‍ണ ഉരുപ്പടികള്‍, വെള്ളി ഉരുപ്പടികള്‍.
കൂടാതെ 27 ഏക്കര്‍ സ്‌ഥലത്തുള്ള സെന്റ് പീറ്റേഴ്‌സ് കോളജും 25 ഏക്കറിലുള്ള മെഡിക്കല്‍ കോളജും കോലഞ്ചേരി പള്ളിയുടെ നേതൃത്വത്തിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. എല്ലാംചേര്‍ന്ന് 500 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്.

No comments:
Post a Comment