- ഒരു നൂറ്റാണ്ട് ആയി ഭിന്നിച്ചു നില്‍ക്കുന്ന മലങ്കരയിലെ സുറിയാനി സഭാ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കേരള ഹൈകോടതി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 -നു നല്‍കിയ നിര്‍ദേശം വ്യവഹാര കുതുകികളെ നിരാശപ്പെടുത്തുമെങ്കിലും ഏറെ സന്തോഷത്തോടു കൂടി ആണ് സമാധാന കാംക്ഷികളായ സഭാംഗങ്ങള്‍ കാണുന്നത്.
- വിശ്വാസപരമായ കാര്യങ്ങളില്‍ പരിഹാരം ഉണ്ടാകാതെയുള്ള ഏതൊരു ചര്‍ച്ചയും പ്രഹസനം ആയി മാറും എന്നത് ഉറപ്പാണ്.പൂര്‍വീക പിതാക്കന്മാര്‍ പഠിപ്പിച്ച വിശ്വാസ പ്രമാണങ്ങളുടെ ഏതൊരു ലംഘനവും സഭാ ഐക്യത്തിന് വിഘാതമാകും എന്ന തിരിച്ചറിവ് അംഗീകരിക്കാന്‍ ഇരു വിഭാഗങ്ങളും മടി കാണിക്കരുത്.
- സഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണം എന്ത് എന്ന് വിശദീകരിച്ചു കൊണ്ട് ഇരു വിഭാഗങ്ങളും അംഗീകരിക്കുന്ന ഉത്തര ആഫ്രിക്കയിലെ കാര്‍ത്തെജ് ഭദ്രാസനത്തിന്റെ മെത്രാന്‍ വി:സിപ്രിയാന്‍ ആദിമ ക്രൈസ്തവ സഭയിലെ ഭിന്നിപ്പ് പരിഹരിക്കാനായി എ ഡി 251-ല്‍ വിളിച്ചു ചേര്‍ത്ത പ്രാദേശിക സുന്നഹദോസില്‍ നടത്തിയ പ്രസംഗം ഇപ്പോഴും പ്രസക്തമായതിനാല്‍ ഇവിടെ ഉദ്ധരിക്കട്ടെ ."കര്‍ത്താവു പത്രോസിനോട് പറഞ്ഞ വാക്കുകളില്‍ സത്യ വിശ്വാസത്തിന്റെ സരളത വ്യക്തമാണ്.'ഞാന്‍ നിന്നോട് പറയുന്നു.നീ കേപ്പായാകുന്നു ഈ കേപ്പായിന്മേല്‍ ഞാന്‍ എന്റെ സഭയെ പണിയും. നഗര വാതിലുകള്‍ അതിന്മേല്‍ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ ഞാന്‍ നിനക്ക് തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തില്‍ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. (മത്താ :16 :18).
- ഉയിര്‍പ്പിന് ശേഷം തന്റെ സഭയെ പത്രോസിന്മേല്‍ പണിതുകൊണ്ട് അവനോടു പറയുന്നു 'എന്റെ ആടുകളെ മേയിക്കുക'(യോഹ:21 :11). മേയിക്കുവാനായി തന്റെ ആടുകളെ പത്രോസിനെ ആണ് ഭരമേല്‍പ്പിച്ചത് . എല്ലാവര്ക്കും ക്രിസ്തു തുല്യാധികാരം നല്‍കുന്നെങ്കിലും അവരുടെ ഇടയില്‍ ഒരു അധ്യക്ഷ പദവിയെ സ്ഥാപിച്ചുള്ളൂ. ഇതാണ് ഐക്യത്തിന്റെ സ്രോതസും അടിസ്ഥാന തത്ത്വവുമായി അധികാരപൂര്‍വ്വം ക്രിസ്തു ഏര്‍പ്പെടുത്തിയത്. പത്രോസ് എന്തായിരുന്നുവോ അത് മറ്റു ശ്ലീഹന്മാരുമായിരുന്നു. എന്നാല്‍ പത്രോസിനായിരുന്നു പ്രാഥമ്യം. ഒരു സഭയും ഒരു സിഹസനവുമേ ഉള്ളു എന്ന് കര്‍ത്താവു അതുവഴി വ്യക്തമാക്കുകയായിരുന്നു. എല്ലാ ശ്ലീഹന്മാരും ഇടയന്മാര്‍ ആണ് . എന്നാല്‍ പരസ്പര യോജിപ്പില്‍ മേയിക്കപ്പെടേണ്ട ഒരു അജഗണമേ അവര്‍ക്കുള്ളൂ എന്ന് അവന്‍ നമുക്ക് കാണിച്ചു തന്നു.
