കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിഭാഗത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുവാന്‍ നടപടിയെടുക്കണമെന്ന് കോലഞ്ചേരിയില്‍ നടന്ന കണ്ടനാട് ഭദ്രാസന പള്ളി പ്രതിപുരുഷയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനം നിലനില്ക്കുന്ന രാജ്യത്ത് ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളിയുടെ അവകാശം തെളിയിക്കുവാന്‍ അവസരമുണ്ടാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഡോ. മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ യോഗം ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി തോമസ് പനിച്ചിയില്‍ കോര്‍ എപ്പിസ്‌കോപ്പ, സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. തോമസ് കുപ്പമല, കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് ഇടുമാരി, കെ.എ. തോമസ്, സ്ലീബ ഐക്കരക്കുന്നത്ത്, ബാബു പോള്‍, പൗലോസ് പി. കുന്നത്ത്, പൗലോസ് മുടക്കുന്തല എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment