Monday, June 30, 2025

5 benefits of drinking water you didn't know already By Tapatrisha Das

, Delhi Mar 04, 2024 12:12 PM IST From regulating blood pressure to saliva formation, here are five benefits of drinking water that we didn't know earlier. Water is one of the most primary things that we must consume at all times to keep the body fit and healthy. It is well known to everyone that water should be consumed in adequate amounts to keep the body functioning properly. Especially in the summer season, it is advised by health experts to keep sipping on water to keep the body cool and hydrated. Sipping on water throughout the day also helps in keeping the hair and skin hydrated and healthy. It is already known to all that we should drink adequate amounts of water throughout the day. Here are some of the benefits of drinking water that you didn't know already. Especially in the summer season, it is advised by health experts to keep sipping on water to keep the body cool and hydrated.(Unsplash) Especially in the summer season, it is advised by health experts to keep sipping on water to keep the body cool and hydrated.(Unsplash) ALSO READ: What is the correct way to drink water? Expert shares tips Know the latest trending news with HT. Read detailed articles here Health benefits of drinking water: Joint lubrication: Cartilage joint in joints consist of a significant amount of water. It helps in shock absorption and keeps the joints smooth. When we drink water, it helps in lubricating the cartilage properly and keeping the joints healthy. Saliva formation: Saliva is very important for detntal health as well as digestion. It helps in preventing tooth decay and bad breath. It also facilitates chewing and gulping of food, thereby assisting digestion process. Water helps in saliva formation inside the mouth. Healthy skin: When we drink less water, we may start to get chapped and dry skin – this makes the skin prone to acne, fine lines and wrinkles. Drinking water helps in keeping the skin hydrated and healthy, making it glow. Keeps the body cool: During the summer season, due to the heat, the body loses a lot of water through sweat – this can make us prone to dehydration. To ensure that we do not get dehydrated, it is important that we consume more water to keep the body cool. Regulates blood pressure: Water helps in keeping the blood in the liquid state and helps in healthy blood circulation throughout the body. When water is less in blood, it can lead to the blood becoming thicker and increase blood pressure. Win prizes worth upto ₹5000! View T&C Q. What do you feel is the best drink for your health? Water Black coffee Green tea Fresh vegetable juice Water Drinking Water Catch every big hit, every wicket with Crick-it, a one stop destination for Live Scores, Match Stats, Quizzes, Polls & much more. Explore now! . Catch your daily dose of Fashion , Taylor Swift , Health , Festivals , Travel , Relationship , Recipe and all the other Latest Lifestyle News on Hindustan Times Website and APPs. Next Story Happy National Doctors' Day 2025: 80+ wishes, greetings, messages, images, WhatsApp and Facebook status to share today By Akanksha Agnihotri Jul 01, 2025 08:35 AM IST National Doctors' Day 2025: Here are some heartfelt wishes, messages, images, and greetings that honour the heroes who heal and care for us every day. National Doctors' Day, observed on July 1 each year in India, honours the relentless commitment, compassion, and service of the country's medical professionals. It highlights the crucial role doctors play in healing and uplifting communities, often while making personal sacrifices along the way. National Doctors' Day 2025: July 1 celebrates the dedication, compassion, and tireless efforts of doctors. National Doctors' Day 2025: July 1 celebrates the dedication, compassion, and tireless efforts of doctors. To make this day truly special, here are some heartfelt wishes, thoughtful messages, beautiful images, and warm greetings you can share with the doctor in your life to show your gratitude and appreciation. (Also read: National Doctor's Day 2025: Why is it celebrated on July 1? Know theme, history, significance and more ) National Doctors' Day 2025 wishes 1. Happy National Doctor's Day to the one who heals not just with medicine but with compassion and care. Thank you for all that you do! 2. I wish you a Happy Doctor's Day filled with appreciation because your compassion changes lives in more ways than one. 3. You are the pillars of strength in the medical field. Thank you for your service. Happy Doctors' Day! 4. On Doctors' Day, we celebrate your passion for healing and your impact on our lives. 5. Your work is a blessing to many. Happy Doctors' Day! Read More Next Story Are you in calorie deficit but still not losing weight? Fitness coach shares 5 common weight loss mistakes to avoid

ആരോഗ്യ മേഖയിലെ 'പിണറായിസം' ©വീണാ ജോർജ്ജ്

യുഡിഫിന്‍റെ പൂജ്യങ്ങളില്‍
നിന്നും മോശം ആരോഗ്യ സൂചകങ്ങളിൽ നിന്നും 
കേരളത്തിന്‍റെ ആരോഗ്യ മേഖലയെ എൽ ഡി എഫ്  എങ്ങനെ മികച്ചതാക്കിയെന്ന് മനസിലാക്കാന്‍ ഒരു കമ്മീഷന്‍ വച്ച് പഠിക്കുന്നത് നല്ലതാണ്.

LDF , UDF കാലത്തെ ചില വസ്തുതകൾ  നമുക്ക് ഒന്ന് പരിശോധിക്കാം .

മാതൃമരണ നിരക്ക് ( ഒരു ലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ മരിക്കുന്ന അമ്മമാരുടെ എണ്ണം)

2015-16   - 43
2024-25  - 19

ശിശു മരണനിരക്ക് (ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ ഒരു വയസ്സിനുള്ളിൽ മരിക്കുന്നവരുടെ  എണ്ണം )

2015-16   - 12
2024-25  - 6

നവജാതശിശു മരണനിരക്ക് (1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോഴുള്ള കണക്കെടുക്കുമ്പോൾ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം )

2015-16   - 6
2024-25  - 4

സൗജന്യ ചികിത്സാ പദ്ധതി

യുഡിഎഫ് -ഒരു വര്‍ഷം 30,000 (per family)
എല്‍ഡിഎഫ് -ഒരു വര്‍ഷം,5 ലക്ഷം(per family)

ഒരു വര്‍ഷം സൗജന്യ ചികിത്സയ്ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് ശരാശരി എത്ര രൂപ?

എല്‍ഡിഎഫ് 

2024-25 1498.5 കോടി
2021-22ല്‍ 1424.46 കോടി
2022-23ല്‍ 1478.38 കോടി

യുഡിഎഫ്

2011-12ല്‍ 139 കോടി
2012-13ല്‍ 181 കോടി
2013-14ല്‍ 108.49 കോടി
2014-15ല്‍ 121 കോടി
2015-16ല്‍ 114 കോടി

സൗജന്യ ചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍

എല്‍ഡിഎഫ്—- 42.5 ലക്ഷം
(2024-25)
യുഡിഎഫ്. 28.01 ലക്ഷം

ചികിത്സാ ചെലവില്‍ യുഡിഎഫ് കാലത്ത് നിന്ന് 60 ശതമാനം കുറവുണ്ടായി എന്ന് എന്‍എസ്എസ്ഒ (National Sample Survey report)സര്‍വേ റിപ്പോര്‍ട്ട്.

കുടുംബത്തിന്റെ ചികിത്സാ ചെലവ് NSSO സര്‍വേ റിപ്പോര്‍ട്ട് 2016 പ്രകാരം: 
ഗ്രാമീണ മേഖല- 17,054, 
നഗര മേഖല 23,123

കുടുംബത്തിന്റെ ചികിത്സാ ചെലവ് NSSO സര്‍വേ റിപ്പോര്‍ട്ട് 2024 പ്രകാരം: 
ഗ്രാമീണ മേഖല- 10,929, 
നഗര മേഖല 13,140

കരള്‍ മാറ്റിവയ്ക്കല്‍ 

യുഡിഎഫ് —0

എല്‍ഡിഎഫ് —2022ല്‍ ആരംഭിച്ച് 10  കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി. വിജയകരമായി മുന്നോട്ട്

ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ്

യുഡിഎഫ് - 0
എല്‍ഡിഎഫ് - 12

ഡയാലിസിസ്:
ആരോഗ്യ വകുപ്പിന് (ഡിഎച്ച്എസ്) കീഴിലുള്ള ആശുപത്രികളുടെ എണ്ണം

യുഡിഎഫ് - 8
എല്‍.ഡി.എഫ്. - 107

(2025 ഡിസംബര്‍ ആകുമ്പോള്‍ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യാഥാർഥ്യമാകും)

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ 

യുഡിഎഫ് - 0 
എല്‍ഡിഫ് 885

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ 

2015-16 - 0 
2024-25– 5416

നഗര ജനകീയ ആരോഗ്യ കേന്ദ്രം 
2015-16—0
2024–25—-380

ഇഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ സ്ഥാപനങ്ങളുടെ എണ്ണം 

2015-16 — 0 
2024-25 —762

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം

2015-16 — 8.3 കോടി
2024-25 — 13.5 കോടി

https://www.facebook.com/100044433669726/posts/pfbid02PdCd9hEQE3jCsUpqDAyurXxvWYgGiq7nbvgvQhJavGfGuyMrpDw1fDVLb51K6H4ql/?app=fbl


Thursday, June 26, 2025

രക്തംകൊണ്ട് ഭൂപടം വരയ്ക്കുന്നവർ



ഡോ. യൊഹായി ഹകാക്

മാനസികാരോഗ്യ പദാവലി കൊണ്ട് അക്രമണങ്ങളെ ന്യായീകരിക്കുമ്പോൾ ഒക്കെ കുറ്റവാളികൾ ഒഴിവാക്കപ്പെടുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്യുകയാണ് പതിവ്. ഇസ്രയേൽകാരനോ പലസ്തീൻകാരനോ ആരുമാകട്ടെ, നിരായുധരായ മനുഷ്യർക്കെതിരെ കരുതിക്കൂട്ടി നടക്കുന്ന ഒരു ആക്രമണത്തെയും നീതീകരിക്കാനാകില്ല. ന്യായീകരണം ഇല്ലാത്ത മനുഷ്യാവകാശ ലംഘനമാണത്. ഇത്തരം ആക്രമണങ്ങൾ ആരുടെ ഭാഗത്തു നിന്ന് ഉണ്ടായാലും എതിർക്കപ്പെടേണ്ടതുമാണ്.

വാഗ്ദത്ത ഭൂമിയിലേക്കുള്ള ഇസ്രയേലിൻ്റെ മടങ്ങി വരവിനുള്ള മുന്നേറ്റമായാണ് സയണിസം ഉത്ഭവകാലം മുതൽ സ്വയം വിശേഷിപ്പിച്ചത്. തങ്ങൾക്ക് ഇടയിലെ ഭൂരഹിതർക്കുള്ള മണ്ണായി അവർ പലസ്തീനെ വിഭാവനം ചെയ്തു. അവിടെ ജീവിച്ചിരുന്നവരെ ഉന്മൂലനം ചെയ്ത് അത് സ്വായത്തമാക്കുക എന്നതായിരുന്നു സുപ്രധാന ലക്ഷ്യം. ക്രിസ്ത്യൻ പദ്ധതിയായിരുന്നു ജൂത സയോണിസ കുടിയേറ്റം, കൊളോണിയൽ യുക്തിയാൽ  അടിമുടി മൂടപ്പെട്ടതുമായിരുന്നു അത് . വാഗ്ദത്ത ഭൂമിയിലേക്കുള്ള മടക്കം സ്വപ്നം കണ്ടിരുന്ന അവർ പലസ്റ്റീൻ സ്വന്തം രാജ്യമായി കാണുന്നവരെ അംഗീകരിക്കുന്നില്ല.

