
ബഹുസ്വര വൈവിധ്യമുള്ള ഇന്ത്യൻ സമൂഹത്തെ കഴിഞ്ഞ കുറച്ചുവർഷമായി രാജ്യത്തിനു പുറത്ത് അവതരിപ്പിക്കുന്നത് ചില ഭാഗങ്ങളുടെമാത്രം സംസ്‌കാരമായാണെന്ന് എൻ എസ് മാധവൻ പറഞ്ഞു. ഇന്ത്യയെ ലോക രാഷ്ട്രങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് കേന്ദ്ര സർക്കാരും അവരുടെ ഏജൻസികളുമാണ്. വിദേശങ്ങളിൽ ഇപ്പോൾ ഇന്ത്യ സമം യോഗ എന്ന മട്ടിലേക്ക് മാറി. ഒരു പ്രത്യേക സാംസ്‌കാരികവശത്തെ ഊന്നിക്കൊണ്ടുള്ള പ്രചാരണമാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ തങ്ങളുടെ വൈവിധ്യമുള്ള സംസ്‌കാരങ്ങൾ ലോകത്തിനുമുന്നിൽ എങ്ങനെ പങ്കുവയ്‌ക്കണം എന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read more: https://www.deshabhimani.com/news/kerala/n-s-madhavan/1026761
No comments:
Post a Comment