Tuesday, April 23, 2024

സൂറത്തിലെ കോൺഗ്രസ്‌ സ്ഥാനാർഥി ബിജെപിയിലേക്ക്‌; ഒത്തുകളിക്ക് തെളിവ്‌

സൂറത്ത്‌ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ ജയിക്കാൻ ഇടയായതിൽ കോൺഗ്രസ്‌ നേതൃത്വവും പ്രതിക്കൂട്ടിൽ. കോൺഗ്രസ്‌ സ്ഥാനാർഥിയായിരുന്ന കുംഭാനിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിക്കു പുറമെയാണിത്‌. 1984നു ശേഷം ഈ മണ്ഡലത്തിൽ ജയിച്ചിട്ടില്ലെങ്കിലും കോൺഗ്രസിന്‌ 2019ൽ 2014നെ അപേക്ഷിച്ച്‌ 3.62 ശതമാനം വോട്ട്‌ അധികം നേടാനായി. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി കോൺഗ്രസിനെയും ജനതാ പാർടിയെയും പ്രതിനിധാനം ചെയ്‌ത്‌ തെരഞ്ഞെടുക്കപ്പെട്ട സൂറത്തിൽ കോൺഗ്രസ്‌ ഇക്കുറി സ്ഥാനാർഥി നിർണയത്തിൽ ജാഗ്രത കാട്ടിയില്ല.

വ്യവസായിയും പട്ടേൽ പ്രക്ഷോഭം വഴി പൊതുരംഗത്തു വന്ന ആളുമായ നിലേഷ്‌ കുംഭാനിയെ കോൺഗ്രസ്‌ സ്ഥാനാർഥി ആക്കിയപ്പോൾ ചോദ്യങ്ങൾ ഉയർന്നിരുന്നു. മണ്ഡലത്തിലെ 18 ലക്ഷം വോട്ടർമാരിൽ 6.5 ലക്ഷം പട്ടേൽ സമുദായക്കാരാണെന്നും കുംഭാനിക്ക്‌ സാമ്പത്തിക ശേഷിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്‌ കോൺഗ്രസ്‌ ഇതിന്‌ മറുപടി നൽകിയത്‌. കുംഭാനിയുടെ പത്രിക തള്ളിയശേഷവും കോൺഗ്രസിനു മുന്നിൽ മാർഗങ്ങളുണ്ടായിരുന്നു. ഏഴു സ്വതന്ത്രരിൽ ആരെയെങ്കിലും പിന്തുണച്ച്‌ മത്സരം ഉറപ്പാക്കാമായിരുന്നു. അതിനും ശ്രമിച്ചില്ല.

സൂറത്തിലെ കോൺഗ്രസ്‌ സ്ഥാനാർഥി ബിജെപിയിലേക്ക്‌; ഒത്തുകളിക്ക് തെളിവ്‌.

ഗുജറാത്തിലെ സൂറത്ത്‌ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിക്ക്‌ എതിരില്ലാ ജയം സമ്മാനിച്ച കോൺഗ്രസിന്റെ ഒത്തുകളിയുടെ കൂടുതൽ തെളിവ്‌ പുറത്ത്‌. ബിജെപി സ്ഥാനാർഥി മുകേഷ്‌കുമാർ ദലാലിന്‌ വിജയമൊരുക്കാന്‍ കോൺഗ്രസ്‌ സ്ഥാനാർഥി നിലേഷ്‌ കുംഭാനി  സ്വന്തം പത്രിക തള്ളിപ്പോകാന്‍ ആസൂത്രിതനീക്കം നടത്തിയതിന്റെ തെളിവാണ്‌ പുറത്തുവന്നത്‌. 

കുംഭാനിയെ നാമനിര്‍ദേശം ചെയ്തവരുടെ ഒപ്പുകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന്‌ സെറ്റ്‌ പത്രികയും തള്ളിയത്‌. എന്നാൽ കുംഭാനിയുടെ പേര്‌ നിർദേശിച്ചത്‌ അദ്ദേഹത്തിന്റെ മരുമകൻ, ഭാര്യാസഹോദരൻ, ബിസിനസ്‌ പങ്കാളി എന്നിവരാണ്‌. പത്രികകളിൽ തങ്ങളുടേതായി വന്ന ഒപ്പുകൾ വ്യാജമാണെന്ന്‌ ഇവർ മൂന്നുപേരും വരണാധികാരിക്ക്‌ സത്യവാങ്‌മൂലം നല്‍കിയതും ഒത്തുകളിക്ക്‌ തെളിവായി. പേര് നിര്‍ദേശിച്ചവരെ നേരിട്ട്‌ എത്തിക്കാന്‍ വരണാധികാരി 24 മണിക്കൂർ നൽകിയിട്ടും അടുത്ത ബന്ധുക്കളെയും ബിസിനസ്‌ പങ്കാളിയെയും ഹാജരാക്കാനും കുംഭാനി മെനക്കെട്ടില്ല. കോൺഗ്രസ്‌ ഡമ്മി സ്ഥാനാർഥി സുരേഷ്‌ പദ്‌സാലയെ പിന്‍താങ്ങാനും ആളെ ഏർപ്പാട്‌ ചെയ്‌തത്‌ കുംഭാനിയാണ്‌. ഒപ്പ്‌ വ്യാജമാണെന്ന്‌ കണ്ടെത്തി പദ്സാലയുടെ പത്രികയും തള്ളി. 