ഉന്മൂലനം എപ്പോഴും വൈകാരികവും സാംസ്കാരികവും മനഃശാസ്ത്രപരവുമായി ഊട്ടി ഉറപ്പിക്കപ്പെട്ടിരിക്കും, അത് അക്രമങ്ങളെ ന്യായീകരിക്കാൻ വേണ്ടിയുള്ളതും ആയിരിക്കും നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലിനാൽ രൂപപ്പെട്ടതാണ് ജൂത സയണിസം. യൂറോപ്പിനകത്തും പുറത്തുമായി ജൂതവംശജർ അരികുവൽക്കരണത്തിനും നാടുകടത്തപ്പെടലിനും വംശഹത്യകൾക്കും എല്ലാം വിധേയമാക്കപ്പെട്ടതായാണ് ചരിത്രം. ഇത്തരത്തിൽ ഇരയാക്കപ്പെടേണ്ടി വന്നത് അവരിൽ പ്രത്യേക തരത്തിലുള്ള ജൂതബോധം ഉടലെടുക്കാൻ കാരണമായിട്ടുണ്ട്. ആ വികാരത്തെ ബോധപൂർവം പലസ്‌തിനെതിരെ തീവ്രമായി ആളിക്കത്തിക്കുകയും ആയുധവൽക്കരിക്കുകയുമാണ് ഇസ്രയേൽ ഭരണകൂടം ചെയ്തത്. ജൂതർ അനുഭവിക്കേണ്ടി വന്ന സഹനങ്ങളെ കുറിച്ചുള്ള ആഖ്യാനത്തിൽ മുഴുകാനുള്ള സാഹചര്യമാണ് ഓരോ ഇസ്രയേലി കുഞ്ഞിനു പോലും അവർ ഒരുക്കി നൽകുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജൂതരെ കൂട്ടക്കൊല ചെയ്തതിനെ കുറിച്ച് പഠിപ്പിക്കുന്ന 'ഹോളോകോസ്റ്റ് വിദ്യാഭ്യാസം' പൂർവികർ അനുഭവിക്കേണ്ടി വന്നിട്ടുള്ള കഷ്ടതകളെ കുറിച്ചുള്ള ചിന്തകൾ ഇസ്രയേലികൾക്ക് ഇടയിൽ രൂഢമൂലമാക്കുന്നു. മുൻകാല പീഡനങ്ങളും ഭീതിയും കുട്ടിക്കലർത്തിയ പാഠപുസ്തകങ്ങൾ കുട്ടികൾക്കുള്ളിൽ സഹാനുഭൂതിക്ക് പകരം സൈനിക സേവനത്തിന് തയ്യാറെടുക്കാനുള്ള മാനസികാവസ്ഥയാണ് നിർമിക്കുന്നത്. ഹോളോ കോസ്റ്റ് പ്രദേശങ്ങളിലേക്ക് സർക്കാർ സ്റ്റോൺസർ ചെയ്യുന്ന തീർഥാടനങ്ങളുണ്ട്. ഇവിടെ എത്തുന്നവർക്ക് നൽകുന്ന വൈകാരിക വിവരണങ്ങൾ യുവജനങ്ങൾക്ക് ഇടയിൽ തീവ്രബോധം ഒന്നു കൂടി വർധിപ്പിക്കുന്നവയാണ്. ഇസ്രയേലി വിദ്യാഭ്യാസ സമ്പ്രദായത്തിൽ രൂപപ്പെടുത്തിയെടുത്ത ഇത്തരം യാത്രകൾ എപ്രകാരം ഒരു വൈകാരിക പ്രതലം സൃഷ്ടിക്കുന്നെന്ന് നരവംശ ശാസ്ത്രജ്ഞനായ ഡോ. ജാക്കി ഫെൽഡ്‌മാൻ്റെ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഹോളോകോസ്റ്റിനെ കേവലം അനുസ്മരിക്കുക മാത്രമല്ല, ആചാരമാക്കിയും ഭീതി നിറഞ്ഞ ഒരു അഭിമാനമാക്കിയും മാറ്റിയെടുക്കാനാണ് ഈ സന്ദർശനവേളകൾ പ്രയോജനപ്പെടുത്തുന്നത്. സാർവത്രിക നീതിയോ സഹാനുഭൂതിയോ ഇവിടെ വളരുന്നില്ല. പകരം തങ്ങളുടെ ദേശിയ ആഖ്യാനത്തിൻ്റെ അന്തർദേശീയവൽക്കരണമാണ് സംഭവിക്കുന്നത്. ഇല്ലാത്ത അപകടങ്ങൾ ഉണ്ടെന്ന് കാണാനും അളവിൽ കവിഞ്ഞ് പ്രതികരിക്കാനും വൈകാരികമായി ഇടപെടാനും നിതിയെ വളച്ചൊടിക്കാനും ഇത് ഉപയോഗിക്കുന്നുവെന്നാണ് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. തികച്ചും മാനുഷികമായ ഒരു ദുരന്തമാണ് നാം ഇന്ന് ഗാസയിൽ കാണുന്നത്. വംശഹത്യയും ബോംബാക്രമണവും പട്ടിണിയും സമ്പൂർണ ഉപരോധവും മാത്രം. മനുഷ്യത്വരഹിതമായ വിശദീകരണത്തിലൂടെയാണ് ഇസ്രയേൽ ഇതിനെയെല്ലാം ന്യായീകരിക്കുന്നത്. അതിനെ പൊതു ലേബലാക്കി കുഞ്ഞുങ്ങൾ മുതൽ വയോധികർവരെ എല്ലാ പലസ്തീനികൾക്കും എതിരെ തീവ്രവിദ്വേഷം വിവേചനരഹിതമായി ഇസ്രയേൽ പ്രയോഗിക്കുന്നു.

