പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയ വിജിലന്‍സ് എസ്പിക്ക് ഐപിഎസ് നല്‍കാന്‍ തീരുമാനിച്ചു. വിജിലന്‍സ് പ്രത്യേക അന്വേഷണ വിഭാഗം എസ്പി വി എന്‍ ശശിധരനാണ് ഐപിഎസ് സ്ക്രീനിങ് കമ്മിറ്റിയുടെ അംഗീകാരം കിട്ടിയത്. ഇദ്ദേഹം ഉള്‍പ്പെടെ പത്തു പേരെയാണ് അന്തിമപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മറ്റാരെയും പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് കാണിച്ചാണ് വിജിലന്‍സ് എസ്പി തുടരന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടറായിരുന്ന ഡസ്മണ്ട് നെറ്റോ വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് നിരാകരിച്ച കോടതി വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ടത് വന്‍ വിവാദത്തിന് തിരികൊളുത്തി. തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസ് തുടര്‍ന്ന് കേള്‍ക്കുന്നതില്‍നിന്നും വിജിലന്‍സ് ജഡ്ജി പികെ ഹനീഫ പിന്മാറുകയുംചെയ്തു. സംസ്ഥാസര്‍ക്കാര്‍ 30 പേരുടെ പട്ടികയാണ് ഐപിഎസിനായി സ്ക്രീനിങ് കമ്മിറ്റിക്ക് നല്‍കിയത്. ഇതില്‍നിന്ന് തെരഞ്ഞെടുത്ത പത്തു പേരില്‍ മൂന്നാം പേരുകാരനാണ് വി എന്‍ ശശിധരന്‍
No comments:
Post a Comment