പ:പരുമല തിരുമേനിയുടെ ശല്‍മൂസ(ഉടമ്പടി)
"ബാവായും പുത്രനും, ജീവനും വിശുദ്ധവുമുള്ള റൂഹായുമായ സത്യമുള്ള ഏകദൈവത്തിന്റെ തിരുനാമത്തില്‍ ബലഹീനനും പാപിയുമായ കൊച്ചി കണയന്നൂര്‍ .....മുളന്തുരുത്തി തുരുത്തില്‍ ഗീവര്‍ഗീസ് ദയറോയോ ആയ ഞാന്‍ പൂര്‍ണ്ണ മനസ്സോടും സന്തോഷത്തോടും തൃപ്തിയോടും എഴുതി വയ്ക്കുന്ന ഉടമ്പടി. 8 ...............യാക്കോബായ സുറിയാനിക്കാരുടെ വിശ്വാസത്തിനു വിപരീതമായി മറ്റു വഴികള്‍ക്ക് പോകുകയോ ,നമ്മുടെ സുറിയാനി പള്ളിയുടെ കീഴ് മര്യാദക്ക് വിപരീതമായി വല്ലതും പ്രവര്‍ത്തിക്കുകയോ ,കൈക്കൊള്ളുകയോ,ശുദ്ധമുള്ള മൂന്നു പൊതു സുന്നഹദോസുകളുടെ വിശ്വാസത്തിനു വിപരീതമായുള്ള വിശ്വാസത്തില്‍ വിശ്വസിക്കുകയോ ചെയ്യുന്നതല്ല.അഥവാ അങ്ങനെ ചെയ്താല്‍ സാത്താനും ,കായേനും ദൈവനാമത്താല്‍ ശപിക്കപ്പെട്ട പ്രകാരം ദൈവത്തിന്റെ വായില്‍ നിന്നും ശ്ലീഹന്മാരുടെ തലവനായ മോര്‍ പത്രോസ് ശ്ലീഹായുടെയും,നമ്മുടെ കര്‍ത്താവ് യേശു മിശിഹായുടെ ശ്ലീഹന്മാരായി അവന്റെ സഹോദരന്മാര്‍ 11 പേരുടെ വായില്‍ നിന്നും , തീക്കടുത്ത മോര്‍ ഇഗ്നാതിയോസിന്റെയും, ശുദ്ധമുള്ള മൂന്നു പൊതു സുന്നഹദോസുകളില്‍ കൂടപ്പെട്ട വി:പിതാക്കന്മാരുടെയും,ശുദ്ധമുള്ള റൂഹായാല്‍ ശ്വാസമിടപ്പെട്ട സകല മല്പാന്മാരുടെയും വായില്‍ നിന്നും ശുദ്ധമുള്ള മാര്‍ പത്രോസ് ശ്ലീഹായുടെ സമാധികാരിയും കര്‍ത്താവ് യേശു മിശിഹായുടെ സമ്പത്തിന്റെ വീട്ടധികാരിയും മൂന്നാമത്തെ പത്രോസെന്ന പൊങ്ങപ്പെട്ട മോര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവായുടെയും അന്ത്യോഖ്യയുടെ ശ്ലീഹാക്കടുത്ത സിംഹസനത്തിന്മേല്‍ എന്നേയ്ക്കോളം തന്റെ പിന്‍ വാഴ്ചക്കാരായി വരുന്ന സകല മേല്‍പട്ടക്കരുടെയും വായില്‍ നിന്നും ശപിക്കപ്പെട്ടവനും, പ്രാകപ്പെട്ടവനും ആയിത്തീരുന്നതിനു പുറമേ ദൈവത്തിന്റെ വിശുദ്ധ സഭയില്‍ നിന്നും വേര്‍തിരിക്കപ്പെട്ടവനും, വിശുദ്ധ രഹസ്യങ്ങളുടെ സംബന്ധത്തില്‍ നിന്നും, ഞാന്‍ കൈക്കൊണ്ടിട്ടുള്ള നല്‍വരത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും തള്ളപ്പെട്ടവനും,അകലപ്പെട്ടവനും,ഉന്നതപ്പെട്ടിരിക്കുന്ന മേല്‍പട്ടത്തിന്റെ വെള്ള നീലയങ്കിയില്‍ നിന്നും ഉരിയപ്പെട്ടവനും ഞാന്‍ ആയിത്തീര്‍ന്നു , കര്‍ത്താവിന്റെ കോപം എന്റെ മേല്‍ ആവസിക്കുമാറാകട്ടെ .