ഗാസയിൽ നിന്ന് പലസ്തീൻ ജനതയെ പുറത്താക്കണമെന്നാണ് 82 ശതമാനം ഇസ്രയേലികളും ആഗ്രഹിക്കുന്നതെന്നാണ് കഴിഞ്ഞ മാർച്ചിൽ ഇസ്രയേലി പണ്ഡിതനായ തമിർ സോറെക്സ് നടത്തിയ വോട്ടെടുപ്പിൽ കണ്ടെത്തിയത്. ഗാസയിലെ മുഴുവൻ മനുഷ്യരെയും കൊല്ലണമെന്ന് അഭിപ്രായപ്പെട്ട 47 ശതമാനം ആളുകളും ഉണ്ടായിരുന്നു. ക്രൂരതയും മനുഷ്യത്വരഹിതവൽക്കരണവും സംഭവിക്കുന്നത് ആകസ്മികമായല്ല. വ്യവസ്ഥാപിതവും പ്രത്യയശാസ്ത്രപരവുമായ മാനസികാവസ്ഥയുടെ പരിണതഫലമാണത്. പ്രാഥമിക വിദ്യാഭ്യാസം മുതൽ സൈനികസേവനം വരെയുള്ള കാലത്ത് തങ്ങൾ നിത്യ ഇരകളാണെന്ന ബോധ്യമാണ് ഇസ്രയേലികൾക്കുള്ളിൽ ബോധപൂർവം നിറയ്ക്കുന്നത്. സഹാനുഭൂതി വളർത്തിയെടുക്കുന്നതിന് പകരം ഭയത്തെയും അക്രമത്തെയും സാമാന്യവൽക്കരിക്കാനാണ് ഇസ്രയേൽ ഭരണകൂടം പൂർവകാല പീഡന സ്മരണകൾ ഉപയോഗപ്പെടുത്തുന്നത്.

പതിനെട്ട് വർഷമായി യുകെയിൽ ജീവിക്കുന്ന ഇസ്രയേലി പൗരനെന്ന നിലയിൽ ഞാൻ കഴിഞ്ഞ ഒന്നര വർഷത്തെ സംഭവ വികാസങ്ങൾ മറ്റു പലരെയും പോലെ ഭീതിയോടെയാണ് കാണുന്നത്. ഇസ്രയേലിലെ സുഹൃത്തുക്കളും ബന്ധുക്കളുമായുള്ള അടുപ്പത്തിൽ പോലും അകൽച്ച ഉണ്ടായിരിക്കുന്നു. ചിലതെല്ലാം നികത്താനാകാത്ത വിടവായി  തീരുകയും ചെയ്തു. പുരോഗമന നിലപാടുണ്ടെന്ന് സ്വയം വിശേഷിപ്പിക്കുന്ന അവരിൽ പലർക്കും പലസ്തീൻ ജനതയെ സഹാനുഭൂതിയോടെ വീക്ഷിക്കാനാകുന്നില്ല. 'ഹിറ്റ് പാച്ചി ഔട്ട് എന്നറി യപ്പെടുന്ന ഈ പൊതുബോധം വലിയ പ്രത്യാഘാതങ്ങൾ വരുത്തിവയ്ക്കും. പലസ്തീനിൽ ഉള്ളവർ മനുഷ്യരല്ല, മൃഗങ്ങളാണെന്നും ജൂതരെയാകെ കൊന്നൊടുക്കുന്നവരാണ് അവരെന്നുമുള്ള ചിന്തയാണ് 2023 ഒക്ടോബർ ഏഴിനുശേഷം ഇസ്രയേലിക ൾക്കിടയിൽ ഉടലെടുത്തിരിക്കുന്നത്. പലസ്തീൻ ജനത അനുഭവിക്കുന്ന കഷ്‌ടതകൾ അനിവാര്യമാണെന്ന ചിന്തയെ രാഷ്ട്രീയമായി ഉപയോഗിക്കാനും ആധിപത്യം നേടാനുള്ള ഉപകരണമാക്കി മാറ്റാനും ഇസ്രയേലിന് സാധിച്ചിട്ടുണ്ട്.

