Saturday, March 16, 2024

സാബു മൊയലാളിയും ഇലക്ട്രൽ ബോണ്ട് കുരൂക്കിൽ

സാവു മൊയലാളി വെറും ചെറ്റയല്ല ഭൂലോക ചെറ്റയാണെന്ന് Twenty- 20 അടിമകൾക്ക് മാത്രം മനസ്സിലായിട്ടില്ല .... കേരളത്തിലെ വ്യവസായ- തൊഴിൽ - പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കർക്കശമായപ്പോൾ വ്യവാസായികളെ ദ്രോഹിക്കുന്നു എന്ന് അലറി വിളിച്ച് തെലങ്കാനയിലേക്ക് പോയ മൊതലാണ്.... എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണ് എന്ന് ചാപ്പ കുത്തി കിറ്റക്സ്  കമ്പനിയുടെ CSR ഫണ്ട് എന്ന നക്കാപ്പിച്ച മുടക്കി Twenty- 20 എന്ന രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി ജനാധിപത്യത്തെ ഉദ്ദരിക്കാൻ നടന്ന മോയന്താണ് 26 കോടിയുടെ ഇലക്ട്രറൽ ബോണ്ട് വാങ്ങി തെലങ്കാനയിലെ ഭരണ കക്ഷിയായിരുന്ന TRS ന് സമ്മാനിച്ചത്... അതും തെലങ്കാനയിൽ വ്യവസായം തുടങ്ങാൻ സഹായം നൽകിയതിന് പ്രത്യുപകാരമായി നൽകിയ കൈക്കൂലി...

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ് ഗ്രൂപ്പ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. യഥാക്രമം 9 കോടി, 16 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ട്വന്റി-20 കണ്‍വീനര്‍ കൂടിയായ സാബു എം ജേക്കബിന്‍റെ കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് കമ്പനികള്‍ വാങ്ങിയത്. സംസ്ഥാനത്ത് പുതിയ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് തെലങ്കാനയില്‍ 3,500 കോടിയുടെ സംരംഭം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്ക് നിലമൊരുങ്ങുന്ന ഘട്ടത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയുമായാണ് ബോണ്ടുകള്‍ വാങ്ങിയത്.

2023 ജൂലൈ 5, ഒക്ടോബര്‍ 12 തീയതികളിലായാണ് രണ്ട് ഇടപാടുകളും നടന്നിട്ടുള്ളത്. തൊട്ടടുത്ത മാസം നവംബറിലാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയില്‍ കിറ്റെക്‌സ് ഗ്രൂപ്പിന്റെ ആദ്യ പ്രൊജക്ട് ഏതാണ്ട് പൂര്‍ത്തിയായ ഘട്ടത്തിലാണ് കിറ്റെക്‌സ് 15 കോടിയുടെ ആദ്യ ബോണ്ട് വാങ്ങുന്നത്. ജൂണ്‍ 27 ന്, ആദ്യ ബാച്ച് ബോണ്ടുകള്‍ വാങ്ങുന്നതിന് ഒരാഴ്ച മുമ്പാണ് അന്നത്തെ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു സംരംഭം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. 1,350 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വാറങ്കല്‍ കാകത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കാണെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മുന്‍ മുഖ്യമന്ത്രി കെസിആര്‍ ഉദ്ഘാടനം ചെയ്യുമെന്നുമായിരുന്നു ട്വീറ്റ്.

അതേസമയം തന്നെ തെലങ്കാന രങ്കറെഡ്ഡി ജില്ലയിലെ സീതാരാംപൂരില്‍ കിറ്റെക്‌സ് ഗ്രൂപ്പിന്റെ രണ്ടാമത്തെ പ്രൊജക്ടും ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. രണ്ടാമത്തെ ബോണ്ട് വാങ്ങുന്നതിനും കുറച്ച് ദിവസം മുമ്പ് സെപ്തംബര്‍ 29 നാണ് പ്രൊജക്ടിന് കെടി രാമറാവു  നിലമൊരുക്കിയത്.  2024 മാര്‍ച്ചില്‍ പ്രൊജക്ട് ഉദ്ഘാടനം നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെയും നടന്നിട്ടില്ല. ഒക്ടോബര്‍ 12 നായിരുന്നു ബോണ്ട് വാങ്ങിയത്. തൊട്ടടുത്ത മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്ര സമിതിയും  കെസിആറും  പുറത്താവുകയും രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരം ഏല്‍ക്കുകയുമായിരുന്നു. അതോടെ  ഇരു പ്രൊജക്ടുകളുടെയും  ഉദ്ഘാടനം അനന്തമായി നീണ്ടു...

ഇനി മോദിയുടെ PM കെയേഴിസിലേക്ക് എത്ര കോടി സാവു മൊയലാളി തള്ളിക്കൊടുത്തെന്ന് കൂടിയേ പുറത്ത് വരാനുള്ളൂ... കോർപ്പറേറ്റുകൾ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കൊള്ള ലാഭം തട്ടാൻ നടക്കുന്നതല്ലാതെ ഇവനൊക്കെ എന്ത് സാമൂഹ്യ പ്രതിബദ്ധത..

No comments:

Post a Comment