9 ...................എന്റെ മേല്‍ പറഞ്ഞ വാഗ്ദത്തങ്ങളില്‍ യാതൊന്നിനെ എങ്കിലും ഭേദപ്പെടുത്തുകയോ വ്യതാസപെടുത്തുകയോ ചെയ്കകൊണ്ടും സകല പള്ളികളില്‍ നിന്നും എന്നെ തള്ളിക്കളയാനും ഒരുത്തനും എന്റെ വചനം വിശ്വസിക്കാതിരിപ്പാനും തക്കവണ്ണം ഞാന്‍ വ്യാജക്കാരനും എന്ന് എന്നെ കുറിച്ച് പ്രസിദ്ധം ചെയ്യുവാന്‍ തിരുമനസ്സിലേക്കു ന്യായമാകുന്നതാകുന്നു."
അവിഭക്ത യാക്കോബായ സുറിയാനി സഭയിലെ ഇരു സഭകളും പര്ശുദ്ധനായി പ്രഖ്യാപിചിട്ടുള്ളതും,വി:കുര്‍ബാനയില്‍ തുബ്ദേനില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അനുസ്മരിക്കുന്നതുമായ പ:പരുമല തിരുമേനി ഏറ്റു പറഞ്ഞ വിശ്വാസ പ്രതിജ്ഞയുടെ അടിസ്ഥാനത്തില്‍ ഇരുസഭകളും യോജിപ്പില്‍ എത്താന്‍ തയ്യാറാകും എങ്കില്‍ സഭാതര്‍ക്കങ്ങള്‍ ആ നിമിഷം അവസാനിക്കും.
പ:പരുമല തിരുമേനി ഏറ്റു പറഞ്ഞ വിശ്വാസ സത്യങ്ങളെ ലംഘിച്ചതിനാല്‍ പൌരോഹിത്യത്തില്‍ നിന്നും ഉരിയപ്പെട്ടവര്‍ എന്ന് യാക്കോബായ സുറിയാനി സഭ വിശ്വസിക്കുന്ന ദേവലോക പക്ഷ പുരോഹിതരില്‍ നിന്നും 1600 -ല്‍ അധികം വരുന്ന യാക്കോബായ സുറിയാനി കുടുംബങ്ങളിലെ വിശ്വാസികള്‍ കൂദാശകള്‍ സ്വീകരിക്കണം എന്ന ദേവലോക പക്ഷ വിഭാഗത്തിന്റെ നിര്‍ബന്ധ ബുദ്ധി ആണ് കോലഞ്ചേരി പള്ളി പ്രശ്നത്തിന്റെ മൂല കാരണം.ദേവലോകപക്ഷത്തിന്റെ നിലപാട് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ആരാധന സ്വാതന്ത്ര്യം എന്ന മൌലിക അവകാശത്തിന്റെ നഗ്നമായ ലംഘനം ആണ്. ആത്മീയ മേധാവിത്വം ആരുടെയെങ്കിലും മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ വിരുദ്ധവും ക്രൈസ്തവ നീതിക്ക് വിരുദ്ധവും ആണെന്ന കേരള ഹൈക്കോടതിയുടെ പുത്തന്‍ കുരിശു പള്ളി കേസിലെ പരാമര്‍ശനവും ഇവിടെ പ്രസക്തമാണ്.
No comments:
Post a Comment