പൂർവകാലത്തുണ്ടായ അടിച്ചമർത്തപ്പെടലുകൾ നയതന്ത്രജ്ഞതയെ പോലും എങ്ങനെ ബാധിച്ചിരിക്കുന്നെന്ന് സാമൂഹ്യ ശാസ്ത്രജ്ഞനായ ഗാഡ് യായിറിൻ്റെ നിരീക്ഷണങ്ങളിലൂടെ വ്യക്തമാകുന്നു. ഹോളോകാസ്റ്റിനു ശേഷം ഉടലെടുത്ത സ്വഭാവ വിശേഷങ്ങൾ പരമ്പരാഗതമായ നയതന്ത്രജ്ഞതയെ നിരസിച്ച് 'ധിക്കാര നയതന്ത്രജ്ഞ'തയിലേക്കാണ് നയിച്ചിരിക്കുന്നത്. ഇസ്രയേലി നയതന്ത്രജ്ഞരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും ഇടപെടൽ പലപ്പോഴും പ്രകോപനപരവും ഏറ്റുമുട്ടലുകളിൽ ആനന്ദിക്കും വിധത്തിലുള്ളതുമായി മാറിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെയും നയതന്ത്രജ്ഞതയെയും ബഹുമാനിക്കുകയെന്നത് ദൗർബല്യമായാണ് അവർ കരുതുന്നത്. കുടിയേറ്റക്കാരുമായി ഇസ്രയേലിൻ്റെ ബന്ധവും
പരിശോധനാർഹമാണ്. അന്തർദേശീയതലത്തിൽ കുടിയേറ്റക്കാരെ തീവ്രവാദികളായാണ് ഇസ്രയേൽ മുദ്രകുത്തുന്നത്. എന്നാൽ, ആഭ്യന്തരമായി ഒരുവിഭാഗത്തെ സംരക്ഷിക്കുകയും സൈനിക സഹായങ്ങൾ നൽകുകയുമാണ് ചെയ്യുന്നത്. ഭരണകുടം ഉത്തരവാദിത്വമേൽക്കാത്ത  കലാപങ്ങൾ ഏറ്റെടുക്കുന്നതാകട്ടെ ഇവരും. കുടിയേറ്റക്കാരെ ഇസ്രയേൽ ഉപയോഗപ്പെടുത്തുന്നതു പോലെയാണ് പാശ്ചാത്യ രാജ്യങ്ങൾക്ക് തിരിച്ചുള്ള മനോഭാവം. തന്ത്രപരമായ ഔട്ട്പോസ്റ്റായാണ് പാശ്ചാത്യ രാജ്യങ്ങൾ ഇസ്രയേലിനെ പരിഗണിക്കുന്നത്. നിരന്തരം പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന 'വികൃതിക്കുട്ടി'യാണെങ്കിലും തങ്ങളോട് കുറുള്ളവനായും ഏഷ്യക്കെതിരായ യുറോപ്യൻ മതിലായുമാണ് അവർ ഇസ്രയേലിനെ കാണുന്നത്. ഈ അർഥത്തിൽ പാശ്ചാത്യ ശക്തികൾ ഇസ്രയേൽ സൃഷ്‌ടിക്കുന്ന സംഘർഷങ്ങളെ ക്രൂരതയായി കാണുന്നില്ല.

