Tuesday, April 16, 2024

സ്പോർട്ട്സും, കായിക വിനോദവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകം: കേരളാ ഹൈക്കോടതി

കേരളത്തിലെ സ്കൂളുകളിൽ സ്പോർട്ട്സ്/ ഗെയിംസ് പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ സർക്കാരിന് നിർദ്ദേശം നൽകി കേരളാ ഹൈക്കോടതി 2024 ഏപ്രിൽ 11 ന് പുറപ്പെടുവിച്ച ഉത്തരവ് വിദ്യാഭ്യാസ രംഗത്ത് നിർണ്ണായക മാറ്റങ്ങൾക്ക് വഴിയൊരുക്കും.

പത്തനംതിട്ട ജില്ലയിൽ പന്തളം തെവയൂർ ഗവ.വെൽഫയർ പ്രൈമറി സ്കൂൾ  പ്ളേഗ്രൗണ്ടിൽ വാട്ടർ ടാങ്ക് നിർമ്മിക്കുന്നതിന് എതിരെ സ്കൂൾ പിടിഎ സമർപ്പിച്ച ഹർജിയിലാണ് നിർണ്ണായക ഹൈക്കോടതി ഉത്തരവ്.

ഹർജിയിൽ തീർപ്പ് കൽപ്പിച്ച് ജസ്റ്റിസ് പി.വി.ഉണ്ണികൃഷ്ണൻ പുറപ്പെടുവിച്ച വിധിയിൽ ഇങ്ങനെ പറയുന്നു.

“ 9 School playgrounds are an essential part of a child’s learning environment providing a safe and fun place to play. The playgrounds can help children to develop their physical, social, emotional and imaginative skills. The education should not be restricted in classrooms and the extra curricular activities including sports and games should also be a part of the education curriculum. It will increase the physical skills of the children like flexibility and balance motor skills, hand-eye coordination and heart and lung function, is the new scientific study. Social skills, cognitive skills and emotional skills also will improve, if the children are allowed to engage in games and other activities in the school playground. This will definitely reduce the stress and anxiety of the children in the classroom. “

അടച്ചിട്ട ക്ളാസ് മുറിക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല വിദ്യാഭ്യാസം.  കാളാസ് മുറിക്ക് പുറത്ത് കളിസ്ഥലങ്ങളിൽ സ്പോർട്ട്സ് /ഗെയിംസ് ഇനങ്ങളിൽ ഏർപ്പെട്ട്  കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കി, കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിൽ കൂടി മാത്രമേ വിദ്യാഭ്യാസ കടമ പൂർത്തീകരിക്കാൻ കഴിയൂ എന്നതാണ് കോടതി വിധിയുടെ കാതൽ.

Central Board of Secondary Education (for short, CBSE), The Council for Indian School Certificate Examinations (CISCE) ചട്ടങ്ങളിൽ കൃത്യമായി സ്കൂളുകളിൽ  സ്പോർട്ട്സ്/ ഗെയിംസ് പരിശീലനം പശ്ചാത്തല സൗകര്യങ്ങൾ സംബന്ധിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിലും കേരളാ വിദ്യാഭ്യാസ ചട്ടം (KER),The Right Of Children To Free And Compulsory Education Act എന്നിവകളിൽ കളിസ്ഥലത്തിന്റെ വിസ്തീർണ്ണം , മറ്റ് സൗകര്യങ്ങൾ സംബന്ധിച്ച് മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിട്ടില്ല. ഇത് മുതലെടുത്ത് പല സ്കൂൾ അധികാരികളും സ്കൂളുകളിൽ സ്പോർട്ട്സ്/ ഗെയിംസ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്നതായി കോടതി കണ്ടെത്തി. ഇത്തരം വീഴ്ചകൾ നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ നിയമപരമായ അവകാശത്തിന്റെ നിഷേധമാണ് എന്നതും കോടതി കണ്ടെത്തി.

വിവിധതരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലത്തിന്റെ വിസ്തീർണ്ണം , അവയുടെ പരിപാലനം എന്നിവ സംബന്ധിച്ചും കൃത്യമായ വ്യവസ്ഥകൾ CBSE),(CISCE) വിദ്യാഭ്യാസ ചട്ടങ്ങൾ ഉദ്ധരിച്ച് കോടതി വിധിയിൽ ഇങ്ങനെ പറയുന്നു.

