ഈ പ്രതിച്ഛായാ പ്രതിസന്ധിയില്‍നിന്ന് എളുപ്പം രക്ഷപ്പെടാന്‍ സര്‍ക്കാറിന് കഴിയുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി പദവിയില്‍ എന്നതിനേക്കാള്‍ പ്രതിപക്ഷ നേതാവ് എന്ന പദവിയില്‍ ശോഭിക്കാന്‍ കഴിയുന്ന ആളാണ് വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍പോലും പ്രതിപക്ഷ നേതാവിന്‍െറ ലക്ഷണങ്ങളായിരുന്നു അദ്ദേഹം പ്രകടിപ്പിക്കാറ്. അങ്ങനെയൊരു കരുത്തന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഇത്രയും വിവാദങ്ങള്‍ വന്നുചേരുന്നുവെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ഭാഗ്യം. വി.എസിന്‍െറ മകനെതിരെ ആരോപണങ്ങളുയര്‍ത്തിയും നിയമനടപടികള്‍ നീക്കിയും ഇതിനെ പ്രതിരോധിക്കാന്‍ യു.ഡി.എഫ് ക്യാമ്പ് പരിശ്രമിക്കുന്നുണ്ടെങ്കിലും വിവാദപ്പെരുമഴയെ പ്രതിരോധിക്കാന്‍ മാത്രം അത് വരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ സ്വന്തം പ്രതിച്ഛായയെ സംരംക്ഷിക്കുകയെന്നത് ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം അതീവ ശ്രമകരമായ വെല്ലുവിളിയാണ്. എന്നാല്‍, അതിലോലമായ ഭൂരിപക്ഷത്തില്‍ നിലനില്‍ക്കുന്ന ഒരു സംവിധാനത്തില്‍, ധീരമായ ചുവടുകള്‍ എടുക്കാനും ആരോപിതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും മാറ്റിനിര്‍ത്തേണ്ടവരെ മാറ്റിനിര്‍ത്താനും അദ്ദേഹത്തിനോ മുന്നണിക്കോ സാധിക്കില്ല. ഇതാകട്ടെ പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമാക്കും. ചുരുക്കത്തില്‍, ‘പ്രതിച്ഛായയെ ആക്രമിക്കുക’ എന്ന പ്രതിപക്ഷ അജണ്ടക്കും ‘പ്രതിച്ഛായ സംരക്ഷിക്കുക’ എന്ന ഭരണപക്ഷ ആവശ്യത്തിനുമിടയില്‍ കുരുങ്ങിക്കിടക്കുകയാണ് കേരള രാഷ്ട്രീയം.
Thursday, October 6, 2011
യു.ഡി.എഫ് സര്‍ക്കാറിന്‍െറ പ്രതിച്ഛായാ പ്രതിസന്ധി

Subscribe to:
Post Comments (Atom)
No comments:
Post a Comment