- പത്രോസിന്‍ മേല്‍ അധിഷ്ടിതമായ ഈ ഐക്യത്തോടു യോജിക്കാത്തവര്‍ക്ക് സത്യവിശ്വാസം ഉണ്ടെന്നു കരുതാനാവുമോ? സഭ പത്രോസിന്‍മേല്‍ പണിയപ്പെട്ടിരിക്കുന്നു. പത്രോസിന്റെ അധ്യക്ഷ സ്ഥാനത്തോടുള്ള അനുസരണം ഉപേക്ഷിക്കുന്നവര്‍ സഭയില്‍ ഉള്‍പ്പെട്ടവരാണെന്ന് എങ്ങനെ കരുതുവാന്‍ കഴിയും. മെത്രാന്‍ സ്ഥാനം എകമാണ്. ഓരോ മെത്രാനും സംഘത്തോട് ചേര്‍ന്ന് അതിലൊരു വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ആളുകള്‍ വര്ധിക്കുനതനുസരിച്ചു സഭ പല ഇടവകകളില്‍ വ്യാപരിക്കുന്നെങ്കിലും ആഗോളവ്യാപകമായ സഭ എകമാണ്. സൂര്യന് അനേകം രശ്മികള്‍ ഉണ്ടെങ്കിലും പ്രസരണതലം എകമാണ്. വൃക്ഷത്തിന് അനേകം ശാഖകള്‍ ഉണ്ടെങ്കിലും തായ്ത്തടി ഒന്നേ ഉള്ളു. ശക്തിയേറിയ ഉറവയില്‍ നിന്നും പല അരുവികള്‍ ഒഴുകി ജലം നാനാ ഭാഗത്തേക്കും വ്യാപിക്കുന്നെങ്കിലും ഉറവ ഒന്നേയുള്ളൂ എന്നതില്‍ അവിടെ ഒരു ഐക്യം കാണാം. സൂര്യനില്‍ നിന്നും രശ്മിയെ മാറ്റൂ. രശ്മികള്‍ക്ക് ഐക്യത്തിന് ആധാരമായി ഒന്നും ഇല്ല. തായ്ത്തടിയില്‍ നിന്നും ശാഖയെ വെട്ടി മാറ്റൂ.....അത് മുളച്ചു വരില്ല. ഉറവയുമായുള്ള ബന്ധം വിടര്‍ത്തൂ.....അരുവി വരണ്ടു പോകും. സഭയുടെ കാര്യത്തിലും ഇപ്രകാരം തന്നെയാണ്. നാഥന്റെ പ്രകാശത്തലാണ് സഭ പ്രഭാപൂരം ധരിക്കുന്നതും ലോകം മുഴുവന്‍ പ്രകാശക്കതിരുകള്‍ വര്‍ഷിക്കപ്പെടുന്നതും . എന്നാല്‍ ശരീരത്തിന്റെ ഐക്യത്തിന് കോട്ടം തട്ടാതെ എല്ലായിടത്തും വ്യാപരിച്ചിരിക്കുന്ന പ്രകാശം ഏകമണ്. തഴച്ചു വളരുന്ന വൃക്ഷം പോലെ സഭ ലോകത്തിന്റെ എല്ലാ ഭാഗത്തും ശാഖകള്‍ വിരിക്കുന്നു. അരുവികള്‍ ജലം കൊണ്ട് നിറഞ്ഞു തീരം തിങ്ങി ഒഴുകുന്നു. എന്നാല്‍ അവക്കെല്ലാം ഒരുറവയും ഒരാരംഭവും മാത്രമേയുള്ളൂ . പല പ്രസവത്താല്‍ ഒരമ്മ തന്നെയാണ് തന്റെ കുടുംബം വലുതാക്കുന്നത്. അവളുടെ ഉദരത്തില്‍ നാം ഉരുവാക്കപ്പെട്ടു. അവളുടെ സ്തന്യം നുകര്‍ന്ന് നാം വളര്‍ന്നു. അവളുടെ ശ്വാസത്തില്‍ നിന്നും നാം ജീവന്‍ പ്രാപിച്ചു.
