Wednesday, December 20, 2023

കേരളവും വ്യവസായ വികസനവും

എന്തുകൊണ്ട് ആണ് ഉത്തർപ്രദേശ് പോലെ ഉള്ള സ്ഥലത്ത് കമ്പനികൾ ഇൻവെസ്റ്റ്‌ ചെയ്യുമ്പോഴും കേരളത്തിൽ വ്യവസായം നടത്താൻ ആളുകൾ മടിക്കുന്നത്?

കേരളത്തിന് പുറത്ത് സ്വർഗമാണെന്നും കേരളം ഒന്നിനും കൊള്ളാത്ത സ്ഥലമാണെന്നും പ്രചരിപ്പിക്കുന്നവർക്ക് അവരുടേതായ അജണ്ടയുണ്ടെന്ന് കൂട്ടിക്കോളു. കേരളത്തിൻ്റെ ഭൂവിസ്തൃതിയും വിഭവ ലഭ്യതയും ജനസാന്ദ്രതയും ഫോറസ്റ്റ് ഡെൻസിറ്റിയും ഒക്കെ കണക്കാക്കി വേണം ഇതര സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യാൻ. ഈ പ്രഥമ വിവരം പോലുമില്ലാതെയാണ് ഇവിടുത്തെ സ്വയം പ്രഖ്യാപിത കേരള വിദഗ്ദ്ധർ സംസാരിക്കുന്നത്.

30 ശതമാനം കാടും അത്ര തന്നെ കൃഷിഭൂമിയും ഉള്ള കേവലം പത്ത് ശതമാനം പോലും പാഴ്‌നിലം ഇല്ലാത്ത ജനസാന്ദ്രതയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുള്ള (860 per km2) സംസ്ഥാനമാണ് കേരളം . അതേ സമയം വലുപ്പത്തിൽ ഇരുപത്തി മൂന്നാം സ്ഥാനത്തുള്ള കേരളം ഇന്ത്യയിലെ പതിനൊന്നാമത്തെ വലിയ ഉത്പാദന/സേവന മേഖലയുള്ള സംസ്ഥാനമാണ്.

 https://groundreport.in/these-are-the-10-richest-states-in-india/

ഈയൊരു വസ്തുത കാണാൻ ഈ പറയുന്നവർക്ക് കണ്ണില്ലാത്തത് കൊണ്ടോ അല്ലെങ്കിൽ ഇത് പറഞ്ഞാൽ അവരുടെ രാഷ്ട്രീയ അജണ്ട പ്രചരിപ്പിക്കാൻ പറ്റില്ല എന്നതോ ആയിരിക്കാം ഇതേ കുറിച്ച് ഇവർ നിശബ്ദത പാലിക്കുന്നതിന് കാരണം..

കേരളത്തിൽ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വലിയ വ്യവസായശാല 
1963 - ൽ സ്ഥാപിച്ച കൊച്ചിൻ റിഫൈനറിയാണ് (Kochi Refinery Limited (KRL). പൊതുമേഖലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറിയാണ് ഇത്. ഏകദേശം പതിനഞ്ച് ചതുരശ്ര കിലോമീറ്റർ (15km2) ഏരിയയിലാണ് അത് സ്ഥിതി ചെയ്യുന്നത്. ചെന്നൈ ശ്രീ പെരുമ്പത്തൂരുള്ള ഹ്യുണ്ടായ് ഫാക്ടറിയുടെ വലിപ്പവും നമ്മുടെ കൊച്ചി റിഫൈനറിക്ക് തുല്യമാണ്.

ഇതിന് ശേഷം വരുന്ന കേരളത്തിലെ വലിയ വ്യവസായശാല അതിന് അടുത്ത് തന്നെയുള്ള ഏലൂരില FACT യാണ്. FACT യും അതിനോട് ചേർന്ന് കിടക്കുന്ന മറ്റ് ചില കമ്പനികളും കൂടെ ചേർന്ന വ്യവസായ മേഖലയായ ഉദ്യോഗമണ്ഡൽ മൊത്തം എടുത്താലും അതിന് KRL ൻ്റെ പകുതി വലിപ്പമേ കാണൂ.