കുംഭാനി 18ന്‌ നൽകിയ പത്രികകളിലെ നിർദേശകരുടെ ഒപ്പുകൾ വ്യാജമാണെന്ന്‌ പിറ്റേദിവസം ബിജെപി നേതാവ്‌ ദിനേഷ്‌ ജൊദാനി പരാതി നൽകി. ബിജെപി നേതാവ്‌ ഇക്കാര്യം അറിഞ്ഞത് ഒത്തുകളിയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്രികകൾ തള്ളാൻ മനഃപൂർവം സാഹചര്യം സൃഷ്ടിച്ചതാണെന്ന്‌ ഇതോടെ വെളിപ്പെട്ടു.

നാൽപ്പത്തിനാലുകാരനായ കുംഭാനി പട്ടേൽസംവരണ പ്രക്ഷോഭനേതാവായിരുന്ന ഹാർദിക്‌ പട്ടേൽ വഴിയാണ്‌ കോൺഗ്രസിൽ എത്തിയത്‌. 2015ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച്‌ സൂറത്തിൽ കൗൺസിലറായി. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.   നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ആംആദ്‌മി പാർടി നേട്ടമുണ്ടാക്കിയ തട്ടകമാണ്‌ സൂറത്ത്‌. ഗുജറാത്തിൽ കോൺഗ്രസുമായി ധാരണയിൽ മത്സരിക്കുന്ന എഎപി സീറ്റ്‌ വിഭജന ചർച്ചയിൽ സൂറത്ത്‌ ആവശ്യപ്പെട്ടിരുന്നു. ഇത് അനുവദിക്കാതിരുന്ന കോണ്‍​ഗ്രസ് ബിജെപിക്ക് മണ്ഡലം  മത്സരം പോലുമില്ലാതെ കാഴ്ചവച്ചു. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി പ്രതിനിധീകരിച്ച മണ്ഡലമാണിത്.  ഭരണവിരുദ്ധവികാരവും രജപുത്രരുടെ രോഷവും പ്രതിസന്ധിയിലാക്കിയ ബിജെപിയെ പരാജയപ്പെടുത്താനുള്ള അവസരമാണ് കോൺഗ്രസ്‌ നഷ്ടപ്പെടുത്തിയത്.
അതിനിടെ നാമനിർദേശ പത്രിക തള്ളപ്പെട്ട കോൺഗ്രസ്‌ സ്ഥാനാർഥി 
നിലേഷ്‌ കുംഭാനി ബിജെപിയിൽ ചേരുമെന്ന്‌ ​ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. കുംഭാനി ഇപ്പോള്‍ ഒളിവിലാണ്.


https://www.deshabhimani.com/post/20240423_29402/surats-congress-candidate-nilesh-kumbhani-to-bjp

Congress Surat Candidate Nilesh Kumbhani 'Missing', Likely To Join BJP; Party Workers Stage Protest

Nilesh Kumbhani, a Congress leader from Surat, has reportedly gone missing and is unreachable by phone.
Kumbhani's disappearance comes just a day after the BJP's Mukesh Dalal was declared the winner from the party's stronghold constituency. Dalal's victory was announced after all rival candidates withdrew from the electoral race.

The circumstances surrounding Kumbhani's disappearance remain unclear at this time. According to reports, Kumbhani may join the BJP.
Kumbhani's nomination as a Lok Sabha candidate was recently rejected due to alleged discrepancies in his application.
Congress workers held a protest against Nilesh Kumbhani at his residence in Surat. The Congress workers held placards calling Kumbhani a ‘people’s traitor’ and ‘murderer of democracy’.

Police have detained the workers.

https://timesofindia.indiatimes.com/city/ahmedabad/congress-surat-candidate-nilesh-kumbhani-missing-likely-to-join-bjp-party-workers-stage-protest/articleshow/109526628.cms





No comments:

Post a Comment