ബഹുഭൂരിപക്ഷം ജനങ്ങള്‍ പൈതൃകമായി കരുതുന്നതിനെ നിയമത്തിന്റെ ആനുകൂല്യത്തിന്റെ മറവില്‍ ഒരുപക്ഷത്തിനു മാത്രമായി അവകാശമാക്കിക്കൊടുക്കുന്നത് ക്രൈസ്‌തവ ധര്‍മത്തിനു ചേരുന്നതാണോയെന്ന് സഭകള്‍ ആലോചിക്കണം
കൊച്ചി: ആരാധനയ്‌ക്കുള്ള സമയം ക്രമീകരിച്ചു കോലഞ്ചേരി പള്ളി പശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത.
ബഹുഭൂരിപക്ഷം ജനങ്ങള്‍ പൈതൃകമായി കരുതുന്നതിനെ നിയമത്തിന്റെ ആനുകൂല്യത്തിന്റെ മറവില്‍ ഒരുപക്ഷത്തിനു മാത്രമായി അവകാശമാക്കിക്കൊടുക്കുന്നത് ക്രൈസ്‌തവ ധര്‍മത്തിനു ചേരുന്നതാണോയെന്ന് സഭകള്‍ ആലോചിക്കണം. ക്രൈസ്‌തവസാക്ഷ്യം യാഥാര്‍ഥ്യമാക്കണമെങ്കില്‍ ഇരുവിഭാഗങ്ങളും വിട്ടുവീഴ്‌ചയ്‌ക്ക് തയാറാകണമെന്നും മെത്രാപ്പോലീത്ത നിര്‍ദേശിച്ചു.
മാര്‍ത്തോമ്മ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാ താരക'യുടെ പുതിയ ലക്കത്തിലാണ് യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തിലുള്ള നിലപാട് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത വ്യക്‌തമാക്കിയത്.
മലങ്കര സഭയ്‌ക്ക് അതിപ്രധാന ദിവസമായിരുന്നു കാതോലിക്കേറ്റ് സ്‌ഥാപിച്ചിട്ട് നൂറു വര്‍ഷം തികഞ്ഞ സെപ്‌റ്റംബര്‍ 13. മലങ്കരസഭാ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കേണ്ട ആ ദിവസം അറിയപ്പെടാതെ പോയത് നിര്‍ഭാഗ്യകരമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് കോലഞ്ചേരിയിലുണ്ടായ നടപടികളും തുടര്‍ന്നുണ്ടായ സംഘര്‍ഷാത്മക പ്രവര്‍ത്തനങ്ങളുമായിരുന്നു നിര്‍ഭാഗ്യകരമായ ഈ അവസ്‌ഥയിലേക്ക് എത്തിച്ചത്. ഇത് ആകമാന ക്രൈസ്‌തവ സഭകള്‍ക്കുണ്ടാക്കിയ ആഘാതം പരിഹരിക്കാവുന്നതല്ലെന്നും മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു
No comments:
Post a Comment