Friday, September 16, 2022

വിദ്യാഭ്യാസ രംഗത്ത് അന്നുമിന്നും ഇന്ത്യയിൽ ഒന്നാമതാണ് കേരളം. എഴുത്ത്.പ്രേം കുമാർ


ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്
700000  കുട്ടികളാണ് പുതുതായ് പൊതുവിദ്യാലയങ്ങളിലേക്ക് വന്നത്. 
141 സ്‌കൂളുകളാണ് ഇന്റർനാഷണൽ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടത്. 
45000 ഹൈ ടെക് ക്ലാസ് മുറികളാണ് ഒരുക്കപ്പെട്ടത്. 
02.
ഇന്ത്യയിൽ ഒന്നാമതായതല്ല, യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കത്തക്ക നോളജ് ഇക്കോണോമി ആയി കേരളത്തെ മാറ്റാനുള്ള 
കൃത്യമായ കർമ്മ പദ്ധതിയാണ് സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള വികസനരേഖ. 
03. 
നവകേരള വികസനരേഖ അനുസരിച്ചുള്ള കാര്യങ്ങളാണ് എൽ.ഡി.എഫ്.സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
04.
കേരളത്തിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ, പൊതുയോഗങ്ങളിലും സെമിനാറുകളിലുമായ് ഇരുപത്തിയഞ്ചു വർഷങ്ങൾക്കപ്പുറത്തെ കേരളം എന്താവണമെന്ന് വിഭാവനം ചെയ്യുന്ന ഈ വികസനരേഖ വിശദീകരിച്ചിട്ടുള്ളതാണ്. 
05.
അതിൽ പറയുന്ന സാങ്കേതികമെന്ന് തോന്നാവുന്ന കാര്യങ്ങൾ പോലും എത്ര മനോഹരമായാണ് നാട്ടിൻപുറത്തെ കർഷകത്തൊഴിലാളികൾക്കു വരെ മനസ്സിലാവുന്നതെന്ന് മനസ്സിലായിട്ടുള്ളതാണ്. 
06
ദുബായ് പോലുള്ളിടങ്ങളിൽ നമ്മൾ കാണുന്നതുപോലെ  വിദേശസർവകലാശാലകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇന്ത്യയിൽ ആരംഭിക്കാൻ കേന്ദ്രസർക്കാരും യു.ജി.സിയും തീരുമാനിച്ചു കഴിഞ്ഞതാണ്. 
07.
കേരളത്തിന്റെ സവിശേഷ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത് നടപ്പിലാക്കേണ്ടത് എങ്ങനെയെന്നതിനെപ്പറ്റി വിശദമായി പരിശോധിക്കാൻ വേണ്ടിയാണ് The Commission for Reforms in Higher Education in Kerala 2022 രൂപീകരിക്കപ്പെട്ടത്.
08.
ഇത്രയും ആളുകളാണ് കമ്മിഷൻ മെമ്പർമാർ ആയിരുന്നത് 
Prof Shyam B. Menon (former VC, Ambedkar University of Delhi, Chairperson
Prof T. Pradeep (IIT, Chennai), 
Prof Sabu Thomas (VC, MG University), 
Prof R. Ramakumar (TISS, Mumbai), 
Prof Ayesha Kidwai (JNU), 
Prof. Sabu Abdul Hameed (PVC.Kannur University), 
Dr. MV Narayanan (VC, Sanskrit University) 
09.
കമ്മീഷൻ, 151 പേജുള്ള റിപ്പോർട്ട് റിപ്പോർട്ട് സമർപ്പിച്ചത് ആഗസ്ത് 9 ചൊവ്വാഴ്ചയാണ്. 
10.
നോളജ് സൊസൈറ്റി സൃഷ്ടിക്കാനുള്ള ശ്രമങ്ങളോട് ചേർന്ന് പോകുന്നതാവണം നോളജ് ഇക്കോണോമി സൃഷ്ടിക്കാനുള്ള ശ്രമങ്ങളെന്ന രാഷ്ട്രീയ നിലപാടിൽ നിന്നാണ് പ്രസ്തുത റിപ്പോർട്ട് തയാറാക്കപ്പെട്ടിട്ടുള്ളത്.      
11.
ലോകത്തിലെ ഏറ്റവും നല്ലതെന്ന് വിശേഷിപ്പിക്കപ്പെടുന്ന, വിജയം കണ്ട വിദ്യാഭ്യാസമാതൃകയാണ് ഫിൻലൻഡിലേത്.    
12.
നോളജ് ഇക്കോണോമി ആയി കേരളത്തെ മാറ്റാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പിന്തുണയും പങ്കാളിത്തവും ഓഫർ ചെയ്ത്,
ഫിൻലാൻഡ് അടക്കമുള്ള രാജ്യങ്ങളിലെ അംബാസഡർമാർ അടക്കമുള്ളവർ ഇവിടെ വന്ന് ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു. 
13.
ഇത്രയും വിപുലമായ, സിസ്റ്റമാറ്റിക് ആയ ശ്രമങ്ങൾക്കൊടുവിലാണ്, ഹോം വർക്കിനൊടുവിലാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഫിൻലാൻഡ് അടക്കമുള്ള വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നത്. 

മുകളിൽ അക്കമിട്ടെഴുതിയ കാര്യങ്ങളിൽ എത്ര എണ്ണം ചാനൽ ചർച്ചകളിലോ പത്ര തലക്കെട്ടുകളിലോ നിങ്ങൾ കണ്ടിരുന്നു എന്നൊന്നാലോചിച്ചു നോക്കുക. 
മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും വിദേശയാത്ര നടത്തുന്നു എന്ന അറിയിപ്പിന്‌ ശേഷം വരുന്ന തലക്കെട്ടുകളും ചാനൽ ചർച്ചകളും എന്തൊക്കെ എന്നൊന്നാലോചിച്ചു നോക്കുക. 
താഴെ കാണുന്ന കാർട്ടൂണിൽ കുരച്ചു ചാടുന്ന ജീവികൾ ആരെയാവും സൂചിപ്പിക്കുന്നത് എന്നൊന്നാലോചിച്ചു നോക്കുക.  
താഴെ കാണുന്ന കാർട്ടൂണിൽ കുഴിയിൽ ചാടാനെത്തുന്ന മനുഷ്യർ ആരെയാവും സൂചിപ്പിക്കുന്നത് എന്നൊന്നാലോചിച്ചു നോക്കുക.  

പുതിയ ലോകത്തിന്റെ അനന്തസാധ്യതകൾ കേരളത്തിന് തുറന്നു തരുന്ന വിദ്യാഭ്യാസത്തിന്റെ പുതിയ ആകാശങ്ങളിലേക്ക് പറക്കാനൊരുങ്ങുന്ന സർക്കാരിന്, സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ.    

പ്രേംകുമാർ

No comments:

Post a Comment