മറന്നു പോയ ബാഗിലെ കറൻസിയുടെ കഥ ആദ്യമായി കേട്ടതുപോലെ അന്തം വിട്ടു നിൽക്കുകയാണ് പലരും. അല്ലയോ ചേട്ടന്മാരേ, ചേച്ചിമാരേ.... ആ കഥ പുതിയതല്ല. മാത്രമല്ല, ഒരു കഥാപാത്രം മിസായിട്ടുമുണ്ട്. ഒരേ കഥ, ആവർത്തിക്കുമ്പോൾ കഥാപാത്രങ്ങൾ മിസായിപ്പോകരുതെന്ന് തിരക്കഥാകൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസ് 2021 ജൂലൈ 29ന് ഒരു കാരണം കാണിക്കൽ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നമ്പർ 47/2020-21.
അതിൽ പേജ് നമ്പർ പതിനൊന്നിൽ ഇപ്പോൾ പ്രസിദ്ധീകരിച്ച കഥ വിസ്തരിച്ചു വിവരിച്ചിട്ടുണ്ട്. കഥ അശ്വമുഖത്തു നിന്ന് കേട്ടാലും.
(g) When Smt.Swapna was asked, how these politicians sent foreign currency through diplomats, she replied that in the beginning of 2017, she got instructions from Consul General to call Shri Sivasankar and to ask whether any arrangements could be made for Chief Minister's arrival at UAE; that she had called Shri Sivasankar and he told her to try to make necessary arrangements if possible but they were also trying to make arrangements through Indian Embassy at UAE; that she agreed and did necessary things; that next day Shri Sivasankar called her and said there was a very important packet that had to be sent to UAE to Chief Minister, who had reached UAE on the previous day, without any hindrance and delay; that she spoke to the Consul General and told the CG about the requirement and CG told her that Mr.Ahmed Doukhi could be sent to UAE for that purpose; that she asked Sarith (PRO) to contact Sivasankar and to collect the pack and deliver it to the diplomat Mr.Ahmed Doukhi, for carrying it to UAE; that accordingly Sarith collected that from somewhere and he delivered it to Mr.Ahmed Al Doukhi; that she knew that Mr.Ahmed Al Doukhi was sent to UAE by the Consul General only to handover the packet to the Chief Minister; that later Sarith informed her unofficially that he had brought the said packet to the Consulate for screening it in the X-Ray machine; that Sarith also informed her that the packet contained currency; that as they (Swapna & Sarith) were very close they used to share everything: that moreover they were vey new to the Consulate at that time; that Sarith also informed her that Consul General gave him 1000 USD as tip for that;................
അദായദുത്തമാ, മറന്നുവെച്ച കഥ ബാഗിന്റെ കഥ തന്നോട് പറഞ്ഞത് ശരത്താണെന്നാണ് സ്വപ്ന, കസ്റ്റംസിനോട് പറഞ്ഞത്. അതിന് 1000 യുഎസ് ഡോളർ കോൺസൽ ജനറൽ ടിപ്പു കൊടുത്തെന്നും കഥിച്ചിട്ടുണ്ട്.
എന്നുവെച്ചാൽ കഥ നേരത്തെ ഒരു റൗണ്ട് ഓടിപ്പൊളിഞ്ഞതാണ്. കസ്റ്റംസിനോട് പറഞ്ഞത് കോടതിയോട് രണ്ടാമത് പറഞ്ഞിട്ട്, പിന്നീട് പത്രക്കാരോട് പറഞ്ഞതാണ്.
അപ്പോൾ പഴയ കഥ ഓർമ്മയുള്ളവർക്ക് ഒരു ചോദ്യം ഉന്നയിക്കാനുണ്ട്. പാവം ശരത്തിനെ എന്തിനാണ് ഒഴിവാക്കിയത്? അയാളൊരു പാവമല്ലേ.
അതു മോശമാണ്. പോരെങ്കിൽ മറന്നുവെച്ച ബാഗിലെ കറൻസി കണ്ട വകയിൽ ശരത്തിന് ആയിരം ഡോളർ കിട്ടിയിട്ടുമുണ്ട്. അത് തൊണ്ടി മുതലാണ്.... ക്ലിഫ് ഹൗസിലേയ്ക്ക് ബിരിയാണി കൊണ്ടുപോയ അണ്ഡാവും ചെമ്പുപാത്രങ്ങളും കിട്ടിയില്ലെങ്കിലും ഈ ആയിരം ഡോളറെങ്കിലും പിടിച്ചെടുക്കണം....
പ്ലീസ്....
No comments:
Post a Comment