6. But, as far as the affiliation of schools as per CBSE, ISCE, etc., it is clearly stated about the extent of the playground. In State of Kerala & Another v. Manager, Mahatma Public School, Kottackakom [2019 (3) KLJ 744], this Court held that the State in considering recognition either under the Right to Education Act and as stipulated by the affiliating Board/Body is competent to look into the norms and conditions of affiliation as prescribed by affiliating Board/Body and when so satisfied as to grant recognition, shall also issue an NOC as required. Affiliation of Bye-laws 2018 of the Central Board of Secondary Education (for short, CBSE) deals with the playground. Clause 3.1.3 of the CBSE Affiliation of Bye laws 2018 says that the school or society/trust/ company managing the school must have land with a proper playground. The land on which the school is located should necessarily be a contiguous single plot of land. If there are more than two survey numbers etc. all the survey numbers/plots should be adjacent /touching each other and shall make a single plot of land on the whole is the requirement as per 3.1-3.1.1. of the Affiliation Bye- laws of CBSE. Clause 3.1 -3.1.3 says that a proper playground should exist on the remaining part of the land mentioned in Clause 3.1.1. Moreover Clause 4.7.9 of the CBSE Affiliation Bye-laws 2018 clearly says that a playground should consist of adequate ground to create outdoor facilities for at least 200 metre Athletics Track, facilities for Kabbadi, Kho-Kho, Volleyball, basketball etc. 

7 The Council for Indian School Certificate Examinations (for short, CISCE) prescribed Affiliation Rules. As per Clause 4 (c) of the CISCE Rules for Affiliation, the school should have a minimum of 2000 sq metres of land, suitable buildings constructed on a part of the land and proper playgrounds on the remaining land with adequate facilities as prescribed from time to time by the Council. As per Chapter III of the CISCE Rules for Affiliation, at the time  of inspection for affiliation, the size, suitability, maintenance, the games and sports that the ground is used for and games and sports equipment will be inspected. 

തെളിവുകളും, സത്യവാങ്മൂലങ്ങളും പരിശോധിച്ച കോടതിയുടെ നിഗമനം ഇങ്ങനെയാണ്

"10 Therefore, I am of the considered opinion that the Government should formulate a norm/guideline, in tune with Chapter IV Rules 1 and 3(2) of KER, prescribing the extent of playground necessary in each category of schools and also the requisite facilities. Right to education is a fundamental right of the children. The Education includes play and other extracurricular activities. If there is no suitable playgrounds for games and sports in schools containing sufficient clear space for for that purpose as provided in KER, the government should take stringent action including closure of those schools. The facilities that are necessary in playgrounds of schools may vary in LP Schools, U.P Schools, High Schools etc. But a proper norm/guideline is necessary.

കോടതി വിധിയിൽ Play Ground , Garden എന്നിവ സംബന്ധിച്ച് കേരളാ വിദ്യാഭ്യാസ ചട്ടങ്ങൾ ഉദ്ധരിച്ചത് ശ്രദ്ധിക്കുക.

Playground and Garden –

 (1) The sites should be provided with compound walls or good fencing. 

(2) Every school shall have suitable playgrounds for games and sports.The site should contain sufficient clear space for the purpose. 

(3) The compound should be kept fairly levelled and clear of rank vegetation. 

(4) The Manager and Head of every school should put forth their best efforts for laying out gardens in the premises. Efforts also should be made for planting suitable trees in the school compound so that pupils may play and rest under them during leisure hours. Care should be taken to see that trees are so planted as not to (a) reduce unduly the space available for play, and (b) obstruct the entry of the light into the classrooms  or in course of time cause damage to the structure.” 

സ്കൂൾ കോമ്പൗണ്ടിനുള്ളിൽ ഗാർഡൻ തണൽ വൃക്ഷങ്ങൾ എന്നിവയുടെ അനിവാര്യതയും, സ്കൂൾ കോമ്പൗണ്ട് മതിൽ കെട്ടി വേർതിരിച്ച് സംരക്ഷിക്കാനുള്ള മാനേജ്മെന്റ് ഉത്തരവാദിത്തവും വിദ്യാഭ്യാസ ചട്ടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. വിശ്രമ സമയങ്ങളിൽ കുട്ടികൾക്ക് സൂര്യതാപം ഏൽക്കാതെ വിശ്രമിക്കാനുള്ള തണൽ വൃക്ഷങ്ങളോ, പൂന്തോട്ടമോ ഇന്ന് ഭൂരിപക്ഷം സ്കൂളുകളിലും ഇല്ല എന്നതാണ് സത്യം.

