Thursday, April 4, 2024

ജനദ്രോഹ
നിയമങ്ങള്‍ റദ്ദാക്കും ; സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി


ജനദ്രോഹ
നിയമങ്ങള്‍ റദ്ദാക്കും ; സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി
സിപിഐ എം പ്രകടനപത്രിക ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ തപൻ സെൻ, ബൃന്ദ കാരാട്ട്‌, പ്രകാശ്‌ കാരാട്ട്‌, 
നീലോൽപൽ ബസു എന്നിവർ ഡൽഹി എ കെ ജി ഭവൻ ഹാളിൽ പ്രകാശിപ്പിക്കുന്നു

പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്ന പൗരത്വ ഭേദഗതി നിയമം (സിഎഎ) പിൻവലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന്‌ സിപിഐ എം പ്രകടനപത്രിക. വിചാരണകൂടാതെ തടവിൽവെയ്‌ക്കാൻ കഴിയുന്ന ജനദ്രോഹനിയമങ്ങളായ യുഎപിഎ, കള്ളപ്പണം വെളുപ്പിക്കൽ നിയമം (പിഎംഎൽഎ) തുടങ്ങിയവ റദ്ദാക്കുമെന്നും പ്രകടനപത്രിക പറയുന്നു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, ബൃന്ദ കാരാട്ട്‌, നീലോൽപൽ ബസു, തപൻ സെൻ എന്നിവർ ചേർന്ന്‌ എ കെ ജി ഭവൻ ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രകടനപത്രിക പുറത്തിറക്കി.

● സംസ്ഥാനങ്ങളുടെ അവകാശം 
വീണ്ടെടുക്കും

●  ജാതി സെൻസസ്‌ നടപ്പാക്കും 

●  ഇഡിയുടെ അമിതാധികാരം 
പിൻവലിക്കും
●  ജമ്മു കശ്‌മീരിന്‌  പ്രത്യേക പദവി, 
നിയമസഭാ തെരഞ്ഞെടുപ്പ്‌ നടത്തും
● വിദ്വേഷപ്രചാരണം ചെറുക്കാൻ നിയമം 
● ഗവർണറെ മുഖ്യമന്ത്രിക്ക്‌ നിർദേശിക്കാവുന്ന 
സംവിധാനം കൊണ്ടുവരും 
● സ്വകാര്യമേഖലയിൽ സംവരണം
● തൊഴിൽ ഭരണഘടനാപരമായ 
അവകാശമാക്കും
● തൊഴിലുറപ്പുപദ്ധതിക്ക്‌ ബജറ്റ്‌വിഹിതം 
ഇരട്ടിയാക്കും
● നഗരമേഖലയിൽ തൊഴിലുറപ്പുപദ്ധതിക്ക്‌ നിയമം  
●കുറഞ്ഞ വേതനം 26000 രൂപയാക്കും
● ഭരണസംവിധാനത്തിൽനിന്ന്‌ മതത്തെ 
ഒഴിച്ചുനിർത്തും 
● കേന്ദ്രത്തിന്റെ മൊത്തം നികുതി 
വരുമാനത്തിന്റെ 50 ശതമാനം 
     സംസ്ഥാനങ്ങൾക്ക്‌  
● ഒഴിവുകൾ കാലതാമസം കൂടാതെ നികത്തും
● ആദിവാസികളുടെ  അവകാശങ്ങൾ  സംരക്ഷിക്കും
●  വനിതാ സംവരണ ബിൽ ഉടൻ നടപ്പാക്കും
● സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ 
കുറ്റകൃത്യങ്ങളിൽ നീതിനിർവഹണം 
വേഗത്തിലാക്കും 
●വിദ്യാഭ്യാസമേഖലയ്ക്ക്‌ ജിഡിപിയുടെ 6 ശതമാനം 
●വിദ്യാഭ്യാസത്തിൽ വാണിജ്യവൽക്കരണം, വർഗീയവൽക്കരണം അവസാനിപ്പിക്കും
● കാർഷികോൽപ്പന്നങ്ങൾക്ക്‌ താങ്ങുവില 
ഉറപ്പാക്കാൻ നിയമം

No comments:

Post a Comment