- സഭയില്‍ നിന്നും വിട്ടു മാറുന്നവന്‍ വേശ്യയോടു കൂടി സംസര്‍ഗം ചെയ്യുന്നു. സഭയുടെ വാഗ്ദാനം ചെയ്യപ്പെട്ട അവകാശത്തില്‍ അവനൊരിക്കലും ഓഹരിയല്ല. ക്രിസ്തു ഉറപ്പു നല്‍കിയ പ്രതിഫലം ക്രിസ്തുവിന്റെ സഭയെ വിട്ടുപേക്ഷിച്ചവര്‍ക്ക് ലഭിക്കില്ല. ക്രിസ്തുവിന്റെ ജനം വിഭജിക്കപ്പെടാവതല്ലാത്തതിനാല്‍, ഒറ്റത്തുണിയില്‍ മുകള്‍ മുതല്‍ നെയ്യപ്പെട്ട അവന്റെ വസ്ത്രം ലഭിച്ചവര്‍ക്ക് വിഭജിക്കാന്‍ കഴിയില്ല. തന്റെ അങ്കിയുടെ രഹസ്യത്താലും അടയാളത്താലും അവന്‍ തന്റെ സഭയുടെ ഐക്യം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
- ക്രിസ്തു തന്നെ സുവിശേഷത്തില്‍ നമ്മെ പഠിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.'അങ്ങനെ ഒരാട്ടിന്‍കൂട്ടവും ഒരിടയനും ആകും.'(യോഹ:10 :16 ).അങ്ങനെയെങ്കില്‍ ഒരു സ്ഥലത്ത് തന്നെ അനേകം ഇടയന്മാരും ഒന്നിലേറെ ആട്ടിന്‍ കൂട്ടവും ഉണ്ടാകാന്‍ സാധിക്കും എന്ന് ആരെങ്കിലും കരുതുന്നുവോ ?ഏക സഭയല്ലാതെ വിശ്വാസികള്‍ക്ക് വേറെ ഭവനമില്ല.
- അതുകൊണ്ട് മുമ്പുണ്ടായിരുന്നവയും ഇപ്പോള്‍ ഉണ്ടാകുന്നവയുമായ എല്ലാ വേദ വിപരീതങ്ങളുടെയും കാരണം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കി നടക്കുന്ന ദുഷിച്ച മനസ്സും, കലഹവും വിഭജനവും ഉണ്ടാക്കുന്ന അനുസരണരാഹിത്യവുമാണ്. നൈയാമിക കൈവയ്പില്ലാത്തവര്‍ ഉന്നതസ്ഥാനം ഉണ്ടെന്നു അവകാശപ്പെടുന്നു. ആരും അവര്‍ക്ക് മെത്രാഭിഷേകം നടത്തിയിട്ടില്ലെങ്കിലും അവര്‍ മെത്രാന്മാരെന്നു പേരെടുക്കുന്നു അവരാണ് വിശ്വാസത്തിന്റെ ബാധയും വിനാശകാരണവും.
- അവര്‍ പതിയിരുന്നു കടിക്കുന്നു. അവരുടെ ദുഷ്ട വായില്‍നിന്നുള്ള മാരക വിഷത്താല്‍ അവര്‍ സത്യത്തിന്റെ വായില്‍ പൊട്ടിയൊലിക്കുന്ന മുറിവുണ്ടാക്കുന്നു.ഭയാനകമാം വണ്ണം പകരുന്ന രോഗം പോലെ ആണവരുടെ സംസാരം.അവരുടെ വാക്കുകള്‍ കേള്‍വിക്കാരുടെ ഹൃദയത്തില്‍ മരണകരമായ വിഷം കുത്തി വക്കുന്നു.
