Sunday, December 3, 2023

പോരാട്ടം നടത്തി സിപിഐ എം; ഭദ്രയിൽ വോട്ട്‌ 1 ലക്ഷം കടന്നു, നാല്‌ മണ്ഡലങ്ങളിൽ 50000 ത്തിന്‌ മുകളിൽ







പോരാട്ടം നടത്തി സിപിഐ എം; ഭദ്രയിൽ വോട്ട്‌ 1 ലക്ഷം കടന്നു, നാല്‌ മണ്ഡലങ്ങളിൽ 50000 ത്തിന്‌ മുകളിൽ
വെബ് ഡെസ്ക്  Sun, 03 Dec 2023 05:45PM IST
ബിജെപി തരംഗത്തിലും രാജസ്ഥാനിൽ ശക്തമായ പോരാട്ടം നടത്തി സിപിഐ എം; ഭദ്രയിൽ വോട്ട്‌ 1 ലക്ഷം കടന്നു, നാല്‌ മണ്ഡലങ്ങളിൽ 50000 ത്തിന്‌ മുകളിൽ
ജയ്‌പുർ > രാജസ്ഥാനിൽ ബിജെപി തരംഗത്തിനിടയിലും ശക്തമായ പോരാട്ടം കാഴ്‌ചവച്ച്‌ സിപിഐ എം. നാല്‌ മണ്ഡലങ്ങളിലാണ്‌ ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ മത്സരിച്ച സ്ഥാനാർഥികൾ അമ്പതിലായിരത്തിലേറെ വോട്ടുകൾ നേടിയത്‌.

കഴിഞ്ഞ തവണ വിജയിച്ച ദദ്ര മണ്ഡലത്തിൽ ഇക്കുറി രണ്ടാംസ്ഥാനത്ത്‌ ആയെങ്കിലും ഒരു ലക്ഷത്തിനടുത്ത്‌ വോട്ടുകൾ നേടാൻ പാർടിക്ക്‌ കഴിഞ്ഞു. രണ്ടാമതെത്തിയ ധോദ്‌ മണ്ഡലത്തിൽ 72000 ത്തിലേറെ വോട്ടുകളാണ്‌ നേടിയത്‌. ഭദ്രയിൽ കഴിഞ്ഞ തവണ 81,655 ഉം ധോദിൽ 61,089 ഉം ആയിരുന്നു വോട്ടുനില. റെയ്‌സാനഗർ മണ്ഡലത്തിലും സിപിഐ എം വോട്ടുയർത്തി. കഴിഞ്ഞ തവണ 43,264 ആയിരുന്നെങ്കിൽ ഇത്തവണ 61,057 ലെത്തി.

കഴിഞ്ഞ തവണ രണ്ട്‌ സീറ്റുകളിലാണ്‌ സിപിഐ എം വിജയിച്ചത്‌. ഭദ്രയിലും ദുംഗർഗഡിലും. രണ്ട്‌ സീറ്റിലും ഇക്കുറി ബിജെപി ജയിച്ചു. ഭദ്രയിൽ കേവലം 1161 വോട്ടിനാണ്‌ സിറ്റിങ്‌ എംഎൽഎയായിരുന്ന ബൽവാൻ പൂനിയക്ക്‌ ജയം നഷ്‌ടമായത്‌. അഞ്ചാം സ്ഥാനത്തായ കോൺഗ്രസ്‌ സ്ഥാനാർഥി നേടിയ 3669 വോട്ട്‌ ബിജെപി ജയത്തിൽ നിർണായകമായി. 2018 ൽ 37,574 വോട്ടുകൾ കോൺഗ്രസിന്‌ ഭദ്രയിൽ ഉണ്ടായിരുന്നു. സിപിഐ എം പരാജയം ഉറപ്പിക്കാൻ കോൺഗ്രസ്‌ വോട്ടുകൾ ബിജെപിക്ക്‌ പോയി എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ കണക്ക്‌.

17 മണ്ഡലങ്ങളിൽ മത്സരിച്ച പാർടി 3,82,378 വോട്ടുകളാണ്‌ ആകെ നേടിയത്‌. 2013ല്‍ 38 സീറ്റുകളിലായി 2,39,002 വോട്ടുകളും, 2018ല്‍ 28സീറ്റുകളില്‍ നിന്നായി 4,32,001 വോട്ടുകളും നേടിയിരുന്നു.

സിപിഐ എം മത്സരിച്ച മണ്ഡലങ്ങളിലെ വോട്ട്‌:

1. ഭദ്ര (ഹനുമന്‍ഗഡ് ജില്ല), ബല്‍വാന്‍ പൂനിയ - 1,01,616 വോട്ടുകൾ
2. ധോദ് മണ്ഡലം (സിക്കാര്‍ ജില്ല), പേമാറാം - 72,165 വോട്ടുകൾ
3. റെയ്‌സാനഗര്‍ (ഗംഗാനഗര്‍ ജില്ല), ശ്യോപത് റാം - 61,057 വോട്ടുകൾ
4. ശ്രീ ദുംഗര്‍ഗഡ് (ബിക്കാനര്‍ ജില്ല), ഗിര്‍ധാരിലാല്‍ മാഹിയ - 56,498 വോട്ടുകൾ
5. നൊഹർ (ഹനുമന്‍ഗഡ് ജില്ല), മങ്കേജ്‌ ചൗധരി - 26,824 വോട്ടുകൾ
6. ദന്തറാംഗഡ് (സിക്കാര്‍ ജില്ല), അമ്രറാം - 20,891 വോട്ടുകൾ
7. അനുപ്‌ഗഡ് (ഗംഗാനഗര്‍ ജില്ല), ശോഭാ സിങ്‌ - 8886 വോട്ടുകൾ
8. താരാനഗര്‍ (ചുരു ജില്ല), നിർമൽ കുമാർ - 6815 വോട്ടുകൾ
9. സദുൽപുർ (ചുരു ജില്ല), സുനിൽ കുമാർ പൂനിയ - 5707 വോട്ടുകൾ
10. ലദ്‌നൂൻ (ദിധ്വന കുച്ച്‌മൻ ജില്ല)

ഭഗീരഥ്‌മൽ - 5512 വോട്ടുകൾ
11. ജദോൾ ( ഉദയ്‌പുർ ജില്ല), പ്രേംചന്ദ്‌ പാർഗി - 4539 വോട്ടുകൾ
12. ഹനുമാൻഗഡ്‌ (ഹനുമാൻഗഡ്‌ ജില്ല), രഘുവീർ സിങ്‌ - 2843 വോട്ടുകൾ
13. ദുംഗർപുർ (ദുംഗർപുർ ജില്ല), ഗോതംലാൽ - 2318 വോട്ടുകൾ
14. സർദർഷഹർ (ചുരു ജില്ല), ജഗൻലാൽ ചൗധരി - 1977 വോട്ടുകൾ
15. ലക്ഷ്‌മൺഗഡ്‌ (സിക്കാർ ജില്ല), വിജേന്ദ്ര ധാക്ക - 1875 വോട്ടുകൾ
16. സിക്കാർ (സിക്കാർ ജില്ല), ഉസ്‌മാൻ ഗനി - 1760 വോട്ടുകൾ
17. നവാൻ (ഹനുമാൻഗഡ്‌ ജില്ല), കാനാറാം - 1095 വോട്ടുകൾ

No comments:

Post a Comment