അതേസമയം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറിയായ ഗുജറാത്തിലെ ജാംനഗർ റിലയൻസ് റിഫൈനറി സ്ഥിതി ചെയ്യുന്നത് KRL ൻ്റെ ഇരട്ടി വരുന്ന ഏരിയയിലാണ്(32 km2). ഇനി നിങ്ങൾ ഗൂഗിൾ മാപ്പ് എടുത്ത് ഈ പറഞ്ഞ സ്ഥലങ്ങളൊക്കെ പരിശോധിക്കുക. ചെന്നൈയിലെ ഹ്യുണ്ടായ്, ഫാക്ടറിയും, ജാംനഗർ റിലയൻസ് റിഫൈനറിയും സ്ഥിതി ചെയ്യുന്ന സ്ഥലത്തോട് ചേർന്ന് തന്നെ അതേ വലിപ്പത്തിലുള്ള നാലോ അഞ്ചോ ഫാക്ടറികൾ സ്ഥാപിക്കാൻ  ഉതകുന്ന വിധത്തിൽ തരിശുനിലം കിടക്കുന്നത് നിങ്ങൾക്ക് കാണാം. അതേ സമയം കേരളത്തിൽ മൊത്തം തിരഞ്ഞാലും FACT യുടെ പോലും വലിപ്പമുള്ള ഒരു ഫാക്ടറി നിർമ്മിക്കാൻ പറ്റുന്ന വിസ്തൃതിയുള്ള വെറുതേ കിടക്കുന്ന ഭൂമി നിങ്ങൾക്ക് കാണാൻ കഴിയില്ല.

കന്യാകുമാരി മുതൽ തെക്കൻ മഹാരാഷ്ട്ര വരെ നീണ്ട് കിടക്കുന്ന പശ്ചിമഘട്ട താഴ് വാരം പമ്പരാഗതമായി തന്നെ വ്യവസായത്തിന് പറ്റിയ ഭൂമിയല്ല എന്ന് ബ്രിട്ടീഷ് കാലം മുതലുള്ള ഇന്ത്യയുടെ വ്യവസായ ചരിത്രം എടുത്താൽ കാണാം. ഇന്ത്യയിലെ ഇന്നത്തെ പ്രമുഖ വ്യവസായ കേന്ദ്രങ്ങളെല്ലാം തന്നെ ബ്രിട്ടീഷുകാരുടെ കാലത്ത് രൂപപ്പെട്ടവയാണ്. സ്വാതന്ത്ര്യ ശേഷം ഇന്ത്യ ഭരിച്ച സർക്കാരുകൾ അവയെ കൂടുതൽ വികസിപ്പിച്ചു. ചെന്നൈ- കോയമ്പത്തൂർ, ബാംഗ്ലൂർ - മൈസൂർ, മുംബൈ - പൂനെ, ഹൈദരാബാദ്-വിശാഖപട്ടണം, ഡൽഹി മെട്രോപോളിറ്റൽ ഏരിയ, സൂറത്ത് - അഹമ്മദാബാദ്, കൽക്കത്ത - ഹൗറ തുടങ്ങി ഇന്ത്യയിലെ വലിയ വ്യവസായ ഹബ്ബുകൾ എടുത്താലും ഇതിൽ ഒന്നു പോലും പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് ഇല്ല എന്നതാണ് വാസ്തവം. വനവിഭവങ്ങൾ, നാണ്യവിളകൾ, തേയില, കാപ്പി, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയ ഒരു ഇക്കണോമിയാണ് ബ്രിട്ടീഷുകാർ ഈ മേഖലയിൽ വളർത്തിക്കൊണ്ട് വന്നത് എന്ന് കാണാം. അതിൻ്റെ കയറ്റുമതിക്കായി കൊച്ചി, മാംഗ്ലൂർ എന്നീ രണ്ട് ചെറുകിട തുറമുഖ പട്ടണങ്ങൾ ആണ് ഈ മേഖലയിൽ ആകെ വളർന്നതും.

കേരളത്തിൽ നിന്നുള്ള വ്യവസായികൾ സ്വാതന്ത്ര്യത്തിന് മുൻപ് വ്യവസായം തുടങ്ങാൻ ആശ്രയിച്ചിരുന്നത് കോയമ്പത്തൂരോ, മൈസൂരോ ആയിരുന്നു എന്നത് യാദൃശ്ചികമല്ല. കേരളത്തിലെ ഇടതു പക്ഷം വ്യവസായം ഇല്ലാതാക്കിയെന്ന നറേറ്റീവ് ഉണ്ടാക്കാൻ ഏറ്റവും കൂടുതൽ വെള്ളം കോരിയ മനോരമ കുടുംബക്കാർ തന്നെ സ്വാതന്ത്ര്യത്തിന് മുൻപ് തങ്ങളുടെ റബർ ഫാക്ടറി ഉണ്ടാക്കിയത് മദ്രാസിൽ പോയിട്ടാണെന്ന് കാണാം.
https://m.facebook.com/story.php?story_fbid=pfbid0CkJt4evUj8xU5wh59MCERwZHzDzad6rxgE3wVoYF65Gke9kA9Fn1MoQ5SJKQap79l&id=100005582370982&mibextid=Nif5oz

No comments:

Post a Comment