- ഇത്തരം സ്വഭാവക്കര്‍ക്കെതിരായി നമ്മുടെ കര്‍ത്താവ് ഉറക്കെ വിളിച്ചു പറയും.'കള്ള പ്രവാചകരെ നിങ്ങള്‍ ശ്രദ്ധിക്കരുത്. എന്തെന്നാല്‍ അവര്‍ തങ്ങളുടെ ഹൃദയ വിചാരങ്ങള്‍ക്കനുസൃതം സ്വയം ചതിക്കപ്പെടുന്നു.അവര്‍ സംസാരിക്കുന്നു.കര്‍തൃശബ്ദതിലല്ലെന്നു മാത്രം.ഞാന്‍ അവരോട് സംസാരിച്ചിട്ടില്ല .എന്നിട്ടും അവര്‍ പ്രവചിക്കുന്നു. മാമോദീസ ഒന്നേ ഉള്ളുവെങ്കിലും മാമോദീസ നല്‍കാനുള്ള അധികാരം അവര്‍ക്കുന്ടെന്നു അവര്‍ കരുതുന്നു. അവരുടെ സ്നാന ജലത്താല്‍ ജനം കൂടുതല്‍ അഴുക്കുള്ളവര്‍ ആകുന്നു എന്നല്ലാതെ ശുദ്ധരാകുന്നില്ല അവരുടെ സ്നാനത്തിലെ" വീണ്ടും ജനനം" അവരെ പിശാചിന്റെ മക്കളാക്കുകയല്ലാതെ ദൈവസുതരാക്കുന്നില്ല. സഭക്കെതിരായി വാളെടുത്തു ദൈവീക പദ്ധതികല്‍ക്കെതിരായി യുദ്ധം ചെയ്യുന്നവര്‍ അള്‍ത്താരയുടെ ശത്രുവും ക്രിസ്തുവിന്റെ ബലിയുടെ എതിരാളിയുമാണ്.കര്‍ത്താവ് തന്നെ തന്നെ ഒരു യാഗമായി അര്‍പ്പിക്കുന്ന ബലിയുടെ യാഥാര്‍ത്ഥ്യത്തെ തന്റെ കപടബലിയാല്‍ അവര്‍ പരിഹസിക്കുന്നു. ദൈവനിയമത്തെ എതിര്‍ക്കുന്നവര്‍ക്ക്. അവരുടെ ധിക്കാരത്തിനു തക്ക ശിക്ഷ ലഭിക്കുംഎന്ന് അവന്‍ ഒട്ടും അറിയുന്നില്ല. "
- ആദിമ ക്രൈസ്തവ സഭയുടെ കാലത്ത് യാതൊരു സംശയത്തിനും ഇടവരാതെ തന്നെ വി:സിപ്രിയാനെ പോലെയുള്ള ആദിമസഭാ പിതാക്കന്മാര്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച വിശ്വാസ സത്യങ്ങള്‍ ആണ് മുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടിള്ളത്. പരിപാവനമായ ഈ സത്യവിശ്വാസങ്ങള്‍ ഉപേക്ഷിച്ചു കൊണ്ടാണ് ഇന്ത്യന്‍ ഓര്‍ത്തഡോക്‍സ് സഭ ആകമാന സുറിയാനി സഭയില്‍ നിന്നും, പൌരോഹിത്യത്തിന്റെ മാതാവായ പ:അന്ത്യോക്യാസിംഹാസനത്തില്‍ നിന്നും വേറിട്ട് സ്വതന്ത്ര- സ്വയംശീര്‍ഷക സ്ഥാപിച്ചതും, പത്രോസിന്റെ സിംഹാസനത്തിനു ബദലായി തുല്യാധികാരത്തോട് കൂടി മാര്‍ത്തോമാ ശ്ലീഹായിക്ക് സിംഹാസനം ഉണ്ട് എന്ന ശുദ്ധ വേദവിപരീതം പ്രചരിപ്പിക്കുന്നതും.