സ്കൂളുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ വസ്തു സംബന്ധിച്ച് സിബിസിഐ ചട്ടം കോടതി വിധിയിൽ ഉദ്ധരിച്ചതും ശ്രദ്ധിക്കുക.

“If there are more than two survey numbers etc. all the survey numbers/plots should be adjacent /touching each other and shall make a single plot of land on the whole is the requirement as per 3.1-3.1.1. of the Affiliation Bye- laws of CBSE. “

സ്കൂളുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായി നിർദ്ദേശിക്കുന്ന വസ്തു വ്യത്യസ്ത സർവ്വേ നമ്പറുകളാണെങ്കിലും ഒറ്റ പ്ളോട്ട് ആയിരിക്കണമെന്ന് കൃത്യമായി  സിബിഎസ്ഇ ചട്ടം അനുശാസിക്കുന്നുണ്ട്. അതായത് സ്കൂൾ കോമ്പൗണ്ടിന് പുറത്ത് ഏതെങ്കിലും വസ്തുവിന്റെ സർവ്വേ നമ്പർ വ്യാജമായി കാണിച്ച്  സ്കൂൾ പ്രവർത്തിപ്പിക്കുന്ന നിലവിലുള്ള പ്രവണതയും ഇനി തടസപ്പെടും.

കോടതി ഉത്തരവ് പുറത്തു വന്ന് നാലു മാസത്തിനകം പ്ളേഗ്രൗണ്ട്, അവയിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി നിയമ ഭേദഗതി വരുത്താനാണ് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായ  പാശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്താത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടാനും ഹൈക്കോടതി നിർദ്ദേശിക്കുന്നു. 

ഹൈക്കോടതി വിധിയുടെ ഫലമായി CBSE, CISCE ചട്ടങ്ങളിലെ മാർഗ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്ന പശ്ചാത്തല സൗകര്യങ്ങൾക്ക് സമാനമായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചു കൊണ്ട് കെ.ഇ.ആർ, വിദ്യാഭ്യാസ അവകാശ നിയമം എന്നിവ ഭേദഗതി ചെയ്യാൻ സർക്കാർ നിർബന്ധിതരാകും.

സ്കൂൾ കോമ്പൗണ്ടുകൾ മതിൽ കെട്ടി വേർതിരിച്ച് അവക്കുള്ളിൽ നിയമം അനുശാസിക്കുന്ന പശ്ചാത്തല സൗകര്യങ്ങൾ യാതൊന്നും ഏർപ്പെടുത്താത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ നിരവധിയാണ്.ഒരേ സർവ്വേ നമ്പർ വസ്തുവിന്റെ വിവരങ്ങൾ നൽകി വിവിധ തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളും കുറവല്ല. ഇത്തരം അനാശാസ്യ നടപടികൾ തുടരുന്ന സ്കൂൾ മാനേജ്മെന്റുകൾക്ക് ഈ കോടതി വിധി ദോഷകരമാകും. 

സർക്കാർ സ്കൂളുകളുടെ ഭരണ നിർവ്വഹണ ചുമതലകളിൽ പലതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് ഇപ്പോഴുള്ളത്. മതിയായ പശ്ചാത്തല സൗകര്യങ്ങളില്ലാത്ത നിരവധി സർക്കാർ സ്കൂളുകളും കേരളത്തിലുണ്ട്.  കോടതി നിർദ്ദേശിച്ച സമയ പരിധിക്കുള്ളിൽ ഈ കുറവ് പരിഹരിക്കാൻ എങ്ങനെ കഴിയും എന്നത് സർക്കാരിനെയും ആശങ്കപ്പെടുത്തുന്നുണ്ട്.

ഹൈക്കോടതി വിധി പൂർണ്ണരൂപം താഴെ വായിക്കുക 

https://in.docworkspace.com/d/sIELJmdXyAdLA-bAG






No comments:

Post a Comment