യൂറോപ്പിൽ വെള്ളക്കാരായി അംഗീകരിക്കപ്പെടാതിരുന്ന ജൂതന്മാർ വംശീയ അസമത്വം അനുഭവിക്കേണ്ടി വന്നിരുന്നു. സമകാലിക ഇസ്രയേലി ജൂതരിൽ ഭൂരിഭാഗവും അറബ് ലോകത്തും ഇന്ത്യയിലും ആഫ്രിക്കയിലും നിന്നുള്ളവരാണ്. എന്നാൽ, പടിഞ്ഞാറെത്തിയ ജൂതരുടെ സ്വത്വം  വെള്ളക്കാർക്ക് സമമായി മാറ്റപ്പെട്ടു. ഇത് പാശ്ചാത്യ  ശക്തികളുമായുള്ള ഇസ്രയേൽ സഖ്യത്തെ ശക്തിപ്പെടുത്തുകയും അസാധാരണമാം വിധത്തിലള്ള പിന്തുണയ്ക്ക് വഴിയൊരുക്കുകയും ചെയ്ത വംശീയമായ ഈ കാഴ്‌ചപ്പാട് ഇസ്രയേലിനെ സൈനികവൽക്കരിക്കപ്പെട്ട ഒരു ഭ്രാന്താക്കി മാറ്റി. ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊല, വർണ വിവേചനം എന്നിവയെയൊന്നും ന്യായീകരിക്കാൻ കഴിയില്ല. ഭയത്താലോ മിഥ്യാബോധത്താലോ അപകടകാരിയാകുന്ന ഒരാൾക്ക് ആയുധം നൽകുന്നതിന് പകരം നാമവരെ ശാന്തമാക്കുകയാണ് പതിവ്. എന്നാൽ, ഇസ്രയേലിൻ്റെ കാര്യത്തിൽ ഇതുണ്ടാകുന്നില്ല. സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണ മനുഷ്യർക്കെതിരെ കഠിനമായ ആക്രമണങ്ങൾ അഴിച്ചു വിടുമ്പോൾ ഇസ്രയേലിന്റെ പാശ്ചാത്യ സുഹൃത്തുക്കൾ അവർക്ക് കൂടുതൽ ആയുധങ്ങൾ നൽകുകയാണ്. ഇത് കുറ്റകൃത്യത്തിലെ പങ്കാളിത്തമാണ്.

ആത്മപരിശോധനയുടെ ഒരു ലക്ഷണവും ഇസ്രയേലികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. അയൽദേശക്കാരുടെ ജീവിതം ദുരിത പൂർണമാകുമ്പോഴും ഏതാനും മൈലുകൾക്കിപ്പുറം അവർ ജീവിതം ആഘോഷിക്കുന്നു. ക്രൂരതകൾക്ക് രക്ഷാ കവചമൊരുക്കുന്ന പ്രത്യയശാസ്ത്രപരവും സൈനികവും വംശീയവുമായ വ്യവസ്ഥകളെ തകർക്കുക തന്നെ വേണം. അതിന് എളുപ്പത്തിലുള്ള പരിഹാര മാർഗങ്ങളില്ല. അവകാശ നിഷേധത്താലോ ഭീതിയുടെ അന്തരീക്ഷമുണ്ടാക്കിയോ നീതി കണ്ടെത്താനാകില്ല. ഇത്തരം ക്രൂരതകൾ നേരിടുന്നവരെയും അധികാരശക്തികളോട് ഏറ്റുമുട്ടേണ്ടി വരുന്ന ദുർബലരെയും സംരക്ഷിക്കുന്ന ആഗോള കൂട്ടായ്മയാണ് ഇന്നിന്റെ ആവശ്യം.

(ഇസ്രയേലിൽനിന്നുള്ള ജൂത വിഭാഗക്കാരനായ ലേഖകൻ ലണ്ടനിലെ ബ്രൂണോ സർവ്വകലാശാലയിലെ സീനിയർ ലക്ചററാണ്)

https://www.deshabhimani.com/epaper/newspaper/kottayam/2025-06-27?page=6&type=fullview