- അവര്‍ക്ക് ശരിയെന്നു തോന്നുന്ന വിശ്വാസത്തില്‍ വേദവിപരീതികളായി തുടരുവാന്‍ അവകാശമുണ്ടെങ്കിലും നൂറ്റാണ്ടുകളായി തുടരുന്ന ഏകസഭാവിശ്വസത്തില്‍ തുടരുവാനുള്ള യാക്കോബായ സുറിയാനി സഭാംഗങ്ങളുടെ അവകാശം നിഷേധിക്കപ്പെടണം എന്ന ഓര്‍ത്തഡോക്‍സ്‌പക്ഷത്തിന്‍റെ അതിര് കവിഞ്ഞ നിര്‍ബന്ധ ബുദ്ധി ആണ് കോലഞ്ചേരി പള്ളി പ്രശ്നത്തിന്റെ പ്രധാന കാരണം.സത്യവിശ്വാസികളായ പുരോഹിതന്മാരില്‍ നിന്നും സുറിയാനി സഭയുടെ ദൈവദത്തമായ കൂദാശകള്‍ സ്വീകരിക്കാനുള്ള യാക്കോബായ സുറിയാനി സഭാംഗങ്ങളുടെ മൌലികാവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടുള്ള ഒരു തീരുമാനവും സഭാസമാധാനത്തിനു സഹായകരം ആകുകയില്ല.വികാരം മാറ്റി വച്ച് വിവേകത്തോടു കൂടിയുള്ള സമീപനം ആണ് എല്ലാവരും പുലര്‍ത്തേണ്ടത്.
Sunday, October 2, 2011
വിശ്വാസ വിപരീതികളുടെ കൂദാശകള്‍ എങ്ങിനെ സ്വീകരിക്കപ്പെടും?
Subscribe to:
Post Comments (Atom)
Orattin koottavum oru idayanum!Aranu Ee IDAYAN? Jesus Christ! Attinkoottam:- Pazhaya niyama Israelum puthiya Israelum! Vedapusthkam allenkil Bible shariyayi Vyakhanikkanam!
ReplyDeleteAllathe Kristhuvinte Eka shishynalla EKA NALLA IDAYAN! Vishudha Pathrose shleeha Anthoikyail oru devalayam nirmichathu Yehudha Kristhianikalum Vijatheeya Kristhanikalum chernuu(orumichu) Daivathe araadhikkananu! Vishudha Pathrose shleeha mathramalla, St.Paul and St.Bernabas Ee randu per koodi onnara varshatholam Anthikiyayil suvisesham ariyichathinu sheshamaanu Kristhu sishyanmarku KRISTHIANIKAL ennu peraayathu!Allathe Pathrose shleeha mathram anthiyokyayil suvishesham ariyikkuka allayirunnu! Sathayam sathyamaayittu thanne parayanam!
Viswasamakunna paramel Karthavu Sabhaye Sthaapichu! Allathe Pathrose enna Vyathiyilalla!Karthavu Swargathilum/bhoomiyilum
ReplyDeleteulla thante Adhikararam Shishyanmarkku koduthu (mathew 28:18-19)> aa adhikaram 12 perkkum undu! Oralku mathramayi nalkiyirunnenkil karthavinte kalpana palikkan vendi ella shishyanmarum lokathinte vividha dikkukalilekkum/pradeshathekkum pokaendi varillayirunnu!Vijatheeyarku vendi Paulose shleeha preshithavruthi nadathukayillayirunnu! Paulose shleeha mamodisa ettathum Pattathwam sweekarichathum pathrose shleehayil ninnumalla ennullathu athinu thelivanu!
Kristhu Thanne Moolakallum Aposthalanmarum Pravachakanmarum adisthanamayi Sabha paniyapettirikkunnu(Ephes: 2:20)koodathe Galathya lekhanam 2:9 koodi cherthu vayikkumbol,Sabhaye sthapichathu enganeyennu manassilaakum! Pazhaya niyamathil parayunna Paara kristhuvanu! Beryona simeon is called/named as Peter by Jesus, Which means Stones for building! Peter ettuparanja Viswasam athanu Ivide Parama pradhanam!
ReplyDelete